ഈ വാരം അവിവാഹിതര്‍ക്ക് അനുകൂലമായ ചില തീരുമാനങ്ങള്‍ ഉണ്ടായേക്കും. എല്ലാം ഈ വാരം ശരിയാകും എന്നു കരുതരുത്. പക്ഷെ മംഗള കര്മ്മത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല. നിങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. കൂടുതല്‍ വിജയങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ ആത്മാര്‍ത്ഥവും അര്പ്പബോധത്തോടെയുമുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കുള്ള ലോണ്‍ ശരിയായതായുള്ള അറിയിപ്പ് ഈ വാരം നിങ്ങള്‍ക്ക് ലഭിക്കും. വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാരം അനുകൂലമല്ല. അവരുടെ മനസ്സ് പാഠ്യേതര വിഷയങ്ങളില്‍ അലഞ്ഞുതിരിയാന്‍ വ്യഗ്രത കാട്ടും. കായികരംഗത്തുള്ളവര്‍ക്ക് നല്ലപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടും. നിങ്ങള്‍ക്ക് വളരെ നല്ല പ്രകടനം കാഴചവക്കാന് സാധിക്കും. വിജയവും സുനിശ്ചിതം. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വാരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള്‍ നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില്‍ തെറ്റില്ല. കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും നല്ല ആരോഗ്യസ്ഥിതി പ്രദാനം ചെയ്യുന്ന വാരമായിരിക്കും ഇത്. അതിനാല്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ജിംനേഷ്യത്തില്‍ പോകാന്‍ മടിക്കേണ്ട. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 2, 3
|