ജ്യോതിഷം

2012 സെപ്റ്റംബര്‍ മാസത്തിലെ രാശി ഫലവും ഗ്രഹ ചലനങ്ങളും


2012 സെപ്റ്റംബര്‍ മാസത്തിലെ രാശി ഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് സംജാതമാകുന്ന രാശി മാറ്റം താഴെപ്പറയുന്നു. ബുധന്‍ ചിങ്ങത്തില്‍ നിന്ന് 13 ന് ആയില്യം നക്ഷത്രത്തില്‍ ഉച്ച ക്ഷേത്രമായ കന്നിയിലേക്ക് പ്രവേശിക്കുന്നു. സ്വ ക്ഷേത്രത്തില്‍ നിന്ന് രവി 17 ന് 5.41 ന് ഉത്ര നക്ഷത്രത്തില്‍ കന്നിയിലേക്ക് എത്തുന്നു. 28 ന് ശുക്രന്‍ ചിങ്ങം രാശിയിലേക്കും. കുജന്‍ തന്‍റെ ഉച്ച ക്ഷേത്രമായ വൃശ്ചികത്തിലേക്കും പ്രവേശിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മാസത്തിന്‍റെ ആദ്യ പകുതിയില്‍ കാര്യങ്ങള്‍ അത്രക്ക് അനുകുലമല്ലെങ്കിലും രണ്ടാം പകുതിയില്‍ കാര്യവിജയം, സ്ഥാനഗുണം, ആരോഗ്യം ഇവ അനുഭവിക്കുകയും വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ വളരെ ഉത്കൃഷ്ടമായും കാണപ്പെടുന്നു. കണ്ടക ശനി സമയമായതു കൊണ്ട് അലച്ചില്‍, ധനവ്യയം ഇവ അനുഭവപ്പെട്ടേക്കാം. വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവര്‍ ഈ മാസം താരതമ്യേന അനുകുലമാണ്. പങ്കാളിയുമായ്‌ ബന്ധു ഗൃഹങ്ങള്‍ സന്ദര്‍ശിക്കുവാനും സാധ്യതകള്‍ കാണുന്നു.

അനുകൂല ദിനങ്ങള്‍ : 10, 11, 17, 18, 19, 20, 25, 26, 27, 28

ഇടവക്കൂറ് (കാര്‍ത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഈ രാശികള്‍ക്ക് ജന്മ വ്യാഴമാണ്. ദൈവാധീന കുറവ് അനുഭവപ്പെടും. സാഹസ പ്രവൃത്തികളില്‍ താല്പര്യം തോന്നുമെങ്കിലും മനസംയമനം പാലിക്കുനതാണ് നല്ലത്. തൊഴില്‍പരമായ് ശത്രുക്കളിന്‍മേല്‍ വിജയം വരിക്കും. മേല്‍ ഉദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചേക്കാം. ധനം നിക്ഷേപിക്കുമ്പോള്‍ രണ്ട് വട്ടം ചിന്തിക്കുക. പങ്കാളിയുമായ് മികച്ച ബന്ധം പുലര്‍ത്തും.

അനുകൂല ദിനങ്ങള്‍ : 1, 2, 3, 7, 8, 13, 18, 19, 20, 21, 22, 27, 28, 29

മിഥുനക്കൂറ് (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം ശുക്രന്‍ ഒഴികെയുള്ള ഗ്രഹങ്ങളുടെ അനുഗ്രഹം തീരെയില്ല. തൊഴില്‍ രംഗത്ത് നിന്ന് തിരിച്ചടികള്‍ ഉണ്ടായേക്കാം. പെരുമാറ്റത്തില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം. ദൈവാധീനക്കുറവും ഗ്രഹങ്ങളുടെ പ്രതികുലതയും അനിഷ്ടങ്ങളായ ഫലങ്ങള്‍ തന്നേക്കാം. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ പ്രതിക്ഷിക്കാമെങ്കിലും നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും കുറച്ച് ശ്രദ്ധിക്കേണ്ടതാണ്.

അനുകൂല ദിനങ്ങള്‍ : 2, 3, 4, 5, 6, 9, 10, 14, 15, 20, 21, 22, 23, 30

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് മാസത്തിന്‍റെ രണ്ടാം പകുതിയില്‍ ഗുണഫലങ്ങള്‍ ഏറിയിരിക്കും. കണ്ടക ശനി ആരംഭിച്ചുവെങ്കിലും ഉച്ചസ്ഥനായ ശനി ആയതുകൊണ്ടും ദൈവാധീനം വേണ്ടുവോളം ഉള്ളതു കൊണ്ടും കഷ്ടതയുടെ കാഠിന്യങ്ങള്‍ കുറഞ്ഞിരിക്കും. മാസത്തിന്‍റെ ആദ്യ പകുതിയില്‍ നേത്ര രോഗം, രക്ത ദുഷ്യം മുതലായവ ഉണ്ടായേക്കാം. വിവാഹ ആലോചനകള്‍ക്ക് അനുകുലമായ സമയമാണെങ്കിലും തീരുമാനങ്ങളെടുക്കുവാന്‍ താമസം നേരിട്ടേക്കാം. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ അനുഭവപ്പെടും .

അനുകൂല ദിനങ്ങള്‍ : 4, 5, 6, 7, 8, 12, 13, 16, 17, 23, 24, 25, 26

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക)

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം തീരെ അനുകുല മല്ല. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. നാല്‍ക്കാലികള്‍ കുറുകെ ചാടാനുള്ള സാധ്യതകള്‍ ഉണ്ട്. അസുഖങ്ങള്‍ ഉള്ളവര്‍ അവ മുര്ചീക്കുന്നതിനു മുന്‍പു തന്നെ വൈദ്യസഹായം തെടെണ്ടാതാണ്. ധനപരമായ് വഞ്ചനകള്‍ക്കും ധനനഷ്ടത്തിനും സാധ്യത കാണുന്നു. ഭാഗ്യങ്ങള്‍ കൈവിട്ടു പോകുന്നതായ് അനുഭവപ്പെടും. തൊഴില്‍ രംഗത്ത് അദ്ധ്വാനക്കുടുതല്‍ അനുഭവപ്പെടും. നല്ലതിനായ് ചെയ്യുന്ന പലകാര്യങ്ങളും വിപരിതമായ് ഭവിക്കുവാനും സാധ്യത കാണുന്നു. നല്ല നല്ല വിവാഹാലോചനകള്‍ വന്നേക്കും. ബന്ധുക്കളിള്‍ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ വേണ്ടുവോളം ലഭിക്കും.

അനുകൂല ദിവസങ്ങള്‍ : 1, 7, 8, 9, 10, 11, 15, 16, 18, 19, 15, 16, 27, 28

കന്നിക്കൂറ് (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക)

കന്നി രാശിക്കാര്‍ക്ക് ഈ മാസം തിരെ അനുകുല മല്ല. തൊഴില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കുവാന്‍ കഴിയു. കുറച്ചു കാലമായ് അലട്ടി കൊണ്ടിരിക്കുന്ന അസുഖങ്ങള്‍ മുര്ച്ചിക്കുവാന്‍ സാധ്യത കാണുന്നു. ധനം ശ്രദ്ധയോടെ ചിലവാക്കിയില്ലെങ്കില്‍ കടം വന്നു ചേരും. അപ്രതീക്ഷിതങ്ങളായ ധന ചിലവും, കഷ്ടതയും ഉണ്ടായേക്കാം. ദൈവാധീനം ഉള്ളതു കൊണ്ട് പല തടസ്സങ്ങളും സുഹൃത്തുക്കളുടെയും പങ്കാളിയുടെയും മാതാവിന്‍റെയും സഹായങ്ങള്‍കൊണ്ട് തരണം ചെയ്യുവാന്‍ സാധിക്കും. സ്വപ്ന തുല്യമായ വിവാഹാലോചനകള്‍ വന്നേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശുഭപര്യവസാനിക്കുവാന്‍ വളരെ കഷ്ടപ്പെടും.

അനുകൂല ദിവസങ്ങള്‍ : 1, 2, 3, 9, 10, 11, 12, 13, 16, 17, 20, 21, 22, 28, 29

തുലാക്കൂറ് (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക)

തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം ഗുണ ദോഷ സമ്മിശ്രമാണ്. ഏഴര ശനികാലവും എട്ടിലെ ഗുരുവും എല്ലാ കാര്യങ്ങളിലും പ്രതികുലത തരും.. എല്ലാ പ്രവൃത്തിയിലും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. രോഗ ക്ലേശങ്ങള്‍, ആശുപത്രിവാസം, ധനനഷ്ടം,, അപവാദം തുടങ്ങിയവ അനുഭവിക്കുവാന്‍ സാധ്യത കാണുന്നു. മാസാദ്യം കുറച്ച് ഗുണഫലങ്ങള്‍ പ്രകടമാകും. തൊഴില്‍ രംഗത്ത് മാസത്തില്‍ രണ്ടാം പകുതിയില്‍ അനശ്ചിതാവസ്ഥ അനുഭവപ്പെടും. ശത്രുക്കളുടെ ഉപദ്രവം കാര്യമായ് അനുഭവപ്പെടും. വിവാഹാലോചനകളിള്‍ വഞ്ചന അനുഭവപ്പെട്ടെക്കാം . തീരുമാനങ്ങള്‍ വളരെ സുക്ഷിച്ചെടുക്കുക. വിവാഹിതര്‍ പങ്കാളിയോട് സുക്ഷിച്ച് പെരുമാരെണ്ടതാണ്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെട്ടെക്കാം.

അനുകൂല ദിവസങ്ങള്‍ : 2, 3, 4, 5, 6, 12, 13, 14, 15, 18, 19, 23, 24 29, 30

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

ഈ രാശിക്കാര്‍ക്ക് ഈ മാസം വളരെ അനുകൂലമാണ്. കുറച്ചു നാളായ് അലട്ടിയിരുന്ന രോഗങ്ങള്‍ മാറും. എല്ലാ രംഗങ്ങളിലും കാര്യ വിജയം അനുഭവപ്പെടും തൊഴില്‍ പ്രമോഷന് സാധ്യത കാണുന്നു. വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകുല കാലമാണിത്. സാഹസ പ്രവൃത്തികളിള്‍ നിന്ന് വിട്ടു നില്‍ക്കുക. കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും. വിനോദ യാത്രകള്‍ക്കും സാധ്യത കാണുന്നു. ധന നിക്ഷേപങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. സര്‍ക്കാരില്‍ നിന്നോ അധികാരികളിള്‍ നിന്നോ അനുകുല തീരുമാനങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകള്‍ക്ക് പറ്റിയ സമയമാണിത്. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം കാണുന്നു.

അനുകൂല ദിനങ്ങള്‍ : 4, 5, 6, 7, 8, 15, 16, 17, 20, 21, 22, 25, 26

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനു രാശികള്‍ക്ക് ഈ മാസം ഗുണ ദോഷ സമ്മിശ്രമാണ്. ആദ്യ പകുതി അത്യന്തം കഷ്ടകരമാണ്. ആരോഗ്യപരമായ കാര്യങ്ങളിള്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഉത്കൃഷ്ട അനുഭവങ്ങള്‍ ഉണ്ടാകും. ദൈവാധീനക്കുറവ് ആരോഗ്യപരമായ കാര്യങ്ങളിള്‍ തിരച്ചടികള്‍ തരും. ലോണ്‍, വായ്പ എന്നിവയ്ക്ക് ജാമ്യം നില്‍ക്കുവാനുള്ള സാധ്യതകള്‍ കാണുന്നു. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. കുറച്ച് കാലമായ് കാത്തിരുന്ന വിവാഹ ആലോചനകള്‍ക്ക് അനുകുല മറുപടി ലഭിക്കും.

അനുകൂലദിവസങ്ങള്‍ : 1, 7, 8, 9, 10, 11, 17, 18, 19, 23, 24, 27, 28

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക)

മകരം രാശിക്കാര്‍ക്ക് ഈ മാസം അനുകുലമല്ല. ദൈവാധീനമുള്ള കാലമായതു കൊണ്ട് കഷ്ടതകള്‍ക്ക് കാഠിന്യം കുറഞ്ഞിരിക്കും. കണ്ടക ശനി ഉച്ചസ്ഥനാണെങ്കിലും ധനപരമായ കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. മാസത്തിന്‍റെ ആദ്യ പകുതിയില്‍ അപഖ്യാതിക്കും, മനസ്താപത്തിനും സാധ്യത കാണുന്നു. സ്ത്രീ ജനങ്ങളില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തലവേദന, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ നിരന്തരം ശല്യം ചെയ്തേക്കാം. വിവാഹാലോചനകള്‍ വരുമെങ്കിലും ഒരു അനശ്ചിതത്വം അനുഭവപ്പെടും. സുഹ്രുത്തുക്കളില്‍ നിന്നും പങ്കാളിയില്‍ നിന്നും ഹിതകരമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കാം.

അനുകൂലദിവസങ്ങള്‍ : 2, 3, 10, 11, 12, 13, 18, 19, 20, 21, 22, 25, 26, 29, 30

കുംഭക്കൂറ് (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരുരുട്ടാതി ആദ്യ 45 നാഴിക)

ഈ രാശിക്കാര്‍ക്ക് ഈ മാസം തീരെ അനുകുല മല്ല. മാനസിക സംഘര്‍ഷം, തൊഴിലില്‍ കഷ്ടത ഇവ അനുഭവപ്പെട്ടേക്കാം. സഹോദരന്മാരെ ക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെട്ടേക്കാം. അസുഖങ്ങള്‍ ഇടയ്ക്കിടെ ശല്യം ചെയ്തേക്കാം. അധികാരികളുടെ കോപത്തിന് പാത്രികരിക്കും. നിങ്ങളുടെ കഠിന പ്രയത്നങ്ങള്‍ ആരും കണ്ടെന്ന വരില്ല. തൊഴില്‍ രംഗത്ത് ആരോപണങ്ങള്‍ നേരിടേണ്ടി വന്നേക്കും. അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുക. രക്ത സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ തക്ക സമയത്ത് വൈദ്യ സേവനം നേടേണ്ടതാണ്. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കില്ല. വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കളവ് പോവാതെ സുക്ഷിക്കേണ്ടതാണ്. വിവാഹാലോചനകളില്‍ ഒരു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടും.

അനുകൂലദിവസങ്ങള്‍ : 1, 4, 5, 6, 12, 13, 14, 15, 20, 21, 22, 23, 24, 26, 27

മീനക്കൂറ് ( പൂരുരുട്ടാതി അവസാന 15 നാഴിക, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാര്‍ക്ക് കാലം അത്ര അനുകുല മല്ല. വളരെ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിലുടെ അസുഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത കാണുന്നു. യഥാ സമയത്ത് വൈദ്യ സഹായം തേടുക. ധന നഷ്ടം, ദ്രവ്യ നഷ്ടം, അനിഷ്ടാനുഭവങ്ങള്‍ ഇവ അപ്രതീക്ഷിതമായ് അനുഭവപ്പെടും. ഈശ്വര പ്രാര്‍ത്ഥന വേണ്ട സമയമാണിത്. കര്‍മ്മ രംഗത്ത് മാസാദ്യം അനുകുലത ദൃശ്യമാകുമെങ്കിലും രണ്ടാം പകുതിയില്‍ അത്രക്ക് അനുകുല മല്ല. വസ്ത്ര സംബന്ധമായ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്രയ വിക്രിയകളില്‍ ലാഭം ഉണ്ടാകുമെങ്കിലും ധനം ലഭിക്കുവാന്‍ താമസം നേരിട്ടേക്കാം. അനുയോജ്യ വിവാഹ ആലോചനകള്‍ വന്നേക്കാം.

അനുകൂല ദിവസങ്ങള്‍ : 2, 3, 7, 8, 14, 16, 17, 23, 24, 25, 26, 30

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories