ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നവഗ്രഹ സംഖ്യാ ഫലം


നവഗ്രഹ സംഖ്യാ ഫലം

തുലാം, വൃശ്ചികം, ധനുമാസങ്ങളിലെ ഫലം

ജന്മസംഖ്യ 1 (രവി)
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ വ്യവഹാരങ്ങളില്‍ വിജയപ്രതീക്ഷ, കുടുംബപ്രശ്‌നങ്ങള്‍ പരസ്പര ധാരണയോടെ പരിഹരിക്കപ്പെടും. ബുദ്ധിമുട്ടുകള്‍ക്കും, അസ്വസ്ഥതകള്‍ക്കും പരിഹാരമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ മനസ്സ് വ്യാകുലപ്പെടും. വിദ്യാഭ്യാസത്തില്‍ മോശമായിരിക്കും. വ്യക്തമായ നിലപാടുകള്‍ കൈകൊള്ളും, ആദരവിനു പാത്രമാകും, സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ സാധിക്കും, തുലാം മാസത്തില്‍ ആരോഗ്യകാര്യത്തില്‍ പ്രതികൂല മാറ്റങ്ങളായിരിക്കും. വൃശ്ചികത്തില്‍ ആരോഗ്യനില തൃപ്തികരമാകും, കര്‍മ്മരംഗത്ത് പുരോഗതി കൈവരിക്കും. സ്ത്രീകള്‍ മുഖേന പ്രതിസന്ധിയുണ്ടാകാം, പല പ്രശ്‌നങ്ങളും ഒരേ സമയം പരിഹരിക്കേണ്ടതായി വരും, യാത്രകള്‍ ആവശ്യമായി വരും, യാത്രയില്‍ നിന്നും ഗുണഫലം പ്രതീക്ഷിക്കാം, വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഇടയുണ്ട്. വിദേശജോലികാര്‍ക്ക് ഗുണകരമായ മാറ്റത്തിന് സാധ്യത നീച്ചഭംഗരാജയോഗം നിലനില്കുന്നതിനാല്‍ ഒരു വര്‍ഷമായി നിലനിന്നിരുന്ന കഷ്ട്തകള്‍ മാറി രാജയോഗം അനുഭവിക്കാന്‍ സാധ്യത കാണുന്നു, സാമ്പത്തിക നേട്ടങ്ങള്‍, അധികാരരംഗത്തുള്ളവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും ആനുകൂല്യം നീതിന്യായ രംഗത്തുള്ളവര്‍ക്കും, ഭരണരംഗതുള്ളവര്‍ക്കും പൊതു ജനങ്ങളില്‍നിന്നും വിമര്‍ശനം നേരിടേണ്ടി വരും. ഭരണാധികാരികള്‍ക്ക് മരണതുല്യമായ അവസ്ഥയുണ്ടാകും.

ജന്മസംഖ്യ 2 (ചന്ദ്രന്‍)
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ ജന്മനായുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാകും. പ്രവര്‍ത്തന രംഗത്ത് ഗുണകരമായ മാറ്റം പ്രതീഷിക്കാം. മനസ്സിന് അസ്വസ്ഥത സൃഷ്ടികുന്ന സംഭവങ്ങള്‍ ഉണ്ടാകാം. കുടുംബത്തില്‍ ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ സാമ്പത്തിക ചിലവിനു ഇടയാകും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അധ്വാനവും ആവശ്യമായി വരും, ഗൃഹം, വാഹനം ഇവയ്ക്ക് ചില തകരാറുകള്‍ വരാം, ദാമ്പത്യസുഖ കുറവുണ്ടാകും, കര്‍മ്മരഗത്ത് ചില തടസങ്ങള്‍ നേരിടും, സഹായിച്ചവരില്‍ നിന്നും വിപരീത അനുഭവം ഉണ്ടാകും. ബാങ്ക് ബാലന്‍സുകള്‍ അപ്രതീക്ഷിതമായി കുറയും ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, കുടുംബസമേതം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, വിദേശബന്ധങ്ങള്‍, അലങ്കാരവസ്തുകളുടെ ലാഭവും, കലാപ്രവര്‍ത്തനങ്ങളില്‍, സിനിമ, നാടക രംഗത്തുള്ളവര്‍ക്കും നല്ല പുരോഗതി പ്രതീക്ഷിക്കാം.

ജന്മസംഖ്യ 3 (ഗുരു)
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍, സമ്മാന പദ്ധതികളില്‍ വിജയം വരിക്കാനോ ലോട്ടറി ലഭിക്കാനോ ഇടയുണ്ട്. ബാങ്ക്ബാലന്‍സുകള്‍ അപ്രതീക്ഷിതമായി നഷ്ടമാകും. വിവാഹാലോചനകളില്‍ വിദഗ്ധ ഉപദേശം സ്വീകരിക്കേണ്ടതായി വരും. പുതിയ വ്യാപാര വ്യവസായങ്ങള്‍ ആരംഭിക്കും, കലാ കായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും, ഔദ്യോഗിക യാത്രകളും ചര്‍ച്ചകളും ആവശ്യമായി വരും.ഗൃഹ നിര്‍മാണത്തിനുള്ള സാഹചര്യം വന്നുചേരും. പൂര്‍വ്വിക സ്വത്ത് ഭാഗം വയ്ക്കാനിടയാകും. സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണം നിമിത്തം ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കും പുതിയ ജോലിയില്‍ പ്രവേശിക്കും. അഭിഭാഷകര്‍, ബാങ്കിംഗ്, റെവന്യു, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മന്ത്രിമാര്‍, ദൈവീക പ്രവര്‍ത്തിയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍, അവരുടെ പ്രവര്‍ത്തിദൂഷ്യം കൊണ്ട് ദുഷ്‌പേര്‍ കേള്‍ക്കാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം.

ജന്മസംഖ്യ 4 (രാഹു)
ഇംഗ്ലീഷ്മാസം 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനു ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭിക്കും. അഭിപ്രായവ്യത്യസങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കും. ബാങ്ക്ബാലന്‍സുകള്‍ അപ്രതീക്ഷിതമായി നക്ഷ്ടപെടും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപെടാതെ സൂക്ഷിക്കണം. കൃഷിക്കാര്‍ക്ക് കടബാധ്യതകള്‍ കൂടും. ഗൃഹം, വാഹനം ഇവ മോടിപിടിപ്പിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ അലസരാകും. വ്യവഹാരങ്ങളില്‍ ഉണ്ടായ അനുകൂല വിധി നടപ്പിലാക്കാന്‍ കാല താമസം വരും. സത്യസന്ധത തെളിയിക്കാന്‍ അവസരം വന്നുചേരും. ശത്രുക്കളുടെ ശല്യത്തിനെതിരെ കരുതിയിരിക്കുക. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിമുദ്ര പതിപ്പിക്കും. എന്‍ജിനീയറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയചില കാര്യങ്ങളില്‍ ഒപ്പ് വയ്ക്കും. ജോലി സ്ഥിരത ലഭിക്കാന്‍ ഇടയുണ്ട്. ആരോപണങ്ങളെ അതിജീവിക്കും.

ജന്മസംഖ്യ 5 (ബുധന്‍)
5, 14, 23 തീയതിയില്‍ ജനിച്ചവര്‍ നല്ല അവസരങ്ങള്‍ പലതും വന്നു ചേരും. മത്സര പരീക്ഷയിലും ഇന്റെര്‍വ്യുകളിലും വിജയിക്കും. ചിട്ടി, ബാങ്കിംഗ് മേഖലയില്‍നിന്നും ധനലാഭം പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച കേന്ദ്രത്തില്‍ നിന്നും ധന ലാഭം ഉണ്ടാകും. സുഹൃത്തുകളില്‍ നിന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ഔഷധ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം. സ്വഗൃഹത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ നടത്താന്‍ സാധ്യത. പ്രമുഖ വ്യക്തികള്‍മൂലം ഗുണ ഫലം പ്രതീക്ഷിക്കാം.സഹോദരങ്ങളുമായി അകല്‍ച്ച പ്രതീക്ഷിക്കാം, തീര്‍ത്ഥാടനങ്ങള്‍ക്കും, കലകള്‍ക്കും, താത്പര്യംകൂടും, ജോലി ലഭിക്കാനുള്ള ശ്രമത്തില്‍ വിജയിക്കും, അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതക്ക് സാധ്യത, വിദേശ ബന്ധുകളില്‍ നിന്നും സഹായത്തിനു സാധ്യതയുണ്ട്. മാതൃസഹോദരന്റെ അസുഖം വര്‍ധിക്കും, പഠനത്തില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കണം. നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഴിമതി ആരോപണത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. മക്കളുടെ ഉദ്യോഗത്തിനായി പണം ചിലവഴിക്കെണ്ടാതായി വരും, ഭാര്യയുടെ വസ്തു വകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കും, സ്വര്‍ണ്ണം, രത്‌നം, വാഹനം, വസ്ത്രം എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്കും, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് മേഖലയിലും ഉള്ളവര്‍ക്ക് അഭിവൃദ്ധി, അംഗീകാരം, അഭീഷ്ടകാര്യസിദ്ധി, വിവാഹയോഗം എന്നിവയ്ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മസ്ഥാനത്തു അനുകൂല മാറ്റം പ്രതീക്ഷിക്കാം. വ്യാപാരികള്‍ക്കു പുതിയ വ്യവസായ സ്ഥാപനം തുടങ്ങാന്‍ യോഗം. ഉന്നത് വ്യക്തികളുടെ സഹായത്താല്‍ വിദേശവിദ്യാഭ്യാസത്തിനും,തൊഴിലിനും ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം കൈവരും.

ജന്മസംഖ്യ 6 (ശുക്രന്‍)
6, 15, 24 തീയതികളില്‍ ജനിച്ചവര്‍ പ്രവര്‍ത്തനങ്ങളില്‍ വിഘ്‌നങ്ങളും കാലത്താമാസങ്ങളും ഒഴിവായി കാലം അനുകൂലമാകും. ഉന്നതവിദ്യാഭ്യാസം ശ്രമിക്കുന്നവര്‍ക്ക് അവസരം വന്നുചേരും, ഭൂമി വില്‍ക്കാന്‍ സാധിക്കും, നീതിന്യായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മനസ്സാക്ഷിക്കു വിരുദ്ധമായി പലതും ചെയ്യേണ്ടതായി വരും. മുന്‍കൂട്ടി ആലോചിക്കാതെ പ്രവര്‍ത്തിക്കുന്നത് ദോഷകരമായ ഫലം പ്രധാനം ചെയ്യും. സാമ്പത്തികനില മോശമാകുന്നതാണ്. കടം വങ്ങേണ്ട അവസരം വന്നുചേരും. ക്രയവിക്രയം ആദായകരമായിരിക്കുകയില്ല. സുഹൃത്തില്‍നിന്നും സഹായംപ്രതീക്ഷിക്കാം. മാതാവിന്റെ ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. ഇഷ്ട ജനം മുഖേന മനസ്സിന് ക്ലേശം അനുഭവപ്പെടും. ശത്രുശല്യം അതിജീവിച്ചു മുന്നോട്ടു പോകും. കര്‍മ്മതടസ്സം മാറി മുന്നോട്ടു പോകും. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നീ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. വാഹനം, ഗൃഹം എന്നിവ അറ്റകുറ്റപണി നടത്തും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. അഭിനയ രംഗത്തുള്ളവര്‍ക്കും, കലാകാരന്മാര്‍ക്കും സംതൃപ്തിയും ധനസ്ഥിതിയും പുഷ്ട്ടിപ്പെടും. അദ്ധ്യാപകര്‍, നിയമപാലകര്‍, വിമാനം, കപ്പല്‍, വൈദ്യവൃത്തിയിലുള്ളവര്‍ കര്‍മ്മരംഗം സൂഷ്മതയോടെ കൈകാര്യം ചെയ്യണം.

ജന്മസംഖ്യ 7 (കേതു)
7, 16, 25 തീയതികളില്‍ ജനിച്ചവര്‍ ഔദ്യോഗികരംഗത്ത് കൂടുതല്‍ അധികാരം പ്രയോഗിക്കെണ്ടാതായി വരും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം ലഭിക്കും, പ്രണയകാര്യത്തില്‍ എതിര്‍പ്പിനു സാധ്യത. അപകടങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടും. സ്വത്തു സംബന്ധമായി സഹോദരങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ ശ്രദ്ധചെലുത്തി ജോലിയിലും, ബിസ്സിനിസ്സിലും അനുകൂലനിലപാടിനു ശ്രമിക്കുക, ഒന്നിലധികം പ്രവര്‍ത്തികളില്‍ ഒരേ സമയം ഇടപെടെണ്ടതായി വരും. ലോണുകളോ മറ്റു ക്രെഡിറ്റ് സ്വകാര്യങ്ങളോ കിട്ടുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതാണ്. ബാങ്കിലുള്ള സാമ്പത്തികം അപ്രതീക്ഷിതമായി കുറയും. പിതൃ, ഗുരു തുല്യരായവരുടെ ദേഹ വിയോഗം ഉണ്ടാകും, സ്ത്രീജനങ്ങളുമായും അടുത്തിടപെടാന്‍ അവസരം ലഭിക്കും. അപഖ്യാതിയുണ്ടാകാനും സാധ്യത. പല കാര്യങ്ങളെ കുറിച്ചും പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കും, ജോലിക്ക് വേണ്ടി പണമിറക്കാന്‍ അവസരം വന്നുചേരും, നാക്ക് തീയാണ് അതു സൂക്ഷിച്ചു ഉപയോഗിക്കുക, ദോക്ഷഫലങ്ങള്‍ക്ക് സാധ്യതയുണ്ട്, സന്താനലബ്ധിക്കും സാധ്യത, അഗ്‌നി, ആയുധം, വീഴ്ച, മുറിവ് എന്നിവയുണ്ടാവാതെ സൂക്ഷിക്കണം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ പുതിയ കരാറില്‍ ഏര്‍പ്പെടും, മനസ്സില്‍ അസ്വസ്ഥതകള്‍ വന്നുചേരും, നീച ജനസംസര്‍ഗ്ഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കണം.

ജന്മസംഖ്യ 8 (ശനി)
8, 17, 26 തീയതികളില്‍ ജനിച്ചവര്‍ പുതിയ ചില ആശയങ്ങള്‍ രൂപപ്പെടും ബുദ്ധിപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും, ബാങ്ക്ബാലന്‍സുകള്‍ അപ്രതീക്ഷിതമായി നഷ്ടപ്പെടും, എഴുത്തുകാര്‍ക്കും, മാധ്യമ രംഗത്തുള്ളവര്‍ക്കും 8 ജന്മസംഖ്യയുള്ള എല്ലാവര്‍ക്കും അനുകൂല സമയമാണ് വിവാഹ, വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ തീരും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലമല്ല. വിദ്യാര്‍ഥികള്‍ക്ക് കാലം അനുകൂലം. കോടതിവ്യവഹാരങ്ങളില്‍ വിജയിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലത്ത് സ്ഥലം മാറ്റം കിട്ടും. പട്ടാളത്തില്‍ ജോലിചെയുന്നവര്‍ സൂഷ്മതയോടെ കൈകാര്യംചെയ്യുക. പുണ്യക്ഷേത്രങ്ങളും, ഉത്സവങ്ങളും ദര്‍ശിക്കാന്‍ ഇടവരും. രോഗികള്‍ക്ക് അസുഖത്തിനു ആശ്വാസം ലഭിക്കാം. ഗൃഹം വാഹനം എന്നിവയ്ക്ക് യോഗം. സഹോദരങ്ങളുമായ് പൂര്‍വ്വികസ്വത്തിനു തര്‍ക്കമുണ്ടാകും, നീതിന്യായ രംഗത്തുള്ളവര്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. രോഗശമനം ഉണ്ടാകും. വീട്ടമ്മമാര്‍ വാത സംബന്ധമായ അസുഖം പിടിപ്പെടാതെ സൂക്ഷിക്കുക.

ജന്മസംഖ്യ 9 (കുജന്‍)
9, 18, 27 തീയതികളില്‍ ജനിച്ചവര്‍ പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ചയിലൂടെ പരിഹരിക്കും,ശത്രുക്കളുടെ പ്രവര്‍ത്തനം കൂടിവരും, ബാങ്ക്ബാലന്‍സ് അപ്രതീക്ഷിതമായി നഷ്ടപ്പെടാ0, ഭൌതിക സുഖം അനുഭവത്തില്‍ വരും, ആഡംബര വസ്തുകളുടെയും, വസ്ത്രങ്ങളുടെയും വ്യാപാരത്തില്‍ അധീനതയില്‍ വന്നു ചേരും, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്ജിനീയറിംഗ് തൊഴില്‍ എന്നിവയ്ക്ക് ഉയര്‍ച്ച, ഭൂമിലാഭം, ഉയര്‍ന്ന പദവി എന്നിവ ലഭിക്കും. പോലിസ്, പട്ടാളം, എക്‌സൈസ്, റവന്യു വകുപ്പ് എന്നിവയില്‍ ജോലിചെയുന്നവര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനം, രോഗാവസ്ഥ എന്നിവയ്ക്കും സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം, വിദേശ വിദ്യാഭ്യാസത്തിനുള്ള സൗകര്യം വന്നുചേരും. കേസുകളിലും വഴക്കിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. യാത്രാക്ലേശം, അപകടങ്ങള്‍, മുറിവുകള്‍, ധനനഷ്ടം, എന്നിവയ്ക്ക് സാധ്യത. വൈദ്യുതി, അഗ്‌നി എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്ക് അപകടത്തിനു സാധ്യത, സ്ത്രീ ജനങ്ങളില്‍ നിന്നും സഹായം ലഭിക്കാം, കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കും. വാഹനം, ഗൃഹം എന്നിവ മോടിപിടിപ്പിക്കും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories