അവിവാഹിതര്‍ക്ക് ഇത് മറ്റൊരു സാധാരണ വാരം മാത്രമായിരിക്കും. പക്ഷെ നിരാശപ്പടേണ്ട. ദൈവവിശ്വാസം വെടിയാതെ സന്തോഷമായിരിക്കുക. എല്ലാവര്‍ക്കും നല്ലൊരു ' നാളെ ' ഉണ്ടായിരിക്കും. മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ സന്തോഷകരമരമായ ഒരു വാരമായിരിക്കും ഇത്. മുതിര്‍ന്നവര്‍ക്ക് കുടുംബാംഗങ്ങളുടെ ഒത്തുചേരലും പ്രിയപ്പെട്ടവരുടെ സാമിപ്യവും വളരെ ആനന്ദം പകരും. സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കുള്ള ലോണ്‍ ശരിയായതായുള്ള അറിയിപ്പ് ഈ വാരം നിങ്ങള്‍ക്ക് ലഭിക്കും. ഓഹരി വിപണി, ചൂതാട്ടം തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. വിജയം ആഘോഷിക്കാന്‍ തയ്യാറായിക്കൊള്ളുക. ശരിയായ സ്ഥാനം കണ്ടുപിടിച്ച് മുട്ടുക, വിജയിക്കും. നിങ്ങളെ ആര്‍ക്കും തടയാനാവില്ല. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കും. വിജയം അവര്‍ക്ക് ലക്ഷ്യം നേടാനുള്ള ആത്മവിശ്വാസം കൊടുക്കും. അവര്‍ക്ക് നേടാനാകാത്തതൊന്നുമില്ല. ശ്രമിച്ചാല്‍ മതിയെന്ന പ്രചോദനം നല്‍കുക. കായികരംഗത്തുള്ളവര്‍ക്ക് ഏതു വെല്ലുവിളികളേയും വളരെ അനായാസം അതിജീവിക്കാന്‍ സാധിക്കും. ആവശ്യമായ കഠിന പരിശ്രമങ്ങക്കു ശേഷം പങ്കെടുക്കയാണെങ്കില്‍ എത വലിയ മത്സരമാണെങ്കിലും നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. വിജയിക്കൂ. ആരോഗ്യപരമായി കരുത്താര്‍ജ്ജിക്കുന്ന വാരമായിരിക്കും ഇത്. അതില്‍ വളരെ സന്തോഷിക്കുകയും ചെയ്യും. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 6, 7
|