ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അപൂർവ്വങ്ങളിൽ അപൂർവ്വമായ ശുഭ ഗ്രഹസ്ഥിതി


അപൂർവ്വങ്ങളിൽ അപൂർവ്വമായ, നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കാവുന്ന ഒരു ശുഭ ഗ്രഹസ്ഥിതിക്കു നമ്മൾ സാക്ഷിയാകുന്നു.

ലോകം മുഴുവൻ മഹാമാരിയുടേയും രക്ഷിതാവസ്ഥയുടെയും  ദുരവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ  പ്രപഞ്ചം തന്നെ അനുകൂല അവസ്ഥകൾ അഥവ പോംവഴികൾ സൃഷ്ടിക്കാറുണ്ട്. ജ്യോതിഷത്തിന് വേദങ്ങളിൽ കണ്ണിൻ്റെ സ്ഥാനമാണ് നല്കിയിട്ടുള്ളത്. ജീവിതത്തിൻ്റെ വർത്തമാന, ഭാവികളിലേക്ക് തുറന്നുവച്ചിരിക്കുന്ന നേത്രങ്ങളാണ് ജ്യോതിഷം. അനുകൂല-പ്രതികൂല സ്ഥിതികളെ  മനസ്സിലാക്കി ജീവിതം സന്തോഷവും സമാധാനവും ഉള്ളതാക്കി തീർക്കുവാനാണ് ജ്യോതിഷം  സഹായിക്കുന്നത്.

 ജ്യോതിഷത്തിനടിസ്ഥാനം നവഗ്രഹങ്ങളും അവയുടെ സ്ഥാനങ്ങളും അവയുടെ ബലക്ഷയങ്ങളും യോഗങ്ങളും അവ എപ്രകാരം  ജനങ്ങളെ  സ്വാധീനിക്കുന്നുവെന്നതുമാണ്. സെപ്റ്റംബർ 13 രാവിലെ 10.30 മുതൽ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 2 മണി വരെ അസാധാരണമായ ഒരു ഗ്രഹനിലയ്ക്ക്  നാമെല്ലാം സാക്ഷിയാവുന്നു. നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കാവുന്ന ഒരു അപൂർവ്വ ഭാഗ്യകരമായ ഒരു ഗ്രഹനില യാണ് ഈ ദിവസങ്ങളിൽ ദൃശ്യമാകുന്നത്. ഈ അസുലഭ ഗ്രഹസ്ഥിതി എപ്രകാരം നമുക്കെല്ലാവർക്കും അനുകൂലമാക്കാമെന്ന് നോക്കാം.

 ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ നിൽക്കുമ്പോൾ അവ  ബലന്മാരും  അനുകൂലരുമായിരിക്കും. അശുഭഭാവത്തിൽ ആണെങ്കിൽ അവർക്ക് പ്രതികൂല വളരെ കുറവുണ്ടാവും. ഈ സമയത്ത് ശുക്രനും രാഹുവും കേതുവും ഒഴിച്ച് ബാക്കിയുള്ള ആറു ഗ്രഹങ്ങൾ അവരുടെ സ്വക്ഷേത്രത്തിൽ നിലകൊള്ളുന്നു. രവി ചിങ്ങത്തിൽ, ചന്ദ്രൻ കർക്കിടകത്തിൽ, ബുധൻ സ്വക്ഷേത്രവും ഉച്ച ക്ഷേത്രമായ കന്നിയിൽ, ഗുരു ധനുവിൽ. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഗ്രഹസ്ഥിതി ആണിത്.

പുരാണങ്ങളിൽ ഉത്തമപുരുഷൻ എന്ന് പരാമർശിക്കുന്ന ശ്രീരാമൻ്റെ ഗ്രഹനില ഇതിനു സമാനമാണ്. പുരാണങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു ഗ്രഹനിലയിലൂടെ നമ്മൾ കടന്നുപോവുകയാണ്. സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾക്ക് അവർക്ക് സൂചകങ്ങളായ ദേവതകളെ ആ കാലത്ത് പ്രാർത്ഥിക്കുന്നതും വ്രതങ്ങൾ അനുഷ്ഠിക്കുന്നതും വളരെ ശ്രേയസ്സ്ക്കരവും   ഫലപ്രദവുമാണ്.
"സ്വോച്ചസുഹൃത്സ്വദൃഗാണനവാംശൈ:

സ്ഥാനബലം സ്വഗൃഹോപഗതൈശ്ച"

ഈ പ്രമാണത്തിൽ പറയുന്നത് ഒരു ഗ്രഹം ഉച്ചരാശി, ബന്ധു ക്ഷേത്രം, സ്വദ്രേണം, സ്വക്ഷേത്ര നവാംശകം, സ്വക്ഷേത്രം എന്നിവിടങ്ങൾ നിൽക്കുമ്പോൾ ബലവാനാണ്.  കൂടാതെ ശുഭദായകനുമായിരിക്കും.

ആത്മകാരകനായ രവി സ്വക്ഷേത്ര ബലവാനായ നിൽക്കുന്ന ഈ അപൂർവ്വ ശുഭസമയത്ത് രവിയുടെ ദേവനായ പരമശിവനെ ഭജിക്കുന്നത് ആത്മ സൗഖ്യം,യശസ്സ്, ആരോഗ്യം, പ്രതാപം, ഉദ്യോഗം മുതലായവയുടെ ഉന്നതിക്ക് നല്ലതാണ്.

 മന:കാരകനായ ചന്ദ്രൻ സ്വക്ഷേത്ര ബലവാനായ നിൽക്കുന്ന ഈ സമയത്ത് ചന്ദ്രൻ്റെ ദേവതയായ ദുർഗ്ഗയെ ഭജിക്കുന്നത് മനസ്സുഖം, ഉദ്യോഗം, മാതാവിന് സൗഖ്യം,ആത്മവിശ്വാസം തുടങ്ങിയവയുടെ ഉന്നതിക്ക് നല്ലതാണ്.
 
വിക്രമ കാരനായ കുജൻ സ്വക്ഷേത്രത്തിൽ നിൽക്കുമ്പോൾ സുബ്രഹ്മണ്യസ്വാമി (കാർത്തികേയൻ) യെയാണ് ഭജിക്കേണ്ടത്. ഇതിൽ നിന്ന് ആപത്തുകളിൽ നിന്നും മുക്തി, രോഗമുക്തി, വ്യവഹാരവിജയം,തസ്കര ഭയത്തിൽ നിന്ന് മുക്തി മുതലായവ ഗുണഫലങ്ങൾ ലഭിക്കും.
 
 വിദ്യാകരകനായ ബുധൻ സ്വക്ഷേത്രവും ഉച്ചക്ഷേതവുമായ കന്നിയിൽ നിൽക്കുന്നതിനാൽ ബുധൻ്റെ ദേവനായ അവതാര വിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, ബലരാമൻ, നരസിംഹം തുടങ്ങിയ മൂർത്തികളെ  ഭജിക്കുന്നത് വഴി വിദ്യയിൽ ഉയർച്ച, തൊഴിൽ അഭിവൃദ്ധി, പാണ്ഡിത്യം, ഉന്നത വിദ്യാഭ്യാസം മുതലായ മേഖലകളിൽ അഭിവൃദ്ധിപ്പെടും.

ധനകാരകനായ ഗുരു സ്വക്ഷേത്രമായ ധനുവിൽ നിൽക്കുന്നതിനാൽ ഗുരുവിൻ്റെ ദേവതയായ വിഷ്ണുഭഗവാനെയാണ്  ഭജിക്കേണ്ടത്. ധനലാഭം, ബുദ്ധിവൈഭവം, തൊഴിൽ ഉയർച്ച, നിപുണഗുണം മുതലായവയിൽ അഭിവൃദ്ധിയുണ്ടാകും.

മൃത്യുകാരകനായ ശനി സ്വക്ഷേത്രമായ മകരത്തിൽ  നിൽക്കുമ്പോൾ ശനിയുടെ ദേവതയായ ശാസ്താവ് അല്ലെങ്കിൽ ഹനുമാൻ സ്വാമിയാണ് ഭജിക്കേണ്ടത്. രോഗമുക്തി, മരണ ഭയത്തിൽ നിന്നും മോചനം, ആരോഗ്യം, അലസതയിൽ നിന്നും മോചനം മുതലായവ ലഭിക്കുന്നതാണ്.

മേൽപ്പറഞ്ഞ എല്ലാ ദേവതകളെയും നിങ്ങളുടെ ഉപസനമൂർത്തികളെയും പ്രാദേശിക ദേവതകളെയും ജപിക്കുന്നത് ഉത്കൃഷ്ടമാണ്. കൂടാതെ നവഗ്രഹ സ്ത്രോത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്.

രവി

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോഘ്നം സർവപാപ്ഘ്നം ഭാസ്കരം പ്രണമാമ്യഹം

ചന്ദ്രൻ

ദധിശംഖതുഷാരംഭം ക്ഷീരോദാർണവ സംഭവം

നമാമി ശ്ശിനം സോമം ശംഭോർമകുടഭൂഷണം

കുജൻ

ധരണീഗർഭസംഭൂതം വിദ്യുത് കാഞ്ചന സന്നിഭം

കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം

 ബുധൻ 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം  പ്രണതോസ്മ്യഹം

ഗുരു

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം ഗുരും പ്രണതോസ്മ്യഹം  

ശനി

നീലാഞ്ജന സമാനാഭം രവി പുത്രം യമാഗ്രജം

ഛായ മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം

 ഈ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ശുഭസമയം എല്ലാവരും ഫലപ്രദമായി വിനിയോഗിച്ച് എല്ലാവർക്കും നന്മ വരുവാൻ പ്രാർത്ഥിക്കുകയും, ലോകം നേരിടുന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് മോചനം ലഭിക്കുവാൻ പ്രർത്ഥിക്കുയും ചെയ്യുക.  ലോകത്തിലുള്ള എല്ലാ ചരാചരങ്ങൾക്കും നന്മയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാവരിലും ഈ പുണ്യസമയത്തിൻ്റെ പ്രാധാന്യം എത്തിക്കുക.
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories