മാതാപിതക്കളുടെ ആരോഗ്യം നിങ്ങള്ക്ക് കുറച്ച് മനോവേദന തരാന് സാധ്യതയുണ്ട്. അവരുടെ ആരോഗ്യകാര്യത്തില് അതീവ ശ്രദ്ധ കൊടുക്കണം. മുന്കരുതല് എന്ന രീതിയില് ഒരു പരിശോധന നടത്തുന്നത് ഉത്തമമായിരിക്കും. യാത്രാപരമായി വാരം വളരെ സന്തോഷപ്രദമായിരിക്കും. ഒരു തീര്ത്ഥാടന യാത്ര നടത്തുന്നത് വളരെ നന്ന്. ബിസിനസ്സ് യാത്രകളും വിജയിക്കും. ബിസിനസ്സ്കാരെ ഈ വാരം ഭാഗ്യദേവത തേടി വരും. ' വെയിലുള്ളപ്പോള് വയ്ക്കോല് ഉണക്കണം ' എന്ന ചൊല്ലുപോലെ അവസരം ശരിക്കും പ്രയോജനപ്പെടുത്തണം. വളരെ അപൂര്വ്വമായി കിട്ടുന്ന അവസരമായിരിക്കും ഇത്. വിദ്ധ്യാര്ത്ഥികള്ക്ക് വാരം അനുകൂലമല്ല. അദ്ധ്യാപകര്ക്കും മാതാപിതാക്കള്ക്കും നിങ്ങളുടെ പഠന കാര്യത്തില് തുപ്തിയുണ്ടാകില്ല. ഈ വാരം രാല്ല്രീയക്കാര് മനസ്സാക്ഷിക്കനുസരിച്ച് ജനോപകാര പ്രദമായ ചില പ്രവര്ത്തികളില് ഏര്പ്പെടേണ്ടി വരും. അത് അവര്ക്ക് ജനങ്ങളുടെ സ്നേഹവും ബഹുമാനവും നേടിക്കൊടുക്കും. അഭിനയം, സംഗീതം, കല എന്നീ മേഖലയില് പ്രവര്ത്തിക്കുന്നവര് ഈ വാരം കരാറുകളില് ഏര്പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള് നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില് തെറ്റില്ല. ധനപരമായി കാറ്റ് നിങ്ങള്ക്കനുകൂലമാണ്. നേരത്തേ ധനത്തിന്റെ അഭാവം കൊണ്ട് വാഗ്ദാനങ്ങള് പലതും പാലിക്കാന് സാധിച്ചിരുന്നില്ല. ഈ വാരം അതിന് സാധിക്കുന്നതാണ്. കൂടാതെ ധനസംബന്ധമായ അന്തസ്സ് വര്ദ്ദിപ്പിക്കാനും സാധിക്കും. ആഴ്ചയിലെ നല്ല ദിവസങ്ങള് 19, 20
|