അപ്രതീക്ഷിത കാരണങ്ങളാല്‍ വിവാഹ തീയതി നിശ്ചയിച്ചവര്‍ക്ക് ചിലപ്പോള്‍ വിവാഹം മാറ്റി വക്കേണ്ടി വന്നേക്കും. ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ഈ വാരം വളരെ അനുകൂലവും സന്തോഷഭരിതവുമായിരിക്കും. ഈ വാരം യാത്ര ചെയ്യുന്നവര്‍ക്ക് ഗ്രഹങ്ങളുടെ അനുഗ്രഹമുണ്ടാകും. യാത്രയിലെ ചില അനുഭവങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ദിശ തന്നെ മാറ്റും. അത് അനുകൂലമായ രീതിയിലായിരിക്കും. ശുഭാപ്തിവിശ്വാസം കൈവിടരുത്. ഉയര്‍ന്ന ശേണ്രിയില്‍ എത്താനാഗ്രഹമുള്ളവര്‍ക്ക് അനുകൂലവാരമാണ് ഇത്. നിങ്ങളുടെ കഴിവ് തെളിയിക്കാനുതകുന്ന അവസരങ്ങള്‍ വന്നുചേരും. സമയത്തു തന്നെ പ്രോജക്റ്റുകള്‍ അര്‍പ്പിച്ച് ആവശ്യമെങ്കില്‍ അത് വിശദീകരിക്കയും ചെയ്യണം. ഇത് നിങ്ങളെ വളരെ ഉയരങ്ങളില്‍ എത്തിക്കും. റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കുന്ന ദിവസങ്ങള്‍ പ്രതീക്ഷിക്കാം. തിരക്കും സമ്മര്‍ദ്ദവും കൂടിയിരിക്കും. കൂടാതെ അതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുകയും ചെയ്യും. കാരണം നിങ്ങളുടെ കഠിനപ്രയത്‌നത്തിനനുസരിച്ച് നേട്ടവുമുണ്ടാകും. അദ്ധ്യാപകര്‍ എല്ലാ സംരംഭങ്ങളിലും മുമ്പില്‍ നില്‍ക്കേണ്ടവരാണ്. കര്‍ട്ടന് പിന്നിലല്ല. രാഷ്ട്രീയക്കാര്‍ക്ക് തടസ്സങ്ങളെ അതിജീവിച്ചു മുന്നേറാന്‍ നന്നായി അറിയാം. വരും നാളുകള്‍ അനുകൂലമായിരിക്കും. അതിനാല്‍ കഴിയുന്നതും വിവാദങ്ങളില്‍ പെടാതെ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 7, 8
|