ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ചിത്തിര


ചിത്തിര

ചിത്തിര നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍


ചിത്തിര നക്ഷത്രക്കാരെ രാശിയെ അടിസ്ഥാനമാക്കി രണ്ടുതരത്തില്‍ പെടുത്താന്‍ കഴിയും. കന്നി രാശിയില്‍ ജനിച്ചവര്‍ തുലാം രാശിയില്‍ ജനിച്ചവര്‍. ചിത്തിര നക്ഷത്രത്തിന്റെ 30 നാഴികയില്‍ ജനിച്ചവര്‍ കന്നി രാശികാരും 30 നാഴികക്കും 60 നാഴികക്കും ഇടക്കു ജനിച്ചവര്‍ തുലാം രാശിക്കാരും ആണ്. ചിത്തിരയുടെ നക്ഷത്രാധിപന്‍ ചൊവ്വയാണ്. അതുകൊണ്ട് കന്നി രാശിക്കാരായ ചിത്തിര നക്ഷത്രക്കാരില്‍ ചൊവ്വ, ബുധന്‍ എന്നീ നക്ഷത്രങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. തുലാം രാശിക്കാരായ ചിത്തിര നക്ഷത്രക്കാരില്‍ ചൊവ്വ, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ പ്രഭാവം ഉണ്ടായിരിക്കും. ലഗ്നം മാറുന്നതിനനുസരിച്ച് ലഗ്നാധിപനായ ഗ്രഹത്തിന്റെ പ്രത്യേകതകളും ചിത്തിര നക്ഷത്രക്കാരുടെ ആകൃതിയിലും പ്രകൃതിയിലും പെരുമാറ്റത്തിലും വ്യക്തമായിരിക്കും. ഇവിടെ ചിത്തിര നക്ഷത്രക്കാരില്‍ സാമാന്യമായി കാണുന്ന പ്രത്യകതകളെ മാത്രമെ വിവരിക്കുന്നുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ ലഗ്നാധിപനെയും ജാതകത്തില്‍ ലഗ്നാധിപന്റെ സ്ഥിതിയെയും നോക്കി മനസ്സിലാക്കി കൊള്ളേന്നതാണ്.

ചിത്തിര നക്ഷത്രക്കാരെ രാശിയെ അടിസ്ഥാനമാക്കി രണ്ട് തരത്തില്‍ പെടുത്താന്‍ കഴിയും. കന്നി രാശിയില്‍ ജനിച്ചവര്‍ തുലാം രാശിയില്‍ ജനിച്ചവര്‍. ചിത്തിര നക്ഷത്രത്തിന്റെ 30 നാഴികയില്‍ ജനിച്ചവര്‍ കന്നി രാശികാരും 30 നാഴികക്കും 60 നാഴികക്കും ഇടക്കു ജനിച്ചവര്‍ തുലാം രാശിക്കാരും ആണ്. ചിത്തിരയുടെ നക്ഷത്രാധിപന്‍ ചൊവ്വയാണ്. അതുകൊണ്ട് കന്നിരാശിക്കാരായ ചിത്തിര നക്ഷത്രക്കാരില്‍ ചൊവ്വ, ബുധന്‍ എന്നീ നക്ഷത്രങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. തുലാം രാശിക്കാരായ ചിത്തിര നക്ഷത്രക്കാരില്‍ ചൊവ്വ, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ പ്രഭാവം ഉണ്ടായിരിക്കും. ലഗ്നം മാറുന്നതിനനുസരിച്ച് ലഗ്നാധിപനായ ഗ്രഹത്തിന്റെ പ്രത്യേകതകളും ചിത്തിര നക്ഷത്രക്കാരുടെ ആകൃതിയിലും പ്രകൃതിയിലും പെരുമാറ്റത്തിലും വ്യക്തമായിരിക്കും. ഇവിടെ ചിത്തിര നക്ഷത്രക്കാരില്‍ സാമാന്യമായികാണുന്ന പ്രത്യകതകളെ മാത്രമെ വിവരിക്കുന്നുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ ലഗ്നാധിപനെയും ജാതകത്തില്‍ ലഗ്നാധിപന്റെ സ്ഥിതിയെയും നോക്കി മനസ്സിലാക്കി കൊള്ളേന്നതാണ്. ചിത്തിര നക്ഷത്രക്കാര്‍ ഉയര്‍ച്ചയില്‍ ആഗ്രഹമുള്ളവരാണ്. മറ്റുള്ളവരെയും പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കും. സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള മനക്കരുത്ത് ഉണ്ടായിരിക്കും, കാര്യങ്ങള്‍ ഊഹിച്ചറിയാനുള്ള കഴിവുണ്ടായിരിക്കും. ഉദാത്തമായ സ്വഭാവമായിരിക്കും. ആഗ്രഹവും അഭിരുചിയുമെല്ലാം കുടുംബത്തിന്റെ അന്തസ്സിനു യോജിച്ചതായിരിക്കും. സംഗീതാദികലകളില്‍ താത്പര്യം ഉണ്ടായിരിക്കും. ഇവര്‍ക്ക് മറ്റുള്ളവരെ തങ്ങളിലോട്ട് ആകര്‍ഷിക്കാന്‍ കഴിവുണ്ടായിരിക്കും. ഇവര്‍ പെരുമാറ്റത്തില്‍ കണിശക്കാരായിരിക്കുന്നതു പോലെ വലിയ ദയാലുക്കളുമായിരിക്കും. പ്രവര്‍ത്തനങ്ങളില്‍ കലാപരതയോടൊപ്പം ശാസ്ത്രീയതയും ചേര്‍ന്നിരിക്കും. ഏതൊരു വസ്തുവിന്റെയും പ്രത്യകത മനസ്സിലാക്കണമെന്ന ആഗ്രഹം ഇവരില്‍ നിലനില്‍ക്കുന്നു. ഈ നക്ഷത്രക്കാരിയായ സ്ത്രീക്ക് പുരുഷന്‍മാരോടും പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടും വലിയ ആസക്തിയുണ്ടാകും. അതുകാരണം ലൈംഗിക രോഗങ്ങളും അനുഭവപ്പെടും. രാശ്യാധിപതിയായ ശുക്രനും, നക്ഷത്രാധിപനായ ചൊവ്വയും ജാതകത്തില്‍ ദുര്‍ബലരോ ശത്രുസ്ഥാനസ്ഥിതരോ നീചരോ, പരസ്പരവിരോധം ഉള്ളവരോ, ആയാല്‍ ജാതകന്‍ ലൈംഗീകകാര്യങ്ങളില്‍ ദുര്‍ബ്ബലനായിരിക്കും. ഇവര്‍ പലപ്പോഴും ആത്മരതിക്കാരായിരിക്കും.(സ്വയം സംഭോഗം) ഇല്ലെങ്കില്‍ ഗൂഢമായി സ്ത്രീകളുമായി അടുപ്പത്തില്‍ ഏര്‍പ്പെടുന്നവരായിരിക്കും.

ചിത്തിരയുടെ ആദ്യത്തെ രണ്ടുപാദത്തില്‍ ജനിച്ചവന്‍ ബുധന്റെ രാശിയായതിനാല്‍ പ്രസിദ്ധീകരണം, ഗ്രന്ഥരചന, അച്ചടി, കണക്കെഴുത്ത്, ശില്പം, ടാക്‌സ് ്നറവന്യൂ വകുപ്പുകളുമായി ബന്ധപ്പെടുമ്പോള്‍ 3,4 നക്ഷത്രപാദത്തില്‍ ജനിച്ചവര്‍ ശുക്രന്റെ സ്വഭാവം കൊന്ന് കെട്ടിടനിര്‍മ്മാണം, ഗൃഹോപകരണ നിര്‍മ്മാണം, അലങ്കരണം, സുഗന്ധവസ്തു നിര്‍മ്മാണം, സംഗീതാദികലകള്‍ സംഗീതോപകരണങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ഡാക്ടര്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൂര്‍വ്വാര്‍ദ്ധത്തില്‍ ജനിച്ചവര്‍ക്ക് പ്രായോഗികബുദ്ധി, വാക്‌സാമര്‍ത്ഥ്യം, ബുദ്ധി, കൗശലം, പ്രവര്‍ത്തന സാമര്‍ത്ഥ്യം, സ്ഥിരോത്സാഹം എന്നീ ഗുണഗണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തരാരദ്ധത്തില്‍ ജനിച്ചവര്‍ പരാക്രമസ്വഭാവികളും, വികാരവേശം ഉള്ളവരും, ബുദ്ധികൂര്‍മ്മതയുള്ളവരും, കലാവാസനയുള്ളവരും, കല്പനാശീലമുള്ളവരും, രസികന്‍മാരുമായിരിക്കും.

ചിത്തിര നക്ഷത്രക്കാര്‍ പ്രവൃര്‍ത്തി രംഗത്ത് കര്‍മ്മകുശലത പ്രദര്‍ശിപ്പിക്കുന്നു. അധികം പേരും കുശാഗ്രബുദ്ധികളും, ശാന്തശീലരുമായിരിക്കും, മറ്റുചിലര്‍ക്ക് ജാതകത്തില്‍ പാപഗ്രഹ സംബന്ധമുണ്ടായാല്‍ ദുഷ്ടബുദ്ധിയുണ്ടാകും. ഇവര്‍ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും വകവക്കാതെ മുന്നോട്ടു തന്നെ പൊയ്‌ക്കൊന്നിരിക്കും. പുറമെ വളരെ വിനയമായും, വിധേയമായും പെരുമാറുമെങ്കിലും ഉള്ളുകൊന്ന് ആരെയും വകവച്ചുകൊടുക്കി. പൊതുവേദികളിലും താന്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനരംഗങ്ങളിലും സ്തുത്യര്‍ഹമായി പെരുമാറും. സ്വന്തം അനുചരരിലും തന്നെ സ്‌നേഹിക്കുന്നവരിലും ഇവര്‍ വലിയ വിശ്വാസം കാണിക്കാറില്ല. ഇക്കാര്യം മറ്റുള്ളവര്‍ മനസ്സിലാക്കുമ്പോള്‍ ഇവരെ ഹൃദയ ശൂന്യര്‍ എന്നുപറയുന്നു.

ചിത്തിര നക്ഷത്രക്കാര്‍ക്ക് പിതാക്കന്‍മാരുമായുള്ള ബന്ധം അത്ര അഭികാമ്യമായിരിക്കാറില്ല. ഒരു പക്ഷെ പിതൃകാരനായ സൂര്യനുമായി രാശ്യാധിപന്‍മാരായ ബുധനും, ശുക്രനുമുള്ള ശത്രുത്വമായിരിക്കും ഇതിനുകാരണം. ചിത്തിര നക്ഷത്രക്കാര്‍ ജനിക്കുന്നതോടുകൂടി പിതാവിന് പലതരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുന്നു. ചിത്തിര അപ്പന്‍ തെരുവിലെ എന്ന ചൊല്ല് ഈ അനുഭവത്തെയാണ സൂചിപ്പിക്കന്നത്. അമ്മക്കും അച്ഛനും പൊരുത്തം കുറവാകയാല്‍ ഇവര്‍ വേറിട്ടു ജീവിക്കേണ്ടി വരുന്നു. പിതാവില്‍ നിന്നും ഇവര്‍ക്ക് കാര്യമായ അനുഭവങ്ങളൊന്നും ലഭിക്കുന്നില്ല. പിതാവില്‍ നിന്ന് നേരെ വിപരീതമാണ് ഇവര്‍ക്ക് മാതാവുമായുള്ള ബന്ധം. ഇവര്‍ മാതൃഭക്തന്‍മാരും, മാതാവിന് സന്തോഷകാരികളും, മാതൃസൗഹൃദം കൂടുതല്‍ അനുഭവിക്കുന്നവരുമാണ്. ചിത്തിര നാളുകാര്‍ ജനിച്ച വീടുവിട്ട് മാറി താമസിക്കുവാനുള്ള സാഹചര്യം ഉണ്ടാകുന്നു. ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും, എന്ന് ചൊല്ലുന്നതനുസരിച്ച് ഇവര്‍ താന്‍ ജനിച്ച വീടിന് ഹാനികരമായി മാറും എന്നുപറയപ്പെടുന്നു. പരമ്പരാഗതമായ കുടുംബ ബന്ധമുപേക്ഷിച്ച് ഇവര്‍ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ഇവര്‍ മിക്കവാറും മറ്റുള്ളവരുടെ സ്വത്തുക്കള്‍ അനുഭവിക്കാന്‍ യോഗമുള്ളവരാണ്. സ്വയം ആദര്‍ശ ജീവിതം നയിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ചിത്തിര നക്ഷത്രക്കാര്‍ക്ക് പല ശത്രുത്വങ്ങളെയും എതിര്‍പ്പുകളെയും നേരിട്ടുകൊന്ന് ജീവിക്കേണ്ടി വരുന്നു. ആളുകള്‍ അവരെപറ്റി പലനുണകളും പറഞ്ഞുപരത്തുക സ്വാഭാവികമാണ്. പക്ഷെ ഇവര്‍ ഇതൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചുകൊന്നിരിക്കും. ഇക്കാര്യങ്ങളില്‍ ജയപരാജയങ്ങളെ പറ്റിയോ മാനാപമാനങ്ങളെ പറ്റിയോ ചിന്തിക്കാറില്ല. സുഖമായി ജീവിക്കുന്നതിനുളള ചുറ്റുപാട് ഇവര്‍ക്കുണ്ടാകും. പക്ഷെ ഇതിനുവേണ്ടി ഇവര്‍ അന്യരെ ഉപദ്രവിക്കാറില്ല. ചിലപ്പോള്‍ സ്വന്തം പരാജയത്തിന് ഇവര്‍ തന്നെ കാരണക്കാരാകാറുണ്ട്.

ചിത്തിര നാളുകാരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കുകയില്‍. ദാമ്പത്യകാരനായ ശുക്രന്‍ എട്ടാം ഭവാധിപതിയും ആറാം ഭാവത്തിന്റെ ഉച്ചാധിപതിയും ചൊവ്വ ഏഴാം ഭാവാധിപതിയും ആയതായിരിക്കാം ഇതിനു കാരണം. ഇവരുടെ ജാതകത്തില്‍ ചൊവ്വയും ശുക്രനും ശനിയും അനിഷ്ടസ്ഥാനങ്ങളില്‍ നിന്നാല്‍ ഭാര്യ ഇല്ലാതെ വരികയോ വിവാഹബന്ധത്തിനു താമസം വരികയോ രഹസ്യ ഭാര്യമാരുള്ളവരോ ആയിരിക്കും. ഇവരുടെ പെരുമാറ്റം വളരെ കുലീനവും, അന്തസ്സുള്ളതുമായിരിക്കും. എല്ലാവരോടും വളരെ നന്നായി പെരുമാറും. പക്ഷെ ചൊവ്വയുടെ പ്രഭാവമുള്ളതുകൊണ്ട് പരുഷമായി സംസാരിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യും. മതപരമായ കാര്യങ്ങളില്‍ വലിയ താത്പര്യം പ്രദര്‍ശിപ്പിക്കും. അപൂര്‍വ്വ കലാവസ്തുക്കള്‍ സംഭരിക്കുന്നതില്‍ ഇവര്‍ വളരെ തത്പരരാണ്. ഉടുത്തൊരുങ്ങി മറ്റുള്ളവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാനും അവരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഇവര്‍ക്ക് വലിയ താത്പര്യമാണ്. ചിത്തിര നക്ഷത്രത്തിലെ സ്ത്രീകള്‍ സാധാരണയായി സുന്ദരികളും, ബുദ്ധിമതികളും, പ്രവര്‍ത്തന ചാതുര്യമുള്ളവരും ആയിരിക്കും. സഹോദരങ്ങളുമായി യോജിപ്പോടെ ജീവിക്കും. ഇവര്‍ ശുഭവസ്തുക്കള്‍ ഇഷ്ടപ്പെടുന്നു. സംഗീതാദികലകളിലും ഇവര്‍ക്ക് താത്പര്യമായിരിക്കും.

ജാതകത്തില്‍ ശനി, ബുധന്‍, ശുക്രന്‍ ഇവര്‍ക്ക് ബലമുണ്ടായിരുണ്ടാല്‍ ഇവരുടെ ദശകത്തില്‍ നല്ല ഫലം അനുഭവപ്പെടും. വ്യാഴന്‍ ജാതകത്തില്‍ ദുര്‍ബലനായാല്‍ വ്യാഴദശ അനൂകൂലമായിരിക്കുകയില്ല. ചന്ദ്രന്‍ കര്‍ക്കിടകത്തിലും ശുക്രന് ‍തുലാത്തിലും, നിന്നാല്‍ ഇവരുടെ ദശാപഹാരങ്ങള്‍ നന്നായിരിക്കും. ശുക്രന്‍ മേടത്തിലോ വൃശ്ചികത്തിലോ നില്‍ക്കുന്നത് ഇവരുടെ ദശയില്‍ ക്ലേശകരമായ് ഫലങ്ങള്‍ നല്‍കും.

കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹങ്ങളുടെ ഭ്രമണപഥമായ രാശി ചക്രം 360 ഡിഗ്രികളുള്ള ഒരു ദീര്‍ഘ വൃത്തമാണ്. ഈ രാശി ചക്രത്തെ 13 ഡി. 20 മിനിട്ട് വീതമുള്ള 27 നക്ഷത്രമേഖലകളായും 30 ഡിഗ്രി വീതമുള്ള 12 രാശികളായും വിഭജിച്ചിരിക്കുന്നു. ഈ 27 നക്ഷത്രമേഖലകള്‍ക്ക് അശ്വതി തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരുകളാണ് നല്‍.കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 14മത്തെ നക്ഷത്രമേഖലയാണ് ചിത്തിര. രാശിചക്രത്തില്‍ 173 ഡിഗ്രി 20 മിനിട്ടുമുതല്‍ 186 ഡിഗ്രി 40 മിനിട്ടുവരെ ചിത്തിര നക്ഷത്രമേഖലയിലും കന്നിരാശിയിലും 23 ഡിഗ്രി 10 മിനിട്ടു മുത. 30 ഡിഗ്രി വരെയും തുലാം രാശിയില്‍ 0 ഡിഗ്രി മുതല്‍ 6 ഡിഗ്രി 30 മിനിട്ടുവരെ യും വ്യാപിച്ചുകിടക്കുന്നു. ചിത്തിര നക്ഷത്രാധിപന്‍ ചൊവ്വയും രാശ്യധിപന്‍മാര്‍ ബുധനും (കന്നി) ശുക്രന്‍ (തുലാം) ആകുന്നു. അതായത് രാശിചക്രത്തില്‍ 173 ഡിഗ്രി 20 മിനിട്ടു മുതല്‍ 186 ഡിഗ്രി 40 മിനിട്ടുവരെ ചന്ദ്രന്‍ സന്നരിക്കുന്ന സമയത്തെ ചിത്തിര നക്ഷത്രമെന്നു പറയുന്നു. ഒരു ശിശു ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഈ മേഖലയിലാണ് സന്നരിക്കുന്നതെങ്കില്‍ ആ ശിശു ചിത്തിര നക്ഷത്രത്തില്‍ ജനിച്ചതായി കണക്കാക്കുന്നു. നിങ്ങളുടെ നക്ഷത്രം ചിത്തിരയാണല്ലോ. അതിന്റെ അര്‍ത്ഥം നിങ്ങള്‍ ജനിച്ചപ്പോള്‍ ചന്ദ്രന്‍ രാശിചക്രത്തില്‍ 173 ഡി. 20 മിനിട്ടിനും 186 40 ഡിഗ്രിക്കുമിടക്ക് സഞ്ചരിച്ചിരുന്നു എന്നാണ്. ചിത്തിര നക്ഷത്രക്കാരില്‍ ആദ്യ പകുതിയില്‍ ജനിച്ചവരില്‍ ചൊവ്വയുടെയും ബുധന്റെയും രണ്ടാമത്തെപകുതിയില്‍ ജനിച്ചവരില്‍ ചൊവ്വയുടെയും ശുക്രന്റെയും സവിശേഷതകള്‍ കാണുവാന്‍ കഴിയും. മുകളില്‍ ചിത്തിര നക്ഷത്രക്കാരുടെ സ്വഭാവ സ്വരൂപ സവിശേഷതകളെ ചുരുക്കി വിവരിച്ചിട്ടുന്ന്. നിങ്ങളില്‍ ഈ സവിശേഷതകള്‍ ഉണ്ടോ എന്നുപരിശോധിക്കുക.

ആധുനിക ജ്യോതിഷ പണ്ഡിതന്‍മാര്‍ ചിത്തിര നക്ഷത്രത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ജനിച്ചവരുടെ സ്വഭാവ സവിശേഷതകള്‍, തൊഴില്‍, ബാധിക്കാവുന്ന രോഗങ്ങള്‍ എന്നിവയെപറ്റി വിശദമായി പ്രതിപാദിച്ചിട്ടുള്ളതു കൂടെ ഇവിടെ ഉദ്ധരിക്കുന്നു. നിങ്ങളില്‍ ഈ സവിശേഷതകള്‍ ഉണ്ടോ എന്നുപരിശോധിക്കുക. ചിത്തിര 1-2 പാദങ്ങള്‍ (0 നാഴിക മുത. 30 നാഴിക വരെ)

സ്വഭാവ സവിശേഷതകള്‍: പ്രായോഗികമായ കഴിവ്, വിനോദശീലം, കാര്യമാത്രപ്രസക്തമായ പെരുമാറ്റം, ഉത്സാഹം, തന്റേടം, ധൈര്യം, സ്ഥിരപ്രയത്‌നം, പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവം, വാദിക്കുന്നപ്രകൃതം, പരോക്ഷമായി കളിയാക്ക., ക്ഷമയില്‍ായ്മ, ക്രമാതീതമായ ജോലി, വിശിഷ്ടവസ്ത്രാഭരണാദികളിലാഗ്രഹം, പൂക്കളോടുതാത്പര്യം, മനോഹരമായ കണ്ണുകളും, ശരീരാവവയവങ്ങളും

തൊഴിലുകള്‍: അച്ചടി, പ്രസിദ്ധീകരണം, കെട്ടിട ബ്രോക്കര്‍, ക്രിമിന. വക്കീ., ടാക്‌സ് വകുപ്പ്, സെയില്‍സ് ടാക്‌സ്, ഇന്‍കം ടാക്‌സ് ഫൈനാന്‍സ് ഡിപ്പര്‍ട്ടമെന്റ്, വ്യവസായം, ഖനി, ഇലക്ട്രിസിറ്റി, തുരംഗം, പ്രതിരോധവകുപ്പ്, ഗ്രന്ഥരചന, സുഗന്ധദ്രവ്യം, ഇവയുമായി ബന്ധപ്പെട്ട തൊഴിലുകള്‍.

രോഗങ്ങളും, ശരീരാവവയവങ്ങളും: ആന്തരികാവയവങ്ങളി. അള്‍സറും, വേദനയും, വിരകള്‍, ചൊറിച്ചിലും, കടിയും, കാലുകളി. വേദന, പ്രാണികളുടെ ദംശം, ഇഴ ജന്തുക്കള്‍, ഉദരം അരക്കുതാഴെയുള്ള ഭാഗങ്ങള്‍.

ചിത്തിര 3-4 പാദങ്ങള്‍ (30 നാഴിക മുത. 60 നാഴിക വരെ)

സ്വഭാവ സവിശേഷതകള്‍: അപകടകരമായ പ്രവര്‍ത്തികളി. താത്പര്യം, ഉയര്‍ച്ചനേടുന്നതി. ആഗ്രഹം, ലൈംഗികകാര്യങ്ങളി. സ്വഭാവശുദ്ധിയില്‍ായ്മ, കാര്യങ്ങള്‍ സൂക്ഷമമായി അവലോകനം ചെയ്യാനുള്ള കഴിവ്, ന.കാര്യങ്ങളി. വാസന, ആദര്‍ശപരമായ ആശയങ്ങള്‍, ശാസ്ത്ര താത്പര്യം, ന. ജോലികളി. താത്പര്യം

തൊഴിലുകള്‍: അഡ്വക്കേറ്റ്, ശസ്ത്രക്രിയാവിദഗ്ധന്‍, ശാസ്ത്രജ്ഞന്‍, വേദാന്തി, മതവിശ്വാസി, വ്യാപാരം, സൈനിക സേവനം, വ്യവസായം, പ്രതിരോധവകുപ്പ്, ബി.ഡിംഗ്, കോണ്‍ട്രാക്റ്റര്‍, പരസ്യം, അലങ്കരിക്ക., വിവാഹദ.ാള്‍, സംഗീതം, റേഡിയോ, ടെലിവിഷന്‍, ടെയിലര്‍, സിഗററ്റ് വ്യാപാരികള്‍, മോട്ടോര്‍ സ്‌പെയര്‍പാര്‍ട്‌സ്, ആഭരണം.

രോഗങ്ങളും, ശരീരാവവയവങ്ങളും: മൂത്രനാളിയില്‍ നീര്, കിഡ്‌നിരോഗങ്ങള്‍, അതിമൂത്രം, കിഡ്‌നിയില്‍ രക്തസ്രാവം, മൂത്രക്കല്ല്, തലവേദന.

ചിത്തിര നക്ഷത്രത്തിന്റെ സ്വഭാവസവിശേഷത്തെപ്പറ്റി പ്രാചീന ജ്യോതിഷഗ്രന്ഥങ്ങളില്‍ പല വിവരങ്ങള്‍ നല്‍കിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു.
1. ഹോരാസാരം : ദുഷ്ടസ്ത്രീകളെ ഇഷ്ടപ്പെടുന്നവനും, പാപസ്വഭാവിയും, പലവഴികളില്‍ ഉത്സാഹമുള്ളവനും, വാദിക്കുന്ന സ്വഭാവമുള്ളവനും, ആഡംബരപൂര്‍ണ്ണമായ വസ്ത്രങ്ങള്‍ ഉള്ളവനും, വിദേശവാസത്തില്‍ താത്പര്യമുള്ളവനും, സന്തുഷ്ടനമായിരിക്കും.

2. ബൃഹത്സംഹിത : പലതരത്തിലുള്ള വസ്ത്രങ്ങളും മാലകളും ധരിക്കുന്നവനും, മനോഹരമായ കണ്ണുകളും, ശരീരാവവയവങ്ങളും ഉള്ളവനുമായിരിക്കും.

ചിത്തിര നക്ഷത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ന്ന ആഭരണ നിര്‍മ്മാണ വിദ്യ അറിയുന്നവര്‍, രത്‌ന പരീക്ഷകര്‍, നിറത്തിനെപ്പറ്റി അറിയാവുന്നവര്‍, എഴുത്തുകാര്‍, പാട്ടുകാര്‍, സുഗന്ധദ്രവ്യങ്ങള്‍ തയ്യാറാക്കുന്നവര്‍, ഗണിതശാസ്ത്രജ്ഞന്‍മാര്‍, നെയ്ത്തുകാര്‍, കണ്ണുഡോക്ടര്‍മാര്‍, ഇവയെല്ലാം ചിത്തിര നക്ഷത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ജാതകപാരിജാതം : അതിരഹസ്യ സ്വഭാവത്തോടുകൂടിയവനും, അഭിമാനിയും, പരസ്ത്രീകളി. താത്പര്യമുള്ളവനുമായിരിക്കും.

4. ഹോരാരത്‌നം : ചിത്തിര നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ മനോഹരങ്ങളായ ആഭരണങ്ങളോടു കൂടിയവളും നിര്‍മ്മല വസ്ത്രം ധരിക്കുന്നവളും, കാണികളായവര്‍ക്ക് ഇഷ്ടപ്പെടുന്നവളും, പിതൃദേവതാര്‍ചനത്തില്‍ തത്പരയുമായിരിക്കും.

NB : കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയും ചിത്തിരയും യോജിച്ച് വരുന്ന ദിവസത്തില്‍ ജനിക്കുന്ന കന്യക വിഷകന്യകയായിരിക്കുമെന്ന് പറയപ്പെടുന്നു. ശുക്ലപക്ഷ ചതുര്‍ദശിയും ഒരുമിച്ചുവരുന്ന ദിവസം ജനിക്കുന്ന കന്യക നിത്യ ദരിദ്രയായിരിക്കും.

5. മരണക്കണ്ടി : ചിത്തിര നക്ഷത്രത്തില്‍ ജനിച്ചവന്‍ സുന്ദരനും, ബുദ്ധിമാനും, സ്ത്രീകള്‍ക്ക്പ്രിയനും, വേണ്ടാത്ത സംഭാഷണം ഇഷ്ടപ്പെടാത്തവനും, കോപിഷ്ടഠനും, സംസാരിക്കാന്‍ കഴിവുള്ളവനും, തന്റെ വാക്കിന് വിലവേണമെണ്ടാഗ്രഹിക്കുന്നവനും ആയിരിക്കും.

ചിത്തിര നക്ഷത്രക്കാരുടെ പ്രാരംഭദശ ചൊവ്വദശ 7 വര്‍ഷം തുടര്‍ന്ന് രാഹുദശ18, വ്യാഴദശ 16 വ, ശനിദശ 19 വ, ബുധദശ 17 വ, കേതുദശ 7 വ, ശുക്രദശ 20 വ, രവിദശ 6 വ, ചന്ദ്രദശ 10 വ.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories