റൊമിയോ ജൂലിയറ്റ് ജോടികള്‍ക്ക് അപ്രതീക്ഷിത സന്തോഷമുണ്ടാവുന്ന വാരം. നിങ്ങളുടെ പ്രണയ കാര്യം അറിഞ്ഞാല്‍ വേണ്ടപ്പെട്ടവരുടെ പ്രതികരണം എന്താവുമെന്ന പേടിയുണ്ടാകും. പേടിക്കണ്ട. ഈ വാരം അത് അറിയിക്കാന്‍ ഉത്തമമാണ്. ധൈര്യമായി അറിയിക്കൂ. പ്രതികരണം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ സഹോദരര്‍ മത്സരപരീക്ഷയില്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. മാതാപിതാക്കള്‍ക്ക് പഠന സംബന്ധമായോ, തൊഴില്‍ സംബന്ധമായോ ദൂരെയായിരുന്ന മക്കളുടെ ഒത്തുചേരല്‍ പ്രതീക്ഷിക്കാം. അത് വീട്ടില്‍ ഒരു ഉത്സവാന്തരീക്ഷം ഉണ്ടാക്കും. നിങ്ങളുടെ കുട്ടിക്ക് ഇനീയും ഉയരങ്ങള്‍ കീഴടക്കാനുണ്ട്. അതിനാല്‍ അവരെ ശരിയായ ദിശയില്‍ കൂടി സഞ്ചരിക്കാനാവശ്യമായത് ചെയ്തു കൊടുക്കണം. തീര്‍ച്ചയായും അവര്‍ ഉയരങ്ങള്‍ വളരെ വേഗം കീഴടക്കുന്നത് കാണാന്‍ സാധിക്കും. ഈ വാരം യാത്രകള്‍ക്ക് അനുയോജ്യമല്ല. മറക്കാന്‍ ആഗ്രഹിച്ച ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരുന്ന അനുഭവങ്ങളുണ്ടാകും. അക്കൗണ്ട്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമല്ല. ഇപ്പോള്‍ ചെയ്യുന്ന ജോലി ചെയ്തു തീര്‍ക്കാന്‍ കഠിനപ്രയത്‌നം തന്നെ ചെയ്യേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ നല്ല പ്രകടനം കാഴ്ചവക്കും. അവരുടെ ശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലവും ലഭിക്കും. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 5, 8
|