കര്‍ക്കടകം, ചിങ്ങം പ്രത്യേക ഗ്രഹപകര്‍ച്ച
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യാഴനും കുജനും മിഥുനം രാശിയില്‍ വരികയും ഗുരു, മകയിരം, തിരുവാതിര നക്ഷത്രത്തില്‍ സഞ്ചരിയ്‌ക്കുകയും ചൊവ്വ, മകയിരം, പുണര്‍തം, തിരുവാതിര, പൂയ്യം, ആയില്യം നക്ഷത്രങ്ങളില്‍ സഞ്ചരിയ്‌ക്കുകയും രാഹുവും ശനിയും ഇവരെ ദൃഷ്ടി ചെയ്യുകയും ആദിത്യന്‍ മിഥുനം, കര്‍ക്കിടകം, ചിങ്ങം രാശികളില്‍ സഞ്ചരിയ്‌ക്കുകയും കേതു ദൃഷ്ടി ചെയ്യുകയും ചെയ്യുന്ന സമയം മിഥുനം 20 മുതല്‍ കന്നി 19 വരെ കാലസര്‍പ്പയോഗം നിലനില്‍ക്കുന്ന സമയം, ഭൂമിയെ ഏറ്റവും സ്വാധീനിയ്‌ക്കാന്‍ കഴിവുള്ള കുജന്‍, ഭൂമിയില്‍ നിന്നുണ്ടായവന്‍, ഭൗമന്‍ എന്നു തന്നെ ഒരു പേരുള്ളവനാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ ബലത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് കുജന്‍. പ്രവര്‍ത്തനക്ഷമത, കായികബലം, ചങ്കൂറ്റം, ഉത്സാഹം, ആത്മവിശ്വാസം, പ്രതിപക്ഷപാര്‍ട്ടികള്‍, ഘടകകക്ഷികള്‍ മരണത്തെ നിയന്ത്രിയ്‌ക്കുന്നവന്‍, രക്തത്തിന്റെ കാരകന്‍, അഗ്നിയുടേയും വൈദ്യൂതിയുടേയും കാരകന്‍, ധൈര്യം, ശൗര്യം, ശത്രുത, ശസ്‌ത്രക്രിയ, യുദ്ധം, തീവ്രവാദപ്രവര്‍ത്തനം, ഭൂമികുലുക്കം, സേനാ വിഭാഗങ്ങള്‍ ഇവ കുജന്റെ വകുപ്പുകളാണ്. ക്ഷിപ്രഫലദാന ശേഷിയുള്ള ഗ്രഹമാണ് കുജന്‍. ഭരണം അസ്ഥിരപ്പെടുത്താനും ഭരണാധികാരികളെ മാറ്റി നിശ്ചയിക്കാനും നാട്ടില്‍ അരാജകത്വം വളര്‍ത്താനും വിദേശ രാജ്യങ്ങളുമായി അരാജകത്വം ഉണ്ടാക്കാനും ഭരണകര്‍ത്താക്കള്‍ക്ക് കഠിനരോഗമോ, മരണമോ സംഭവിപ്പിക്കാനും ആര്‍ക്കും നാശം സംഭവിപ്പക്കാനും രാഷ്ടത്തില്‍ ചരിത്രസംഭവം നടത്താനും അപകടസംഭവങ്ങള്‍ ഉണ്ടാക്കാനും വര്‍ഗ്ഗീയ സംഘട്ടനമുണ്ടാക്കാനും(പൂന്തുറ കലാപം പോലെ) സാമ്പത്തികവും, മതപരവുമായ സംഭവങ്ങളുണ്ടാക്കാനും യൂദ്ധം, കൊലപാതകം,കലാപം, ഭരണത്തലവനും, ഭരണപക്ഷത്തിനും ആപത്തുകള്‍ എന്നിയുണ്ടാകുക, 1965 ഏപ്രില്‍ 14 ലിങ്കന് വെടിയേറ്റതും ഈ സമയത്താണ്. കുജന്റേയും ഗുരുവിന്റേയും മിഥുനത്തില്‍ നില്‍ക്കുന്നതിന് ഇത്രയും പ്രധാന്യമോ? അതേ കുജന്‍ എപ്പോഴൊക്കെ ബുധന്റെ ക്ഷേത്രങ്ങളായ മിഥുനത്തിലു, കന്നിയിലും പ്രവേശിക്കുന്നുവോ അപ്പഴൊക്കെ ലോകത്താകമാനം വളരെ ദുരിതങ്ങള്‍ നല്‍കിയീട്ടുണ്ട്. വിശേഷവിധിയായി ശനിയും രാഹുവുമായി ബന്ധപ്പെട്ടു നിന്ന് കുജനെയും രവിയേയും. വീക്ഷിയ്‌ക്കുന്നു. ഇങ്ങനെയൊരു യോഗം ഇതിനു മുമ്പ് എപ്പോഴെങ്കിലും (അഗ്നിമാരുതയോഗം) ഉണ്ടായോ എന്നറിയില്ല. ദുരന്തങ്ങള്‍ പ്രവചനാതീതമാണ്. ഗ്രഹങ്ങള്‍ പിഴച്ച് ദുസ്ഥാനങ്ങളില്‍ നില്‍ക്കുന്ന സമയത്തെയാണ് ഗ്രഹപ്പിഴസമയം എന്നു പറയുന്നത്. ഇപ്പോഴത്തെ ഗ്രഹനില അങ്ങനെയാണ്. വര്‍ദ്ധിച്ച തോതില്‍ ഇത് ബാധകമാണ്. പട്ടാളം, പോലീസ്, ദുരന്തനിവാരണ വിഭാഗം ഇവര്‍ക്കാണ് തലവേദനയാകുന്നത്. സമരമുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന പോലീസുകാര്‍ സംയമനം പാലിയ്‌ക്കുക, ഇന്റലിജന്‍സ് മേധാവികള്‍ അധികം ശ്രദ്ധപുലര്‍ത്തേണ്ടതാണ്. രാഹുവിന്റെ ദൃഷ്ടികാരണം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ മദ്യദുന്തസാധ്യത കണക്കിലെടുത്ത് പെരുമാറേണ്ടതാണ്. നാടിന്റെ നന്മയെക്കരുതി മേല്‍പ്പറഞ്ഞ ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ ജാഗ്രത പുലര്‍ത്തുക. രാഷ്ട്രീയരംഗം അങ്ങേയറ്റം പ്രക്ഷുബ്ദമാകും. നേതാക്കള്‍ വ്യക്തിഹത്യക്കിടയാകും. വാതപ്രതിവാദങ്ങളില്‍ സാധാരണക്കാര്‍ രാഷ്ട്രീയക്കാരെ വെറുക്കും. കുപ്രസിദ്ധവാര്‍ത്തകള്‍ നിറയാം. വാഹനമോടിയ്‌ക്കുന്നവര്‍ക്ക് പാളിച്ചകള്‍ സംഭവിക്കാം. പെട്രോളില്‍ നിറഞ്ഞു നില്‍ക്കുന്നത് കുജന്റെ പ്രഭാവമാണ്. റിയല്‍ എസ്റ്റേറ്റ് മേഖല, ഓഹരിവിപണ, സ്വര്‍ണ്ണ വ്യാപാരികള്‍, നീതിന്യായ വകുപ്പുകാര്‍ എന്നിവര്‍ വളരെ ശ്രദ്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. യുദ്ധം, രോഗങ്ങള്‍, പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ റെയില്‍ ദുരന്തങ്ങള്‍, കമ്മ്യൂണിക്കേഷന്‍ വകുപ്പ്, ദിനപത്രങ്ങള്‍, മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയും ഘടകകക്ഷികളിലും പ്രതിപക്ഷപാര്‍ട്ടിയിലും വിള്ളലുണ്ടാകും.
കര്‍ക്കിടക രാശി രവിസംക്രമഫലം
രാമന്റെ അയനമായ കര്‍ക്കടകം രാശിയിലേയിലേയ്‌ക്ക് രവി വരുകയാണ്. പൃഷ്ടോയദയരാശിയയായ കര്‍ക്കിടക രാശിയില്‍ നിര്‍ക്കുന്നതിന്റെ ഫലം സൂര്യന്‍ ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേയ്‌ക്ക് വരുന്ന മാസമാണ്. കര്‍ക്കിടകം. പുണര്‍തം നക്ഷത്രത്തില്‍ ആദിത്യന്‍ സഞ്ചരിയ്‌ക്കുന്നു. ചോതിയില്‍ ചന്ദ്രനും, ശനിയും, രാഹുവും സഞ്ചരിയ്‌ക്കുന്നു. വ്യാഴനും കുജനും ദൃഷ്ടി ചെയ്യുന്നു. ശനി ആദിത്യനില്‍ ദൃഷ്ടി ചെയ്യുന്നു. കേതു ചന്ദ്രനെ ദൃഷ്ടി ചെയ്യുന്നു. എല്ലാം കൊണ്ടും വിശിഷ്ടമായൊരു യോഗമാണിത്. 600 കോടി ജനങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് നമുക്ക് പരിശോധിക്കാം
മേടം രാശി :-
മേടരാശികള്‍ക്ക് പിതൃ-ഗുരു മാതൃ ജനങ്ങളുടെ ദേഹവിയോഗം സംഭവിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചമാകും. ധനച്ചിലവുകള്‍ കൂടും ക്രയ-വിക്രയരംഗത്ത് ധനനഷ്ടമുണ്ടാകും. പൂര്‍വ്വികസ്വത്ത് വീതം വയ്‌ക്കാനിടയാകും. സര്‍ക്കാരിന്റെ ആനൂകൂല്യം ലഭിയ്‌ക്കാന്‍ തടസ്സം നേരിടും. സ്ഥാന ഭ്രംശത്തിനിടയാകും. കാര്യതടസ്സമുണ്ടാകും. വാഹനസംബന്ധമായി ധനച്ചിലവു വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസ്സം നേരിടും. ഭരണി നക്ഷത്രക്കാര്‍ക്ക് സ്‌ത്രീകള്‍ മുഖാന്തിരം അപഖ്യാതിയുണ്ടാകും. അശ്വതി നക്ഷത്രക്കാര്‍ക്ക് പുരുഷന്മാരില്‍നിന്നും അപഖ്യാതിയുണ്ടാകും. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭഛിദ്രം ഉണ്ടാകാം. ശാരീരികസ്വസ്ഥതകള്‍ ഉണ്ടാകാം. വിവാഹാലോചനകള്‍ തീരുമാനിക്കപ്പെടും. ഇഷ്ടജനങ്ങളുമായി കലഹിക്കാനിടവരും. വിദേശയാത്ര പരിശ്രമങ്ങള്‍ സഫലീകൃതമാകും. തൊഴില്‍ രംഗത്ത് ശത്രുക്കള്‍ ഏറിവരും, ധനനഷ്ടത്തിനും തൊഴില്‍ രംഗത്ത് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. തൊഴില്‍ അന്വേഷകര്‍ക്ക് ഉത്തരവുൂകള്‍ക്ക് കാലതാമസ്സം നേരിടും. ശിക്ഷണനടപടികള്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടി വരും. പൊതുജനപിന്തുണക്ക് സാധ്യത. ഉറപ്പായി ലഭിയ്‌ക്കുമെന്ന് കരുതിയ പ്രമോഷന്‍ നീണ്ടു പോകും. സഹോദരങ്ങള്‍ക്ക് കടം, സന്താനങ്ങള്‍ക്കു അംഗിതം സംഭവിയ്‌ക്കാന്‍ സാധ്യത. അശ്വതി നാളുകാര്‍ക്ക് സന്താന ക്ലേശം അനുഭവിയ്‌ക്കാന്‍ സാധ്യത. ജീവിത പങ്കാളിക്ക് ആശുപത്രിവാസം വേണ്ടി വരും. ഭരണി നക്ഷത്രക്കാര്‍ക്ക് ആരോഗ്യനില വഷളാകും. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഒന്നും വേണ്ടപോലെ നടപ്പാക്കാന്‍ സാധിയ്‌ക്കില്ല. കൊഴിഞ്ഞു പോയെന്നു കരുതിയ ശത്രുക്കള്‍ തലപൊക്കും. ശരിയായ ഭക്ഷണ സുഖം ലഭിയ്‌ക്കാനും തടസ്സമുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങള്‍ അധികവും നടപ്പാക്കും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സമൃദ്ധി കൈവിട്ടു പോകും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധ്യമാകും. സ്‌ത്രീകള്‍ ഉദ്ദേശിയ്‌ക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നടപ്പിലാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും, വാഹനം വാങ്ങും, നൂതനവസ്‌ത്രാഭരണങ്ങള്‍ കൈവശം വന്നു ചേരും.
ഇടവം രാശി :-
ശാരീരികാസ്വസ്ഥതകള്‍ ഇടക്കിടെ പ്രതീക്ഷിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിയ്‌ക്കും. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. സര്‍ക്കാരാനുകൂല്യങ്ങള്‍ കാലതാമസ്സം നേരിടും. ധനസംബന്ധമായ ഇടപാടുകളില്‍ കൃത്യത പാലിയ്‌ക്കാന്‍ കഴിയാതെ വിഷമിയ്‌ക്കും. പുതിയ വാഹനം വാങ്ങാനവസരം വന്നു ചേരും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. വിവാഹലോചനകള്‍ നടക്കും. ശത്രുശല്യം കൂടും. വിദേശയാത്ര നടക്കും. തൊഴില്‍രംഗത്ത് ധനനഷ്ടം പ്രതീക്ഷിക്കാം. തൊഴിലന്വേഷകര്‍ക്ക് ഉത്തരവു ലഭിയ്‌ക്കാന്‍ കാലതാമസം നേരിടും. ജീവിതപുരോഗതി കൈവരിയ്‌ക്കാന്‍ സാഹചര്യമൊരുങ്ങും. കുടുംബപരമായി ശ്രേയസ്സു വര്‍ദ്ധിയ്‌ക്കും. രണ്ടാം ഭാവത്തില്‍ വ്യാഴനും കുജനും നില്‍ക്കുന്നതിനാല്‍ അനാവശ്യസംസാരങ്ങള്‍ ഒഴിവാക്കി കുടുംബജീവിതം ഭദ്രമാക്കുക. പണത്തിന് ബുദ്ധിമുട്ടും ജീവിതപങ്കാളിക്കായി പണം ചിലവഴിക്കേണ്ടി വരും. ധനത്തിനായി സ്വദേശം വിട്ടുപോകേണ്ടി വരും. കാര്‍ത്തികക്കാര്‍ക്ക് സഹോദരദുരിതമുണ്ടാകും. മകയിരം നക്ഷത്രക്കാര്‍ക്ക് നിരവധി തടസ്സങ്ങള്‍ ഉണ്ടാകും. ഗര്‍ഭഛിദ്രം ഉണ്ടാകാം. സര്‍ക്കാര്‍ തലത്തില്‍ അപ്രീതി, പറഞ്ഞ വാക്ക് മാറ്റേണ്ടി വരിക തുടങ്ങിയ അനുഭവമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം നന്നല്ല. വിദ്യാര്‍ത്ഥികള്‍ നരസിംഹമൂര്‍ത്തിയേയും ഹനുമാനേയും ഭജിയ്‌ക്കുക.
മിഥുനം രാശി :-
ആരോഗ്യസ്ഥിതി മോശമായിരിക്കും. ജന്മത്തില്‍ കുജനും വ്യാഴനും നില്‍ക്കുന്നതിനാല്‍ ശാരീരികാലട്ടലും ആശുപ്‌ത്രിവാസത്തിനും സാധ്യത. കഴുത്തിനസുഖം വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സഹോദരങ്ങളുടെ വേര്‍പാടും സന്താനങ്ങളുടെ വേര്‍പാടും, ഭാര്യയുടെ വേര്‍പാടും ക്ഷതപതനദുരിതത്തിനിടയാകും. കൃഷിനാശം സംഭവിക്കും. സ്ഥാനഭ്രംശത്തിനിടയാകും, ഗര്‍ഭഛിദ്രം സംഭവിക്കാം ധനച്ചിലവു വര്‍ദ്ധിയ്‌ക്കാം. സന്താനങ്ങളുടെ മംഗളകര്‍മ്മങ്ങള്‍ തീരുമാനിയ്‌ക്കും. തസ്‌കരശല്യമുണ്ടാകും. ശത്രുക്കളുടെ പ്രവൃത്തിമൂലം സ്ഥാനമാനം നഷ്ടപ്പെടും. വിദേശയാത്രസഫലീകൃതമാകും. ധനലാഭം ഉണ്ടാകും. ഇഷ്ടജനങ്ങളുമായി വാക്കുതര്‍ക്കതിലേര്‍പ്പെടും. ഉന്നതവിദ്യാഭ്യാസം നടത്തുന്നവര്‍ക്ക്‌് തടസ്സങ്ങള്‍ നേരിടും. വളരെ പ്രവര്‍ത്തനോന്മുഖമായ കാലമാണിത്. കഴിഞ്ഞ കാലവിഷമങ്ങള്‍ മാറുന്ന സൂചനകള്‍ കാണുന്നു. നൂതനമായ മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുമ്പില്‍ തുറക്കുന്നതാണ്. ഏതുപ്രതികൂലസാഹചര്യങ്ങളും തരണം ചെയ്‌ത് വിജയം വരിയ്‌ക്കുന്നതിനുതകുന്ന അപൂര്‍വ്വമായി മനഃശ്ശക്തി ഉണ്ടായിരിക്കും. ദേശം വിട്ടു സഞ്ചരിക്കേണ്ടി വരും. വിഷവസ്‌തുക്കളില്‍ നിന്നോ അഗ്നിയില്‍ നിന്നോ അപകടം നേരിടാം. കേസ്സുകള്‍ നടത്തുന്നവർ പരാജയപ്പെടാതിരിക്കാൻ ദൈവ ഭക്തി നേടിയെടുക്കുക. യാത്ര ഒഴിവാക്കുക. പോലീസ്, അഗ്നിസംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തികളില്‍ ശ്രദ്ധാലുക്കളായിരിക്കണം. തിരുവാതിര നക്ഷത്രക്കാര്‍ ദേശം വിട്ടു പോകേണ്ടി വരും. ഇവര്‍ക്ക് അപഖ്യാതി നേരിടേണ്ടി വരും. പുണര്‍തക്കാര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും.
കര്‍ക്കിടകം രാശി :-
ലഗ്നത്തില്‍ ആദിത്യനും, 12ല്‍ വ്യാഴനും കുജനും, 10ല്‍ കേതുവും, 4ല്‍ ശനിയും രാഹുവും പ്രതികൂലമായി സഞ്ചരിയ്‌ക്കുന്നു. ആരോഗ്യസ്ഥിതി തൃപ്‌തികരമല്ല. അപ്രതീക്ഷിത നേട്ടവും സ്ഥാനമാനവും വന്നു ചേരും. പുതിയ കൂട്ടുകെട്ടുകളുണ്ടാകും. മംഗളകര്‍മമങ്ങളില്‍ തീരുമാനമുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. ക്ഷതപതനദുരിതങ്ങളുണ്ടാകും. സ്ഥാനഭ്രംശമുണ്ടാകും. ധനച്ചിലവുകള്‍ വര്‍ദ്ധിയ്‌ക്കും. പുതിയവാഹനം വാങ്ങും. ശത്രുശല്യം കൂടും. കാര്യവിജയമുണ്ടാകും. വിദേശയാത്രപരിശ്രമങ്ങള്‍ സഫലീകൃതമാകും. തൊഴില്‍രംഗത്ത് ചിലമാറ്റങ്ങളുണ്ടാകും. ഇഷ്ടജനനങ്ങളുമായി വാക്കുതര്‍ങ്ങളുണ്ടാകും. സന്താനദുരിതമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസമനുകൂലമല്ല. സര്‍വ്വകാര്യങ്ങളിലും അനുകൂലപരിവര്‍ത്തനമുണ്ടാകും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. മന്ത്രസ്ഥാനാധിപനും, കര്‍മ്മാധിപനും 12ല്‍ മറഞ്ഞിരിക്കുന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ അസ്ഥാനത്താകും. തൊഴിലില്‍ പ്രശ്‌നങ്ങളുണ്ടാകും. പുര്‍ണതം നക്ഷത്രക്കാര്‍ക്ക് അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. പൂയ്യക്കാര്‍ മേലധികാരികളുടെ അപ്രതീക്കു പാത്രമാകും, ദേഹദുരിതമുണ്ടാകും. ആയില്യക്കാര്‍ക്ക്‌് ശത്രുശല്യം ഉണ്ടാകും. മനോവ്യസനം ഉണ്ടാകും. ഈ കൂറുകാര്‍ക്ക്‌് സന്താനദുരിതമുണ്ടാകും.
ചിങ്ങരാശി :-
വ്യാഴനും, കുജനും 11 ല്‍ സഞ്ചരിയ്‌ക്കുന്ന ഏറ്റവും അനുകൂല സമയമാണിത്. സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും. പരുഷമായ വാക്കുകള്‍ പ്രയോഗിക്കാനിവടവരും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാകും. രക്തദൂഷ്യം മുതലായവകൊണ്ടുള്ള അസുഖങ്ങളുണ്ടാകാം. അഗ്നി, വൈദ്യൂതി, വിഷം ഇവയില്‍ അപകടങ്ങളുണ്ടാകും. ഇഷ്ടജനങ്ങളുമായി കലഹിക്കും. ധനവര്‍ദ്ധനവ് ഉണ്ടാകും. ജീവിതപങ്കാളിയുമായി വഴക്കുണ്ടാകും. വിവാഹമോചനകേസുകള്‍ തീരുമാനമാകും. യാത്രാവേളകളില്‍ സന്തോഷപ്രദമായ അനുഭവങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ കാലതാമസമുണ്ടാകും. തൊഴില്‍ രംഗത്ത് അഭിവൃദ്ധി, വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമായിരിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തരവുകള്‍ ലഭിയ്‌ക്കും. ജീവനക്കാര്‍ക്ക്‌് പ്രമോഷനും സ്ഥാനചലനവും ലഭിയ്‌ക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കൂടും. മങ്ങിക്കിടന്നിരുന്ന നിങ്ങളുടെ കഴിവുകള്‍ പുനര്‍ജ്ജനിയ്‌ക്കും. കാര്യവിജയം നേടുന്നതന്നതിന്റെ പ്രവർത്തനോന്മേഷം പ്രകടാമാകുന്നതാണ്. ഭവനനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലഘട്ടം. പൈതൃക സ്വത്ത് ലഭിയ്‌ക്കും. മകം നക്ഷത്രക്കാര്‍ക്ക് സ്വഭാവദൂഷ്യം ഉണ്ടാകാന്‍ സാധ്യത. പൂരം നക്ഷത്രക്കാര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്‌ക്കുക. ഹൃദയസംബന്ധിയായി തലച്ചോര്‍സംബന്ധമായ അസുഖത്തിനു സാധ്യത.
കന്നിരാശി :-
10ല്‍ വ്യാഴനും, കുജനും, ഇഷ്ടസ്ഥാനത്തു നില്‍ക്കുന്നു. 11ല്‍ രവിയും, ആരോഗ്യസ്ഥിതി തൃപ്‌തികരമായിരിക്കും. പരുഷമായ വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക, രക്തദൂഷ്യം മൂലം അസുഖങ്ങളുണ്ടാകും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിയ്‌ക്കും. അഗ്നി, വിഷം, വൈദ്യുതി ഇവയില്‍ നിന്നും അപകടമുണ്ടാകാം. ഇഷ്ടജനങ്ങളുമായി വഴക്കുകണ്ടാകാം. ജീവിത പങ്കാളിയുമായി വഴക്കടിച്ച് വേര്‍പിരിയാനിടവരും. ഭൂമിസംബന്‌്‌ധമായി കേസ് ഒത്തു തീര്‍പ്പാകും. സാമ്പത്തിക ഞെരുക്കമുണ്ടാകും. പുതിയ വാഹനവും ഗൃഹവും വാങ്ങും. ഉന്നതവിദ്യാഭ്യാസത്തിലുള്ളവര്‍ പഠനവൈകല്യമുണ്ടാകും.ഗൃഹത്തില്‍ മംഗളകര്‍മ്മമുണ്ടാകും. പുതിയ തൊഴില്‍സംരംഭത്തിലേര്‍പ്പെടും. തൊഴിലന്വേഷകര്‍ക്ക് നിയമന ഉത്തരവ് ലഭിയ്‌ക്കും. ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിയ്‌ക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിയ്‌ക്കാം. ഉദ്ദേശകാര്യങ്ങള്‍ സാധ്യമാകും. ധനാഭിവൃദ്ധിയുണ്ടാകും. വനിതകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരും. ആഗ്രഹിയ്‌ക്കുന്നത് നേടുന്നതിനുള്ള കഴിവ് കന്നിരാശിക്കാരായ സ്‌ത്രീകള്‍ക്ക് സ്വയമേ ഉണ്ട്. അത് നേടിയെടുക്കാന്‍ പഠിക്കണമെന്നു മാത്രം. അഷ്ടമാധിപന്‍ പത്തില്‍ നില്‍ക്കുന്നു. മൂന്നാംഭാവാധിപന്‍ പത്തില്‍, നാലും ഏഴും ഭാവാധിപന്‍ കര്‍മ്മരംഗത്ത് നില്‍ക്കുന്നു. തൊഴില്‍ മേഖലയില്‍ അനുകൂലമാറ്റം ഉണ്ടാകും. കീഴ്‌ജീവനക്കാരുടെ ധിക്കാരപെരുമാറ്റം അഭിമുഖീകരിക്കേണ്ടി വരും. ഉത്രം നക്ഷത്രക്കാര്‍ക്ക് ധനനാശവും ശത്രു ശല്യവുമുണ്ടാകും. അത്തം നക്ഷത്രക്കാര്‍ അപവാദത്തിനിരയാകും. ചിത്തിരക്കാര്‍ക്ക്‌് സര്‍വ്വകാര്യവിജയവും ഫലം.
തുലാം രാശി :-
ഒമ്പതില്‍ വ്യാഴനും കുജനും സഞ്ചരിയ്‌ക്കുന്നു. പത്തില്‍ ആദിത്യന്‍ സഞ്ചരിയ്‌ക്കുന്നു. രാജയോഗപ്രദനായ ശനി, രാഹുവുമൊത്ത്‌് ജന്മത്തില്‍ സഞ്ചരിയ്‌ക്കുന്നു. ആരോഗ്യസ്ഥിതി തൃപ്‌തികരമായിരിക്കും. ധനചിലവുകള്‍ വര്‍ദ്ധിയ്‌ക്കും. ഇഷ്ടജനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ പ്രതീക്ഷിയ്‌ക്കാം. ഗൃഹത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ഇഷ്ടജനവേര്‍പാടില്‍ ദുഃഖിക്കാനിടയാകും. സഹപ്രവര്‍ത്തകരുമായി മത്സരത്തിനിടവരും. ഉന്നത പരീക്ഷയിലേര്‍പ്പെടുന്നവര്‍ക്ക് ഉന്നത വിജയവും കൈവരും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവുരം. പൂര്‍വ്വികമായ രോഗദുരിതങ്ങള്‍ക്ക്‌് ശമനം കണ്ടു തുടങ്ങും. ഗൃഹം, വാഹനം വാങ്ങുന്നതിന് യോഗം. തൊഴില്‍ സ്ഥാനഭ്രംശം വരാനിടയുണ്ട്. തൊഴിലില്‍ പുരോഗതി, സാമ്പത്തിക നേട്ടം ഇവ ഫലം. ഗര്‍ഭഛിദ്രത്തിന് സാധ്യത. അഗ്നി, ആയുധം, വൈദ്യുതി എന്നിവയില്‍ നിന്നും അപകടത്തിനു സാധ്യത. ഗുരുസ്ഥാനീയര്‍, ബ്രാഹ്മണര്‍ ഇവരുടെ വിരോധത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌് ഈ മാസം അനുകൂലമാണ്. തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കിട്ടും. രാഷ്ട്രീയരംഗത്ത്‌് പൊതുജനപിന്തുണ കൂടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌് അദ്ധ്വാനഭാരം കൂടുകയും സ്ഥലം മാറ്റത്തിന് സാധ്യത. സ്വയം തൊഴിലുകാര്‍ക്കും. വ്യാപാരികള്‍ക്കും പൊതുവെ അനുകൂല മാറ്റം ലഭിയ്‌ക്കും. ആരോഗ്യത്തില്‍ ശ്രദ്ധ വച്ചു പുലര്‍ത്തുക, യാത്രാവസരത്തില്‍ വിലപിടിപ്പുള്ള സാധനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. രണ്ടും ഏഴും ഭാവാധിപന്മാര്‍ രാഹു ദൃ,ഷ്ടി ചെയ്‌ത് ഒമ്പതില്‍ നില്‍ക്കുന്നു. താങ്കള്‍ക്കും പങ്കാളിയ്‌ക്കും കഠിന വ്യസനം ഉണ്ടാകും. ധനനഷ്ടം സംഭവിയ്‌ക്കും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാതിരിക്കുന്നത് ഉത്തമം. മാന നഷ്ടക്കേസ്സ് ഉണ്ടാവാന്‍ ഇടയുണ്ട്. ജാമ്യം നില്‍ക്കാതിരിക്കുക. വാഹനം ഓടിയ്‌ക്കുന്നവര്‍ക്ക് അപകടത്തിന് സാധ്യത. മരത്തില്‍ കയറുന്നവര്‍, ലോഡിംഗ് തൊഴിലാളികള്‍, വൈദ്യുതി ജോലിക്കാര്‍ എന്നിവര്‍ വീഴ്‌്‌ചയില്‍ അപകടമുണ്ടാകാതെ സൂക്ഷിയ്‌ക്കണം. വിപത്തുകളുടെ സൂചനയുള്ള സമയമാണ്. പിതൃജനങ്ങള്‍ക്ക് ദോഷകാലമാണ്. ചിത്തിരക്കാര്‍ക്ക് അപകടം മാടി വിളിയ്‌ക്കുന്ന സമയമാണ്. മനസ്സു മടിച്ച് ആത്മഹത്യ, വിഷഭോജനം എന്നിവയ്‌ക്കും സാധ്യതയുണ്ട്. ചോതി നക്ഷത്രക്കാര്‍ക്ക്‌് ശരീരദുരിതത്തിന് സാധ്യത. ഒടിവ്, ചതവിനു സാധ്യത. വിശാഖത്തിന് വാക്കു തര്‍്‌ക്കങ്ങളില്‍ ഏര്‍പ്പെടാം. രക്തസമ്മര്‍ദ്ധ അസുഖം, ്‌അഗ്നിഭയം ഇവയും ഉണ്ടാകാം.
വൃശ്ചികരാശി :-
ശാരീരിക അലട്ടലുകള്‍ കൂടും സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും, സന്താനത്തെക്കൊണ്ട് മനഃക്ലേശം ഉണ്ടാകും. വിഷാഗ്നി ഭയത്തിനിടയാകും. ബന്ധുജനങ്ങളുടെ അരിഷ്ടതയുടെ കാലമാണ്. ധനവരവുണ്ടാകും. അന്തഃഛിദ്രത്തില്‍ പെട്ടുപോയ കുടുംബ ബന്ധങ്ങള്‍ പുനഃസ്ഥാപിയ്‌ക്കും. ഗൃഹത്തില്‍ മോഷണശ്രമം നടക്കാനിടയാകും. ഇഷ്ടജനങ്ങളുമായി കലഹിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മം നടക്കും. സ്‌ത്രീയ്‌ക്ക്‌് അപഖ്യാതി ഉണ്ടാകാന്‍ സാധ്യത. ഉദര-ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടും. പ്രമേഹരോഗികള്‍ക്ക് കാലം അനുകൂലമല്ല. ഭയം മുന്നിട്ടു നില്‍ക്കും. വാഹനസംബന്ധമായി ധനനഷ്ടം ഉണ്ടാകും. വീടും പറമ്പും വില്‍ക്കുന്നതിന് അവസരമുണ്ടാകു. കാര്‍ഷിക മേഖലയില്‍ ധനവരവുണ്ടാകും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌് ജോലി ഭാരം കൂടും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും. പ്രവര്‍ത്തനരംഗത്ത് തടസ്സങ്ങളുണ്ട്‌ാകും. ഏതു കാര്യത്തിലും അതീവ ജാഗ്രത പാലിയ്‌ക്കുക. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമല്ല. ഗൃഹനിര്‍മ്മാണ കാര്യത്തില്‍ തടസ്സം നേരിടും. ലഗ്നാധിപനും ആറാംഭാവാധിപനുമായ കുജന്‍ അഷ്ടമത്തില്‍ സ്ഥിതി ചെയ്യുന്നു. രാഹു ദൃഷ്ടി ചെയ്യുന്നു. കര്‍മ്മാധിപന്‍ രവി ബാധകസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. ഒരു കാര്യവും തുടങ്ങാന്‍ പറ്റിയ സമയമല്ല. സ്ഥാനമാനങ്ങള്‍ ന്‌ഷ്ടപ്പെടാന്‍ യോഗം. കടബാധ്യത വര്‍ദ്ധിയ്‌ക്കും. സഹായസ്ഥാനങ്ങളില്‍ നിന്നും പ്രതികൂലഫലം ലഭിയ്‌ക്കും. മോഷണത്തിനിരയാവും. തോളില്‍ അസുഖത്തിന് സാധ്യത, ജ്വരബാധയും രക്തദൂഷ്യത്തിനും സാധ്യത. വിശാഖത്തിലെ സ്‌ത്രീകള്‍ക്ക് ദേഹദുരിതത്തിനും ഗര്‍ഭഛിദ്രത്തിനും സാധ്യത, വിഷഭോജനത്തിനും ആത്മഹത്യയ്‌ക്കും സാധ്യത. അനിഴത്തിന് മനസ്സിണങ്ങിയ കാര്യങ്ങള്‍ നടക്കും. കര്‍മ്മരംഗത്ത് ശത്രുക്കള്‍ തലയുയര്‍ത്തി പ്രതിസന്ധികളുണ്ടാകും. തൃക്കേട്ടക്കാര്‍ക്ക് ഗര്‍ഭാശയരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയ്‌ക്ക്‌് സാധ്യത.
ധനുരാശി :-
ആരോഗ്യനില തൃപ്‌തികരമായിരിക്കും. ധനവരവുണ്ടാകും. ഇഷ്ടജനങ്ങളില്‍ നിന്നും ആനുകൂല്യം പ്രതീക്ഷിയ്‌ക്കാം. ഗൃഹത്തില്‍ സ്വസ്ഥതയുണ്ടാകും. ഇഷ്ടജനവേര്‍പാടില്‍ ദുഃഖിക്കാനിടവരും. സഹപ്രവര്‍ത്തകര്‍ മത്സരബുദ്ധിയില്‍ പ്രവര്‍ത്തിക്കാനിടവരും, ഉന്നതവിദ്യാഭ്യാസത്തിലേര്‍പ്പെടുന്നവര്‍ വിജയിക്കും. വിദേശയാത്രപരിശ്രമങ്ങളില്‍ വിജയിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന അസ്വസ്ഥതകളില്‍ ശമനം കണ്ടുതുടങ്ങും, കടബാധ്യതകള്‍ കുറയും. തൊഴില്‍രംഗത്തു നിന്നും വിട്ടു നില്‍ക്കാനിടവരും. ഗുരുസ്ഥാനീയരും ബ്രാഹ്മണരുമായി വിരോധത്തിനിടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കിട്ടും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കൂടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അദ്ധ്വാനഭാരം കൂടും, കാര്യങ്ങള്‍ സമചിത്തതയോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. അഞ്ചും പന്ത്രണ്ടും ഭാവാധിപന്‍ ഏഴില്‍ സ്ഥിതി ചെയ്യുന്നു. ലഗ്നാധിപനും നാലാം ഭാവാധിപനും ഏഴില്‍ ഇവരെ ദൃഷ്ടി ചെയ്യുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്തുപോയി തൊഴില്‍ നേടാന്‍ ശ്രമിയ്‌ക്കുന്നവര്‍ അതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ്. സന്തതിയ്‌ക്കു ദുരിതം,. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ അരിഷ്ടത, പ്രേമഭംഗം ഇവ സംഭവിയ്‌ക്കാം. ഭക്ഷ്യവിഷബാധ വീഴ്‌ചകള്‍ എന്നിവയുണ്ടാകാതെ സൂക്ഷിയ്‌ക്കണം.
മകരം രാശി :-
ശാരീരിക അലട്ടലുകള്‍ വര്‍ദ്ധിയ്‌ക്കും, സഞ്ചാരക്ലേശം കൂടും, സന്താനത്തെക്കൊണ്ട് മനഃക്ലേശം ഉണ്ടാകും. വിഷാഗ്നി ഭയത്തിനിടയാകും. ഇഷ്ടജനങ്ങളുടെ അരിഷ്ടകാലമാണ്. ധനവരവും ചിലവും വര്‍ദ്ധിയ്‌ക്കും. അന്തഃഛിദ്രപ്പെട്ടു കിടക്കുന്ന കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിയ്‌ക്കാന്‍ സാധിയ്‌ക്കും. ഗൃഹത്തില്‍ മോഷണത്തിന് സാധ്യത. ഇഷ്ടജനങ്ങളുമായി കലഹിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സ്‌ത്രീ വിഷയത്തില്‍ അപഖ്യാതി ഉണ്ടാകും. ഉദര-ഹൃദയ സംബ്‌നധമായ അസുഖങ്ങള്‍ ഉണ്ടാകും. വാത, സ്‌തംഭനരോഗങ്ങളുണ്ടാകും. പ്രമേഹരോഗികള്‍ സുക്ഷിയ്‌ക്കുക. കാര്‍ഷിക മേഖലയില്‍ ധനലാഭം, വിദ്യാര്‍ത്ഥികള്‍ക്ക്‌് മാസം അനുകൂലമാണ്. തൊഴില്‍ രംഗത്ത് അസ്വസ്ഥത ഉടലെടുക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌് അദ്ധ്വാനഭാരം കൂടും. രാഷ്ട്രീയ രംഗത്ത് പൊതുജനപിന്തുണയുണ്ടാകും. നാലും പതിനൊന്നും ഭാവാധിപന്‍, കുജന്‍ ആറില്‍ എല്ലാ തരത്തിലും സുഖം അനുഭവിക്കേണ്ട കാലമാണ്. ശത്രുക്കളുടെ ചതി അവരെത്തന്നെ ബാധിയ്‌ക്കും. ആരേയും വിശ്വസിച്ച് ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുക. യാത്രകള്‍ അനുകൂലമാകും. മനസ്സില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കും. ഉത്രാടം നക്ഷത്രക്കാര്‍ക്ക് രോഗദുരിതം വര്‍ദ്ധിയ്‌്‌ക്കും. വാതജന്യരോഗങ്ങള്‍ക്ക് ചികിത്സ തേടേണ്ടി വരും. തിരുവോണക്കാര്‍ ധനത്തിന് ബുദ്ധിമുട്ടും. വിഷഭോജനത്തിന് സാധ്യത. അവിട്ടക്കാര്‍ പുതിയ തീരുമാനമെടുക്കാതിരിക്കുന്നത് നന്ന്. മഹത് പഞ്ചഗവ്യം രണ്ടു നേരവും സേവിക്കുക.
കുംഭം രാശി :-
കര്‍മ്മരംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കം. ആരോഗ്യനില തൃപ്‌തികരമാകില്ല. ബിസിനസ്സില്‍ ധനനഷ്ടമുണ്ടാകും. വാസ്ഥലത്തിനു മാറ്റമുണ്ടാകും. കാര്‍ഷികരംഗത്ത് ധനനഷ്ടമുണ്ടാകും. അഗമ്യമായ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച് അപമാനമേല്‍ക്കാനും ധനനഷ്ടമുണ്ടാക്കാനുമിടയുണ്ട്. ഔദ്യോഗികരംഗത്ത് ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകാം. ഇഷ്ടജനങ്ങളുമായി കലഹത്തിനിടയാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. സാമ്പത്തിക സ്ഥിതി തൃപ്‌തികരമായിരിക്കില്ല. വാഹനദുരിതത്തിനിടയുണ്ട്. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. സന്താനം മൂലം വിഷമിക്കാനിടയാകും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങല്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിയ്‌ക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഠിനാധ്വാനം വേണ്ടിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണകൂടും. നിങ്ങളുടെ അപൂര്‍വ്വമായ കഴിവുകള്‍ ശരിയായി ചിന്തിച്ച് അസാധാരണമായ ചില യോഗങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി സാധിയ്‌ക്കുന്നതിന് സര്‍വ്വേശ്വരപ്രീതി നേടുക. മനോബലം കുറയുന്ന കാലമാണ്. ഉറച്ചു നിന്ന് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. സഹോദരങ്ങള്‍ക്കും കര്‍മ്മരംഗത്തും അരിഷ്ടതയുണ്ടാകാം. അവിട്ടക്കാര്‍ക്ക് ആരോഗ്യപരമായും. തൊഴില്‍പരമായും മോശമായിരിക്കും. ചതയം നക്ഷത്രക്കാര്‍ക്ക്‌് സ്ഥാനമാനം ലഭിയ്‌ക്കും. പൂരുരുട്ടാതി നിക്ഷേപത്തില്‍ നല്ല സമയം, വാഹനത്തിനു സാധ്യത
മീനം രാശി :-
പിതൃതല്യരുടെ വേര്‍പാട് മൂലം ദുഃഖിക്കാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുടും. ധനസ്ഥിതി മോശമായിരിക്കും. കുടുംബസ്വത്ത് വീതം വച്ചു കിട്ടും. സ്ഥാനഭ്രംശത്തിനു സാധ്യത. വാഹനസംബന്ധമായി ധനനഷ്ടത്തിനു സാധ്യത. മംഗളകര്‍മ്മത്തിനു സാധ്യത. മനസ്വസ്ഥത കുറയും. തസ്‌കരശല്യം ഉണ്ടാകും. ഇഷ്ടജനങ്ങളുമായി കലഹിക്കും. തൊഴില്‍രംഗത്ത് മാറ്റങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌് കാലം അനുകൂലമാണ്. രാഷ്ട്രീയ രംഗത്ത് പൊതുജനപിന്തുണകൂടും. ധനത്തിനും, ഭാഗ്യാനുഭവത്തിനും പലവിധ വിഘ്‌നത്തിനും സാധ്യത, കഴുത്തിലോ, സമീപഭാഗങ്ങളിലോ, പാദത്തിലോ രോഗത്തിനു സാധ്യത. നിത്യേന അല്‌പനേരം ധ്യാനിയ്‌ക്കുന്നത് ഉചിതമായിരിക്കും. ഈ കാലയളവില്‍ ആര്‍ക്കും വാഗ്‌ദാനങ്ങള്‍ നല്‍കാതിരിക്കുക. ബാധ്യതയായി മാറും. സഹപ്രവര്‍ത്തകരില്‍ നിന്നും വേണ്ട സഹകരണം കിട്ടാതെ ബുദ്ധിമുട്ടും. കൃഷ്‌ണനേയും, ശിവനേയും, മുരുകനേയും ഭജിയ്‌ക്കുക.
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട് നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.