ഈ വാരം നിങ്ങളുടെ സാമൂഹിക ജീവിതം ആവേശമുണര്‍ത്തുന്ന പുതിയ തലങ്ങളിലേക്ക് വ്യാപിക്കും. നിങ്ങളെ റെസിഡന്‍ഷ്യല്‍ അസ്സോസിയേഷന്‍ പോലുള്ള സംഘടനകളില്‍ നിര്‍വ്വാഹ സമിതി അംഗമായി തെരഞ്ഞെടുത്തേക്കാം. അന്തസ്സ് വര്‍ദ്ദിക്കും. സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കുള്ള ലോണ്‍ ശരിയായതായുള്ള അറിയിപ്പ് ഈ വാരം നിങ്ങള്‍ക്ക് ലഭിക്കും. അക്കൌണ്ട്, ആഡിറ്റിംഗ് എന്നീ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ജോലിഭാരം കൂടിയതിനാലുള്ള മനസമ്മര്‍ദ്ദം വര്ദ്ധിക്കും. സമ്മര്‍ദ്ദം അതിജീവിച്ച് ഈ ഘട്ടം തരണം ചെയ്യണം. ഓഹരി വിപണി, ചൂതാട്ടം തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. വലിയ ലാഭം പ്രതീക്ഷിക്കാം. അവസരങ്ങള്‍ വീണ്ടും നിങ്ങളുടെ കതകില്‍ മുട്ടും. ആഘോഷിക്കാന്‍ തയ്യാറാകുക. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിക്കും. വലിയ ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അത് അടിത്തറയിടും. കായികാഭ്യാസികളെ സംബന്ധിച്ചിടത്തോളം ഇത് മത്സരങ്ങളുടെ വാരമാണ്. അവര്‍ അവരുടെ കരുത്തും കഴിവും ധൈര്യവും തെളിയിക്കും. കഴിഞ്ഞ കാലങ്ങളില്‍ അകന്നു നിന്നിരുന്ന വിജയം അവരെത്തേടിയെത്തും. നിങ്ങളുടെ ആരോഗ്യനില വളരെ തൃപ്തികരമായിരിക്കും. മാനസ്സികമായും വളരെ ആഹ്ലാദത്തിലാകും. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 6, 7
|