ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?


ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
2012 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വര്‍ഷഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ )
അഗ്നിരാശിയായ മേടത്തെ ഭരിക്കുന്നത് ധൈര്യം, സാഹസം, അപകടങ്ങള്‍, അന്തസ്സ് തുടങ്ങിയവയുടെ കാരകനായ ചൊവ്വയാണ്. വലിയ ലക്ഷ്യങ്ങളുള്ള ഇക്കൂട്ടര്‍ എവിടെയും നേതൃത്വം ഇഷ്ടപ്പെടുവരാണ്. അതിനുണ്ടാകുന്ന തടസ്സങ്ങളെയൊക്കെ തട്ടിമാറ്റി മുന്നോട്ട് പോകാന്‍ ഇവര്‍ക്കറിയാം. സ്വതന്ത്രകാംക്ഷികളായ ഇവര്‍ക്ക് ഇവരുടെ മനസ്സാക്ഷിയാണ് വലുത്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടാന്‍ വളഞ്ഞ വഴി സ്വികരിക്കാറില്ല., നേരിട്ട് തന്നെ യത്‌നിക്കും. ചില സമയത്ത് അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കും എത് ഇവര്‍ക്ക് പലപ്പോഴും വിനയായി തീരാറുണ്ട്.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ഗുണദോഷസമ്മിശ്രമായ ഒരു സമയമായിരിക്കും ഇത്. വളരെ ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളെ ശരിക്കും അലട്ടിയെന്നു വരാം. അതിന് പ്രതിവിധി കണ്ടില്ലെങ്കില്‍ നിങ്ങളെ ശരിക്കും ഒരു മുന്‍ദേഷ്യക്കാരനും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവനും ആക്കിത്തീര്‍ക്കും. ചിട്ടയായ ജീവിതക്രമങ്ങളില്‍ വേണ്ടിവന്നാല്‍ മാറ്റം വരുത്തി മറ്റുള്ളവരുമായി പല കാര്യങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറാവുത് നന്നായിരിക്കും. ധനപരമായി സമയം നന്നായിരിക്കുമെങ്കിലും കുടുംബത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളില്‍ തത്കാലം തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒരു മുക്തി പ്രതീക്ഷിക്കാവു കാഘട്ടമാണ് ഇത്. അത് കഴിയുന്നതും നന്നായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് അപ്രതീക്ഷിതവും സന്തോഷം പകരുന്നതുമായ വാര്‍ത്തകള്‍ ലഭിക്കും. ആവേശം പകരുന്ന വലിയ മാറ്റങ്ങള്‍ ബിസിനസ്സില്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും സമയം അനുകൂലമായിരിക്കും. ജോലിക്കയറ്റത്തിന് വലിയ പ്രയത്‌നം ചെയ്യേണ്ടി വരികില്ല. കുടുംബത്തിലെ കുട്ടികള്‍ കാരണം എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും. അവരുടെ നല്ല പ്രവര്‍ത്തികളില്‍ അവരെ അഭിനന്ദിക്കാന്‍ മറക്കരുത്. വിദേശ യാത്രാ യോഗവും കാണുന്നുണ്ട്. മുടങ്ങിപ്പോയ സംരംഭങ്ങള്‍ ഈ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. പ്രണയത്തില്‍ സാഹസികതയും കൂടും. വരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രമിക്കണം.

ഇടവം (കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര)
സ്ഥിരരാശിയും ഭൂമിരാശിയുമായ ഇടവത്തെ ഭരിക്കുന്നത് ലൗകീകം, കലകള്‍, ആഡംബരങ്ങള്‍, കാമം എന്നിവയുടെ കാരകനായ ശുക്രനാണ്. സഹനശക്തി, ക്ഷമാശീലം, ത്യാഗമനോഭാവം എന്നീ സ്വഭാവങ്ങളുള്ള ഇക്കൂട്ടര്‍ ലൈഗീംക കാര്യങ്ങളിലും ഇണയെ ആകര്‍ഷിക്കാനും അതീവ സമര്‍ത്ഥരുമാണ്. ഓര്‍മ്മശക്തി, കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ്, ആത്മീയ ചിന്ത, എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. എല്ലാ കാര്യങ്ങള്‍ക്കും ഒരു ചിട്ട വേണമെന്നു നിര്‍ബ്ബന്ധമാണ്. കൂടാതെ സ്ഥിരതയും. പെട്ടെന്ന് പെട്ടെന്ന് അഭിപ്രായം മാറ്റി പറയുവരല്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് ശത്രുക്കളുമുണ്ടാകും.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ശനിയുടെ അനുകൂലാവസ്ഥയാല്‍ ഇടവം രാശിക്കാരുടെ സമയം പൊതുവേ ഗുണപ്രദമായിരിക്കും. വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് നന്നായി മുമ്പോട്ട്ക കൊണ്ടുപോകാന്‍ ആവശ്യമായ തന്ത്രങ്ങള്‍ മുന്‍കൂട്ടി ആവിഷ്‌ക്കരിച്ച് അവ നടപ്പിലാക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ച്ചയുടെ പുതിയ പടവുകള്‍ കയറാന്‍ സാധിക്കും. നിങ്ങളില്‍ അനുയായികള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് നല്ലത് തന്നെ കൊടുക്കുക. അപ്രതീക്ഷിതവും സന്തോഷകരവുമായ സംഭവങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ചെറിയ പ്രചോദനങ്ങള്‍ ലഭിച്ചാല്‍ മതി, അവര്‍ വിജയത്തിനായി കുതിക്കുന്നത് കാണാം.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
വ്യാഴം കേതുയോഗത്തില്‍ അനിഷ്ടസ്ഥാനത്ത് വരുതിനാല്‍ ഈ കാലയളവ് ഗുണദോഷസമ്മിശ്രമായിരിക്കും. അതിനാല്‍ നഷ്ടസാദ്ധ്യതയുള്ള കരാറുകളിലോ, സംഗതികളിലോ ഏര്‍പ്പെടരുത് തല്‍ക്കാലം മാറ്റി വക്കുന്നത് നന്നായിരിക്കും. ധനപരമായ കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ബിസിനസ്സുകാര്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ്. വില്പ്പന നികുതി ശരിയായ സമയത്ത് തന്നെ ഒടുക്കാന്‍ ശ്രമിക്കണം. രണ്ടു വട്ടം ആലോചിക്കാതെ പുതിയ സംരംഭങ്ങളിലൊന്നും ഇടപെടരുത്. അദ്ധ്യാപകര്‍ക്ക് അവരുടെ കഠിന പരിശ്രമങ്ങള്‍ക്ക് പ്രയോജനമില്ലായെ തോന്നലുളവാക്കും. പ്രണയിതാക്കള്‍ പ്രണയ പങ്കാളിയുമായി ചെറിയ വഴക്കുകള്‍ പോലുമുണ്ടാകാതെ സൂക്ഷിക്കണം. ഈ സമയം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചിലപ്പോള്‍ പ്രേമബന്ധം തന്നെ തകര്‍ന്നൂയെന്നും വരും. വീട്ടമ്മമാര്‍ക്ക് കുട്ടികള്‍ കാരണം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവരുടെ മേലുള്ള നിയന്ത്രണം കുറച്ചു കൂട്ടിയാല്‍ മതിയാകും.

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍ , ഭാവ ഫലങ്ങള്‍ ( സ്വഭാവം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ), അനുകൂല കാലഘട്ടങ്ങള്‍ (തൊഴില്‍ , വിവാഹം , ബിസിനസ്സ്, ഭവന നിര്‍മ്മാണം), പരിഹാരങ്ങള്‍ , ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു.

മിഥുനം (മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ )
വായുരാശിയായ മിഥുനത്തെ ഭരിക്കുത് ബുദ്ധി, വിദ്യ, കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ കാരകനായ ബുധനാണ്. അതിനാല്‍ ഇവര്‍ക്ക് വിനയവും പാണ്ഡിത്യവും കൂടും. നര്‍മ്മരസത്തോടെ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംസാരിക്കാനുള്ള ഇവരുടെ കഴിവ് ഇവര്‍ക്ക് ആരാധകരെ നേടിക്കൊടുക്കും. ഇഷ്ടവാക്കുകളെ മാത്രം സംസാരിക്കുന്ന ഇവര്‍ നല്ല കേള്‍വിക്കാരും, ദൈവഭക്തരും, കുടുംബസ്‌നേഹികളുമാണ്. ലാഭേശ്ച കൂടാതെ ഉപകാരസ്മരണ വച്ചു പുലര്‍ത്തുന്ന ഇവര്‍ക്ക് ഭാഗ്യവും കൂടും.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ധനപരമായും പ്രണയപരമായും ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ധനപരമായി വലിയ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. ധനാഗമനത്തിന് പുതിയ വഴികള്‍ തന്നെ തുറന്നു കിട്ടും. പക്ഷെ ധനം കഴിയുന്നതും നന്നായി വിനിയോഗിക്കുന്നതില്‍ മിടുക്കു കാണിക്കണം. തൊഴില്‍പരമായ ഉയര്‍ച്ചകളും പ്രതീക്ഷിക്കാം. തൊഴിലില്‍ വേതനം കൂടുതല്‍ ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളും ഉണ്ടാകും. ബിസിനസ്സുകാര്‍ സ്വന്തം സ്ഥാപനത്തിന്റെ വളര്‍ച്ചക്കാവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുകയോ പുതിയ മേഖലകളിലേക്ക് കടക്കുകയോ ചെയ്യും. മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ ദീര്‍ഘ നാളുകളായി നടത്തിയിരുന്ന ഗവേഷണം ഈ കാലയളവില്‍ ഉദ്ദേശിച്ച രീതിയില്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തീര്‍പ്പാകാതെ കിടന്ന നിയമ പ്രശ്‌നങ്ങള്‍ ശ്രമിച്ചാല്‍ അനുകൂലമായി അവസാനിപ്പാന്‍ കഴിയും. വിവാഹം, സന്താനലബ്ദി, മറ്റു മംഗള കര്‍മ്മങ്ങള്‍ എിവയുണ്ടാകും. അടുത്ത വര്‍ഷം ഇത്ര സുഗമമാവില്ല. ഭാഗ്യത്തില്‍ മതിമറന്നു ആഘോഷിക്കാതെ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
ധനപരമായി സമയം അനുകൂലമായിരിക്കില്ല. ചെലവ് കൂടാന്‍ സാധ്യത ധാരാളമാണ്. ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് ലോണ്‍ എന്നിവ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. തൊഴില്‍പരമായ കാര്യങ്ങള്‍ വളരെ ശ്രദ്ധ കൂടുതല്‍ ചെലുത്തണം. പ്രലോഭനങ്ങളില്‍ കുടുങ്ങരുത്. തൊഴില്‍ മേഖലയില്‍ അന്തരീക്ഷം അത്ര സുഗമമാവണമെന്നില്ല സഹപ്രവര്‍ത്തകരോട് നയപരമായി പെരുമാറിയാല്‍ മാത്രമേ അവരുടെ ആത്മാര്‍ത്ഥമായ സഹകരണം ലഭിക്കയുള്ളൂ. എതിര്‍ ലിംഗക്കാരുമായുള്ള ഇടപെടല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യങ്ങളില്‍ അനാസ്ഥ കാട്ടരുത്.

കര്‍ക്കിടകം (പുണര്‍തം കാല്‍ , പൂയ്യം, ആയില്യം)
ചരരാശിയും ജലരാശിയുമായ കര്‍ക്കിടകത്തെ ഭരിക്കുന്നത് മാതാവ്, കലകള്‍, മനസ്സ്, സൗന്ദര്യം എന്നിവയുടെ കാരകനായ ചന്ദ്രനാണ്. കുടുംബസ്‌നേഹം, ഉപകാരസ്മരണ, ദാനശീലം, ബുദ്ധി, ക്ഷമ, കര്‍മ്മഗുണം എന്നീ ഗുണങ്ങളുടെ വിളനിലമായ ഇക്കൂട്ടര്‍ വളരെ ഹൃദ്യമായി പെരുമാറാന്‍ കഴിവുള്ളവരാണ്. മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞ് അവരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറിയ പുതിയ പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച് പോകാനും ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളില്‍ വിജയിക്കാനും ഇവര്‍ക്കു സാധിക്കുന്നു. മനസ്സിന് പൊതുവേ ബലക്കുറവായതിനാല്‍ വളരെ ചെറിയ കാര്യങ്ങളില്‍ പോലും വേവലാതിപ്പെടുമെന്നതാണ് ഇവരുടെ ദൗര്‍ബല്യം.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ധനവരവും ചെലവും ഒരുപോലെ വര്‍ദ്ദിക്കും. തൊഴില്‍പരമായി സമയത്തിന് പൂത്തിയാക്കാന്‍ കഴിയുന്ന ഉത്തരവാദിത്വങ്ങള്‍ മാത്രം ഏറ്റെടുക്കുവാന്‍ ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ മാര്‍ക്കറ്റില്‍ സംഭവിക്കുത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ് ഇത്. സമയം നിങ്ങള്‍ക്കനുകൂലമല്ല. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. രണ്ടു വട്ടം ആലോചിക്കാതെ പുതിയ സംരംഭങ്ങളിലൊന്നും ഇടപെടരുത്. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ചെറിയ അസ്വാസ്ഥ്യങ്ങള്‍ പോലും നിസ്സാരമെന്നു കരുതി തള്ളിക്കളയരുത്.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
ഈ കാലഘട്ടം കുറച്ച് അനുകൂലമായിരിക്കും. വളരെ ആലോചിച്ച് അനുഭവങ്ങളുള്ളവരുമായി ചര്‍ച്ച ചെയ്ത്‌ എടുക്കുന്ന തീരുമാനങ്ങളൊന്നും പരാജയപ്പെടില്ല എന്നു മാത്രമല്ല, വിജയവുമായിരിക്കും. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. പെട്ടെന്ന് പേരെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രകടനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ബിസിനസ്സ്‌കാര്‍ക്ക് ധനപരമായി ലാഭവര്‍ദ്ദനവ് പ്രതീക്ഷിക്കാവുന്ന സമയം. ചെറിയ ചെറിയ വ്യാപാരങ്ങള്‍ പോലും ലാഭകരമാവും. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം വന്നുചേരുതാണ്. വിദേശയാത്രാഭാഗ്യം കാണുന്നുണ്ട്. വരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രമിക്കണം. സാമൂഹികമായി വളരെ അന്തസ്സും ഉയര്‍ച്ചയും അനുഭവപ്പെടുന്ന സമയം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ )
അഗ്നിരാശിയും സ്ഥിരരാശിയുമായ ചിങ്ങത്തെ ഭരിക്കുന്നത് നേതൃത്ത്വം, അന്തസ്സ്, അഭിമാനം, ചുറുചുറുക്ക് തുടങ്ങിയവയുടെ കാരകനായ സൂര്യനാണ്. അതിനാല്‍ കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്ന ഇവര്‍ ഏതൊരു ഗ്രൂപ്പില്‍ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. സ്‌നേഹപൂര്‍വമായുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിതൃം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകള്‍ക്കു വഴങ്ങാത്ത പ്രൃക്രൃതം, മതവിശ്വാസം, പുരാണങ്ങളോടും തത്വചിന്തകളോടുള്ള താല്പരൃം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്. ഏത് പ്രതിസന്ധികളേയും പരസ്യമായി നേരിടാന്‍ കഴിവുള്ള ഇവര്‍ മുന്‍കോപവും അഹങ്കാരവും നിയന്ത്രിക്കേണ്ടതാണ്.

2012 ജനുവരി മുതല്‍ മേയ് 15 വരെ
വളരെ അനുകൂലമായ കാലഘട്ടമാണ് ഇത്. ഒരു ആശങ്കയും കൂടാതെ ധൈര്യപൂര്‍വ്വം രംഗത്തിറങ്ങി സമയം പ്രയോജനപ്പെടുത്തുക. ധനപരമായി നല്ല സമയം. ഇഷ്ടം പോലെ ചെലവഴിച്ച് തോന്നിയതു പോലെ ജീവിക്കാന്‍ പ്രേരണയുണ്ടാകും. സൂക്ഷിക്കുക. വളരെക്കാലമായി പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുവര്‍ക്ക് വിവാഹത്തിന് അനുയോജ്യമായ സമയമാണ് ഇത്. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും നിങ്ങള്‍ കണക്കുകൂട്ടിയതു പോലെയുള്ള ഉയര്‍ച്ച പ്രതീക്ഷിക്കാം. വിദേശയാത്രാഭാഗ്യം കാണുന്നുണ്ട്. വരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രമിക്കണം. സാമൂഹികമായി വളരെ അന്തസ്സും ഉയര്‍ച്ചയും അനുഭവപ്പെടുന്ന സമയം. തീര്‍പ്പാകാതെ കിടന്ന നിയമ പ്രശ്‌നങ്ങള്‍ ശ്രമിച്ചാല്‍ അനുകൂലമായി അവസാനിപ്പാന്‍ കഴിയും. അടുത്ത കാലയളവ് ഇത്ര സുഗമമാവില്ല അതിനാല്‍ ഭാഗ്യത്തില്‍ മതിമറന്നു ആഘോഷിക്കാതെ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
ശനിയുടെ സഹായം മാത്രമേയുള്ളൂ. ധനവരവിന് കുറവുണ്ടാകില്ലെങ്കിലും ചെലവു കുറക്കണം. തൊഴില്‍പരമായ മാറ്റങ്ങള്‍ / സ്ഥലം മാറ്റം തുടങ്ങിയവയുണ്ടാകും. അതില്‍ വിമുഖത കാട്ടാതെ സ്വീകരിക്കുന്നത് നന്നായിരിക്കും. വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് നന്നായി മുമ്പോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ തന്ത്രങ്ങള്‍ മുന്‍കൂട്ടി ആവിഷ്‌ക്കരിച്ച് അവ നടപ്പിലാക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ശരിയായ രീതിയില്‍ നഷ്ടസാധ്യത ഒഴിവാക്കിക്കൊണ്ട് തന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍ മതിയാകും. പ്രണയത്തിന്റെ ത്രില്‍ അനുഭവിക്കാന്‍ ശരിക്കും യോഗം കാണുന്നുണ്ട്. അവസരങ്ങള്‍ വിട്ട് കളയരുത്.

കന്നി (ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര)
ഭൂമിരാശിയായ കന്നിയെ ഭരിക്കുത് ബുദ്ധി, വിദ്യ, കമ്മ്യൂണിക്കേഷന്‍സ്, കണക്ക്, യുവത്വം എന്നിവയുടെ കാരകനായ ബുധനാണ്. അതിനാല്‍ ഏതു കാര്യവും ശരിച്ച് പഠിച്ച ശേഷമേ ഇക്കൂട്ടര്‍ അതിനെപ്പറ്റി അഭിപ്രായം പറയുകയുള്ളൂ. കന്നി ഒരു ഭൂമിരാശിയായതിനാല്‍ ഇവര്‍ക്ക് സ്ഥിരത, ധനം, പ്രശസ്തി എന്നിവയോട് ആസക്തി കൂടും. അത് നേടാനായി ക്ഷമയോടുകൂടി നന്നായി ആസൂത്രണം ചെയ്ത് പരിശ്രമിക്കയും ചെയ്യും. ഏത് കാര്യവും ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വശവും ചിന്തിച്ച ശേഷമേ ഇറങ്ങി തിരിക്കയുള്ളു. സ്വയം വിമര്‍ശകരായതിനാല്‍ ഇവരില്‍ തെറ്റ് കണ്ടുപിടിക്കുവാന്‍ പ്രയാസമായിരിക്കും.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ഗുണദോഷസമ്മിശ്രമായൊരു കാലഘട്ടമാണ് ഇത്. ചിലവ് വര്‍ദ്ദിക്കുന്നതായാണ് കാണുത്. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നുയെന്ന്‍ വരില്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങുത് തല്‍ക്കാലം മാറ്റിവക്കുത് നായിരിക്കും. ജീവിതപങ്കാളിയോട് വളരെ നയപരമായി സംസാരിക്കണം. അല്ലെങ്കില്‍ അത് വഴക്കിലായിരിക്കും അവസാനിക്കുത്. തൊഴില്‍സ്ഥാപനത്തിലും ആത്മസംയമനം പാലിക്കേണ്ടിയിരിക്കുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. കഴിയുന്നതും പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പ്രേമബന്ധത്തില്‍പ്പെട്ടവര്‍ പ്രണയപങ്കാളിയുമായി ചെറിയ വഴക്കുകള്‍ പോലുമുണ്ടാകാതെ സൂക്ഷിക്കണം. ഈ വര്‍ഷം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചിലപ്പോള്‍ പ്രേമബന്ധം തന്നെ തകര്‍ന്നൂയെന്നും വരും. അതിനാല്‍ കുറച്ച് ശ്രദ്ധിച്ച് മുന്നേറിയാല്‍ അടുത്ത കാലയളവ് നന്നായിരിക്കുതാണ്.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചു കൊണ്ടിരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു ആശ്വാസമായിരിക്കും ഈ കാലഘട്ടം ധൈര്യമായി ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിജയം പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹം നടക്കാന്‍ പറ്റിയ സമയം. തൊഴില്‍മേഖലയില്‍ റിക്‌സ് എടുത്തു ചെയ്യുന്ന പല കാര്യങ്ങളും വിജയിക്കയും അതിനാല്‍ തന്നെ അപ്രതീക്ഷിതമായി തൊഴില്‍ക്കയറ്റവും പ്രതീക്ഷിക്കാം. കായിക രംഗത്ത് എഴുതി തള്ളപ്പെട്ട അഭ്യാസിക്ക് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ വിജയം നേടാന്‍ സാധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനം പ്രയോജനം ചെയ്യും. സ്ത്രീകള്‍ക്ക് പങ്കാളിയുടെ പരിചരണവും സഹകരണവും വളരെ നന്നായി ആസ്വദിക്കാന്‍ കഴിയും.

തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ )
ചരരാശിയും വായുരാശിയുമായ തുലാം രാശിയെ ഭരിക്കുത് കല, സൗന്ദര്യം, നയം, ന്യായം, ആഡംബരം, കാമം തുടങ്ങിയവയുടെ കാരകനായ ശുക്രനാണ്. അതിനാല്‍ ഇവര്‍ എപ്പോഴും പ്രസവദരരായിരിക്കും. ഇവരോട് ഇടപെടുവര്‍ ഇവരുടെ കളങ്കമില്ലാത്തതും നയപരവുമായ പെരുമാറ്റം, സംഭാഷണചാതുര്യം, ഹ്രദ്യമായ പുഞ്ചിരി, ആധുനികത എന്നിവ മറക്കില്ല. കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുതിലുള്ള വേഗത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്. പരോപകാരികളായ ഇക്കൂട്ടര്‍ക്ക് ഏതു പ്രശ്‌നങ്ങളില്‍ ഇടപെട്ടാലും അത് വളരെ നന്നായി പരിഹരിക്കാന്‍ പ്രത്യേക കഴിവുണ്ട്. ഈ കഴിവ് ഇവരെ സമൂഹത്തില്‍ വേണ്ടപ്പെട്ടവരാക്കുന്നു. പ്രണയകാര്യങ്ങളിലും ഇവര്‍ മിടുക്കരാണ്.

2012 ജനുവരി മുതല്‍ മേയ് 15 വരെ
കുറച്ച് ആശ്വാസം പകരുന്ന കാലയളവാണ് ഇത്. ഡോക്ടേഴ്‌സ് ഉള്‍പ്പെടെ മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് ബഹുമതികള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട വിഷയത്തില്‍ ഉയര്‍ന്ന പഠനത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. തോഴില്‍രംഗത്ത് വലിയ റിക്‌സുള്ള കാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പരാതിയില്ലാതെ പരിശ്രമിക്കണം. എങ്കില്‍ ഇഷ്ടപ്പെട്ടസ്ഥലത്തേക്ക് മാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ മിടുക്കില്‍ സന്തോഷിക്കാനുള്ള അവസരങ്ങള്‍ വന്നു ചേരും. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് അഭിമാനിക്കാവുന്ന സമയം. നിങ്ങളുമായി കരാറുകള്‍ ഉണ്ടാക്കാന്‍ ആവശ്യക്കാര്‍ കൂടും.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
തൊഴില്‍പരമായി മനസ്സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. സഹപ്രവര്‍ത്തകരുടെ പഞ്ചാര വാക്കുകള്‍ കേട്ട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി ഇറങ്ങി പുറപ്പെടരുത്. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. പ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കുത് വളരെ ശ്രദ്ധിച്ചായിരിക്കണം. കുടുംബത്തില്‍ സമാധാനം നിലനിറുത്തുതില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും ആത്മസംയമനം പാലിക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മുതിര്‍വര്‍ക്കും സമയം അത്ര നന്നല്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും ഗൗരവമായെടുക്കണം.

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍, ഭാവ ഫലങ്ങള്‍ ( സ്വഭാവം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ), അനുകൂല കാലഘട്ടങ്ങള്‍ (തൊഴില്‍, വിവാഹം, ബിസിനെസ്സ്, ഭവന നിര്‍മ്മാണം), പരിഹാരങ്ങള്‍, ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു.

വൃശ്ചികം (വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട)
സ്ഥിരരാശിയും ജലരാശിയുമായ വൃശ്ചികം രാശി ഭരിക്കുന്നത് ധൈര്യം, സാഹസം, അപകടങ്ങള്‍, അന്തസ്സ്, തീവ്രമായ കാമം തുടങ്ങിയവയുടെ കാരകനായ ചൊവ്വയാണ്. അതിനാല്‍ തന്നെ ഇവര്‍ ധൈര്യശാലികളും വ്യക്തമായ തീരുമാനങ്ങളും, ആശയങ്ങളും ഉള്ളവരുമായിരിക്കും. അവരുടെ ആശയങ്ങള്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ മടിയില്ലാത്തവരുമായിരിക്കും. ഏതു പ്രതിസന്ധികളെയും നേരിടാനും ഇവര്‍ തയ്യാറായിരിക്കും. ഇവരുടെ മനോധൈര്യവും, അന്തസ്സും ആഭിജാത്യത്തോടെയുള്ള പെരുമാറ്റവും, ആധുനികമായ വസ്ത്രധാരണവും ആരേയും ആകര്‍ഷിക്കുതാണ്. പ്രായോഗികതയില്‍ വിശ്വസിക്കുന്ന ഇക്കൂട്ടരെ അവരുടെ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ശരിയാണെന്നു തോന്നിയാല്‍ അതിനു വേണ്ടി പാരമ്പര്യ വിശ്വാസങ്ങളെ പോലും തള്ളിപ്പറയാനും ഇവര്‍ മടിക്കില്ല.

2012 ജനുവരി മുതല്‍ മേയ് 15 വരെ
കുറച്ച് സൂക്ഷിച്ച് മുന്നേറണ്ട കാലഘട്ടമാണ് ഇത്. അക്കൗണ്ടന്റ്, ആഡിറ്റിംഗ് എന്നീ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ജോലിഭാരം കൂടിയതിനാലുള്ള മനസമ്മര്‍ദ്ദം വര്‍ദ്ദിക്കും. സമ്മര്‍ദ്ദം അതിജീവിച്ച് ഈ ഘട്ടം തരണം ചെയ്യണം. രാഷ്ട്രീയക്കാര്‍ വളരെ സൂക്ഷിച്ചു ചുവടുകള്‍ വക്കേണ്ടതാണ്. ഒരു കാര്യത്തിലും പെട്ടെന്നു തീരുമാനം എടുക്കരുത്. ശരിക്കും ആലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ. വിവാഹിതരെ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്വങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന കാലയളവ്. പങ്കാളിയെയും കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കണം. അവര്‍ക്ക് നിങ്ങളുടെ സംരക്ഷണവും പിന്തുണയും അത്യാവശ്യമാണ്. പ്രതീക്ഷിച്ചതുപോലെ ധനവരവ് ഉണ്ടാകണമെങ്കില്ല. രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ കൊടുക്കുന്നത് സൂക്ഷിക്കുക. ജനങ്ങളോട് പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനത്തെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
തൊഴില്‍പരമായി അലച്ചില്‍ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമായിരിക്കും. പ്രയോജനകരമായി ചെലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേറേ സ്ഥാപനത്തില്‍ നിന്നും നല്ല തൊഴില്‍ സാധ്യത വരികയാണെങ്കില്‍ മടിച്ചു നില്‍ക്കരുത്. ഭാവിയില്‍ കൂടുതല്‍ ഗുണം ചെയ്യുത് അതായിരിക്കും. സ്ത്രീകള്‍ക്കും ഈ വര്‍ഷം വളരെ അനുകൂലമായിരിക്കും. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ തൊഴില്‍പരമായ ഉയര്‍ച്ചയില്‍ വളരെ സന്തോഷമുണ്ടാകും. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധം ബലവത്താവുകയും അത് അന്യോന്യം ശരിക്കും പ്രേമത്തില്‍ കൂടിയും ശാരീരിക ബന്ധത്തില്‍ കൂടിയും പ്രകടിപ്പിക്കുകയും ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ )
അഗ്നിരാശിയായ ധനുരാശിയെ ഭരിക്കുന്നത് ഭക്തി, ന്യായം, വിശാലമനസ്‌ക്കത, ധൈര്യം, നേതൃത്വം, ധനം എന്നിവയുടെ കാരകനായ വ്യാഴമാണ്. അതിനാല്‍ തന്നെ ശുഭാപ്തിവിശ്വാസക്കാരും ഉത്സാഹഭരിതരുമായ ഇവര്‍ക്ക് പുതിയ അനുഭവങ്ങളും, പുതിയ സാഹചര്യങ്ങളും ഹരമാണ്. വളരെ വലുതായി ചിന്തിക്കാനും ആ ലക്ഷ്യം നേടുതിനു വേണ്ടി പരിശ്രമിക്കാനും അതില്‍ വരുന്ന പരാജയങ്ങളെ കണക്കാക്കാതെ മുന്നോട്ട് പോകുവാനും ഇവര്‍ മിടുക്കരാണ്. ന്യായവാദികളും, സത്യവാന്മാരും, ആത്മാര്‍ത്ഥതയുള്ളവരുമായ ഇക്കൂട്ടര്‍ ഭരിക്കപ്പെടാനല്ല, ഭരിക്കാനാണ് ജനിച്ചതെന്ന ഭാവം ഇവര്‍ക്ക് പലപ്പോഴും അപകടം വരുത്തിവക്കാറുണ്ട്. ഇവര്‍ക്ക് ഉള്ളിലുള്ള സ്‌നേഹം പലപ്പോഴും പ്രകടിപ്പിക്കാന്‍ സാധിക്കാറില്ല.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ഈ കാലയളവ് പ്രതീക്ഷിച്ചതില്‍ നിന്നും വളരെ അനുകൂലമായിരിക്കും. ധനപരമായി സമയം വളരെ നന്നായിരിക്കും. അപ്രതീക്ഷിത ഭാഗങ്ങളില്‍ നിന്നു പോലും ധനവരവുണ്ടാകും. അക്കൗണ്ടന്റ്, ക്‌ളറിക്കല്‍ എന്നീ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷനോ ശമ്പള വര്‍ദ്ദനവോ പ്രതീക്ഷിക്കാം. ഉയര്‍ ശേണ്രിയില്‍ എത്താനാഗ്രഹമുള്ളവര്‍ക്ക് അനുകൂല സമയമാണ് ഇത്. നിങ്ങളുടെ കഴിവ് തെളിയിക്കാനുതകുന്ന അവസരങ്ങള്‍ വന്നു ചേരും. നന്നായി പ്രയോജനപ്പെടുത്തുക. സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ തുറുന്നു സംസാരിച്ച് ആശ്വാസം കൊള്ളാന്‍ പറ്റിയ ഒരു സ്‌നേഹിതയെ ലഭിച്ചേക്കും. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ സമ്മാനിക്കും. അതിനാല്‍ അവരെ അഭിനന്ദിക്കുതിന് അവസരങ്ങള്‍ വരുതാണ്. അടുത്ത കാലയളവ് അത്ര അനുകൂലമാകില്ല. അതിനാല്‍ തുടങ്ങി വച്ച സംരംഭങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുത് നന്ന്‍.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
ശനിയുടെ അനുഗ്രഹം കൊണ്ട് കാര്യങ്ങള്‍ക്ക് വലിയ വിഘാതം വരാന്‍ സാധ്യതയില്ല. ധൈര്യത്തോടുകൂടി എടുക്കു തീരുമാനങ്ങളൊന്നും തെറ്റില്ല. നിങ്ങളുടെ ആകര്‍ഷണീയതയും വ്യക്തിത്വവും ക്ലബ്ബ് പോലുള്ള സാമൂഹിക സംഘടനകളിലെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട തസ്തികയില്‍ നിങ്ങളെ അവരോധിക്കുതിന് കാരണമാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവര്‍ വളരെ ആലോചിച്ച് കരുക്കള്‍ നീക്കുകയാണെങ്കില്‍ നല്ല ലാഭം കൊയ്യാന്‍ കഴിയും. ഈ വര്‍ഷം കംപ്യൂട്ടര്‍ ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് തൊഴില്‍ ഉയര്‍ച്ചയും വേതനവര്‍ദ്ദവും അര്‍ഹിക്കുന്ന അംഗീകാരവും ലഭിക്കും.

മകരം (ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര)
ചരരാശിയും ഭൂമിരാശിയുമായ മകരം രാശിയെ ഭരിക്കുന്നത് ക്ഷമ, കഠിനപ്രയത്‌നം, നിശ്ചയദാര്‍ഡ്യം, വിശ്വസ്തത, മാനഹാനി, മരണം എന്നിവയുടെ കാരകനായ ശനിയാണ്. സ്വതന്ത്ര ചിന്താഗതി, പ്രായോഗിക ബുദ്ധി, ആരോട് എങ്ങനെ പെരുമാറണമെന്ന അറിവ്, ആത്മാര്‍ത്ഥത തുടങ്ങിയ സ്വഭാവങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്. കൂടാതെ അമിത വികാര പ്രകടനങ്ങള്‍ക്കൊന്നും ഇവരെ കിട്ടില്ല. അത് ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇവര്‍ മിടുക്കരാണ്. വിജയം മാത്രം മുന്നില്‍ കാണുന്നതു കൊണ്ട് വളരെ നിശ്ശബ്ദമായി പ്രതിബന്ധങ്ങളെ തട്ടി നീക്കി മുമ്പോട്ടു പോകാനും ഇവര്‍ മിടുക്കരാണ്.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ഈ കാലയളവ് പൊതുവേ ഗുണദോഷസമ്മിശ്രമായിരിക്കും. കുറച്ച് നയപരമായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ കാലയളവിനെ അനുകൂലമാക്കാം. ധനവിനിയോഗത്തില്‍ ധനകാര്യ വിദഗ്ദരുടെ ഉപദേശം തേടുത് നായിരിക്കും. ഉറപ്പില്ലാത്ത സംരംഭങ്ങളില്‍ ധനം നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാങ്കേതിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം കൂടും. ഗുണമല്ല വേഗതയാണ് തൊഴില്‍ദായകര്‍ക്ക് ആവശ്യം. സ്ത്രീകള്‍ക്ക് സഹപ്രവര്‍ത്തര്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ നിങ്ങളെ ഒറ്റപ്പെടുത്തുന്നുണ്ടോയെ സംശയം ഉടലെടുക്കും. അത് വെറും തോന്നല്‍ മാത്രമായിരുന്നൂയെന്ന് പിന്നീട് മനസ്സിലാവും.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒരു മുക്തി പ്രതീക്ഷിക്കാവുന്ന കാഘട്ടമാണ് ഇത്. അത് കഴിയുതും നന്നായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് അപ്രതീക്ഷിതവും സന്തോഷം പകരുതുമായ വാര്‍ത്തകള്‍ ലഭിക്കും. ആവേശം പകരുന്ന വലിയ മാറ്റങ്ങള്‍ ബിസിനസ്സില്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും സമയം അനുകൂലമായിരിക്കും. ജോലിക്കയറ്റത്തിന് വലിയ പ്രയത്‌നം ചെയ്യേണ്ടി വരികില്ല. കുടുംബത്തിലെ കുട്ടികള്‍ കാരണം എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും. അവരുടെ നല്ല പ്രവര്‍ത്തികളില്‍ അവരെ അഭിനന്ദിക്കാന്‍ മറക്കരുത്. വിദേശ യാത്രാ യോഗവും കാണുന്നുണ്ട്. മുടങ്ങിപ്പോയ സംരംഭങ്ങള്‍ ഈ കാലയളവില്‍ തന്നെപൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. പ്രണയത്തില്‍ സാഹസികതയും കൂടും. വരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രമിക്കണം.

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍, ഭാവ ഫലങ്ങള്‍ ( സ്വഭാവം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ), അനുകൂല കാലഘട്ടങ്ങള്‍ (തൊഴില്‍, വിവാഹം, ബിസിനെസ്സ്, ഭവന നിര്‍മ്മാണം), പരിഹാരങ്ങള്‍, ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു.

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ )
സ്ഥിരരാശിയും വായുരാശിയുമായ കുംഭത്തെ ഭരിക്കുന്നത് ക്ഷമ, കഠിനപ്രയത്‌നം, നിശ്ചയദാര്‍ഡ്യം, വിശ്വസ്തത, മാനഹാനി, മരണം എന്നിവയുടെ കാരകനായ ശനിയാണ്. നയപരമായും കുലീനത്വത്തോടെയും പെരുമാറാനും പ്രായോഗികമായി ചിന്തിക്കാനും അറിയാവുന്നവനാണ് കുംഭം രാശിക്കാര്‍. വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും അതി. വിജയം കാണുതുവരെ പ്രയത്‌നിക്കാനും ഇവര്‍ക്ക് ആവേശമാണ്. ഒരു സമയക്രമം വച്ച് പദ്ധതികള്‍ വിജയിപ്പിക്കും. കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെഅതില്‍ വരാവുന്ന തെറ്റുകള്‍ ഇവര്‍ മുന്‍കൂട്ടി കണ്ടിരിക്കുമെന്നു മാത്രമല്ല അനുയോജ്യമായ സമയത്തിന് വേണ്ടി കാത്തിരിക്കയും ചെയ്യും. ധനപരമായ കാര്യങ്ങളിലും ധനം ബുദ്ധിപരമായി നിക്ഷേപിക്കുന്നതിലും ഇവര്‍ സമര്‍ത്ഥരുമാണ്.

2012 ജനുവരി മുതല്‍ മേയ് 15 വരെ
ഈ കാലയളവ് പൊതുവേ ഗുണദോഷസമ്മിശ്രമായിരിക്കും. അതിനാല്‍ നഷ്ടസാദ്ധ്യതയുള്ള കരാറുകളിലോ, സംഗതികളിലോ ഏര്‍പ്പെടുത് തല്‍ക്കാലം മാറ്റി വക്കുന്നത് നന്നായിരിക്കും. ധനപരമായ കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ബിസിനസ്സുകാര്‍ മാര്‍ക്കറ്റില്‍ സംഭവിക്കുത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ് ഇത്. വില്പ്പന നികുതി ശരിയായ സമയത്ത് തന്നെഒടുക്കാന്‍ ശ്രമിക്കണം. രണ്ടു വട്ടം ആലോചിക്കാതെ പുതിയ സംരംഭങ്ങളിലൊന്നും ഇടപെടരുത്. അദ്ധ്യാപകര്‍ക്ക് അവരുടെ കഠിന പരിശ്രമങ്ങള്‍ക്ക് പ്രയോജനമില്ലയെന്ന്തോന്നലുളവാക്കും. വിവാഹിതര്‍ക്ക് അവരുടെ പങ്കാളിയോട് വളരെ നയപരമായി പെരുമാറുന്നത് നന്ന്‍. ചെറിയ പ്രശ്‌നങ്ങളൊന്നും കാര്യമായെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
ശരിക്കും കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട സമയമാണ് ഇത്. വളരെ നിസ്സാര പ്രശ്‌നങ്ങള്‍ പോലും നിങ്ങളെ ശരിക്കും അലട്ടിയെു വരാം. ഇന്‍ജിനീയര്‍, ടെക്‌നിഷ്യന്‍ എീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ വര്‍ഷം വളരെ തിരക്കേറിയതായിരിക്കും. ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ സമയമുണ്ടാകില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് ഇടപാടുകാരുമായി ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുതില്‍ വൈഷമ്യം അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ കൂടൂതല്‍ ശ്രദ്ധിക്കുന്നത് നന്ന്‍. സ്ത്രീകള്‍ പങ്കാളിയോട് തുറുന്ന് ചര്‍ച്ച ചെയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കണം. പ്രശ്‌നങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടിരിക്കരുത്. ബന്ധുക്കളും അടുത്ത കൂട്ടുകാരുമായുള്ള ഇടപാടുകള്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട വര്‍ഷമാണ് ഇത്. അനാവശ്യമായി അവരുടെ പഴി കേള്‍ക്കേണ്ടി വരാന്‍ സാദ്ധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി)
ജലരാശിയായ മീനംരാശിയെ ഭരിക്കുന്നത് ഭക്തി, ന്യായം, വിശാലമനസ്‌ക്കത, ധൈര്യം, നേതൃത്വം, ധനം എന്നിവയുടെ കാരകനായ വ്യാഴമാണ്. അതിനാല്‍ തന്നെ വളരെ സൗമ്യമായി പെരുമാറാന്‍ അറിയാവുന്ന ഇവര്‍ക്ക് പണത്തിനോട് അത്യാര്‍ത്തിയില്ല. ലൗകീകമായ അഭിവാജ്ഞകള്‍ കുറവാണിവര്‍ക്ക്. അക്രമാസക്തി കുറഞ്ഞ ഇക്കൂട്ടര്‍ സ്വന്തം വ്യക്തിത്വം കാത്തുസൂഷിക്കാന്‍ ശ്രമിക്കുന്നവരാണ്. വിമര്‍ശിക്കുന്നവരെ ഭയക്കാറുമില്ല. ഓരോ കര്യങ്ങളില്‍ ഇടപെടുമ്പോഴും കഴിഞ്ഞ കാര്യങ്ങളെ വിലയിരുത്തിയ ശേഷം മാത്രം അഭിപ്രായം പറയുതിനാല്‍. ഇവരുടെ നിഗമനങ്ങള്‍ തെറ്റാറില്ല. പാരമ്പര്യ രീതികള്‍ കൈവിടാതെ തന്നെ ആധുനികത പിന്തുടരാനും പുതിയ ആശയങ്ങള്‍ സ്വായത്തമാക്കി അത് പ്രയോഗത്തില്‍ വരുത്താനും ഇവര്‍ മിടുക്കരാണ്. കുടുംബ സ്നേഹിയായ ഇക്കൂട്ടര്‍ ഇണയെ ലൈഗീകമായി തൃപ്തിപ്പെടുത്താനും സ്‌നേഹിക്കാനും മറക്കാറില്ല.

2012 ജനുവരി മുതല്‍ മേയ് 15 വരെ
വരുന്ന ഒരു വര്‍ഷത്തിനകത്തു നിങ്ങള്‍ക്ക് കുറച്ച് ആശ്വസിക്കാന്‍ ലഭിക്കുന്ന ഒരു അസുലഭ സമയമാണ് ഇത്. ധനപരമായും തൊഴില്‍പരമായും ശരിക്കും അവസരങ്ങള്‍ ഉപയോഗിക്കണം. അപ്രതീക്ഷിത ഭാഗങ്ങളില്‍ നിന്ന്പോലും ധനവരവുണ്ടാകും. അക്കൗണ്ടന്റ്, ക്‌ളറിക്കല്‍ എന്നീ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് പ്രൊമോഷനോ ശമ്പള വര്‍ദ്ദനവോ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ് തെളിയിക്കാനുതകുന്ന അവസരങ്ങള്‍ വന്ന് ചേരും. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വര്‍ഷം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ തൊഴിലിലുള്ള ആത്മാര്‍ത്ഥതക്ക് അര്‍ഹമായ പാരിതോഷികങ്ങളും അവാര്‍ഡുകളും ലഭിക്കും. കൂടാതെ പേരും പ്രശസ്തിയും. ചെറുപ്പക്കാരും കുട്ടികളും അവരുടെ സാമര്‍ത്ഥ്യവും കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകള്‍ അസൂയ ഉളവാക്കുന്ന രീതിയില്‍ വിജയിച്ചതിനാല്‍ ഗ്രഹാന്തരീക്ഷം ആഘോഷതിമിര്‍പ്പിലാവും. ശ്വാസകോശം ബന്ധപ്പെട്ട് രോഗം അനുഭവിക്കുന്നവര്‍ക്ക് കുറച്ച് ആശ്വാസം തോന്നുന്നുണ്ടെങ്കിലും മരുന്ന്കള്‍ കുറക്കരുത്.

2012 മേയ് 15 മുതല്‍ ഡിസംബര്‍ വരെ
അനുകൂലാവസ്ഥ കുറയുന്ന സമയം. നഷ്ടസാധ്യതയുള്ള ഉദ്യമങ്ങളില്‍ ഏര്‍പ്പെടാതിരുന്നാല്‍ ഈ കാലയളവും സന്തോഷകരമാക്കാന്‍ കഴിയും. എഞ്ചിനീയറിങ്ങ്, ടെക്‌നിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ ഭാവി പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. പക്ഷെ സംരംഭങ്ങള്‍ തുടങ്ങുത് അടുത്ത കാലയളവിലാകുന്നതാണ് ഉത്തമം. വിദേശയാത്രക്ക് അനുകൂല സമയം. ദൂരയാത്രകള്‍, പുണ്യസ്ഥല സന്ദര്‍ശനം എന്നിവക്ക് തെരഞ്ഞെടുക്കാവുന്ന സമയമാണ് ഇത്. അതിനാല്‍ അതനുസരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. നഷ്ടസാധ്യതയുള്ള കാര്യങ്ങളില്‍ എടപെടാതിരിക്കുക.

ജ്യോതിഷ ആചാര്യ ശിവറാം ബാബു കുമാര്‍ അസ്ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്. ഇന്റര്‍ നാഷനല്‍ പ്ളാനറ്ററി ജെമ്മോള്‍ജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്ന ശാസ്ത്രത്തിലും ഡിപ്ലോമ നേടിയിട്ടുണ്ട്. കൂടാതെ നവരത്ന വിശേഷങ്ങള്‍ എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories