ജോലിസ്ഥലത്തെ അമിതഭാരം നിങ്ങളെ പങ്കാളിക്കു കൊടുത്ത വാക്കു പാലിക്കുന്നതില്‍ നിന്നും വ്യതിചലിക്കാന്‍ ഇടവരുത്തും.
ജോലിയിലെ ഭാരം ഇന്ന് അവിവാഹിതരില്‍ ചെറിയ ദേഷ്യമുണ്ടാക്കും. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോള്‍ ക്ഷമ കാണിക്കുവാന്‍ ശ്രമിക്കുക.
നിങ്ങളുടെ കുടുംബത്തിനോടൊപ്പം ഉല്ലാസയാത്ര നടത്താന്‍ അനുകൂലമായ ദിവസമാണിന്ന്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധമുള്ള ആള്‍ക്കാര്‍ പുതിയ ഓഫീസിലേക്ക് വ്യാപാരം മാറ്റുവാന്‍ സാധ്യതയുണ്ട്.
രാഷ്ട്രീയ രംഗത്തുള്ളവര്‍ അവരവരുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണം. ഇന്ന് നക്ഷത്രം അനുകൂലമാകയാല്‍ അതു മൂലം ഉണ്ടാകുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ സാധിക്കും.
അപ്രതീക്ഷിതമായ ഉറവിടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള അവസരം കൈവരും.