പ്രണയിതാക്കള്‍ക്ക് അനുഭൂതി പകരുന്ന മറ്റൊരു വാരം. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ വളരെ അനുകൂല സമയം. ആലോചിച്ചു തുടങ്ങുക. കുട്ടികള്‍ നിങ്ങളുടെ കാര്യങ്ങളിലും ശ്രദ്ധാലുക്കളാകും. മാതാപിതാക്കള്‍ക്ക് അതില്‍ അഭിമാനം തോന്നും. തൊഴിലന്വേഷകര്‍ക്ക് ബെല്‍റ്റും ഷൂവുമൊക്കെ പോളീഷ് ചെയ്യേണ്ട സമയമായി. നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആഗ്രഹം പോലെതന്നെ നല്ലൊരു ജോലി നിങ്ങളെത്തേടി വരുന്നുണ്ട്. അവസരങ്ങളും കഴിവും ഉപയോഗിക്കൂ. വ്യാപാരികളും വ്യവസായികളും വരും മാസങ്ങളില്‍ നിങ്ങളുടെ കഴിവുകളും ബുദ്ധിയും കൂടുതല്‍ നിക്ഷേപിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ എങ്ങനെയാണ് അവസരങ്ങള്‍ മുതലാക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും സ്ഥാപനത്തി൫൯ നിലനില്പ്പ്. അതിനാല്‍ പ്രയത്‌നം കൂട്ടേണ്ടിയിരിക്കുന്നു. വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാരം അനുകൂലമല്ല. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നിങ്ങളുടെ പഠന കാര്യത്തില്‍ തുപ്തിയുണ്ടാകില്ല. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കും. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വാരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള്‍ നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില്‍ തെറ്റില്ല. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 2, 3
|