ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്
2012 ഏപ്രില്‍ 22 മുതല്‍ 28 വരെ (1186 മേടം 09 മുതല്‍ 15 വരെ)
ആകാശത്ത് ഈ വാരം ചന്ദ്രന്‍ മാത്രം രാശി മാറുന്നു. തുലാം രാശിയിലെ ശനിയുടെ വക്രപ്രയാണം തുടരുന്നു. ദാനങ്ങളുടെയും ശേഖരങ്ങളുടെയും പുണ്യ ദിനമായ അക്ഷയ തൃതീയ 2012 ഏപ്രില്‍ 23 - 1187 മേടം 10 തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ തുടങ്ങുന്നു. അത് 24 -ആം തീയതി (മേടം 11) രാത്രിയില്‍ 8.35 വരെ തുടരും. കാര്‍ത്തിക നക്ഷത്രത്തില്‍ തുടങ്ങി ശ്രീകൃഷ്ണന്റെ നാളായ രോഹിണിയില്‍ അവസാനിക്കുന്നു.
രാഷ്ട്രീയപരമായി മകരം രാശിയില്‍ വരുന്ന ഇന്‍ഡ്യയുടെ ചില ഭാഗങ്ങള്‍ , അഫ്ഗാനിസ്താന്‍ , മെക്‌സിക്കോ, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം, പീഡനം, തീ പിടുത്തങ്ങളാലുള്ള അപകടങ്ങള്‍ , അക്രമാസക്തരായ ജനക്കൂട്ടം, തീവ്രവാദി ആക്രമണങ്ങള്‍ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്.
രാഹുവിന് ആഗ്നേയനായ ചൊവ്വയുടെ ദൃഷ്ടി ലഭിക്കുന്നത് കാരണം ആരോഗ്യപരമായി സ്ത്രീകള്‍ക്ക് ആര്‍ത്തവപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. കൂടാതെ പൊതുവായി പ്രമേഹം, കിഡ്‌നി, മുത്രാശയം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ അസുഖം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
മേടം, കന്നി, മകരം എന്നീ രാശികളില്‍ ജനിച്ചവര്‍ കഴിയുന്നതും ഒരു കാര്യത്തിലും എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക. കൂടുതല്‍ ഗ്രഹങ്ങളും പ്രതികൂലാവസ്ഥയില്‍ ആയതിനാല്‍ വാരമദ്ധ്യം ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അവയെ സമചിത്തതയോടെ നേരിടണം. ക്ഷമയോടെ കാത്തിരിക്കുക. ഗ്രഹങ്ങള്‍ എപ്പോഴും ചലിക്കുന്നതിനാല്‍ വലിയ താമസമില്ലാതെ അനുഭവിച്ച ടെന്‍ഷന് മധുരമായി പ്രതികാരം ചെയ്യാനും കഴിയും.
ഇടവം രാശിയില്‍ ജനിച്ചവര്‍ വളരെ സൂക്ഷിക്കേണ്ട വാരമാണ്. ഗ്രഹങ്ങളുടെ സ്ഥിതി അത്ര അനുകൂലമല്ല. അതിനാല്‍ പ്രണയം, ധനം ഈ രണ്ടു കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ അതിസൂക്ഷ്മത അത്യാവശ്യമാണ്. ദേഷ്യത്തില്‍ സംസാരിക്കുന്നത് പ്രണയത്തെ ബാധിക്കും. ക്ഷമയില്ലാതെ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ധന നഷ്ടങ്ങളിലും എത്തിക്കും.
വ്യാഴം, ആഗ്നേയരായ ചൊവ്വ, രവി തുടങ്ങിയ ഗ്രഹങ്ങളുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗ്രഹിച്ചതെന്തും ലഭിക്കുന്ന വാരം. ഈ ഗ്രഹാവസ്ഥ തൊഴില്‍പരമായി പല സാഹസികമായ തീരുമാനങ്ങളും നിങ്ങളെകൊണ്ട് എടുപ്പിക്കാന്‍ പ്രേരിപ്പിക്കും. സമയം അനുകൂലമായതിനാല്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. തൊഴിലിലും ബിസിനസ്സിലും വികസനങ്ങള്‍ക്കും, പുതിയ കരാറുകള്‍ ഉണ്ടാക്കാനും പറ്റിയ സമയമാണ് ഇത്. നന്നായി ഉപയോഗിക്കുക.
കര്‍ക്കിടകം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ ജനിച്ചവര്‍ വളരെ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങിയാല്‍ വിജയിക്കാം. ഗ്രഹരാജാവായ രവിയുടെ അനുഗ്രഹം ശരിക്കും ലഭിക്കുന്ന വാരമാണ് ഇത്. സാഹചര്യങ്ങളെ ശരിക്കും പഠിച്ച ശേഷം മാത്രമേ പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ. അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈശ്വരാരാധന ഗുണം ചെയ്യും. വളരെ തയ്യാറെടുപ്പുകളോടെ മുന്നേറിയാല്‍ ഈ വാരം സന്തോഷകരമാക്കാം. രവി രാശിമാറുന്നതിന് മുമ്പ് ചെറിയ കാലാവധിയില്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ റിക്‌സ് എടുത്താല്‍ വിജയിക്കും.
വ്യാഴന്റെ നേതൃത്ത്വത്തിലുള്ള ശുഭഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ ചിങ്ങം, ധനു എന്നീ രാശിക്കാര്‍ക്ക് ഈ വാരം നല്ല ഫലങ്ങള്‍ നല്‍കുന്നതാണ്. ബന്ധുസംഗമങ്ങള്‍ വളരെ സന്തോഷം നല്‍കും. സ്വന്തം കുടുംബാംഗങ്ങളോടൊത്ത് (ഭാര്യ/ഭര്‍ത്താവ്, മക്കള്‍) മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ഉല്ലാസയാത്രകള്‍ക്ക് പോകാനും സാധിക്കും. പല ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇട വരും.
തുലാം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് വളരെ ഉല്ലാസകരമായ ഒരു വാരമായിരിക്കും ഇത്. ചൊവ്വാ ഗുരുമാരുടെ അനുകൂലാവസ്ഥ ഉന്നത ഉദ്യോഗസ്ഥരുമായോ സ്വാധീനമുള്ള പഴയ സഹപാഠികളുമായോ കൂടികാഴ്ചക്ക് ഇടവരുന്നതാണ്. അതുമൂലം വളരെയധികം നേട്ടങ്ങള്‍ ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ അവസരങ്ങള്‍ കഴിയുന്നതും നന്നായി പ്രയോജനപ്പെടുത്തുക. ഉല്ലസിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്.
ബു
| ര ഗു ച
| ശു ശി | |
| TRANSIT CHART 22 ഏപ്രില്‍ 2012 ഞായര്‍ |
|
| കു | | | സ | മ |
|
| | ബു
| ര ഗു | ശു ശി
|
|
| TRANSIT CHART 28 ഏപ്രില്‍ 2012 ശനി. | ച
| | | കു |
| സ | മ |
|
|
|
| രാശിയും അവയുടെ നക്ഷത്രങ്ങളും |
 | 1 | മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ |
 | 2 | ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര |
 | 3 | മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ |
 | 4 | കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം |
 | 5 | ചിങ്ങം : മകം, പൂരം, ഉത്രം കാല്‍ |
 | 6 | കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര |
 | 7 | തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ |
 | 8 | വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട |
 | 9 | ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍ |
 | 10 | മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര |
 | 11 | കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ |
 | 12 | മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി |
Consult Sivaram Babukumar >>
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com