നിങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നവരെപ്പറ്റി ദു:ഖകരമായ ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. നിങ്ങളുടെ മാനസികവും ബൗദ്ധികവുമായ സഹകരണം അവരില്‍ ചില മാറ്റങ്ങള്‍ വരുത്തും.
വിവാഹത്തിന് തയ്യാറായിരിക്കുന്നവര്‍ ഈ ദിവസം സാധനങ്ങള്‍ വാങ്ങുന്നതിന് ചെലവഴിക്കും.
ബാങ്കുകള്‍ തൊഴില്‍ രഹിതര്‍ക്ക് പുതിയ വ്യവസായം തുടങ്ങുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ അനുവദിക്കും.
നിയമരംഗം കൈകാര്യം ചെയ്യുന്നവര്‍ ചില പുതിയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടും. ഈ വ്യവഹാരം നിങ്ങള്‍ക്ക് സാമ്പത്തികവും അഭിമാനകരവുമായ നേട്ടം സമ്മാനിക്കും.
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രവേശന പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ഫലം പ്രതീക്ഷിക്കാം.