ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ദേവ പ്രതിഷ്ടാ മുഹൂര്‍ത്തങ്ങള്‍


ദേവ പ്രതിഷ്ടാ മുഹൂര്‍ത്തങ്ങള്‍

അവിഞ്ജായ ച ദോഷാണം
ഗുണാനാന്മ്ച ബലാബലം
കാലോ വിധീയതെ യേന നരകം
യാതി സധ്രുവം

കലികാലത്തില്‍ ദോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, ഒരു മുഹൂര്‍ത്തം കണ്ടെത്തുക എന്നത് വളരെ കഠിനം തന്നെയാണ്. എന്നിരുന്നാലും പരമാവധി ദോഷങ്ങള്‍ ഒഴിവാക്കി ഒരു മുഹൂര്‍ത്തം, എടുത്തില്ല എങ്കില്‍ ആ ജ്യോതിഷന്‍ നരകത്തില്‍ പോവും എന്നാണ് മുകളില്‍ പറഞ്ഞ പ്രമാണത്തിന്റെ അര്‍ത്ഥം.

അത്തരത്തില്‍ ഒരു മുഹൂര്‍ത്തം കണ്ടെടുക്കുന്നതില്‍ ഞാന്‍ കേമന്‍ ഒന്നുമല്ല എന്ന് എനിക്ക് തന്നെ അറിയാം. എന്നിരുന്നാലും എന്റെ പരിമിതമായ അറിവില്‍ നിന്നും നല്ലൊരു മുഹൂര്‍ത്തത്തിനു പരമാവധി ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.

അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറയാതെ വയ്യ. മുഹൂര്‍ത്ത പഠനം കേവലം നിസ്സാരമായ ഒന്നല്ല.

മുഹൂര്‍ത്തം എന്ന ഒരു ഭാഗം മാത്രമായി പഠിക്കാന്‍ കഴിയില്ല. കാരണം ജ്യോതിഷ പഠനത്തിലെ എല്ലാ അറിവുകളും, എല്ലാ മേഖലകളിലും ഉപയോഗിക്കണ്ടത് തന്നെ ആണ് എന്നാണ് ആചാര്യ മതം. ഉദാഹരണം; പ്രസവ കാലത്തെ ഗ്രഹസ്ഥിതിയില്‍ കാണുന്ന ഒരു ദോഷ യോഗം, പ്രസ്തുത വിഷയത്തില്‍ മാത്രമല്ല, ഒരു യാത്രപോകുന്ന അവസരത്തിലും, വിവാഹ കാര്യത്തിലും എല്ലാം ഉപയോഗിക്കണം എന്ന് തന്നെ.

എന്നാല്‍ ഇന്ന് വളരെ ക്കുറച്ചു കാര്യങ്ങള്‍ മാത്രം നോക്കി മുഹൂര്‍ത്തത്തെ ഒതുക്കുന്നു എന്നവസ്ഥ കാണാന്‍ കഴിയുന്നു. ഫലമോ, ജ്യോതിഷം മോശമാണ് എന്ന് ചിന്തിക്കാന്‍ ഉതകുന്ന അവസ്ഥ, മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നു. ജീവിതത്തില്‍ ജ്യോതിഷത്തിലൂടെ, വളര്‍ച്ച ഏറെ നേടിയവര്‍, തിരിച്ചു ജ്യോതിഷത്തിനു എന്ത് നല്കി എന്നൊരു ചോദ്യം, സ്വയം വിമര്‍ശന പരമായി ചോദിക്കണം.

അടുത്ത കാലത്ത് ഒരു ദേവ പ്രതിഷ്ടാ മുഹൂര്‍തതിനു വ്യാഴം 12ല്‍ നില്ക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ,അതിനുള്ള മറുപടി പ്രമാനഗല്‍ കേട്ടു ,തല കറങ്ങിപ്പോയി .നമ്മള്‍ ഒന്നും ആ പണ്ഡിത കേസരിയുടെ മുന്‍പിലൊ പിന്‍പിലൊ നില്‍ക്കാന്‍ ആളല്ല എന്ന് സ്വയം മനസ്സില്ലാക്കി .പിന്തിരിഞ്ഞപ്പോള്‍ ,ഭഗവാന്‍ ചോദിക്കുന്നു ;; '' വേവും വരെ നിന്നില്ലേ ,എന്തായാലും അത് ആറീട്ടു പോയാല്‍ മതി '' എന്ന് .അങ്ങനെ നിന്നപ്പോള്‍ കിട്ടിയ സമയത്തില്‍ ആണ് ഇതെഴുതുന്നത് .

ദേവ പ്രതിഷ്ടാ മുഹൂര്‍ത്തങ്ങള്‍

പ്രതിഷ്ഠ നടത്തുന്നതിന് മുന്‍പ് ദേവ പ്രതിമ ചൈതന്യം ഇല്ലാത്തതാണ് .പ്രതിഷ്ടിക്കുന്ന തന്ത്രിയാണ് മൂര്‍ത്തിയില്‍ ചൈതന്യം പകരുന്നത്.''തന്തും രതാതി ഇതി തന്ത്രി ''എന്നാണ് അദ്ദേഹത്തിന് പ്രമാണം.പല ദേവതകള്‍ക്കും പല ഗ്രഹങ്ങളായിട്ടും ,രാശികളുമായിട്ടും ബന്ധം ഉണ്ട് .അതുകൊണ്ട് ദേവ പ്രതിഷ്ഠ നടത്തുമ്പോള്‍ ആ ദേവന് അനുകൂലമായ രാശികളും നക്ഷത്രങ്ങളും തിരഞ്ഞു എടുക്കുന്നത് ചൈതന്യ വര്ധനവ് ഉണ്ടാക്കും

ദേവ പ്രതിഷ്ടക്ക് യോജിച്ച കാലം ഉത്തരായനം ആണ് .എന്നാലും വരാഹമൂര്‍ത്തി, ഭൈരവമൂര്‍ത്തി, നരസിംഹ മൂര്‍ത്തി എന്നിവര്‍ക്ക് ദക്ഷിണായത്തിലും ആവാം. യോജിച്ച തിഥികള്‍ കിട്ടിയില്ല എങ്കില്‍ ഓരോ ദേവന്മാര്‍ക്കും അവരുമായി ബന്ധമുള്ള തിഥികള്‍ എടുക്കണം.

എന്നിരുന്നാലും ചര രാശികളും, ചര നവാംശങ്ങളും ദേവ പ്രതിഷ്ടക്ക് ഉപയോഗിക്കരുത്. സൂര്യനെ ചിങ്ങ ലഗ്‌നത്തിലും, ബ്രഹ്മാവിനെ കുംഭ ലഗ്‌നത്തിലും വിഷ്ണുവിനെ കന്നിയിലും ശിവനെ മിഥുനത്തിലും (രാശി) ദേവിമാരെ ഉഭയ രാശികളിലും പ്രതിഷ്ഠ ചെയ്യണം. സപ്തര്‍ഷികളെ കാണുന്ന നക്ഷത്രത്തില്‍, വ്യാസന്‍, വാല്മീകി, സപ്തര്‍ക്ഷികളെ പ്രതിഷ്ടിക്കാം .

ദൈവാഭിവൃധിയില്‍ തന്നെ വേണം നാടിനു മേല്‍ഗതി ദൈവാനുകുല്യം ആണ് എല്ലാം, സര്‍വത്ര വിജയപ്രദം'' എന്ന് കേട്ട് പഠിച്ചത് കൊണ്ടാകാം, എത്രയെങ്കിലും പ്രതികരിച്ചില്ല എങ്കില്‍ രുദ്രശങ്കരന്‍ ഇല്ല.

 

 

സ്‌നേഹപൂര്‍വ്വം 

രുദ്രശങ്കരന്‍.
9037820318

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories