അവിവാഹിതര്‍ വളരെ സൂക്ഷിക്കേണ്ട സമയമാണ്. വാരം അനുകൂലമല്ല. നിങ്ങള്‍ക്കെതിരെ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ഈ വാരം വിശ്രമിക്കാന്‍ ഏറ്റവും അനുയോജ്യമായത് വിനോദയാത്രയാണ്. വിശ്രമരഹിതവും തിരക്കേറിയതുമായ ഈ അന്തരീക്ഷത്തില്‍ നിന്നും കുറച്ചു ദിവസത്തേക്ക് രക്ഷപ്പെടാന്‍ ഈ യാത്ര ഉപകരിക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഈ വാരം അനുകൂലമായിരിക്കില്ല. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വളരെ ആലോചിച്ച ശേഷമേ ആകാവൂ. പറഞ്ഞുറപ്പിച്ച ഇടപാടുകള്‍ സമയത്തു തന്നെ നടക്കണമെന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചു പൊളിക്കാന്‍ പറ്റിയ വാരം. അവരുടെ പ്രകടനം കൊണ്ട് അവര്‍ എല്ലാവരേയും അത്ഭുതപ്പെടുത്തും. അവരുടെ കഠിന പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ ജയം ലഭിക്കും. ഈ വാരം ആലോചിച്ച് മാത്രം രാല്ല്രീയക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ വളരെ വിശ്വാസത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാകരുത്. കായികരംഗത്തുള്ളവര്‍ക്ക് മത്സരങ്ങളില്‍ വളരെ നന്നായി ശോഭിക്കാന്‍ കഴിയും. അതിനാവശ്യമായ ഊര്‍ജ്ജ്വസ്വലത നിങ്ങള്‍ക്കുണ്ട്. സ്വയം പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ശോഭിക്കാന്‍ കഴിയും. ഈ വാരം നിങ്ങളുടെ പ്രധാന ആയുധം തന്നെ ആരോഗ്യമായിരിക്കും. അതിനാല്‍ ധൈര്യമായി ഗോദയില്‍ ഇറങ്ങൂ. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 7, 10
|