ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വ്യാഴത്തിന്റെ പ്രഭാവം ഓഹരി വിപണിയില്‍


വ്യാഴത്തിന്റെ പ്രഭാവം ഓഹരി വിപണിയില്‍

ഇന്ത്യ സ്വതന്ത്രയായ സമയം കൊണ്ട് ചിന്തിക്കുമ്പോള്‍ ഇന്ത്യയുടെ ലഗ്നം ഇടവം രാശിയും പൂയം നക്ഷത്രമാണ്. ഹോരാ ശാസ്ത്രത്തില്‍ ഇടവം രാശിയുടെ പ്രത്യേകത പറഞ്ഞിരിക്കുന്നത്

കാന്താ ഖേലഗതി പൃഥര വദന പൃഷ്ഠസ്യ
പാര്‍ശ്വങ്കിതത്യാഗി ക്ലേശ സഹ പ്രഭു കുകുദവാന്‍
കന്യാ പ്രജ ശ്ലേഷ്മളപൂര്‍വ്വൈര്‍ ബന്ധുഭിത്മനൈരശ്ച രഹിത
സൌഭാഗ്യ യുക്ത ക്ഷമിദീപ്താഗ്നി പ്രമാദാപ്രിയ
സ്ഥിരസുഹൃത് മദ്ധ്യാന്ത്യ സൌമ്യോ ഗവി

എന്നാണ്
ഇടവ ലഗ്നത്തില്‍ ജനിക്കുന്ന വ്യക്തി ദാന ശീലനായും ത്യാഗിയായും ആജ്ഞാ ശക്തിയോട് കൂടിയവനായും മുന്‍പ്‌ ഉണ്ടായിരുന്ന ബന്ധുക്കളെ വേര്‍പ്പെട്ടവനായും മദ്ധ്യകാലത്തിനു ശേഷം പുരോഗതി ഉള്ളവനായും ആയിരിക്കുമെന്ന് ഫലം പറയുന്നു.

ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമായിരുന്നിട്ടു കൂടി അനാവശ്യമായി മറ്റു രാജ്യങ്ങളുടെ ആഭ്യന്ത രാര്യങ്ങളില്‍ ഇടപെടാതെയുള്ള ചേരി ചേരാനയമാണ് കൈ കൊള്ളുന്നത്. ധാരാളം ചെറിയ രാജ്യങ്ങള്‍ നമുക്ക് ചുറ്റും നമ്മെ ആശ്രയിക്കുന്നെങ്കില്‍ പോലും അവിടത്തെ ഒന്നും ആഭ്യന്തര കാര്യങ്ങളില്‍ഇ ന്ത്യ ഇടപെടാറില്ല. ഇത ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മാന്യതയും അന്തസും വളരെയധികം ഉയര്‍ത്തുനുണ്ട്. നമ്മളോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളോടു പോലും തികഞ്ഞ സംയമനത്തോടെ പെരുമാറുകയും എന്നാല്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നെഴ്ന്നെറ്റ് പ്രതികരിക്കുന്നതും ഇടവം രാശിയുടെ പ്രത്യേകതയാണ്. ഇന്ത്യയുടെ പൊതു സ്വഭാവവുമായ്‌ ഈ രാശിക്ക് വളരെ ബന്ധം ഉണ്ട്.

ഗ്രഹനില പരിശോധിച്ചാല്‍ ലഗ്നാധിപനായ ശുക്രന്‍ ക്രമം വിട്ട രാശിയില്‍ ശത്രു ക്ഷേത്രത്തില്‍ ശത്രു ബന്ധത്തോടെ നില്‍ക്കുന്നതിന്‍റെ ഫലം അര്‍ഹമായ അംഗീകാരം കിട്ടാതെ വരികയാണ്‌. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നമുക്ക് ഇപ്പോഴും ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ സ്ഥിരാഗത്വം ലഭിച്ചിട്ടില്ല എന്നത് ചിന്താവിഷയമാക്കേണ്ടതാണ്. ലോക ശാക്തീകരണത്തിലും നമുക്ക് നിര്‍ണ്ണായക സ്വാധീനമില്ല.ഭരണീയ മണ്‍ഡലമായ രണ്ടാം ഭാവത്തില്‍ പന്ത്രണ്ടാം ഭാവാധിപനും നാശാധിപനുമായ ചോവ്വയാണ് ഗുളിക ബന്ധത്തോടെ നില്‍ക്കുന്നത്‌. ഫലം തൃപ്തികരമല്ലാത്ത ഭരണ നേതൃത്വവും രാഷ്ട്രീയമായ അനിശ്ചിതത്വവും തന്നെ.

ധനസ്ഥാനം കൂടിയായ രണ്ടില്‍ ചൊവ്വ നിന്നാല്‍ ദീര്‍ഘവീക്ഷണമില്ലാതെ ധനം കൈകാര്യം ചെയ്യുക ഫലം. നമ്മുടെ ഭരണാധികാരികളുടെ ദിശാബോധമില്ലയ്മയും അപക്വതയും നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുള്ള അതിന്റെ പ്രയാണത്തില്‍ നിന്ന് എത്ര മാത്രം പിന്നോട്ടടിക്കുന്നു എന്ന് ആലോചന വിഷയമാക്കേണ്ടതാണ്

വരുമാന ഭാവധിപനും ലാഭാധിപനുമായ ഗുരു ആറില്‍ നിന്നു കൊണ്ട് പന്ത്രണ്ടാം ഭാവധിപാനായ കുജനെ രണ്ടിലേക്ക് ദൃഷ്ടി ചെയ്യുന്നു. ഫലമോ ഇന്ത്യയുടെ എല്ലാ നേട്ടങ്ങളും വിദേശ രാഷ്ട്രങ്ങളുമായ് ഇപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നു. പ്രവാസികളായ ഇന്ത്യാകാര്‍ നമ്മുടെ സമ്പത്ത്‌ വ്യവസ്ഥക്ക് എത്രമാത്രം സംഭാവനയാണ് നല്‍കിയിരിക്കുന്നത് എന്ന് നമ്മള്‍ക്കറിയാവുന്നതാണ്. സൈനികമായ ആധുനിനിക വല്ക്കരണത്തിനും എന്തിനു മിക്ക പ്രധാന സംരംഭങ്ങളും വിദേശ ധനകാര്യ സംരംഭത്തിലാണ് നടക്കുന്നത്. ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക് മുതലായ സ്ഥാപണങ്ങളില്‍ നിന്നുള്ള കടങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

ഇന്ത്യയുടെ ജനന സമയത്തെ നക്ഷത്രം പൂയമാണ്. പിതൃ ദോഷമുള്ള പൂയം നാളില്‍ ഇന്ത്യ സ്വതന്ത്രമായ ഉടന്‍ തന്നെ നമ്മുടെ രാഷ്ട്ര പിതാവിനെ നഷ്ടപ്പെട്ടു എന്നത് യാദൃശ്ചികമാകാന്‍ തരമില്ല.

ഇവിടെ നമ്മുടെ പ്രതിപാദ്യ വിഷയം ഓഹരി വിപണിയെ പറ്റിയായതിനാല്‍ അതിലേക്കു കടക്കുന്നു.

ധന കാരകനും ശുഭന്മാരില്‍ ശുഭനുമായ വ്യാഴം ബലവാനായി ഇഷ്ടഭാവത്തില്‍ നില്ക്കുമ്പോഴോക്കെ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനം കണ്ടു വരുന്നു. അതുപോലെ വ്യാഴത്തിനു ബലഹീനതയും അനിഷ്ടഭാവ സ്ഥിതിയും വരുമ്പോഴൊക്കെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച കണ്ടു വരുന്നു. ഏറ്റവും പ്രത്യക്ഷത്തിലുള്ള ഉദാഹരണം 2008 അവസാനം ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും അതിനോടനുബന്ധമായ്‌ വന്ന ഓഹരി വിപണിയിലെ തകര്‍ച്ചയും തന്നെ. ആ സമയത്ത് ( 2009 നവംബര്‍ 17 വരെ) വ്യാഴം നീചനായ് മകരം രാശിയില്‍ രാഹുവുമായ്‌ യോഗം ചെയ്തു നില്‍ക്കുകയായിരുന്നു.

സമ്പന്ന രാഷ്ട്രങ്ങള്‍ പലതും സാമ്പത്തികമാന്ദ്യത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് നട്ടം തിരിഞ്ഞു. ധാരാളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നു. ലോകത്തിലെ വന്‍കിട ബാങ്കുകള്‍ പോലും കടപുഴകി വീണു.

ധാരാളം ആളുകള്‍ തൊഴില്‍രഹിതരാവുകയും ഭാവി ഒരു ചോദ്യചിഹ്നമായ് അവശേഷിക്കുകയും ചെയ്തു. 2010 ജനുവരിയോടെ വ്യാഴം രാഹു ബന്ധം പൂര്‍ണ്ണമായ്‌ വിട്ടു വ്യാഴം കുംഭ രാശിയിലേക്ക് കയറിയതോടെ സ്ഥിതിഗതികള്‍ മാറി തുടങ്ങി. വ്യാഴത്തിനു കുംഭത്തില്‍ ഉച്ചത്തില്‍ (കര്‍ക്കിടകത്തില്‍) നില്‍ക്കുന്ന ഫലമാണ് ജ്യോതിഷ പ്രമാണങ്ങളില്‍ പറയുന്നത്. ഓഹരി വിപണിയിലും ഈ ഉണര്‍വിന്‍റെ മാറ്റം കണ്ടു തുടങ്ങി.

പല രാജ്യങ്ങളും സാമ്പത്തികമായ്‌ തകര്‍ന്നപ്പോഴും ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ ആയത് വ്യാഴം ലഗ്നാല്‍ ഭാഗ്യ സ്ഥാനമായ ഒന്‍പതിലും ചന്ദ്രാല്‍ നിവൃത്തി സ്ഥാനമായ ഏഴിലും നിന്നതിലാണ്. (ജ്യോതിഷത്തില്‍ ഇന്ത്യയുടെ ലഗ്നം ഇടവവും ചന്ദ്ര സ്ഥിതി കര്‍ക്കിടകവും ആണ്). സര്‍വ്വാഭീഷ്ട ഭാവമായ പതിനൊന്നില്‍ (മീനം രാശി) വ്യാഴം എത്തിയപ്പോള്‍ സ്ഥിതി ഗതികള്‍ ആകെ മാറുകയും ഓഹരി വിപണി ഉയരങ്ങള്‍ കീഴടക്കുകയും നഷ്ടം വന്നവരൊക്കെ ലാഭം എടുത്ത്‌ മാറുവാന്‍ അവസരം കിട്ടുകയും ചെയ്തു.

എന്നാല്‍ 2011 ജൂണ്‍ മാസത്തോടെ (മെയ്‌ ഒന്‍പത്) വ്യാഴം പൂര്‍ണ്ണമായ്‌ ദുരിത ഭാവമായ 12 ലെക്കു (മേടം) കടക്കുകയും ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. മാത്രമല്ല വ്യയസ്ഥാനമായതിനാല്‍ ഭക്ഷ്യവസ്തുകളുടെ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുകയും നാണയപെരുപ്പത്തിന്റെ തോത് ശരാശരിയില്‍ നിന്ന് വളരെ ഉയര്‍ന്നു 9.32% എന്ന നിലയിലേക്ക്‌ എത്തുകയും ചെയ്തു. കൂനിന്‍ മേല്‍ കുരു എന്ന പോലെ രൂപയുടെ മൂല്യശോഷണം കൂടിയായപ്പോള്‍ കഥ പൂര്‍ണ്ണമായി.

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം 2008 നു മുന്‍പ്‌ വ്യാഴം മകര രാശിയില്‍ വന്ന 1997 ല്‍ സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നോ എന്നാണ്. 1997 ല്‍ ഏഷ്യന്‍ രാജ്യങ്ങളെ ആകെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും തായ്‌ലാന്‍റ്, ഫിലിപ്പൈന്‍സ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സമ്പത്ത്‌വ്യവസ്ഥ തകര്ന്നടിയുകയും അത് ആഗോള വ്യാപകമായി ഓഹരി വിപണികളില്‍ പ്രതിഫലിക്കുകയും ഉണ്ടായി.

ഇപ്പോഴത്തെ അവസ്ഥയില്‍ ഇനി എന്ത് എന്നത് സാമ്പത്തിക രംഗം നിരീക്ഷിക്കുന്ന ഏതൊരു വ്യക്തിയെയും ചിന്താ കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമാണ് 2012 മെയ്‌ മാസത്തോടെ വ്യാഴം ഇടവം രാശിയിലേക്ക് കടക്കും. ഇന്ത്യയുടെ ജന്മത്തില്‍ വരുന്ന വ്യാഴം എപ്പോഴും ഒരു പരിവര്‍ത്തനം ഉണ്ടാക്കും. അപ്പോള്‍ സ്വാഭാവികമായും ഇന്ത്യയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ശക്തി പ്രാപിക്കുകയും, റിസര്‍വ്‌ ബാങ്ക് പലിശ നിരക്കുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. തല്‍ഫലമായ് വ്യവസായിക രംഗം ശക്തി പ്രാപിക്കുകയും ഇന്ത്യ വീണ്ടും ഒരു സാമ്പത്തിക കുതിച്ചു ചാട്ടത്തിന്റെ പാതയില്‍ വരാന്‍ സാധ്യതയുണ്ട്. പ്രകടമായ ഒരു വ്യത്യാസം ഇവിടെയുണ്ടായത് 1998 മുതല്‍ 2009 വരെ ഇന്ത്യയുടെ ശുക്ര ദശയിലായിരുന്നു. എങ്കില്‍ 2009 മുതല്‍ 2015 വരെയുള്ള കാലഘട്ടം ഇന്ത്യക്ക് സൂര്യ ദശയാണ്. ഇന്ത്യ ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ധാരാളം വെല്ലുവിളികളില്‍ കൂടി മാത്രമേ ഇനി ഇന്ത്യക്ക് മുന്നേറാന്‍ ആകൂ.

 

പ്രകാശ്‌ ബി നായര്‍ MA (Economics), PGDTA
3rd Floor
ALMA DALE BUILDING
KALOOR
ഫോണ്‍ : 9847719592
Email:prakash.ekm@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories