ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മേയ് മാസഫലം


2012 മേയ് മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് പ്രധാന ഗ്രഹങ്ങളായ ശനിയും വ്യാഴനും രാശി മാറുന്നുയെന്ന പ്രത്യേകതയുണ്ട്. മേയ് 5-ന് ബുധന്‍ നീചരാശിയില്‍ നിന്നും മേടത്തിലേക്കും, 16-ന് മുതല്‍ മൗഢ്യത്തിലാവുകയും ശേഷം 21-ന് രാവിലെ ഇടവത്തിലേക്കും പ്രവേശിക്കുന്നു. 14-ന് മദ്ധ്യാഹ്‌ന ശേഷം വക്രത്തില്‍ പ്രയാണം ചെയ്യുന്ന ശനി തിരിച്ച് കന്നി രാശിയില്‍ പ്രവേശിക്കുന്നു. 14-ന് മദ്ധ്യാഹ്‌ന ശേഷം ഗ്രഹരാജാവായ രവിയും ഈത്വം രാശിയില്‍ പ്രവേശിക്കുന്നു. മൗഢ്യനും സാത്ത്വിക ഗ്രഹവുമായ വ്യാഴം 17-ന് രാത്രിയില്‍ ഇടവം രാശിയില്‍ പ്രവേശിക്കുകയും 28-ന് മുതല്‍ മൗഢ്യത്തില്‍ നിന്നും വിടുതല്‍ നേടുകയും ചെയ്യുന്നു. 15-ന് രാത്രിയില്‍ മുതല്‍ ശുക്രന്‍ വക്രപ്രയാണം തുടങ്ങുകയും 31-ന് മൗഢ്യവും ആരംഭിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം പ്രത്യേകിച്ചും മാസത്തിന്റെ രണ്ടാം പകുതി വളരെ അനുകൂലമാണ്. പുതിയ ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ദിക്കും. ഭാവിയില്‍ അനുവര്‍ത്തിക്കേണ്ട പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അനുയോജ്യമായ മാസമാണ് ഇത്. അപ്രതീക്ഷിതമായി ചില ചുമതലകള്‍ നിറവേറ്റേണ്ടി വരും. അതില്‍ വിജയിക്കയും ചെയ്യും. അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും. ഈ കാലയളവ് ശരിക്കും പ്രയോജനപ്പെടുത്തുക. ചെറിയ തോതില്‍ റിക്‌സ് എടുക്കുന്നതില്‍ തെറ്റില്ല.

നല്ല ദിവസങ്ങള്‍ - 3, 4, 6, 11, 12, 18, 23.

ഇടവക്കൂറ് (കാര്‍ത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിയില്‍ ജനിച്ചവര്‍ കുറച്ചു ശ്രദ്ധിക്കേണ്ട മാസമാണ് ഇത്. ഈ സമയത്ത് പരമാവധി മറ്റുള്ളവരുമായി സഹകരിച്ച് നയപരമായി പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും. കഴിയുന്നതും അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാനും ശ്രദ്ധിക്കണം. സാമൂഹ്യ കാര്യങ്ങളില്‍ നിന്നോ കുടുംബപരമായ മംഗളകര്‍മ്മങ്ങളില്‍ നിന്നോ ഒരു കാരണവശാലും വിട്ടു നില്‍ക്കരുത്. സന്താനങ്ങളില്‍ നിന്നും കൂടാതെ ചില എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും. മാസത്തിന്റെ ആദ്യ പകുതി നന്നായിരിക്കും.

നല്ല ദിവസങ്ങള്‍ - 6, 7, 8, 16, 17, 18, 23, 28.

മിഥുനക്കൂറ് (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് മാസത്തിന്റെ രണ്ടാം പകുതി പൊതുവേ അത്ര ശുഭകരമായിരിക്കില്ല. വളരെ നയപരമായി പെരുമാറേണ്ടിയിരിക്കുന്നു. എതിര്‍ലിംഗക്കാരുമായുള്ള സഹവാസം, അവരോടുള്ള പെരുമാറ്റം എന്നിവ തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഈ മാസത്തെ ഗ്രഹസ്ഥിതി അങ്ങനെയാണ്. അസുഖങ്ങള്‍ക്കെതിരെയും ശ്രദ്ധിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് മാസത്തിന്റെ ആദ്യ വാരങ്ങളില്‍ തന്നെയാവണം. അമിത ആത്മവിശ്വാസവും പാടില്ല. നഷ്ടസാദ്ധ്യതയുള്ള സംരംഭങ്ങളില്‍ ചാടരുത്.

നല്ല ദിവസങ്ങള്‍ - 1, 2, 7, 8, 16, 17, 18, 23, 28.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസത്തിലെ ഗ്രഹസ്ഥിതി, പ്രത്യേകിച്ചും വ്യാഴാനുകൂല്യവും രവി - ശനിമാരുടെ അനുകൂലമായ രാശിമാറ്റവും വലിയ ആശ്വാസം നല്‍കുന്നുണ്ട്. അന്തരീക്ഷത്തിന് തന്നെ ഒരു പ്രത്യേകതയുണ്ടെന്ന തോന്നാല്‍ ഉളവാക്കും. നമ്മുടെ വിഷമങ്ങളിലും സന്തോഷത്തിലും ഒരേപോലെ പങ്കുചേരാന്‍ മറ്റുള്ളവര്‍ താല്‍പ്പര്യം കാണിക്കും. കുടുംബ നിക്ഷേപങ്ങളെ സംബന്ധിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കും. പ്രണയകാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേററം പ്രതീക്ഷിക്കാം. ആഘോഷിക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തുക. ചെലവ് വര്‍ദ്ദിക്കാതിരിക്കാനും ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കയും വേണം.

നല്ല ദിവസങ്ങള്‍ - 3, 4, 11, 12, 18, 21, 22, 26, 27.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക)

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസത്തെ ഗ്രഹനില കാരണം അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ക്ക് കാരണമാവും. കഴിയുന്നതും നന്നായി തന്നെ ഈ അനുകൂലാവസ്ഥയെ മുതലെടുക്കണം. ആഗ്രഹങ്ങള്‍ വലുതായിരിക്കണം. അത് നേടാനും സാധിക്കും. ആവശ്യമെങ്കില്‍ ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തി എതിരാളിയെ അത്ഭുതപ്പെടുത്തണം. തൊഴിലില്‍ ഉയര്‍ച്ചയും മേലധികാരികളുടെ പ്രോത്സാഹനവും ലഭിക്കും. സന്താനങ്ങള്‍ കാരണം വളരെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ശനി മാറുന്നതിനാല്‍ മാസത്തിന്റെ രണ്ടാം പകുതി കുറച്ച് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

നല്ല ദിവസങ്ങള്‍ - 1, 2, 6, 11, 12, 21, 22, 23, 28.

കന്നിക്കൂറ് (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക)

കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം ശുക്രന്‍ , സാത്ത്വികനായ വ്യാഴം എന്നീ ഗ്രഹങ്ങളുടെ അകമഴിഞ്ഞ അനുഗ്രഹം ലഭിക്കും. പ്രണയം, ഉല്ലാസം, പൊതുപ്രവര്‍ത്തനങ്ങള്‍ എന്നിവയക്ക് സമയം ധാരാളം ലഭിക്കയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. പുതിയ ആരാധകരെ ലഭിക്കും. അവരുടെ അനുമോദനങ്ങളും പ്രശംസയും യഥേഷ്ടം ലഭിക്കും. നന്നായി ആഘോഷിക്കുക. സ്ത്രീകള്‍ സന്താനങ്ങളെ കുറച്ചു ശ്രദ്ധിക്കുന്നത് നന്ന്. ചൊവ്വ അനുകൂലനല്ലാത്തതിനാല്‍ സാഹസിക വിനോദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അമിത ആത്മവിശ്വാസവും പാടില്ല. കഴിയുന്നതും ആരോടും തര്‍ക്കിക്കാന്‍ പോകരുത്.

നല്ല ദിവസങ്ങള്‍ - 3, 4, 7, 8, 16, 17, 23, 26, 27.

തുലാക്കൂറ് (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക)

തുലാം രാശിയില്‍ ജനിച്ചവര്‍ ഈ മാസവും കൂടി നന്നായി ശ്രദ്ധിച്ച് മുന്നേറേണ്ടിയിരിക്കുന്നു. സാഹചര്യങ്ങളെ ശരിക്കും പഠിച്ച ശേഷം മാത്രമേ പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ. അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ചെന്നു ചാടാതിരുന്നാല്‍ വിജയിക്കാം. ഈശ്വരാരാധന ഗുണം ചെയ്യും. വ്യാഴനും ശുക്രനും അനുകൂലരാകയാല്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ പ്രധാന ഇടപാടുകള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ശരിക്കും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. സന്താനങ്ങളെ ഓര്‍ത്ത് അഭിമാനിക്കാവുന്ന സംഭവങ്ങള്‍ ഉണ്ടാകും.

നല്ല ദിവസങ്ങള്‍ - 1, 2, 6, 16, 17, 18, 26, 27, 28.

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ കുറച്ചു ശ്രദ്ധിക്കേണ്ട മാസമാണ് ഇത്. കൂടുതല്‍ ഗ്രഹങ്ങളും നിങ്ങള്‍ക്ക് പ്രതികൂലമായി വര്‍ത്തിക്കുന്നു. ഈ സമയത്ത് പരമാവധി മറ്റുള്ളവരുമായി സഹകരിച്ച് നയപരമായി പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും. കഴിയുന്നതും അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാനും ശ്രദ്ധിക്കണം. ശുക്രനും ചൊവ്വയും അനുകൂലമായതിനാല്‍ സാമൂഹ്യ കാര്യങ്ങളില്‍ നിന്നോ കുടുംബപരമായ മംഗളകര്‍മ്മങ്ങളില്‍ നിന്നോ ഒരു കാരണവശാലും വിട്ടു നില്‍ക്കരുത്. സന്താനങ്ങളില്‍ നിന്നും ചില എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതി കുറച്ച് ഭേദമായിരിക്കും.

നല്ല ദിവസങ്ങള്‍ - 1, 2, 3, 4, 7, 8, 11, 12, 18, 21, 22, 28.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനു രാശിയില്‍ ജനിച്ചര്‍ക്ക് ഈ മാസം കുറച്ച് ശ്രദ്ധിച്ച് ചുവടുകള്‍ വക്കേണ്ടതാണ്. വീട്ടുകാര്യങ്ങളും തൊഴില്‍ കാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായെന്നു വരും. ഇതില്‍ ഏതാണോ അത്യാവശ്യമായി ചെയ്യേണ്ടത് അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കയാണ് വേണ്ടത്. കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കുന്നതും അധികാരികളെ പുകഴ്ത്തുന്നതും ശ്രദ്ധിച്ചു വേണം. തിരിച്ചടിയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. രവിയും ബുധനും അനുകൂലനായതിനാല്‍ ധനപരമായി മാസത്തിന്റെ ഒന്നാം പകുതി വളരെ നന്നായിരിക്കും. അപ്രതീക്ഷിത ഭാഗത്തു നിന്നും ധനം വരും.

നല്ല ദിവസങ്ങള്‍ - 3, 4, 6, 21, 22, 23.

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക)

മകരം രാശിയില്‍ ജനിച്ചവര്‍ക്ക് മാസത്തിന്റെ രണ്ടാം പകുതി വളരെ ആവേശം നിറഞ്ഞതാകും. ബിസിനസ്സില്‍ നിങ്ങളോട് യോജിക്കുന്നവരുമായി പങ്കാളിത്തം ഉണ്ടാക്കുന്നത് ലക്ഷ്യം നേടാന്‍ സഹായകമാവും. വളരെ പ്രധാനപ്പെട്ട ബിസിനസ്സ് കൂടിയാലോചനകള്‍ക്കും ലാഭകരമായ കരാറുകളില്‍ ഏര്‍പ്പെടാനും ഈ കാലയളവ് വളരെ ഉത്തമമായിരിക്കും. ജോലിക്കയറ്റത്തിന് ശ്രമിക്കാവുന്നതാണ്. അന്തസ്സുള്ള പുതിയ പല ചുമതലകളും ഏറ്റെടുക്കേണ്ടി വരും. പ്രണയകാര്യങ്ങളില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തരുത്.

നല്ല ദിവസങ്ങള്‍ - 6, 7, 8, 11, 12, 16, 17, 23, 26, 27.

കുംഭക്കൂറ് (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരുരുട്ടാതി ആദ്യ 45 നാഴിക)

കുംഭം രാശിയില്‍ ജനിച്ചവര്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കാന്‍ ഈ മാസം യോജിച്ചതല്ല. കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഈ മാസം ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശുക്രന്‍ അനുകൂലമായി നില്‍ക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കുന്നതാണ്.

നല്ല ദിവസങ്ങള്‍ - 1, 2, 7, 8, 18, 26, 27, 28.

മീനക്കൂറ് ( പൂരുരുട്ടാതി അവസാന 15 നാഴിക, ഉതൃട്ടാതി, രേവതി)

മീനം രാശിയില്‍ ജനിച്ചവര്‍ മാസം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും കുടുംബത്തിന്‍േറയും ധനത്തിന്‍േറയും കാര്യങ്ങള്‍ . കഴിയുന്നതും അപരിചിതരുടെ പക്കല്‍ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്. തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകയുമരുത്. ആത്മാര്‍ത്ഥമായായിരിക്കില്ല അവരുടെ സമീപനം. പ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ മാസം നന്നല്ല. വിവാഹിതര്‍ പങ്കാളിയുമായി വാക്ക് തര്‍ക്കത്തിന് അവസരം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നു. രവി അനുകൂലമായി വരികയാല്‍ മാസത്തിന്റെ രണ്ടാം പകുതി കുറച്ച് നന്നായിരിക്കും.

നല്ല ദിവസങ്ങള്‍ - 1, 2, 3, 4, 11, 12, 16, 17, 21, 22, 28.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories