പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ വാരം. പക്ഷെ അതിര് കടക്കാതിരിക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ കാരണം കുടുംബത്തിന് അഭിമാനിക്കാവുന്ന വാരമാണ് ഇത്. മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊത്ത് ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും മുന്‍കൈയെടുക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കണം. സാമൂഹികമായ നിങ്ങളുടെ നില വളരെ ഉയരാന്‍ പോകുകയാണ്. അതിന് തയ്യാറെടുക്കുക. വരും ദിവസങ്ങളില്‍ ചില പ്രത്യേക അവസരങ്ങള്‍ ലഭിക്കും. അവ പെട്ടെന്ന് തന്നെ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ആത്മവിശ്വാസമുള്ള സമീപനവും യുവത്വത്തി൫൯ പ്രസരിപ്പും കാരണം ഒരു തൊഴില്‍ ലഭിക്കുന്നതിന് പ്രയാസപ്പെടേണ്ടി വരില്ല. അതിനു യോജിക്കുന്ന ഒരു തൊഴില്‍ തന്നെ ലഭിച്ചേക്കും. മാത്രമല്ല തൊഴില്‍ദായകരുടെ ഇഷ്ടത്തിന് പാത്രമാവുകയും ചെയ്യും. നിങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ദൗര്‍ബല്യത്തെ മറക്കുകയും അഭിഭാഷകര്‍, മറ്റു നിയമോപദേശകര്‍ എന്നിവര്‍ അവരുടെ വിജയസാധ്യത വര്‍ദ്ദിപ്പിക്കും. അവരുടെ ദീര്‍ഘവും ബുദ്ധിപരമായും വാദിക്കാനുള്ള കഴിവ് സ്വയം പരീക്ഷിച്ചറിയുവാനുള്ള അവസരം ലഭിക്കും. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശ്രമം നടത്തണം. നിങ്ങളെ ഈ മേഖലയില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല. വിദ്യാഭ്യാസപരമായി ഉയര്‍ന്ന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. കായികാഭ്യാസികള്‍ക്ക് ഈ വാരം വളരെ ആവേശകരമായിരിക്കും. വളരെ നല്ല മത്സരങ്ങളായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. ആത്മവിശ്വാസം കൂടുതലുള്ള നിങ്ങള്‍ക്ക് ആരോഗ്യ കാര്യത്തിലും സന്തോഷിക്കാം. ചെറിയ പ്രശ്‌നങ്ങളൊന്നും കണക്കിലെടുക്കേണ്ടതില്ല. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 29, 28
|