അവിവാഹിതര്‍ക്ക് ഇത് മറ്റൊരു സാധാരണ വാരം മാത്രമായിരിക്കും. പക്ഷെ നിരാശപ്പടേണ്ട. ദൈവവിശ്വാസം വെടിയാതെ സന്തോഷമായിരിക്കുക. എല്ലാവര്ക്കും നല്ലൊരു ' നാളെ ' ഉണ്ടായിരിക്കും. ഈ വാരം ബിസിനസ്സ്പരമായ യാത്രകള്‍ വലിയ വിജയമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ധനപരമായി ഈ വാരം അനുകൂലമാണ്. നല്ല ധനവരവുണ്ടാകും. റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടുവോളം ലഭിക്കുന്ന വാരം. നിങ്ങള്‍ കൈകാര്യം ചെയ്യുന്നതെല്ലാം വിജയിക്കുന്ന വാരങ്ങളാണ് വരാന്‍ പോകുന്നതും. ഓഹരി വിപണി, നിക്ഷേപം, ഇന്‍ഷ്വറന്‍സ് തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം അനുകൂലമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് വലിയ വിലയുണ്ടാകും. നിങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കും. രാല്ല്രീയക്കാര്ക്ക് ഉയര്‍ച്ചയുടെ പുതിയ പടവുകള്‍ കയറാന്‍ സാധിക്കും. നിങ്ങളില്‍ അനുയായികള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് നല്ലത് തന്നെ കൊടുക്കുക. അപ്രതീക്ഷിതവും സന്തോഷകരവുമായ സംഭവങ്ങള്‍ ഉണ്ടാകും. ധനവരവിന് ഈ വാരം പുതിയ പാത തുറന്നു കിട്ടും. നിങ്ങള്‍ ശ്രമിച്ചിരുന്നതും അതിനുവേണ്ടിയായിരുന്നല്ലോ. ആവേശത്തോടെ മുന്നോട്ടു പോകുക. കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാക്കുക. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 10, 11
|