ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജ്യോതിഷത്തിന്‍റെ വേദാംഗത്വവും ശാസ്ത്രീയതയും.


ജ്യോതിഷ ത്തിന്‍റെ വേദാംഗത്വവും ശാസ്ത്രീയതയും.

അനാദി എന്നു വിശ്വസിക്കുന്ന വേദത്തിനോളം തന്നെ അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വേദാംഗ ങ്ങള്‍ക്കും പ്രാധാന്യം കാണുമല്ലോ. വേദത്തെ ഒരു പുരുഷനായി സങ്കല്‍പ്പിച്ചാല്‍ അതൊടൊ പ്പം തന്നെ വേദാംഗ സൃഷ്ടിയും സംഭവി ച്ചതായി അംഗീകരിക്കേണ്ടി വരും

ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നിങ്ങനെ 6 അംഗ ങ്ങളോടുകൂടിയാണ് വേദസൃഷ്ടി എന്നര്‍ത്ഥം.

അതില്‍ വേദജ്ഞാനത്തിനു അഥവാ വൈദീക പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനു വേദാംഗ ങ്ങളുടെ പ്രവര്‍ത്തനവും ശരിയായ വണ്ണം ആകണമല്ലോ? മേല്‍പ്പറഞ്ഞ ഓരോ അംഗ ങ്ങള്‍ക്കും പ്രവര്‍ത്തനരംഗ ങ്ങളില്‍ അതിന്‍റെതായ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നുവെങ്കിലും വേദം പുരുഷന്റെ കണ്ണുകളുടെ സ്ഥാനമാണ് മഹര്‍ഷിശ്വരന്മാര്‍ ജ്യോതിഷ ത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ മറ്റംഗങ്ങളെക്കാളും ജ്യോതിഷം പ്രവര്‍ത്തന വിഷയത്തില്‍ അധികം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കാം.

എന്നാല്‍ ഇന്ന്! സാധാരണയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജ്യോതിഷമല്ല വേദാംഗ ജ്യോതിഷം. തീര്‍ത്തും വിഭിന്നമായ ഒരു ശാസ്ത്രമാണെന്ന ഒരു വാദഗതി നിലനില്‍ക്കുന്നുണ്ട്. അത് യുക്തിസഹമല്ല. എന്തുകൊണ്ടെന്നാല്‍ വൈദീക കാലം മുതല്‍ ജ്യോതിഷം അടക്കമുള്ള വേദാംഗങ്ങളില്‍ ഓരോന്നിനും കാലാന്തരത്തില്‍ വന്നുചേര്‍ന്ന നിരീക്ഷണ, ഗവേഷണ ഫലമായി സ്വതന്ത്ര ശാസ്ത്രശാഖകളായി വികസിക്കുകയും സാധാരണ ലൗകീക പ്രപഞ്ച ജീവിതത്തിന് ഉപയുക്തമായ രീതിയില്‍ അതുകള്‍ വ്യവഹരിക്കപ്പെടുകയും ചെയ്തതാണെന്ന്! മനസിലാക്കുവാന്‍ സാധിക്കും.

ഇത്തരം കാര്യങ്ങള്‍ക്കൊന്നും അഭിപ്രായഭിന്നതക്ക് അവകാശമില്ല. എന്നാല്‍ ആധുനിക കാലത്ത് ജ്യോതിശാസ്ത്രത്തില്‍ (വാനനിരീഷണം മുതലായവയില്‍) അനവധി പുരോഗമനങ്ങളും, നൂതന കണ്ടുപിടുത്തങ്ങളും വന്നു എന്നാല്‍ നിര്‍ഭാഗ്യവശാലും ഉപകരണ സഹായത്തോടെ വികസിക്കാനാവാത്തതും ആയ അതിന്റെ ഫല വിഭാഗത്തില്‍ കാര്യമായ കണ്ടുപിടുത്തങ്ങളോ, കാലോചിതമായി വരുത്തേണ്ടാതായ പരിവര്‍ത്തനങ്ങളോ വന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. അതിനായുള്ള പരിശ്രമങ്ങള്‍ ജ്യോതി ശാസ്ത്ര പ്രവര്‍ത്തകന്മാരുടെ കൂട്ടായ്മയില്‍ നിന്നും ഉണ്ടാവേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ ശാസ്ത്രം കേവലം ' ഉദരനിമിത്തം ' മാത്രമാവാതെ അതിന്റെ ഗുണങ്ങളെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനും കൂടി നമ്മള്‍ സമയം കണ്ടെത്തെണ്ടതുണ്ട്. അതിനുള്ള പരിശ്രമഫലമാണ് ദൈവജ്ഞാന പരിഷിത്തിന്റെ സെമിനാറുകളും, കൂട്ടായ ചര്‍ച്ചകളും മെയ് 7നു നളന്ദ ഓടിറ്റൊറിയത്തില്‍ വച്ച് നടത്തുന്ന സെമിനാറില്‍ ജ്യോതിഷത്തിന്റെ വേദാംഗത്വവും ശ്ത്രീയതയും എന്ന വിഷയം അതിനെ സംബന്ധിച്ച് ആധികാരികമായി ചര്‍ച്ച ചെയ്യുവാന്‍ കഴിവുള്ള പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി കൊണ്ട് നടത്തുന്നു. സ്വാമി ചിദാനന്ദപുരി, ഡോ.സുവര്‍ണ്ണ നാലപ്പാട്ട്, ഡോ. ഈശ്വരന്‍ എനിവര്‍ ആ വിഷയം ചര്‍ച്ച ചയ്യുന്നു. മാത്രമല്ല സമൂഹത്തിനു വഴികാട്ടിയും, ലക്ഷ്യ പൂര്‍ണ്ണവും, സമാധാനപരവുമായ ജീവിതത്തില്‍ നിന്നും ഹെതുവാകേണ്ട ജ്യോതി ശാസ്ത്രം വര്‍ത്തമാന കാലഘട്ടങ്ങളില്‍ അതിനു വിപരീതഫലങ്ങളും ചെയ്യുന്നതായി അറിയുവാന്‍ സാധിക്കുന്നു.

1)വിവാഹ വിഷയത്തില്‍ ചൊവ്വാദോഷം, ശുദ്ധജാതകം, ദോഷജാതകം മുതലായവകളും.
2) ചില നക്ഷത്രങ്ങളില്‍ ജനനം സംഭവിച്ചാല്‍ ആ കുഞ്ഞിനെ സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകള്‍.
3) അതുപോലെത്തന്നെ ചില ദിനങ്ങളില്‍ മരണം സംഭവിച്ചാല്‍ അനുബന്ധജനങ്ങളില്‍ പരത്തുന്ന ചില തെറ്റിധാരണകള്‍.
4) ജാതകവും പ്രശ്‌നശാസ്ത്രവും ശരിയായി ചിന്തിക്കാതെ സര്‍വ്വതിനും 'ധര്‍മ്മ ദൈവത്തെ ' കുറ്റപ്പെടുത്തുന്ന രീതി.5) സര്‍വ്വതിനും 'ശത്രുദോഷം' ഒരു കാരണമാക്കല്‍
6) പരിഹാരപ്രവര്‍ത്തനങ്ങള്‍ എന്ന പേരിലുള്ള ചൂഷണങ്ങള്‍.

മുതലായവയെല്ലാം വേണ്ട രീതിയില്‍ ശാസ്ത്രം ശാസ്ത്രീയമായി അഭ്യസിക്കാതെ കേവലം ധന സമ്പാദനം എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സമൂഹത്തില്‍ സംഭവിക്കുന്ന വിപത്തുകലാണ്.

ദൈവജ്ഞപരിഷിത്തിനു വേണ്ടി
താമരശ്ശേരി വിനോദ് പണിക്കര്‍.
കോഴിക്കോട് 9447535356

ജ്യോതിഷം എന്ന പുണ്യശാസ്ത്രം ശാസ്ത്രീയമായി അഭ്യസിക്കാതെ കേവലം ധന സമ്പാദനം എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കളങ്കപ്പെട്ടുകൂടാ. അതിനു വേണ്ടിയാണ് ജ്യോതിഷം 'കുടുംബ ഭദ്രതയ്ക്ക്' ഒരു ശാസ്ത്രീയ അപഗ്രഥനം എന്ന പേരില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. മെയ് 7നു ഉച്ചക്ക് ശേഷം ശ്രീ വട്ടോളി അരവിന്ദന്‍ പണിക്കര്‍ വിഷയം അവതരിപ്പിക്കാനും ചര്‍ച്ചയില്‍ പ്രമുഖരായ ജ്യോതിഷ പണ്ഡിതന്മാരും പങ്കെടുക്കുന്നുണ്ട്. ജ്യോതിശാസ്ത്രത്തെ സ്‌നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരും ഈ സംരംഭത്തെ വിജയിപ്പിക്കുന്നതിന് സര്‍വ്വ പരിശ്രമങ്ങളും ചെയ്യണമെന്നും സാന്നിദ്ധ്യം ഉറപ്പുവരുത്തണമെന്നും അപേക്ഷിക്കുന്നു.

ദൈവജ്ഞപരിഷത്ത് ജ്യോതിഷ സെമിനാര്‍ മെയ് 7നു ബുധനാഴ്ച രാവിലെ 9മണി മുതല്‍ 5മണി വരെ നളന്ദ ഓഡിറ്റൊറിയം കോഴിക്കോട്.




രാവിലെ: ജ്യോതിഷത്തിന്റെ 'വേദാംഗത്വവും ശാസ്ത്രീയതയും'
സ്വാമി ചിദാനന്ദപുരി, ഡോ. സുവ്വര്‍ണ്ണ നാലപ്പാട്ട്, ഡോ. ഈശ്വരന്‍


ഉച്ചക്ക്: ജ്യോതിഷം 'കുടുംബഭദ്രതയ്ക്ക്' ഒരു ശാസ്ത്രീയ അപഗ്രഥനം
ശ്രീ വട്ടോളി അരവിന്ദന്‍ പണിക്കര്‍.


 

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories