ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്
2012 മേയ് 13 മുതല്‍ 19 വരെ (1186 മേടം 30 മുതല്‍ ഇടവം 05 വരെ)
ജ്യോതിഷപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വാരമാണ് ഇത്. രവിയെ കൂടാതെ രണ്ട് പ്രധാന ഗ്രഹങ്ങള്‍ രാശിമാറുന്നു. വക്രത്തില്‍ സഞ്ചരിക്കുന്ന മന്ദനായ ശനി 14-ന് മദ്ധ്യാഹ്‌നം തിരിച്ച് കന്നിയിലേക്കും അന്നു തന്നെ സായാഹ്‌നം രവി ഉച്ചരാശി വിട്ട് ഇടവത്തിലേക്കും പ്രവേശിക്കുന്നു. ഏകദേശം ഒരു വര്‍ഷത്തോളം മേടം രാശിയില്‍ സഞ്ചരിച്ചിരുന്ന സാത്ത്വികനായ വ്യാഴവും 17-ന് രാത്രിയില്‍ ഇടവത്തിലേക്ക് പ്രവേശിക്കുന്നു. വ്യാഴന്റെ മൗഢ്യം തുടരുന്നു. കലാകാരകനായ ശുക്രന്‍ 15-ന് മുതല്‍ വക്രത്തിലും ബുദ്ധികാരകനായ ബുധന്‍ 17-ന് മുതല്‍ മൗഢ്യത്തിലും പ്രയാണം തുടങ്ങുന്നു.
പ്രധാന ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കയാല്‍ രാഷ്ട്രീയപരമായി കുംഭം രാശിയില്‍ വരുന്ന റഷ്യ, പോളണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രകൃതി ക്ഷോഭങ്ങള്‍ പ്രത്യകിച്ചും അഗ്നി നിമിത്തമുള്ളവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ക്കിടകം രാശിയില്‍ വരുന്ന ചൈനയില്‍ ഭരണാധികാരികള്‍ കലാപകാരികള്‍ , തീവ്രവാദികള്‍ എന്നിവര്‍ക്കെതിരെ വളരെ ധൈര്യപൂര്‍വ്വമായ ചില നീക്കങ്ങള്‍ നടത്തി മറ്റു രാഷ്ട്രങ്ങളെ കാണിച്ചു കൊടുക്കും.
ആരോഗ്യപരമായി കരള്‍ , പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ രാശിസ്ഥിതി വലിയ ആശ്വാസം പകരും. അവരുടെ അസുഖത്തിന് വലിയ മാറ്റം പ്രതീക്ഷിക്കാം. നൂതന ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് വിധേയമാകാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്.
മേടം, വൃശ്ചികം എന്നീ രാശികളില്‍ ജനിച്ചവര്‍ പ്രശ്‌നങ്ങളിലും വാഗ്ദ്വാദങ്ങളിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശനി മാത്രമേ അനുകൂലമായിട്ടുള്ളൂ. അതിനാല്‍ പഴയ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടായിരിക്കണം പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. സ്‌നേഹിതര്‍ , പങ്കാളി, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുമൊത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. അടുത്ത വാരം മുതല്‍ വ്യാഴം അനുകൂലമാകയാല്‍ വരും വാരങ്ങള്‍ വളരെ നന്നായിരിക്കും.
ഇടവം, കുംഭം എന്നീ രാശികളില്‍ ജനിച്ചവര്‍ കുറച്ചു സൂക്ഷിക്കേണ്ട വാരമാണ് ഇത്. മറ്റുള്ളവര്‍ പറയുന്നത് അതേപോലെ വിശ്വസിക്കരുത്. ഈ വാരത്തിലെ ഗ്രഹാവസ്ഥ നിങ്ങള്‍ക്കനുകൂലമല്ല. അതിനാല്‍ കൂടെ നില്‍ക്കുന്നവരേയും നിങ്ങളുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നവരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് അറിയുന്നത് നന്നായിരിക്കും പ്രത്യേകിച്ചും നിങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളെകുറിച്ചും.
മിഥുനം, തുലാം എ-ീ രാശികളി. ജനിച്ചവര്‍ കഴിഞ്ഞ വാരങ്ങളായി ആസ്വദിച്ചിരു- ചൊവ്വയുടെ അനുഗ്രഹം ശരിക്കും ഉപയോഗിക്കണം. ഈ വാരാന്ത്യം വ്യഴം രാശി മാറുമെ-തിനാ. ചെയ്തു തീര്‍ക്കേണ്ട എന്തെങ്കിലും കാര്യങ്ങള്‍ മാറ്റി വച്ചിട്ടുണ്ടെങ്കി. പെട്ടെ-ു ത-െ ചെയ്തു തീര്‍ക്കണം. ശുക്രന്‍ , ബുധന്‍ എ-ീ ഗ്രഹങ്ങളുടെ അനുഗ്രഹം കൂടി ലഭിക്കു-തിനാ. അഹങ്കാരം കൂടി മറ്റുള്ളവരെ അകാരമായി ഭരിക്കാന്‍ ശ്രമിക്കരുത്. ഭാവിയി. ദുഃഖിക്കേണ്ടി വരും.
കര്‍ക്കിടകം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ബലവാന്‍മാരായ ഗ്രഹങ്ങളുടെ അനുഗ്രഹം തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ഭാവിയെക്കുറിച്ച് ഒരു ശുഭസ്വപ്നം തന്നെ പ്രദാനം ചെയ്യുന്നുണ്ട്. വളരെ സന്തോഷപ്രദമായ വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുക. നേരത്തേ ലഭിക്കാതിരുന്ന പ്രശംസയും അംഗീകാരവും വരും വാരങ്ങളില്‍ പ്രതീക്ഷിക്കാം. പ്രണയിക്കുന്നവര്‍ക്കും അടിച്ചുപൊളിക്കാവുന്ന സമയമാണ് ഇത്. ശരിക്കും ആസ്വദിക്കുക.
ചിങ്ങം, ധനു എന്നീ രാശിയില്‍ ജനിച്ചവര്‍ക്ക് ആഗ്നേയഗ്രഹം കൂടാതെ വ്യാഴ ബുധന്‍മാരുടെയും അനുഗ്രഹം ഗുണം ചെയ്യും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. പുതിയതും ശ്രദ്ധേയങ്ങളുമായ ചുമതലകള്‍ നിങ്ങളെത്തേടിയെത്തും. അതിനാല്‍ തന്നെ തിരക്കു വര്‍ദ്ദിക്കും. പുതിയ വെല്ലുവിളികള്‍ ഭംഗിയായി നിറവേറ്റാന്‍ സാധിക്കുമെന്നു മാത്രമല്ല, അവ ഭാവിയിലെ ഉയര്‍ച്ചയുടെ പടവുകളാവുകയും ചെയ്യും.
കന്നി, മകരം എന്നീ രാശികളില്‍ ജനിച്ചവരുടെ പ്രതികൂല സമയം ഈ വാരവും കൂടി തുടരുന്നു. വക്രനായ ശനിയുടെ സ്വാധീനമുള്ളതിനാല്‍ തന്ത്രപ്രധാനമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവക്കുന്നത് നന്നായിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. അടുത്ത വാരം മുതല്‍ വ്യാഴം അനുകൂലമായി വരുന്നതിനാല്‍ ഇതില്‍ നിന്നും ശരിക്കും മോചനം ലഭിക്കുകയും സമയം വളരെ അനുകൂലമാവുകയും ചെയ്യും.
| ബു ര ഗു | ശു ശി | |
| TRANSIT CHART 13 മെയ് 2012 ഞായര്‍ |
| | ച
| കു |
| സ | മ |
|
|
| ബു ച
| ഗു ശി ശു ര |
|
| TRANSIT CHART 19 മെയ് 2012 ശനി. |
| | | കു |
| സ |
| മ
|
|
|
| രാശിയും അവയുടെ നക്ഷത്രങ്ങളും |
 | 1 | മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ |
 | 2 | ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര |
 | 3 | മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ |
 | 4 | കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം |
 | 5 | ചിങ്ങം : മകം, പൂരം, ഉത്രം കാല്‍ |
 | 6 | കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര |
 | 7 | തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ |
 | 8 | വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട |
 | 9 | ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍ |
 | 10 | മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര |
 | 11 | കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ |
 | 12 | മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി |
Consult Sivaram Babukumar >>
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com