ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

Ruby (മാണിക്യം, പത്മരാഗം)


Ruby (മാണിക്യം, പത്മരാഗം)

നവരത്നങ്ങളിൽ ഏറ്റവും ശേഷ്ഠമായ രത്നമാണ് മാണിക്യം. ഇത് സൂര്യന്‍റെ രത്നമായി പരിഗണിക്കുന്നു. സംസ്കൃതത്തിൽ പത്മരാഗം, രത്നനായക്, രത്ന രാജ്, ലോഹിതം, സൗഗന്ധികം,ബാസുരത്നം എന്നൊക്കെ പേരുകളുണ്ടു്. ഹിന്ദിയിൽ ഇതിനെ സൂര്യകാന്ത മണി, റുഗൽ, ചുന്നി,മാണിക്യം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഭാരതത്തിൽ ഏറ്റവുമധികം രത്നം ധരിക്കുന്നതുവടക്കേ ഇൻഡ്യക്കാരാണ്. നാം ധരിക്കുന്നതിന്‍റെ ഇരട്ടിയിലേറെ വലിപ്പമുണ്ടാകും അതിന്. നാം കാരട്ട് കണക്കിൽ ധരിക്കമ്പോൾ അവർ രത്തി കണക്കിലാണ് ധരിക്കുക. ജാതിമതഭേദമെന്യേ എല്ലാവർക്കും ധരിക്കാം. ദൈവം മനുഷ്യനെ സൃഷ്ടിച്ച സമയത്ത് 12 തരം രത്നങ്ങളെയും സൃഷ്ടിച്ചുവെന്ന് ബൈബിൾ. രത്ന രാജാവായ തിളങ്ങുന്ന മാണിക്യത്തെ ദൈവം ആരോണിനു സമ്മാനിച്ചു എന്നും അദ്ദേഹം മാറിലെ കവചത്തിൽ ധരിച്ചിരുന്നുവെന്നും പറയുന്നു. അതിനാൽ കൃസ്ത്യാനികൾ മാണിക്യം ധാരാളം ധരിക്കുന്നു.

ഭാരതത്തിലെ രാജാക്കന്മാർ മാണിക്യത്തിന്‍റെ ആരാധകരായിരുന്നു. ഗ്രഹരാജാവായ സൂര്യന്റെ രത്നം ധരിച്ചാൽ രാജഭരണം നന്നായി നടത്താനുമെന്നും യുദ്ധത്തിൽ ആർക്കും തോൽപിക്കാൻ ആവില്ലെന്നും വിശ്വസിച്ചു. കാഠിന്യമേറിയ രത്നങ്ങളിൽ രണ്ടാമത്തേതാണ് മാണിക്യം ( ഏറ്റവും കാഠിന്യം വജ്രത്തിന്നാണ് ). ഇത് കോറണ്ടം വിഭാഗത്തിൽ പെടുന്നു. ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ. അലൂമിനിയം ഓക്സൈഡും ക്രോമിയവും കൂടുതലുള്ളതിനാൽ ഇവയ്ക്ക് ചുവപ്പും റോവ്വം നിറങ്ങൾ വന്നു.മാണിക്യം പല നിറങ്ങളിൽ ലഭ്യമാണ്. ചുവന്ന താമരയുടെ നിറം ,കടും ചുവപ്പ്, അരക്കിന്‍റെ നിറം, കുങ്കുമ നിറം, കറുപ്പ്, ആകാശനീല, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഈ രത്നത്തിന്‍റെ കാഠിന്യം 9.00 ആണ് ബ്രസീൽ, ശ്രീലങ്കാ, ബർമ്മ, തായ്ലന്റ് എന്നിവിടങ്ങളിലെ ഖനികളിൽ നിന്നാണ് നല്ല മാണിക്യം ലഭിക്കുന്നത്.

Note:- കൃത്രിമമാണിക്യം സുലഭമായി ലഭിക്കുന്നതിനാൽ വ്യാപാരികൾക്കു പോലും തിരിച്ചറിയുവാൻ പ്രയാസമാണ്. രത്ന ലാബിൽ ടെസ്റ്റുചെയ്ത് കൃത്യമായ തൂക്കം എഴുതാത്ത രത്നങ്ങൾ കടകളിൽ നിന്നു പോലും വാങ്ങരുത്. നിങ്ങൾ കബളിപ്പിക്കപ്പെടും. കൃത്രിമ കല്ലിന് തിളക്കം കൂടുതലായിരിക്കും. റൂബിയും ഇന്ദ്രനീലവും വേഗം ഫലം തരുന്നതാണ്. ഗുണഫലം പോലെ ദോഷഫലവും ഉണ്ടാക്കും. ആർക്കൊക്കെ റൂബി ധരിക്കാം. ഗ്രഹ രാജാവായ സൂര്യന്‍റെരത്നമായതിനാൽ ഒരാളെ രാജ തുല്യനാക്കുന്നതിനുള്ള കഴിവുണ്ടു് റൂബിക്ക്. ചിങ്ങം സൂര്യന്റെ രാശിയാണ് ( ക്ഷേത്രം). അതിനാൽ ജാതകത്തിൽ ചിങ്ങ ലഗ്നത്തിൽ ജനിച്ചവർക്ക് റൂബി Berth Stoneആയി ധരിക്കാം. അന്തസ്സ്, യശസ്സ്, കീർത്തി, പൊതുവായ ആരോഗ്യം എന്നിവ വർദ്ധിക്കും.

മേടലഗ്നക്കാർക്കും റൂബി ധരിക്കാം.
വൈദ്യശാസ്ത്രം, ജ്യോതിഷം, എന്നിവയിൽ പ്രാവീണ്യം നേടാം.വിദ്യാഭ്യാസം, ബുദ്ധിശക്തി എന്നിവയുണ്ടാകും. സന്താനo, കലാപരമായ കഴിവുകൾ, പൊതുവായ ആരോഗ്യം എന്നിവയ്ക്കും നല്ലതാണ്. വൃശ്ചിക ലഗ്നക്കാക്ക് സൂര്യൻ തൊഴിലിന്‍റെ അധിപനും ചൊവ്വയുടെ ബന്ധുവുമാണ്. അതിനാൽ തൊഴിലിൽ അഭിവൃദ്ധിയും, സമൂഹത്തിൽ നേതൃത്വവും അന്തസ്സും അധികാര കേന്ദ്രങ്ങളിൽ സ്വാധീനവും വർദ്ധിക്കും. ധനു ലഗ്നക്കാരുടെ ഭാഗ്യാധിപനാണ് സൂര്യൻ. അതു കൊണ്ടു തന്നെ ഭാഗ്യം വർദ്ധിക്കും. ആത്മീയ ചിന്തയുണ്ടാകും. സന്താന സൗഖ്യം ലഭിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. രാഷ്ട്രീയക്കാർ, ബിഡ്നസ് സംബന്ധ സർക്കാർ ഉദ്യോഗസ്ഥർ, പബ്ളിക്‌ വെൽഫെയർ ഫീൽഡിൽ പ്രവർത്തിക്കുന്നവർ, സിനിമാ ഫീൽഡിൽ ഉള്ളവർ എന്നിവർക്കൊക്കെ മാണിക്യം ഗുണം ചെയ്യും. കൂടാതെ ജാതകത്തിൽ സൂര്യൻ ദുർബലനാണെങ്കിൽ വിദഗ്ദ ജ്യോതിഷിയുടെ സഹായത്താൽ ചിലർക്ക കൂടി ഇത് ധരിക്കുവാൻ കഴിയും. സൂര്യന് ബലം ഉളള ജാതകമാണെങ്കിൽ ഒന്നര മുതൽ രണ്ടു ക്യാരട്ടു വരെ ധരിച്ചാൽ മതിയാകും. മറിച്ചായാൽ 2 മുതൽ 3.5 ക്യാരട്ടു വരെ ധരിക്കണം. രത്ന ശാസ്ത്ര വിദഗ്ദനായ ജ്യോതിഷിയുടെ നിർദ്ദേശമില്ലാതെ ഒരു രത്നവും ധരിക്കരുത്. മാണിക്യം പൊതുവേ വിലക്കൂടിയ രത്നമാണ്. അതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഇതിന്‍റെ ഉപരത്നങ്ങൾ ധരിക്കാവുന്നതാണ്. രക്തസoബന്ധമായ എല്ലാ വിധ രോഗശമനത്തിനും മാണിക്യധാരണം ഫലപ്രദമാണ്. ഹൃദയ സംബന്ധ രോഗത്തെ ചെറുക്കും, ദഹനശക്തി വർദ്ധിപ്പിക്കും. മാനസിക ടെൻഷൻ ഇല്ലാതാക്കും ആത്മബലം വർദ്ധിപ്പിക്കും. ഹസ്തരേഖാശാസ്ത്രമനുസരിച്ച് സുര്യന്റെ വിരൽ മോതിരവിരലാണ്. ഇടതു കൈയിലോ വലതുകൈയിലോ സൂര്യകാല ഹോര സമയത്താണ് മോതിരം ധരിക്കേണ്ടത്. ഉപരത്നങ്ങൾ ഗാർനറ്റ്, അഗേറ്റ്, ചുവന്ന സ്പൈനൽ, സ്റ്റാർ റൂബി, ചുവന്ന ടർമിലൻ ഇവയും റൂബിക്ക് പകരമാകില്ലെങ്കിലും കുറെയൊക്കെ ഗുണപ്രദമാണ്. (നിങ്ങളുടെ പൊതുവായ സംശയങ്ങൾ ഇവിടെ എഴുതി ചോദിക്കാം. നേരിട്ട് അറിയണമെന്നുള്ളവർ വാട്ട്സ് അപ്പിൽ ബന്ധപ്പെടുകയോ 8 pm to 9 pm നേരിട്ടു ബന്ധപ്പെടുകയോ ആവാം)

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍ (Gemologist)
(ഉത്തരവാദിത്വത്തോടെ മോതിരമാക്കി ചെയ്തു കൊടുക്കുന്നു. 100 % ഗാരണ്ടിയോടെ. ഏതു ജൂവല്ലറിയിലും കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയിലും പ്യൂരിറ്റിയിലും.)
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories