ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗ്രഹ പകര്‍ച്ച - 2012 മെയ്‌ 06 - 12 വരെ


ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്

2012 മേയ് 06 മുതല്‍ 12 വരെ (1186 മേടം 23 മുതല്‍ 29 വരെ)

ആകാശത്ത് ഈ വാരം ചന്ദ്രന്‍ മാത്രം രാശി മാറുന്നു. തുലാം രാശിയിലെ ശനിയുടെ വക്രപ്രയാണവും മേടം രാശിയിലെ വ്യാഴന്റെ മൗഢ്യ പ്രയാണവും തുടരുന്നു.

രാഷ്ട്രീയപരമായി എടവം രാശിയില്‍ വരുന്ന അയര്‍ലന്റ്, പോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, തെക്കന്‍ റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ബലാസംഗം, പീഡനം, തീ പിടുത്തങ്ങളാലുള്ള അപകടങ്ങള്‍ , അക്രമാസക്തരായ ജനക്കൂട്ടം, തീവ്രവാദി ആക്രമണങ്ങള്‍ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ഈ വാരത്തിലെ ഗ്രഹസ്ഥിതി ഈ രാശിക്കാര്‍ക്ക് തികച്ചും പ്രതികൂലമായിരിക്കും.

ആരോഗ്യപരമായി രാഹുവിന്റെ ദശയോ അപഹാരമോ അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നു. പ്രത്യേകിച്ചും വാതസംബന്ധമായ അസുഖങ്ങള്‍ , അപകടങ്ങള്‍ , വീഴ്ച, രക്തസമ്മര്‍ദ്ദം എന്നിവക്ക് ചികിത്സിക്കുവര്‍ .

മേടം, ഇടവം എന്നീ രാശികളില്‍ ജനിച്ചവര്‍ ഈ വാരത്തിലെ ഗ്രഹസ്ഥിതി പ്രതികൂലനാവുകയാല്‍ കുറച്ചു കൂടുതല്‍ ശ്രദ്ധിക്കേണ്ട വാരമാണ് ഇത്. നിങ്ങള്‍ ചിന്തിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. നിലവിലുള്ള വ്യവസ്ഥിതിക്ക് അനുകൂലമായി മുന്നേറുന്നതാണ് നല്ലത്. നിങ്ങളുടെ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇപ്പോഴത്തെ സമയം അനുകൂലമല്ല.

മിഥുനം, മീനം എന്നീ രാശിയില്‍ ജനിച്ചവര്‍ക്ക് സാത്ത്വികനായ വ്യാഴന്റെ നേതൃത്ത്വത്തിലുള്ള ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ കാരണം കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. നിങ്ങളുടെ പ്രവര്‍ത്തന സാമര്‍ത്ഥ്യം, അറിവ്, ആത്മാര്‍ത്ഥത എന്നിവ മേലധികാരികളില്‍ ഒരു പ്രത്യേക മതിപ്പ് സൃഷ്ടിക്കാന്‍ ഇടവരും. അതിനാല്‍ ഈ വാരം നന്നായി പ്രയോജനപ്പെടുത്തുക.

വ്യാഴവും ബലവാന്‍മാരായ ആഗ്നേയഗ്രഹങ്ങളും തുണക്കുന്നതിനാല്‍ കര്‍ക്കിടകം, തുലാം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഈ വാരവും വളരെ ഗുണകരമായിരിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയമുണ്ടാകും. ധൈര്യവും കൂടെ തലച്ചോറും നന്നായി പ്രവര്‍ത്തിക്കണമെന്നു മാത്രം. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യതക്കും സാധ്യതയുള്ള വാരമാണ് ഇത്. അതിനാല്‍ ധൈര്യമായി മുന്നോട്ടു പോകുക.

ചിങ്ങം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഈ വാരം ഗുണദോഷസമ്മിശ്രമായിരിക്കും. വ്യാഴം ശുക്രന്‍ എന്നീ ഗുരുക്കന്‍മാരുടെ (ശുക്രാചാര്യനും, ബ്രഹസ്പദിയും) സ്വാധീനമുണ്ട് എന്നു കരുതി മറ്റുള്ളവരെ അധികം ഉപദേശിക്കാന്‍ മുതിരരുത്. കൂടുതല്‍ തത്വചിന്താപരമായി സംസാരിച്ച് കേള്‍വിക്കാരെ കൂടുതല്‍ മുഷിപ്പിക്കരുത്. കാര്യം മാത്രം പറയുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എറ്റവും അനുകൂലമായ വാരം.

ശുഭ ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ കന്നി, മകരം എന്നീ രാശിക്കാര്‍ക്ക് ഈ വാരം ഗുണദോഷസമ്മിശ്രങ്ങളായ ഫലങ്ങള്‍ നല്‍കുന്നതാണ്. ബന്ധുസംഗമങ്ങള്‍ വളരെ സന്തോഷം നല്‍കും. സ്വന്തം കുടുംബാംഗങ്ങളോടൊത്ത് (ഭാര്യ/ഭര്‍ത്താവ്, മക്കള്‍ ) മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ഉല്ലാസയാത്രകള്‍ക്ക് പോകാനും സാധിക്കും. പല ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇട വരും. നഷ്ടസാധ്യതയുള്ള കാര്യങ്ങളില്‍ തത്കാലം എടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

രാജഗ്രഹമായ രവി അനുകൂലനാവുകയാല്‍ വൃശ്ചികം, കുംഭം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ബിസിനസ്സ് സംബന്ധമായും വ്യക്തിപരമായ കാര്യങ്ങളിലും ധൈര്യമായി തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാം. തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കി നിങ്ങളുടെ മദ്ധ്യസ്ഥത പലര്‍ക്കും സ്വീകാര്യമായേക്കും. ബുദ്ധികാരകനായ ബുധനും വളരെ അനുകൂലമായതിനാല്‍ നിങ്ങളുടെ തൊഴിലിലെ പ്രത്യേക വൈദഗ്ദ്യം പ്രയോജനപ്പെടുത്താന്‍ ആവശ്യക്കാരുണ്ടാകും. അത് ധനമാക്കി മാറ്റാവുന്നത്. അടുത്ത വാരം രവി രാശി മാറുന്നതിനാല്‍ കാര്യങ്ങള്‍ വേഗം പൂര്‍ത്തിയാക്കേണ്ടതാണ്.


ര ഗു
ബു
ശു ശി

TRANSIT CHART
06 മെയ്‌ 2012
ഞായര്‍


കു
ച മ

ര ബു
ഗു
ശു ശി

TRANSIT CHART
12 മെയ്‌ 2012
ശനി.



കു




രാശിയും അവയുടെ നക്ഷത്രങ്ങളും
1മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍
2ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര
3മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍
4കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം
5ചിങ്ങം : മകം, പൂരം, ഉത്രം കാല്‍
6കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര
7തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍
8വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട
9ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍
10മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര
11കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍
12മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories