ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്
2012 ഏപ്രില്‍ 15 മുതല്‍ 21 വരെ (1186 മേടം 02 മുതല്‍ 08 വരെ)
ആകാശത്ത് ഈ വാരം ചന്ദ്രന്‍ മാത്രം രാശി മാറുന്നു. തുലാം രാശിയിലെ ശനിയുടെ വക്രപ്രയാണം തുടരുന്നു.
രാഷ്ട്രീയപരമായി മിഥുനം രാശിയില്‍ വരുന്ന അമേരിക്കയെ ബന്ധപ്പെടുത്തി ദൃശ്യമാദ്ധ്യമങ്ങളില്‍ ധാരാളം വാര്‍ത്തകള്‍ വരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും യു. എസ്സ്. ഡോളറിന്റെ മൂല്യത്തില്‍ ലോകവ്യാപകമായി വ്യത്യാസം വരുന്ന തരത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും വരാന്‍ സാധ്യതയുണ്ട്. ഉച്ചനായ രവിയുടെ യോഗത്തില്‍ നില്‍ക്കുന്ന വ്യാഴന്റെ മേല്‍ പതിക്കുന്ന വക്ര ശനിയുടെ കിരണങ്ങളാണ് കാരണം.
ആരോഗ്യപരമായി രക്തസമ്മര്‍ദ്ദം, രക്തദൂഷ്യം, ചൂട് രോഗങ്ങള്‍ എന്നിവയക്ക് ചികിത്സ നേരിടുന്ന രോഗികള്‍ അസുഖം വര്‍ദ്ദിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
മേടം, കന്നി, മകരം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് വാരം അത്ര സുഗമായിരിക്കില്ല. ഭാവിയെകുറിച്ചും, ബിസിനസ്സിലെ വിജയപരാജയങ്ങളെ കുറിച്ചുമുള്ള ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്തും. അതിനാല്‍ കഴിയുന്നതും തിരക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കൂടുതല്‍ സമയം വീട്ടുകാരാടൊത്ത് ചിലവഴിക്കയും വിശ്രമിക്കുന്നതും നന്നായിരിക്കും.
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വാരം ശുക്രനും വക്രനായ ശനിയും മാത്രമേ സഹായിക്കാന്‍ ഉണ്ടാവുകയുള്ളൂ. അതിനാല്‍ തൊഴില്‍ പരമായി തെറ്റുകളുണ്ടാവാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ പൊന്തി വന്നേക്കാം. അത് ഇപ്പോഴെത്തെ നിങ്ങളുടെ കാര്യങ്ങളെ തകിടം മറിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. പ്രണയിതാക്കള്‍ക്ക് ഈ വാരം അടിച്ചു പൊളിക്കാം.
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് അഗ്നേയഗ്രഹങ്ങള്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം തുടര്‍ന്നും ലഭിക്കും. അത് പരമാവധി മുതലെടുക്കുവാന്‍ ശ്രമിക്കണം. ധൈര്യത്തോടെ മുന്നിട്ടിറങ്ങണം. മടിച്ചു നില്‍ക്കരുത്. ആവശ്യമാണെങ്കില്‍ കുറച്ച് റിക്‌സ് എടുക്കുന്നതിനും മടിക്കേണ്ട. അതിനാല്‍ ഇന്നത്തെ അനുകൂലാവസ്ഥ ശരിക്കും മുതലെടുക്കുന്നതിനായി ചെറിയ കാലയളവില്‍ കൂടുതല്‍ ലാഭം ലഭിക്കുന്ന ബിസ്സിനസ്സുകളില്‍ ശ്രദ്ധിക്കുക. നേട്ടമുണ്ടാകും.
ആഗ്നേയനായ രവി അനുകൂലനായി വന്നതിനാല്‍ കര്‍ക്കിടകം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ ജനിച്ചവര്‍ ധൈര്യമായി രംഗത്ത് വന്നു പ്രവര്‍ത്തിച്ച് തുടങ്ങുക. കുറച്ച് സൂക്ഷിച്ച്, വലിയ റിക്‌സ് എടുക്കാതെ മുന്നേറിയാല്‍ വിജയം സുനിശ്ചിതമാണ്. ഈ അനുകൂലാവസ്ഥ അധികകാലം ഉണ്ടാവുകയില്ല. അതിനാല്‍ ശരിക്കും മുതലെടുക്കുക.
ചിങ്ങം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഈ വാരം ധനപരമായി വളരെ അനുകൂലമായിരിക്കുമെങ്കിലും മറ്റുള്ള കാര്യങ്ങളില്‍ ധൃതി കാണിക്കരുത്. ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ അനുകൂലരാണ് എന്നു കരുതി പ്രധാനപ്പെട്ട കാര്യങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. വേണ്ടിവന്നാല്‍ നഷ്ടം സഹിച്ചും ബന്ധങ്ങള്‍ നിലനിറുത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
തുലാം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് വ്യാഴം, ചൊവ്വ എന്നീ പ്രധാന ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എതിരാളിയെ നേരിടുന്നതിനാവശ്യമായ സുപ്രധാന വിവരങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കും. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയമാണ് ഇത്. അടുത്ത മാസത്തേക്കുള്ള പദ്ധതികള്‍ നന്നായി ആവിഷ്‌ക്കരിക്കാനും കഴിയും. ഈ വാരം നിങ്ങളുടേതാണ്. ശരിക്കും പ്രയോജനപ്പെടുത്തുക.
ബു
| ര ഗു | ശു ശി | |
| TRANSIT CHART 15 ഏപ്രില്‍ 2012 ഞായര്‍ |
| | ച | കു | | | സ | മ |
|
| | ബു | ച ഗു ര | ശു ശി |
|
| TRANSIT CHART 21 ഏപ്രില്‍ 2012 ശനി. |
| | | കു |
| സ | മ |
|
|
|
| രാശിയും അവയുടെ നക്ഷത്രങ്ങളും |
 | 1 | മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ |
 | 2 | ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര |
 | 3 | മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ |
 | 4 | കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം |
 | 5 | ചിങ്ങം : മകം, പൂരം, ഉത്രം കാല്‍ |
 | 6 | കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര |
 | 7 | തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ |
 | 8 | വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട |
 | 9 | ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍ |
 | 10 | മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര |
 | 11 | കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ |
 | 12 | മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി |
Consult Sivaram Babukumar >>
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com