ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ശനി വൃശ്ചികത്തിലേക്ക്


ശനി വൃശ്ചികത്തിലേക്ക്

ശനി തന്റെവ ഉച്ചരാശിയില്‍ നിന്നും വൃശ്ചിക രാശിയിലേക്ക് 2014 നവംബര്‍ 2 ന് മാറുന്നു

ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ഗ്രഹ ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,8,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. കണ്ടക ശനി കാലം രണ്ടര വര്ഷ്മാണ് ഇപ്പോള്‍ ശനി ഗ്രഹ ചാരവശാല്‍ തന്റെ ഉച്ച രാശിയായ തുലാത്തില്‍ നിന്നും വൃശ്ചിക രാശിയില്‍ മാറുന്നു. അപ്പോള്‍ ചിങ്ങക്കൂറൂകാര്ക്ക് (മകം, പൂരം, ഉത്രം മ്പ) മേടക്കൂരുകാര്ക്ക് ശനി എട്ടില്‍ (അശ്വതി, ഭരണി, കാര്ത്തി 1/4 ) ഇടവക്കൂറുകാര്ക്ക് ശനി ഏഴില്‍ (കാര്ത്തി 3/4, രോഹിണി, മകീര്യം മ്മ) കുംഭക്കൂറുകാര്ക്ക് ശനി പത്തില്‍ (അവിട്ടം 3,4 പാദം, ചതയം, പൂരുരുട്ടാതി 3/4) വരുന്നു.വളരെയധികം ദോഷഫലങ്ങള്‍ അനുഭപ്പെടുന്ന കാലമായിരിക്കും കണ്ടകശനികാലം. ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങള്‍ അനുഭവപ്പെടാം. 4,7,8,10 എന്നീ വ്യത്യസ്ത ഭാവങ്ങളില്‍ വ്യത്യസ്ത ഫലങ്ങള്‍ അനുഭവപ്പെടും.

നാലാം ഭാവമെന്നത് മാതാവ്, കുടുംബം, വീട്, വാഹനം എന്നിവയുടെ സ്ഥാനമാണ്. അതുകൊണ്ട് മാതാവിനും, പിതാവിനും രോഗങ്ങള്‍, ഭാര്യാ പുത്രാദികള്ക്ക് രോഗ ദുരിതങ്ങള്‍, കുടുംബകലഹം, വീടിനും, വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുക. വീട് വിട്ടു പോവുക, ധന നഷ്ടം, തസ്‌കര ശല്യം, അന്യദേശ വാസം, കട ബാദ്ധ്യതകള്‍ എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടും.

ഏഴാം ഭാവം ഭാര്യാ സ്ഥാനമാണ് ഭാര്യാ പുത്രാദികള്ക്ക് ദോശ ഫലങ്ങള്‍, ധന നാശം, കാര്യവിഘ്‌നം, മന:ക്ലേശം, യാത്രയില്‍ ദുരിതാനുഭവങ്ങള്‍, ഭാര്യാ ഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്ക്കാങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍ എന്നിവ അനുഭവപ്പെടും.

എട്ടാം ഭാവം ആയുര്‍ ഭാവമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍, കടം കൂടുക, മരണ തുല്യമായ അനുഭവങ്ങള്‍ എന്നിവയുണ്ടാകാം. ജാതകത്തില്‍ ലഗ്‌നാല്‍ 8 ല്‍ ശനി നില്ക്കു ന്നത് ആയുസ്സിനു നല്ലതാണ്. എന്നാല്‍ ചാര വശാല്‍ 8 ല്‍ ശനി ദുരിതങ്ങള്‍ നല്കും.

പത്താം ഭാവം കര്‍മ്മ ഭാവമാണ്. ജോലിയില്‍ വിഘ്‌നങ്ങള്‍, ജോലിയില്‍ അലസത, ജോലി സംബന്ധമായ അലച്ചില്‍, സഹ പ്രവര്ത്ത കരുടെ സഹകരണമില്ലായ്മ, മേലധികാരികളുടെ അതൃപ്തി, ജോലിയില്‍ കൃത്രിമം കാണിക്കുക, സ്ഥാന ചലനം, ജോലി നഷ്ടപ്പെടുക, ജോലിയില്‍ അപകടം എന്നീ അനിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്. ഈ സമയത്താണ് ജാതകന്‍ അനുഭവിക്കുന്ന ജന്മ ദശാപഹാരങ്ങള്‍ കാലങ്ങള്‍ ശുഭ ഗ്രഹങ്ങളുടെതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്പം കുറഞ്ഞിരിക്കും. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ച കൂറിലും ജന്മ കൂറിന്റെി രണ്ടിലും ഗ്രഹ ചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ്‌ ഏഴര വര്‍ഷെത്തെയാണ് ഏഴരശനി എന്ന് പറയുന്നത്. (ശനി ഒരു രാശിയില്‍ നില്ക്കുന്നത് 2 1/2 വര്‍ഷമാണ്. 2 1/2 +2 1/2 +2 1/2 = 7 1/2 ) ശനി ഇപ്പോള്‍ വൃശ്ചിക രാശിയിലാണ് മാറുന്നത് അപ്പോള്‍ ചിത്തിര, ചോതി, വിശാഖം 3/4 (തുലാകൂര്‍) ഇവര്ക്ക് ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികകൂര്‍) ഈ നക്ഷത്രക്കാര്‍ക്ക്‌ ശനി ജന്മത്തില്‍ വരും മൂലം പൂരാടം ഉത്രാടം മ്പ ഈ നക്ഷത്രക്കാര്ക്ക്ക ശനി പന്ത്രണ്ടില്‍ വരും.

ഏഴരശനി പൊതു ഫലങ്ങള്‍
എല്ലാ കാര്യങ്ങള്ക്കും തടസ്സം അലസത അലഞ്ഞുതിരിയുക, ധന നഷ്ടം ദരിദ്രാവസ്ഥ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ താമസ്സം, അന്യദേശത്ത് ജോലി ലഭിക്കുക, വിരഹം, സ്ഥാന ഭ്രംശം, മുന്‌കോമപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യീക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഡ പ്രവര്ത്തപനങ്ങളില്‍ ഏര്‌പ്പെ്ടുക, മാരക പ്രവര്ത്തിനകളുടെ കുറ്റം ഏല്‌ക്കേ ണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പോലീസ് കേസ്സില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍ വാസം അനുഭവിക്കുക, വീടിന് കേടുപാടുകള്‍ സംഭവിക്കുക, വീട് വില്‌ക്കേ ണ്ടി വരിക, ആപത്ത്, അപമൃത്യു എന്നിവയുണ്ടാവുക ഇതെല്ലാം ഏഴര ശനിയുടെ ഫലങ്ങളാണ്. ഇവിടെയും ദശാപഹാര കാലങ്ങങ്ങള്‍ നല്ലതാണെങ്കില്‍ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും.

പരിഹാരങ്ങള്‍
ശനിപ്രീതി വരുത്തുക, ഹനുമാന്‍ സ്വാമിയെ സേവിക്കുക, ഹനുമാന്‍ ചാലീസ ജപിക്കുക, ശാസ്താവിന് എള്ളുതിരി, കാണിക്ക, ഭൈരവന് ശനിയാഴ്ച രാഹുകാല സമയത്ത് (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റില മാല അണിയിച്ച് പ്രാര്ഥിിക്കുക, കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരംക്കൂടി കറുത്ത എള്ള് വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിക്കുക. ശനിയാഴ്ച രാവിലെ ഒരു ചെറിയ എള്ള് കിഴി ഉണ്ടാക്കി എള്ളണ്ണയില്‍ മുക്കിപ്പിഴിഞ്ഞ് മണ്‍വിളക്കില്‍ വെച്ചു കത്തിക്കുക. ഇത് കത്തി തീരുമ്പോള്‍ എള്ളിന്റെ മണം വീട് മുഴുവന്‍ നിറയും ഇത് ശ്വസിച്ചാല്‍ ശനി ദോഷം കുറയുമെന്നാണ് പറയപ്പെടുന്നത്.

താരനിത്യാനന്ദ്‌
ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories