ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നവഗ്രഹ സംഖ്യാ ഫലം


നവഗ്രഹ സംഖ്യാ ഫലം

തുലാം,വൃശ്ചികം,ധനു,രവി സംക്രമണ ഫലം

മേടരാശി
ആരോഗ്യ സ്ഥിതി തൃപ്തികരമല്ലെങ്കിലും, തുടര്‍ന്ന് വരുന്ന രോഗ ദുരിതങ്ങള്‍ക്ക് അല്പം ശമനം പ്രതീക്ഷിക്കാം. തൊഴില്‍ പരമായ കുഴപ്പങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഉണ്ടായിരുന്ന തടസം മാറി തുടങ്ങും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവവും, തസ്‌കര ശല്യവും പ്രതീക്ഷിക്കാം. സാമ്പത്തിക വരുമാനമാര്‍ഗ്ഗങ്ങള്‍ പുഷ്ടിപെടും. കുടുംബ ബന്ധത്തില്‍ ഉലച്ചിലുണ്ടാകാം. സുഹൃത്ത്ബന്ധത്തിലൂടെ സാമ്പത്തിക നഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. കാര്യവിഘ്‌നത്തിനു സാധ്യത. മത്സരങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു മാറുക. ഗൃഹം, വാഹനം മൂലം പണചിലവിനു സാധ്യത. വിജ്ഞാനപരമായി ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയപ്രാപ്തി പ്രതീക്ഷിക്കാം. രക്തധൂഷ്യം മൂലമുള്ള അസുഖത്തിനു സാധ്യത. കൂട്ടുകെട്ടുകളില്‍ നിന്നും ഒഴിവാകുക. ഇഷ്ടജനങ്ങളുമായി കലഹ സാധ്യത. സന്താനത്തെ കൊണ്ടും മന:ക്ലേശത്തിന് സാധ്യത. ഗൃഹ നിര്‍മാണപ്രവര്‍ത്തനത്തില്‍ തടസം നേരിടും. യാത്രകള്‍ ആവശ്യമായി വരും, കോടതി കേസുകള്‍ അനുകൂലമായി വരും ബിസ്സിനസ്സില്‍ ലാഭകരമായ അനുഭവങ്ങള്‍ കിട്ടും. വിദ്യാര്‍ഥികള്‍ക്ക് സമയമാണ്, പുതിയ സംരംഭത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മഹാലക്ഷ്മീ യോഗം കാണുന്നു. ധനപരമായ മുന്നേറ്റത്തിനവസരം വന്നുചേരും. കാര്യങ്ങള്‍ വിജയ പ്രാപ്തിയിലെത്തിചെരും. സന്താനങ്ങള്‍ക്ക് അന്യദേശത്തു ആഗ്രഹിച്ച ജോലി ലഭിക്കും. കരുത്തുകൊണ്ട് കാര്യങ്ങള്‍ സ്വന്തം വരുതിയിലാക്കും. സംഗീത കലകകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. ക്ഷീര കര്‍ഷകര്‍ക്കും, ആഭരണരംഗത്തുള്ളവര്‍ക്കും ശുഭ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാകും, അധ്യാപകര്‍ക്കും, എഴുത്തുകാര്‍ക്കും കാലം അനുകൂലം.

ഇടവംരാശി
പണച്ചിലവ് വര്‍ദ്ധിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനത്തിനും സാധ്യത. ഇഷ്ടജനങ്ങളുമായുള്ള മത്സരബുദ്ധി വിഷമത്തിന് ഇടയാക്കും, സുഖാനുഭവങ്ങള്‍ക്ക് ഇടയ്കിടെ കോട്ടം സംഭവിക്കാം, വാഹന സംബന്ധമായി കഷ്ട നഷ്ടത്തിനു സാധ്യത, ടെന്‍ഷന്‍ വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും, തസ്‌കരന്മാരില്‍നിന്നും ഉപദ്രവത്തിനു സാധ്യത .രോഗക്ലേശം വര്‍ദ്ധിക്കും, രഹസ്യബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യത. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിദ്യര്‍ത്ഥികള്‍ക്ക് കാലം അനുകൂലമാണ്. ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാകും. നഷ്ടപ്രതാപം വീണ്ടെടുക്കും, ഉദ്യോഗത്തില്‍ തന്ത്രപരമായ പദവി അലങ്കരിക്കും, 6 രാശിക്കാരായ സ്ത്രീകള്‍ക്ക് ജോലി, വിദേശ ബാധ്യത തീര്‍ക്കാന്‍ അവസരം എന്നിവയ്ക്ക് സാധ്യത. എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും അനുകൂല സമയമാണ്. സഹോദരങ്ങള്‍ക്ക് കാലം അനുകൂലമല്ല. പൂര്‍വ്വികധനം ലഭ്യമാകും. മകയിര്യം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഉത്സാഹ ശീലവും, സ്വര്‍ണ്ണം, രത്‌നം, ആഡംബര സാമഗ്രികള്‍ എന്നിവ വന്നു ചേരാന്‍ സാധ്യത.

മിഥുന രാശി
വാസ സ്ഥാനത്തിനു മാറ്റത്തിനു സാധ്യത. കുടുംബ കലഹം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രയ വിക്രയ രംഗത്ത് ധന നഷ്ടത്തിന് സാധ്യത ,ശത്രുകളില്‍ നിന്ന് ഉപദ്രവവും തസ്‌കര ഭയത്തിനും സാധ്യത, സര്‍ക്കാര്‍ ആനുകൂല്യം വൃശ്ച്ചികമാസത്തില്‍ ലഭിക്കാന്‍ സാധ്യത ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദു:ഖിക്കാനിടവരും. യാത്ര ആവശ്യമായി വരും. സ്ത്രീകളുമായുള്ള ചങ്ങാത്തം കുറയ്ക്കുക, തടസപ്പെട്ടുകിടന്ന ജീവിതമാര്‍ഗ്ഗങ്ങള്‍ അനുകൂലമാകും, സന്താനങ്ങള്‍മൂലം മനോവിഷമത്തിനിടയാകും, വിദേശയാത്രക്ക് അവസരം ലഭിക്കും, ബിസ്സിനസ്സുകള്‍ തുടങ്ങാന്‍ അവസരം ലഭിക്കും, സ്ത്രീകള്‍ ഈശ്വരസഹായത്താല്‍ ആപത്തില്‍ നിന്നും രക്ഷപെടും, അനാവശ്യ ചിലവുകള്‍ കൂടാന്‍ സാധ്യത ഔദ്യോഗിക ജീവുതം കളങ്കപ്പെടാതെ സൂക്ഷിക്കണം, നിസ്സാര പ്രശ്നത്തിന്റെ പേരില്‍ പിരിഞ്ഞിരുന്നവര്‍ ഒന്നിക്കാനിടയാകും, ശുഭവാര്‍ത്തകള്‍ കേള്‍ക്കാം, ജലോല്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കമ്പനി തൊഴിലാളികള്‍ക്കും ആശ്വാസത്തിന് വകയുണ്ടാകും. ആശുപത്രി വാസത്തിനു സാധ്യത.

കര്‍ക്കിടകം രാശി
ആരോഗ്യസ്ഥിതി മോശം രോഗരിഷ്ടതകള്‍ ഉണ്ടാകും. കാര്യതടസത്തിനു സാധ്യത. ഭൂമി സംബന്ധമായ ക്രയ വിക്രയത്തിനു സാധ്യത. ധനനഷ്ടത്തിന്‌ സാധ്യത, ഗൃഹ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. വീഴ്ചയോ, ഒടിവോ, ചതവോ, ക്ഷതമോ നിമിത്തം വിഷമിക്കേണ്ടതായി വരും. ബന്ധു ജനവേര്‍പാടില്‍ ദു;ഖിക്കേണ്ടി വരും, വീട് വിട്ടു നില്ക്കാന്‍ ഇടയാകും, ഇഷ്ട ജനങ്ങളുമായി കലഹിക്കാന്‍ ഇടവരും, ഗൃഹം, വാഹന സംബന്ധമായ അപകട ദുരിതത്തിന് ഇടയുണ്ട്. ദാമ്പതികസുഖം കുറയും. വിദ്യര്‍ത്ഥികള്‍ക്ക് കാലം ആനുകൂലമല്ല, ഹൃദയ സംബന്ധമായ അസുഖത്തിനു സാധ്യത, ഡോക്ടര്‍മാര്‍, സാമൂഹിക സേവകര്‍ തുടങ്ങിയവര്‍ക്ക് കാലം നല്ലതാണ്, പോലീസ് വകുപ്പില്‍ സ്ഥാനകയറ്റം ഉണ്ടാകും, കോടതി കാര്യത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമം, സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് കാലം അനുകൂലം, കലാ രംഗത്ത് തിളക്കമാര്‍ന്ന പ്രകടനം ഉണ്ടാകും.

ചിങ്ങം രാശി
ആരോഗ്യ സ്ഥിതി മോശമായിരിക്കും, രക്ത സമ്മര്‍ദ്ദം മുതലായവ മൂലമുള്ള അസുഖം കാരണം ക്ലേശിക്കേണ്ടി വരും, സഞ്ചാര ക്ലേശം വര്‍ദ്ധിക്കും, പനച്ചിലവുണ്ടാകും, ഇഷ്ടജനങ്ങളുമായി വിരോധത്തിലാകും കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും, കര്‍മ്മരംഗത്ത് സ്ഥാന ചലനം ഉണ്ടാകും, വിദ്യഭ്യാസവകുപ്പില്‍ അര്‍ഹമായ പദവിക്ക് ഭാഗ്യം, ശത്രുക്കള്‍ നിഷ്പ്രഭാരാകും, ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കും. സൈനീക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കാന്‍ സാധ്യത, നിയമോപദേശകര്‍ക്കും, അദ്ധ്യാപകര്‍ക്കും കാലം അനുകൂലമാണ്. വിവാഹത്തിനു കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഗൃഹവും, വാഹനവും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാലം അനുകൂലമായിരിക്കും.

കന്നിരാശി
പണച്ചിലവുകല്‍ വര്‍ദ്ധിക്കും.ദാമ്പതിക സുഖം കുറയും. ഇഷ്ട ജനങ്ങളുമായി കലഹിക്കും. ഇടപാടുകള്‍ നടത്താന്‍ പറ്റിയ സമയമല്ല. ജന വേര്‍പാടില്‍ ക്ലെഷികാനിടയുണ്ട്. കുടുംബത്തില്‍ ആരോഗ്യസ്ഥിതി മോശമായിരിക്കും. വാസസ്ഥലത്തിനു മാറ്റം വരുത്തും കര്‍മ്മ രംഗത്ത്‌ ബുദ്ധിമുട്ടുകള്‍ നേരിടും. മപുറെര്‍ മേഖലയിലുള്ളവര്‍ക്ക് ഉയര്‍ച്ചയ്ക്ക് സാധ്യത. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇടവര്ക നിമിത്തം അഭിനന്ദനത്തിനര്‍ഹരാകും.

തുലാം രാശി
ആരോഗ്യസ്ഥിതി മോശമായിരിക്കും. ക്ലേശങ്ങള്‍ വര്‍ദ്ധിക്കും ധന നഷ്ടം സംഭവിക്കാം,ശത്രുക്കളില്‍ നിന്നും, തസ്‌കരന്മാരില്‍ നിന്നും ശല്യമുണ്ടാകും, ജീവിത പങ്കാളിയുമായി വേര്‍പിരിഞ്ഞിരിക്കാനിടയാകും, തൊഴില്‍ സംബന്ധമായി അപവാദം കേള്‍ക്കും, ബിസ്സിനസ്സില്‍ ബാദ്ധ്യതകള്‍ വന്നുചേരും, കര്‍മ്മരഗത്തു നേട്ടം, മഹാലക്ഷ്മി യോഗമുള്ളതിനാല്‍ അല്‍പ്പം മന:ശാന്തി ലഭിക്കും. പ്രവര്‍ത്തനത്തിന് പ്രത്യേകശൈലി സ്വീകരിക്കും, കോടതി വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും.

വൃശ്ചിക രാശി
ദേഹാരിഷ്ടതകള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ അസുഖങ്ങള്‍ വരാന്‍ സാധ്യത, കടബാധ്യതകള്‍ സമ്മര്‍ദ്ധത്തിലാകും, ടെന്‍ഷന്‍ വര്‍ദ്ധിക്കും. പണച്ചിലവുകള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഇല്ലാതാകും, പിതാവിനോ, ഗുരുജനങ്ങള്‍ക്കോ ദേഹ ദുരിതമുണ്ടാകും, അയല്‍ക്കാരുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, ആഡംബര വസ്തുക്കളില്‍ അമിത താത്പര്യം തോന്നും, അപവാദ ശ്രവണം, കേള്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വനം വകുപ്പിലും, പോലീസ്, അഭിഭാഷകവൃത്തിചെയ്യുന്നവര്‍ എന്നിവര്‍ക്ക് കാലം പ്രതികൂലം, കൈവിട്ടുപോയ കാര്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ അവസരം.

ധനു രാശി
സന്താനത്തെ കൊണ്ട് ദുഖിക്കാന്‍ ഇടവരും. ടെന്‍ഷന്‍ വര്‍ദ്ധിക്കും, ശത്രുക്കള്‍ വര്‍ദ്ധിക്കും, ക്ഷത പതന ദുരിതത്തിനിടയാകും, പിതൃ ഗുരുജനങ്ങളുടെ വേര്‍പാടില്‍ ദു:ഖിക്കും, സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ മാന്യമായി പരിഹരിക്കും. പൂര്‍വ്വികസ്വത്തിന്റെ ആശയ കുഴപ്പം മാറ്റും, കലാകാരന്‍മാര്‍ക്കും, ന്യായാധിപന്‍മാര്‍ക്കും ,പ്രശസ്തി ലഭിക്കും, പ്രതിബന്ധങ്ങളെ അതിജീവിക്കും, വ്യവഹാരാതികള്‍ മുഖേന കൂടുതല്‍ ധന നേട്ടം ലഭിക്കും, മത്സരത്തില്‍ വിജയിക്കും, സ്ഥാനമാനങ്ങള്‍ ലഭിക്കും, അസാധ്യമെന്നു കരുതിയ പലതും നേടിയെടുക്കും. ഗൃഹം, വാഹനം എന്നിവയ്ക്കുള്ള തടസം മാറികിട്ടും.

മകരം രാശി
കുടുംബത്തില്‍ ആരോഗ്യസ്ഥിതി മോശമാകും. ജീവിതത്തില്‍ സ്വസ്ഥതയും, സമാധാനവും കുറയും, സുഹൃത്ത്ബന്ധം സുഖപ്പെടുത്താന്‍ കഴിയും. വാഹനം, ഗൃഹ സംബന്ധമായ ദുരിതത്തിനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം, യാത്രാ ക്ലേശം വര്‍ദ്ധിക്കും, തസ്‌ക്കര, ശത്രു ശല്യങ്ങള്‍ ഉണ്ടാകും, ധന വ്യവഹാര സ്ഥാപനങ്ങളുടെ നടപടികളാല്‍ ഭൂമി നഷ്ടത്തിനിടയാകും, ഇഷ്ടജന വേര്‍പാടില്‍ ദു:ഖിക്കും, വാസസ്ഥാനത്തിനു മാറ്റത്തിന് സാധ്യത. ജോലി ലഭിക്കാന്‍ സാധ്യത. റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ പാര്‍ടണര്‍ഷിപ്പ് വിടും. വ്യാപാര മേഖലയില്‍ പുതിയ ചുവടുവ്യ്പ്പിനു സാധ്യത. മുറിവ്, ചതവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക, കലാകാരന്‍മാര്‍ക്കും, സാങ്കേതിക വിദഗ്ദ്ധന്‍മാര്‍ക്കും ബഹുമതിക്ക് സാധ്യത. നാവ് തീയാണ് അത് സൂക്ഷിച്ചുപയോഗിക്കുക. അത് അപകടങ്ങള്‍ വരുത്തി വയ്ക്കും.

കുംഭം രാശി
കുടുംബത്തില്‍ ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ജീവിത മാര്‍ഗ്ഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വിജയിക്കും, കഫ, വാത സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. ഭൂമി, വാഹനം സംബന്ധമായ ഇടപാടുകള്‍ നടക്കും. മറന്നിരിക്കുന്ന സുഹൃത്ത് ബന്ധങ്ങള്‍ പുനസ്ഥാപിക്കും. സന്താനം മൂലം വിഷമിക്കാനിടയാകും. ശത്രു ശല്യം, തസ്‌കര ശല്യം കുറയും, ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വന്നുചേരും. പൊതുജനങ്ങളുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകും. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയത്തിന് സാധ്യത. സമൂഹത്തില്‍ പ്രശസ്തിയും അംഗീകാരവും പിടിച്ചു പറ്റും. വ്യാപാര രംഗത്ത് വിജയ സാധ്യത കണ്ടുതുടങ്ങും. ചിട്ടി, ഭാഗ്യകുറി എന്നിവയില്‍ വിജയ സാധ്യത, കൃഷിയില്‍ നിന്നും ആദായം കിട്ടാന്‍ സാധ്യതയുണ്. മത്സ്യമേഖലയില്‍ പ്രവത്തിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്തയ്ക്ക് സാധ്യത. ഡോക്ടര്‍, അദ്ധ്യാപകര്‍, പോലീസ് മേധാവികള്‍ ,നിയമപാലകര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്. സ്ത്രീകള്‍ ആത്മാര്‍ത്ഥ പ്രകടിപ്പിക്കും. തല, നട്ടെല്ല് വേദന, കാലു വേദന ഇവയാല്‍ വിഷമത്തിനിടയാകും. ഇന്‍ഫര്‍മേഷന്‍ മേഖലയില്‍ നേട്ടമുണ്ടാകാം. കോടതിവിധിയില്‍ നഷ്ട്ടപരിഹാരം ലഭിക്കാനും സാധ്യത. സ്ത്രീകള്‍ക്ക് ഉദ്ദേശിച്ച കാര്യം നേടാന്‍ സാധ്യത.

മീനം രാശി
കുടുംബത്തില്‍ ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്. ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ധനമിടപാടിനു പറ്റിയ സമയമല്ല. തസ്‌ക്കര ശത്രു ശല്യത്തിന് സാധ്യത, വിസ്മരിച്ചു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ബന്ധം പന:സ്ഥാപിക്കും, തടസപ്പെട്ടു കിടക്കുന്ന പ്രവര്‍ത്തന മേഖല പുനരുദ്ധരിക്കാന്‍ ശ്രമിക്കണം, സഞ്ചാര ക്ലേശം കൂടും, ജോലികള്‍ നല്ല നിലയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും, പൊതുജന സഹായം ലഭിക്കും, ഇഷ്ടജനങ്ങളുമായി രമ്യതയിലാകും,കാര്യതടസം മാറികിട്ടും, വിദേശയാത്രക്ക് അവസരമുണ്ടാകും, പിതൃ, ഗുരുസ്ഥാനീയരുടെ അനുഗ്രഹങ്ങള്‍ ലഭിക്കും, തൊഴില്‍രംഗം പുഷ്ടിപ്രാപിക്കും, പുതിയ കര്‍മ്മരംഗങ്ങളില്‍ ഏര്‍പ്പെടും, ഔഷധ സംബന്ധമായ കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും, ഗൃഹം, വാഹനം ഇവ വാങ്ങാനും, മോടിപിടിപ്പിക്കാനും സാധ്യതയുണ്ട്, കോടതിവ്യവഹാരങ്ങളില്‍ വിജയ സാധ്യത കാണുന്നു, ചിരകാല സ്വപ്നം സാഷാത്കരിക്കാനിടയാകും, കമ്പ്യൂട്ടര്‍ രംഗത്ത് മേല്‍ക്കോയ്മ ഉള്ള സ്ഥാപനത്തില്‍ നിന്നും ക്ഷണം ലഭിക്കും,കുടുംബപരമായ കാര്യങ്ങളിലുള്ള വിവാദം നയപരമായി ഒതുക്കിത്തീര്‍ക്കും, റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവര്‍ക്ക് നേട്ടം കൊയ്യാം, സ്ത്രീകള്‍ക്ക് മേന്മ ലഭിക്കുന്ന സമയമാണ്, ഡിസൈനിംഗ് രംഗത്തുള്ളവര്‍ക്കു കാലം അനുകൂലം.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories