പ്രണയിതാക്കള്ക്ക് ഈ വാരം ആഘോഷിക്കാവുന്നതാണ്. കഴിഞ്ഞ വാരം നല്ലപ്പെട്ട നിമിഷങ്ങള് വീണ്ടെടുക്കാം. കുട്ടികള് കാരണം കുടുംബത്തിന് അഭിമാനിക്കാവുന്ന വാരമാണ് ഇത്. മാതാപിതാക്കള് കൂടുതല് സമയം കുട്ടികളോടൊത്ത് ചിലവഴിക്കാന് ശ്രദ്ധിക്കണം. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും മുന്കൈയെടുക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കണം. എഞ്ചിനീയറിങ്ങ്, ടെക്നിക്കല് തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് അവരുടെ കഴിവ് മുഴുവന് ഉപയോഗിക്കേണ്ടി വരുന്ന വാരമാണ് ഇത്. നിങ്ങളുടെ പുതിയ ആശയങ്ങള് നടപ്പിലാക്കുന്നത് ലാഭകരമാവും. പക്ഷെ അത് താങ്ങാനുള്ള അടിത്തറയുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അക്കൗണ്ട്സ് വിഭാഗത്തില് പ്രവര്ത്തിക്കുന്നവര്ക്ക് വാരം അനുകൂലമല്ല. ഇപ്പോള് ചെയ്യുന്ന ജോലി ചെയ്തു തീര്ക്കാന് കഠിനപ്രയത്നം തന്നെ ചെയ്യേണ്ടി വരും. വിദ്യാര്ത്ഥികള് പഠനകാര്യത്തില് വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കും. വിജയം അവര്ക്ക് ലക്ഷ്യം നേടാനുള്ള ആത്മവിശ്വാസം കൊടുക്കും. അഭിനയം, സംഗീതം, എന്നീ മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് ഈ വാരം പ്രത്യേക പാരിതോഷകങ്ങളോ അവാര്ഡോ പ്രതീക്ഷിക്കാം. ആഴ്ചയിലെ നല്ല ദിവസങ്ങള് 9, 8
|