അവിവാഹിതരെ ഇതിലേ ഇതിലേ
ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശ ക്രിയകളില്‍ പരമ പ്രധാനമാണ് വിവാഹം. മനുഷ്യ ജീവിതത്തിന്റെ ഒരു പരിവര്‍ത്തന കാലഘട്ടമായി വിവാഹത്തെ വിലയിരുത്താം. വിവാഹ പ്രായമെത്തി വിവാഹാലോചനകള്‍ വന്ന് തുടങ്ങുന്നതോടെ പെണ്ണ് കാണല്‍ തകൃതിയായി നടക്കുന്നു. ഞായറാഴ്ചകളില്‍ അണിഞ്ഞ് ഒരുങ്ങി നില്ക്കുകയാണ്. പലരും വരുന്നു. കാണുന്നു. പോകുന്നു. ഓരോ കാരണങ്ങളാ. ഓരോരുത്തരും വന്നവഴിയേ മടങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിയുന്നു. ഇത്തരം അനുഭവങ്ങള്‍ വിവാഹിതരായ ഭൂരിപക്ഷം പേരുടെ ജീവിതത്തിലും കാണാം. ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. പതിനെട്ട് വയസ്സു മുതല്‍ പുരുഷന്മാരുടെ മുന്നില്‍ ഒരുങ്ങി ഇറങ്ങിയ സ്ത്രീയുടെ വിവാഹം നടക്കുന്നത് ഇരുപത്തിനാല് വയസ്സിലാകാം ഇരുപത്തിയെട്ട് വയസ്സിലാകാം ഒരു പക്ഷേ മുപ്പതിന് ശേഷവുമാകാം. ഇപ്രകാരം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളുടെ മാനസിക വ്യഥകള്‍ ആരറിയുന്നു!
വിവാഹം എപ്പോള്‍ ഏതെല്ലാം ദശാപഹാര കാലങ്ങളില്‍ നടക്കുമെന്ന് ത്രികാലജ്ഞാനികളായ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ ധാരാളം ഗ്രന്ഥങ്ങളിലൂടെ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കളത്രസ്ഥാനമായ ഏഴില്‍ നില്ക്കുന്ന ഗ്രഹം, അവിടേയ്ക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം, ഈ രണ്ടിന്റെയും ഏഴാം ഭാവാധിപന്‍, അത് നില്ക്കുന്ന രാശിയുടെ അധിപന്‍, നവാംശകരാശ്യാധിപന്‍, ശുക്രന്‍, ചന്ദ്രന്‍, ലഗ്നാധിപന്റെ നവാംശകരാശ്യാധിപന്‍ ഇവരുടെയെല്ലാം ദശാകാലത്തും അപഹാര കാലത്തും വിവാഹം നടക്കും. രാഹുവിന്റെ ദശാപഹാര കാലങ്ങളും വിവാഹത്തിന് അനുകൂലമായ കാലമാണെന്ന് ചില ആചാര്യന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുഭവത്തിലും അത് ശരിയായി കാണുന്നു.
ശുക്രന്‍, ലഗ്നാധിപന്‍, സപ്തമാധിപന്‍, ജന്മാധിപന്‍ ഇവര്‍ ഏഴാംഭാവം അതിന്റെ അധിപന്‍ നില്ക്കുന്ന രാശി മേല്‍ സൂചിപ്പിച്ച രണ്ടിന്റെയും ഏഴാംഭാവം ഒമ്പതാം ഭാവം, അഞ്ചാം ഭാവം ഇതിലേതെങ്കിലും സഞ്ചരിക്കുമ്പോഴും അല്ലെങ്കില്‍ സപ്തമാധിപന്‍ നില്ക്കുന്ന രാശി, നവാംശകരാശി ഈ രണ്ടിന്റെയും അഞ്ചാം ഭാവം, ഒമ്പതാം ഭാവം ഇതിലൊന്നിലും ചാരവശാല്‍ വ്യാഴം സഞ്ചരിക്കുമ്പോഴും വിവാഹം നടക്കാവുന്ന കാലമാണ്.
വിവാഹ കാലം കൃത്യതയോടെ പ്രവചിക്കുന്നതിന് നിരവധി പ്രമാണങ്ങള്‍ സ്ത്രീ ജാതക പ്രകാരം പ്രത്യേകമായും ജോതിഷ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ജാതക പ്രകാരം വിവാഹത്തിന് എപ്പോഴാണ് അനുകൂല കാലം എന്നറിയുവാന്‍ ശ്രമിച്ചാല്‍ പെണ്‍മക്കളെ കെട്ടി ഒരുക്കി വര്‍ഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് മോചനം നേടാം.
ശ്രീകുമാര്‍ പെരിനാട്
കൃഷ്ണകൃപ, വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം - 13
ഫോണ്‍ : 9037520325
Eന്നmail : sreekumarperinad@gmail.com