ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

തൊഴില്‍ ചിന്ത - രവിയുടെ സ്വാധീനം


തൊഴില്‍ ചിന്ത - രവിയുടെ സ്വാധീനം

സ്വന്തം വെളിച്ചവും ഊര്‍ജ്ജവും കൊണ്ട് ജീവന്‍ പ്രദാനം ചെയ്യുകയും നില നിറുത്തുകയും ചെയ്യുന്ന സൂര്യന്‍ അഥവാ ആദിത്യന്‍ കശ്യപന്റെ മൂത്തമകനായിട്ടാണ് പുരാണങ്ങളില്‍ പറയുന്നത്. ഇരുട്ടിനെ അകറ്റി വെളിച്ചവും നിറങ്ങളും പ്രദാനം ചെയ്യുന്ന ദിവാകരന്‍ (പകലിന്റെ ദൈവം) മനുഷ്യന് ആവശ്യമായ ബുദ്ധിയും പ്രദാനം ചെയ്യുകയും, തിന്മകളെ നശിപ്പിക്കയും ചെയ്യുന്നു. ആചാര്യന്മാര്‍ രവിയെ സങ്കല്‍പിച്ചിരിക്കുന്നത് ലോകനാഥനും, സൃഷ്ടി സ്ഥിതി സംഹാരമൂര്‍ത്തിയായും ഭൂമിയില്‍ കൊടുങ്കാറ്റും, പ്രളയവും, സമാധാനവും, ശാന്തിയും പ്രദാനം ചെയ്യുന്നവനുമായിട്ടാണ്. ആത്മാവ്, പിതാവ്, ശരീരസുഖം, പ്രതാപം, ഗവണ്മെന്റ്, വീര്യം, അധികാരം, സ്വര്‍ണ്ണം, ചെമ്പ്, അഗ്നി, ഗോതമ്പ് തുടങ്ങിയവയുടെ കാരകനായും സൂര്യനെ സങ്കല്‍പ്പിച്ചിരിക്കുന്നു.

ഗ്രഹരാജാവായ രവി അധികാരത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. ജാതകത്തില്‍ രവിക്ക് സ്വാധീനമുണ്ടെങ്കില്‍ (രവി ഉച്ചനായോ, സ്വക്ഷേത്രത്തിലോ, പത്താം ഭാവത്തിലോ, ജാതകത്തിലെ ഏറ്റവും ബലവാനായ ഗ്രഹമായോ നിന്നാല്‍) അവര്‍ അധികാരം, അഭിമാനം, നേതൃത്വം എന്നിവ ആഗ്രഹിക്കുന്നവരും അവ നേടാന്‍ പ്രയത്‌നിക്കുന്നവരും ആകും. ചിങ്ങം, മേടം എന്നീ മാസങ്ങളി. ജനിച്ചവര്‍ക്കും രവി ബലവാനായിരിക്കും. ശുഭനും ബലവാനുമായ രവിയാണെങ്കി. ഇവര്‍ക്ക് ധൈര്യം, പാരമ്പര്യങ്ങളെ മാനിക്ക., ദൈവഭക്തി, ലക്ഷ്യബോധം, നല്ല പ്രവര്‍ത്തികള്‍, മനുഷ്യസനേഹം, നിയമം അനുസരിക്കുക, രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശാരീരികവും മാനസികവുമായ കഴിവ്, കഠിനപ്രയത്‌നം എന്നീ ഗുണങ്ങളുള്ളവരായിരിക്കും. മറിച്ച് രവിക്ക് പാപയോഗമോ, ബലക്കുറവോ ഉണ്ടെങ്കില്‍ ക്ഷമയില്ലായ്മ, അനാവശ്യ വേഗത, താന്‍ വലിയവനാണെന്ന മിഥ്യാധാരണ, തൊഴി.സ്ഥലത്ത് മേലധികാരികളുമായും, സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍, അനാരോഗ്യം, നേത്രരോഗം എന്നിവ കാണപ്പെടും. സൂര്യന്റെ കാരകത്വങ്ങള്‍ക്ക് കീഴില്‍ വരുന്ന തൊഴിലുകളെക്കുറിച്ച് ചിന്തിക്കാം. രവിയുടെ ജാതി ക്ഷത്രിയനും ഭൂതം അഗ്നിയുമാണ്. ഇവ സാഹസികതയെയും പ്രതാപത്തെയും അന്തസ്സിനെയും, രവിയുടെ കാരകത്വം സര്‍ക്കാര്‍ ബന്ധത്തെയും കാണിക്കുന്നതിനാല്‍ ആരുടെയും കീഴില്‍ തൊഴില്‍ ചെയ്യാന്‍ ഇക്കൂട്ടര്‍ക്കു മടിയാണ്. ഇവരെ ഓഫീസ് മേധാവികളായോ, കമ്പനികളിലെ ഉയര്‍ന്ന മാനേജര്‍ തസ്തികകളിലോ കാണാന്‍ സാധിക്കും. കാലപുരുഷന്റെ അഞ്ചാം രാശിയായ ചിങ്ങത്തിന്റെ അധിപന്‍ രവിയായതിനാല്‍ വനപാലകര്‍, കൃഷിക്കാര്‍, ഊഹക്കച്ചവടക്കാര്‍, പാട്ടുകാര്‍, അഭിനേതാക്കള്‍, ക്രിമിനല്‍ വക്കീല്‍, ജൂവല്ലറി, സര്‍ജന്‍, ആയുധവുമായി ബന്ധപ്പെട്ട തൊഴില്‍, പുരാവസ്തു, കായികാഭ്യാസം, ആനിമല്‍ ഹസ്ബന്‍ഡറി, കെട്ടിടനിര്‍മ്മാണം, ഫര്‍ണിച്ചര്‍, ഓഹരി വിപണി, ആഡിറ്റേഴ്‌സ്, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയ രംഗങ്ങളിലും കാണാവുന്നതാണ്. ഉച്ചനായ രവിയുടെ മാത്രം സ്വാധീനമാണ് മുകേഷ് അംബാനിയെ സ്വകാര്യമേഖയിലെ ഏറ്റവും വലിയ കമ്പനികളുടെ ഉടമസ്ഥനും ലോകത്തെ വലിയ കോടീശ്വരന്‍മാരി. ഒരാളുമാക്കി മാറ്റിയത്.

രവിയുടെ സ്വാധീനം മൂലം ലഭിക്കുന്ന സ്‌പെഷ്യലൈസ്ഡ് മേഖലകള്‍ ഇവയാണ് - കോര്‍പ്പറേറ്റ് സെക്രട്ടറിഷിപ്പ്, ഫാഷന്‍ ടെക്‌നോളജി, ബോട്ടണി / ജെനറ്റിക്‌സ് പ്‌ളാന്റ് ബ്രീഡിങ്, പ്‌ളാന്റ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കാറ്റലിസ്റ്റ്, എന്‍വിറോണ്‍മെന്റ സയന്‍സ്, അറ്റ്‌മോസ്ഫിയറിക് ക്‌ളൈമറ്റ് റിസര്‍ച്ച്, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്റ്റ്ട്രി ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവ. രാഷ്ട്രീയവും സാമൂഹ്യസേവനവും രവിയുടെ വകുപ്പില്‍ വരുന്ന പ്രധാന സംഗതികളാണ്. മനേകാ ഗാന്ധിയുടെ ജാതകത്തിലും ഏറ്റവും ബലമുള്ള ഗ്രഹം സ്വക്ഷേത്രമായ ചിങ്ങത്തില്‍ നില്‍ക്കുന്ന രവിയാണ്. രവിക്ക് ഇവിടെ പാപയോഗവും കൂടിയുള്ളതിനാല്‍ ഇവര്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം നിലനിറുത്തുവാനായില്ല. ചിങ്ങം ചതുഷ്പാദരാശിയായതിനാലും (സിംഹം) കാരുണ്യകാരകനായ വ്യാഴത്തിന്റെ സ്വാധീനമുള്ളതിനാലുമാണ് ഇവര്‍ ജന്തുസ്‌നേഹിയായത്. കൂടാതെ ആനിമല്‍വെല്‍ഫയര്‍, ഓള്‍ഡ് ഏജ് സോഷ്യല്‍ ആന്റ് ഇന്‍കം സെക്യൂരിറ്റി തുടങ്ങിയ ഡിപ്പാര്‍റ്റ്‌മെന്റുകള്‍ ഉണ്ടായതും മനേകാ ഗാന്ധി കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ്. അതിനാല്‍ ഈ കലിയുഗത്തില്‍ പ്രത്യക്ഷ ദൈവമായ സൂര്യനെ ആരാധിക്കുക, ഗായത്രീ മന്ത്രം ജപിച്ച് സൂര്യനെ തൃപ്തിപ്പെടുത്തുക, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുക. മാണിക്യം, പിങ്ക് പുഷ്യരാഗം എന്നീ രത്‌നങ്ങള്‍ ധരിക്കുക. സൂര്യന്റെ അനുഗ്രഹം ലഭിക്കും.

 

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories