ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം-പ്രാചേതസ്സുകൾ



മൈത്രേയ മഹർഷി തുടർന്നു,' പൃഥു രാജാവിന്‍റെ വാനപ്രസ്ഥത്തിനു ശേഷം അദ്ദേഹത്തിന്‍റെ പുത്രൻ വിജിതാശ്വൻ ഭരണംഏറ്റെടുത്തു. സഹോദര സ്നേഹിയായ അദ്ദേഹം രാജ്യം സഹോദരങ്ങൾക്ക് കൂടി ഭരണച്ചുമതല കിട്ടത്തക്ക വിധം പകുത്തു നൽകി. സാമ്രാജ്യത്തിന്‍റെ കിഴക്കു ഭാഗം ഹര്യക്ഷനും, തെക്കു ഭാഗം ധൂമ്രകേശനും, പടിഞ്ഞാറു ഭാഗം വൃകനും, വടക്കു ഭാഗംബർഹിസ്സ് ദ്രവിണസ്സിനും നൽകി. ഇന്ദ്രനിൽ നിന്ന് അന്തര്‍ധാന വിദ്യ വശത്താക്കിയ വിജിതാശ്വന് ശിഖണ്ഡിനി എന്ന ഭാര്യയിൽ മൂന്നു പുത്രന്മാർ ജനിച്ചു. അവർ വസിഷ്ഠ ശാപം മൂലം ജന്മമെടുത്ത അഗ്നിപുത്രന്മാരായ പാവകൻ , പാവമാനൻ ശുചി എ ന്നിവരായിരുന്നു. ഇവർ സമര്‍ത്ഥരായിരുന്നെങ്കിലും യാഗാശ്വത്തെ അപഹരിച്ച ഇന്ദ്രനെ വധിക്കാതെ വിട്ടു. വിജിതാശ്വന്‍, സരസ്വതി എന്ന ഭാര്യയിൽ ഹവിർധാനൻ എന്ന ഒരു പുത്രൻ ജനിച്ചു. ഹവിർധാ നൻ ദീർഘ സത്രം നടത്തി , സമാധിയോഗത്തോടു കൂടി ഭഗവാനിൽ സാലോക്യ മുക്തിയെ അദ്ദേഹത്തിന് ഹവിർധാനി എന്ന ഭാര്യയിൽ മൂന്നു പുത്രരുണ്ടായി. ബാർഹിഷ്ത് , ഗയൻ , ശുക്ലൻഎന്നിവരായിരുന്നു പുത്രന്മാർ. ഇവരിൽ ബാർഹിഷത് കർമ്മ കാണ്ഡത്തിലും, യോഗശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യം നേടി. അദ്ദേഹം ഭൂമി മുഴുവൻ കിഴക്ക്അഗ്രമാക്കിയ കുശപ്പുല്ലുകൾ വിരിച്ചു നിരവധി യജ്ഞങ്ങൾ നടത്തി, അതിനാൽ അദ്ദേഹം 'പ്രാചിനബർഹിസ്സ്' എന്ന പേരിൽ പ്രസിദ്ധനായി അദ്ദേഹം ബ്രഹ്മ നിർദ്ദേശ പ്രകാരം സമുദ്ര കന്യകയായ ശതദ്രുതിയെ വിവാഹം ചെയ്തു. പ്രാചീന ബർഹിസ്സിന് അവളിൽ പ്രാചേതസ്സുകൾ എന്ന ഏക നാമത്തോടെ പത്തു പുത്രന്മാർ ഉണ്ടായി. അവർ പിതാവിന്‍റെ നിർദ്ദേശ പ്രകാരം പ്രാജാസൃഷ്ടിക്ക് പ്രാപ്‌തരാകാൻ, ശ്രീ പരമേശ്വരന്‍റെ മന്ത്ര നിർദ്ദേശത്തോടെ സമുദ്രമദ്ധ്യത്തിൽ ഏകാഗ്രചിത്തരായി വിഷ്ണുവിനെ ധ്യാനിച്ചു.

ഭഗവാൻ രുദ്രൻ നിർദ്ദേശിച്ച പ്രകാരം പ്രാചേതസ്സുകൾ ജലത്തിൽ നിന്ന് ഭഗവാൻ വിഷ്ണുവിനെ ധ്യാനിച്ചുതുടങ്ങി. അക്കാലത്തു നാരദമുനി ഒരിക്കൽ പ്രാചീനബർഹിസ്സിന്‍റെ കൊട്ടാരത്തിലെത്തി. അദ്ദേഹം ചോദിച്ചു, 'കർമ്മംകൊണ്ട് അല്ലയോ രാജൻ, അങ്ങ് എന്തു ശ്രേയസ്സാണ് നേടുന്നത്? ശ്രേയസ്സെന്നാൽ, ദുഃഖശാന്തിയും,സുഖലബ്‌ധിയുമാണ്. അത് കർമ്മത്തിലൂടെ സാദ്ധ്യമല്ല. അല്ലയോ രാജൻ! അങ്ങ് യജ്ഞത്തിലൂടെ ഹോമിച്ച, യജ്ഞപശുക്കൾ പരലോകത്തിൽ കൂർത്ത കൊമ്പുകളാൽഅങ്ങയെ കുത്തിനോവിക്കും അവിടുത്തേക്കായി ഞാൻ പുരഞ്ജയൻ എന്നു കീർത്തിമാനായ രാജാവിനെ കുറിച്ചു പറയാം. അദ്ദേഹത്തിന്‌ പേരും, പ്രവർത്തിയും ആർക്കുംഅറിയാത്ത ഒരു കുട്ടുകാരനുണ്ടായിരുന്നു. പുരഞ്ജനൻ തനിക്കു പറ്റിയ ഒരു വാസസ്ഥാനം അന്വേഷിച്ചു. ഭൂമി മുഴുവൻ അലഞ്ഞു. തന്‍റെ കാമനകളെ തൃപ്തിപെടുത്താൻഉതകുന്ന ഒരുവാസസ്ഥലം ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഒരിക്കൽ അദ്ദേഹം തന്‍റെ കാമനകൾക്ക് അനുസരണമായ സ്ഥലം, ഹിമവാന്‍റെ തെക്കു ഭാഗത്തുനാലുദ്‌വാരങ്ങളോടുകൂടിയ ഒരു പുരം ദർശിക്കുകയുണ്ടായി. പുരത്തിന് ചുറ്റും കോട്ടകളും, മതിലുകളും ഉണ്ടായിരുന്നു. ചുറ്റും സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നീ താഴികക്കുടങ്ങളോടു കൂടിയ ഉപഗ്രഹങ്ങളും, പൂന്തോട്ടങ്ങളും ഉണ്ടായിരുന്നു സർഗ്ഗസമാനമായ ആ പുരി പുരജ്ഞൻ, നോക്കി നടന്നു കാണുന്നേരം, യാദൃച്ഛികമായി ഒരു സുന്ദരിയായ യുവതിയെ കണ്ടുമുട്ടി. അവൾക്ക് പത്തു ഭൃത്യന്മാരും, കൂടാതെ ഓരോ ഭൃത്യനും നൂറുവീതം സൈന്യങ്ങളും ഉണ്ടായിരുന്നു. അവളുടെ അംഗരക്ഷകനായി അഞ്ചു തലയുള്ള സർപ്പം അവളെ കാത്തുകൊണ്ടിരുന്നു. പതിനാറുവയസ്സു തികയാത്ത സുന്ദരിയായ ആ കന്യക തനിക്ക് അനുരൂപമായ ഒരാളെ തിരയുന്നതായിതോന്നിപ്പിച്ചിരുന്നു. അവളിൽ പ്രേമ തല്പരനായി, പുരാജ്ഞനൻ അവളോടൊന്നിച്ചു ആ പുരിയിൽ വസിക്കാൻ കന്യകയെ ക്ഷണിച്ചു.

പുരജ്ഞനന്‍റെ അഭ്യർത്ഥന കേട്ട് പുഞ്ചിരിച്ചു കൊണ്ട് ആ കന്യക പറഞ്ഞു, 'അല്ലയോ വീര പുരുഷാ! എന്‍റെയും, അനുയായികളുടെയും മാതാവ്, പിതാവ്, കുലം,ബന്ധുക്കൾ ഇവയെപ്പറ്റിയൊന്നും ഞങ്ങൾക്കറിയില്ല. ഈ പുരത്തിൽ ഞാനും, അനുയായികളും വസിക്കുന്നു. ഞങ്ങൾ ഉറങ്ങുമ്പോൾ ഈ സർപ്പം ഞങ്ങൾക്ക് കാവലായി ഉണർന്നിരിക്കും. ഞാൻ കൊണ്ടു വന്ന കാമഭോഗങ്ങളെ യഥേഷ്ടം അനുഭവിച്ചു കൊണ്ട് അങ്ങ് നവദ്‌വാരങ്ങളോട് കൂടിയ ഈ പുരിയിൽ വസിച്ചാലും. അങ്ങയെ പോലെ പുരുഷ ഗുണമൊത്ത, ഒരുവനുമായി ഗൃഹസ്ഥാശ്രമം നയിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്?, അവർ ഒന്നിച്ച് ആ പുരിയിൽ സസുഖം വസിച്ചു. പുരിക്ക്മുകളിലേക്ക് തുറക്കാവുന്ന ഏഴ് ദ്വാരങ്ങളും അടിയിലായി രണ്ട് ദ്വാവരങ്ങളും ഉണ്ടായിരുന്നു. ഇവയിൽ അഞ്ചെണ്ണം കിഴക്കോട്ടു തുറക്കാവുന്നതും ഓരോന്നു വീതംതെക്കോട്ടും, വടക്കോട്ടും തുറക്കാവുന്നതും, അടിയിലുള്ള രണ്ടു ദ്വാരങ്ങൾ പടിഞ്ഞാട്ടും തുറക്കുന്നതായിരുന്നു. കിഴക്കു ഭാഗത്തു അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഖദ്യോദമെന്നും, ആവിർമുഖിയെന്നും പേരോടു കൂടിയ ദ്വാരത്തിൽ കൂടി, ദ്യുമാൻ എന്ന സഹായിയോടൊത്തു പുരജ്ഞനൻ 'വിഭ്രാജിതം; എന്ന ദേശത്തേക്ക് സഞ്ചരിക്കുന്നു. കിഴക്കു ഭാഗത്തു തന്നെയുള്ള നളിനി, നാളിനി ദ്വാരത്തിൽ കൂടി 'അവദൂതനെന്ന സഹായിയോടൊപ്പം 'സൗരഭം' എന്ന ദേശത്തേക്ക് യാത്ര ചെയ്യുന്നു.കിഴക്കു ഭാഗത്തു തന്നെയുള്ള 'മുഖ്യ എന്ന ദ്വാരത്തിൽ കൂടി, രസജ്ഞനൻ, വിപണൻ എന്നീ സഹായികളോടൊത്ത്, 'ആപണം, ബഹുദനം'; എന്നീ ദേശങ്ങളിലേക്കുസഞ്ചരിക്കുന്നു ദക്ഷിണ ഭാഗത്തുള്ള 'പിതൃഹു' എന്ന ദ്വാരത്തിൽ കൂടി 'ശ്രുതധരൻ' എന്ന സഹായിയുമായി ദക്ഷിണപാഞ്ചാലത്തിലേക്കു യാത്ര ചെയ്യുന്നു. ഇതേസഹായിയുമായി ദേവാഹു എന്ന ദ്വാരത്തിൽ കൂടി ഉത്തര പാഞ്ചാലത്തേക്കു പോകുന്നു. പടിഞ്ഞാറു വശത്തുള്ള ആസുരി എന്ന ദ്വാരത്തിൽ കൂടി 'ദുർമ്മദയെന്ന സഖാവോടൊത്തു 'ഗ്രാമകത്തേക്ക് യാത്ര ചെയ്യുന്നു. പടിഞ്ഞാറു വശത്തു തന്നെയുള്ള നിര്യതി എന്ന ദ്വാരത്തിൽ കൂടി ലുബ്‌ധകൻ എന്ന സഹായിയുമായി വൈശസമെന്നദേശത്തെക്കു തിരിക്കുന്നു ഈ പുരിയുടെ ഇടയിൽ'നിർവാക്‌, പേശസ്‍കൃത്' എന്നീ രണ്ടു സ്ഥാനങ്ങൾ ഉണ്ട്. പുരജ്ഞനൻ ഇവയെ കൊണ്ട് സഞ്ചരിക്കുകയും,പ്രവർത്തിക്കുകയും ചെയ്യുന്നു. അദ്ദേഹം 'വിഷുചിനെന്ന സഖാവോടൊത്തു അന്തപുരത്തിൽ പ്രവേശിക്കുമ്പോൾ, കാമ മോഹാദികൾക്ക് അടിമപ്പെട്ട്, സ്ത്രീജിതനായിമാറുന്നു.

ഒരുനാൾ വില്ലാളി വീരനായ പുരജ്ഞനൻ സ്വർണ കവചം ധരിച്ചു , അസ്ത്രങ്ങളൊടുങ്ങാത്ത ആവനാഴിയും വേഗത കൂടിയ അഞ്ചു കുതിരകളെ പുട്ടിയതും, രണ്ടു തണ്ടുകൾഘടിപ്പിച്ചതും രണ്ടു ചക്രങ്ങളോട് കൂടിയതും ഒരച്ചുതണ്ടുള്ളതും, മൂന്ന് കൊടികൾ കെട്ടിയതും, അഞ്ച് കെട്ടു കയറിട്ടതും, കടിഞ്ഞാൺ, സാരഥി, ഇരിപ്പടം ഇവ ഓരോന്ന് വീതമുള്ളതും രണ്ടു നുക കുറ്റികളോട് കൂടിയതും, അഞ്ചു വിധത്തിലുള്ള ആയുധങ്ങൾ നിറച്ചതും ഏഴ് ആവരണങ്ങളോട് കൂടിയതും , അഞ്ചുവിധത്തിലുള്ള ഗതിയോടുകൂടിയതും, സ്വർണമയമായ ഉപകരണങ്ങൾ നിറച്ച തുമായ, രഥത്തിൽ കയറി, പതിനൊന്നു സൈന്യ വിഭാഗത്തിന്‍റെയും അധിപനായി പഞ്ച പ്രസ്ഥം എന്ന വനത്തിലേക്ക് നായാട്ടിനു പോയി. നായാട്ടിനെന്ന വ്യാജേന അദ്ദേഹം കണക്കിൽപ്പെടാത്ത ദുഷ്ടമൃഗങ്ങളെയും സാധു മൃഗങ്ങളെയുംവധിച്ചു. മാംസപ്രിയരായ രാജാക്കന്മാർപോലും ആവശ്യത്തിന്മാത്രം നായാട്ട് നടത്തുക എന്ന ശാസ്ത്ര തത്വം പുരജ്ഞനൻ ഉൾക്കൊണ്ടില്ല. അനന്തരം ക്ഷീണിച്ചു കൊട്ടാരത്തിലെത്തിയ അദ്ദേഹം ആഹാരം കഴിച്ചു വിശ്രമിച്ചശേഷം, ഉന്മേഷംവീണ്ടെടുത്തു തന്‍റെപത്നിയെതിരഞ്ഞു. അവരെ കാണാത്തതിൽദുഃഖിതനായി അദ്ദേഹം അന്തപുര സ്ത്രീകളോട് തിരക്കി. അന്തഃപുര സ്ത്രീകൾ, രാജ്ഞി വെറും നിലത്തുശയിക്കുന്നതായി അറിയിച്ചു. പുരജ്ഞന ൻ, ആശ്വാസ വാക്കുകളാൽ പത്നിയെ അനുനയിപ്പിച്ചു, തന്‍റെ ഇഗിതങ്ങൾ പൂർത്തീകരിച്ചു. അദ്ദേഹത്തിന് അനേകം പുത്രന്മാരും,നൂറ്റിപത്തു പുത്രിമാരുമുണ്ടായി. പുത്രമിത്രാദി ഗുണങ്ങളാൽ അഭിമാനിതനായ രാജാവ് കാലം കടന്നു പോയത് അറിഞ്ഞില്ല. ഈസമയത് 'വാർദ്ധക്യം ബാധിച്ചുപുത്രക്രമേണ പുജ്ഞനനെയും അന്തപുര സ്ത്രീകളെയും. ഈസമയത്ത് 'ചണ്ഡവേഗൻ; എന്ന ഗന്ധർവ്വൻ തന്‍റെ മുന്നൂറ്റി അറുപതു അനുചരന്മാരുമായി പുരജ്ഞന പുരിയെ ആക്രമിച്ചു.അവരോടൊപ്പം ഗന്ധർവ്വ സ്ത്രീകളുണ്ടായിരുന്നു അവരോട് പ്രജാഗരൻ എന്ന സർപ്പം എതിർത്തു നിന്നു. ഒറ്റക്ക് അനേകം ശതുക്കളോടു എതിർക്കേണ്ടി വന്ന പ്രജാഗരൻക്ഷീണിതനായി.

ഈ സമയം പുത്രജ്ഞനൻ പാഞ്ചാല വാസികൾ നൽകിയ കപ്പം സ്വീകരിച്ചു, നാരീസേവ ചെയ്‌തും , മദ്യപാനം ചെയ്‌തും മരണഭയം മറന്നു. അങ്ങനെയിരിക്കെ കാലപുത്രിയായഒരു കന്യക വരനെ തേടി ത്രിലോകങ്ങളിൽഅലഞ്ഞു. ദുർഭഗ എന്നുഖ്യാതി കേട്ട അവളെ സ്വീകരിക്കാൻ ആരും തയ്യാറായില്ല. ഒരിക്കൽ യയാതിപുത്രനായ പുരു അവളെ സ്വയംവരിച്ചിരുന്നു. ഒരിക്കൽ കാല കന്യാ എന്നെയും വരിക്കാൻ മോഹിച്ചു. അതിനു തയ്യാറാകാതിരുന്ന നാരദനെന്ന എന്നെ അവൾ 'എന്‍റെ അപേക്ഷ നിരസിച്ച ഭവാൻ ഒരിടത്തുംസ്ഥിരമായി വസിക്കാൻകഴിയാത്തവനാകട്ടെ! അതിനു ശേഷം നാരദന്‍റെ ഉപദേശ പ്രകാരം കാലകന്യ ഭയനെന്ന യവന രാജാവിനെ പ്രാപിച്ചു.

കാലകന്യ, യവനേശ്വരനായ ഭയനെ സമീപിച് തന്നെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. ദുർഭഗയും, അമംഗളയുമായ കാലകന്യേ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം തന്‍റെ സഹോദരനായ പ്രജ്‌വരനോടൊന്നിച്ചു അവ്യക്തമാർഗത്തിൽ സൈന്യത്തോടൊപ്പം ചരിക്കാൻ നിർദേശിച്ചു. യുവനേശ്വൻ അവളെ സഹോദരീ ഭാവത്തിൽ സ്വീകരിച്ചു. ഒരിക്കൽ യുവനേശ്വൻ, കാലകന്യയോടും, പ്രജ്വരനോടും തന്‍റെ സൈന്യബലത്തോടും ഒപ്പം പുരഞ്ജനപുരിയിലെത്തി. അവിടെ പുരം കാക്കുന്ന പ്രജാഗരൻ എന്നക്ഷീണിച്ചവശനായ സർപ്പത്തെ അവർ കണ്ടു. കാലകന്യക പുരജ്ഞനപുരത്തെ ബലമായി ആക്രമിച്ചു കീഴ്പെടുത്തി. അവളാല്‍ ആക്രമിക്കപ്പെടുന്ന പുരുഷൻദുര്ബലനായിത്തീരുന്നു. ഈ സമയം നോക്കി യവനേശനും സംഘവും പുരദ്‌വാരങ്ങളിലൂടെ അകത്തുകയറി.

തീർത്തും ദുര്ബലനും, കാമമോഹങ്ങളുടെ പിടിയിൽ നിന്ന് വിമുക്തി നേടാത്തവനുമായ പുരജ്ഞനൻ, പുരിവിടാൻ നിർബന്ധിതനായി. യവനേശന്‍റെ ഇച്ഛ പ്രകാരം പ്രജ്വരൻ പുരം ചുട്ടെരിച്ചു. യവനന്മാർ കഴുത്തിന് കുത്തി പിടിച്ചപ്പോഴും, തന്‍റെ അഭാവത്തിൽ പത്‌നി ക്ക്‌ ഉണ്ടാകുന്ന കഷ്ടപ്പാടിനെ കുറിച്ചാണയാൾ പരിതപിച്ചത്. പത്നിയെ കുറിച്ച്പരിതപിച്ച്, മരണത്തിൽ പോലും ആ ചിന്തയിൽ നിന്ന് മുക്തനാകാത്ത പുരജ്ഞനൻ, പിന്നീട്

വിദർഭ രാജാവിന്‍റെ കൊട്ടാരത്തിൽ ഒരുത്തമ കന്യകയായി പുർജ്ജനിച്ചു. മഹാപരാക്രമിയായ മലയഡ് ജൻ എന്ന പാണ്ഡ്യ രാജാവ്, വിദർഭ കന്യയെ വേട്ടു. അവർക്ക് ഏഴുപുത്രന്മാരും, ഒരു പുത്രിയും ജനിച്ചു. മലയധ്വജന്‍റെ പുത്രന്മാരാണ് പിൽക്കാലത്തു് ദ്രാവിഡരാജ്യത്തിലെ രാജാക്കന്മാർ. മന്വരാവസാനം വരെ രാജ്യം ഭരിച്ചത് അവരുടെ സന്താനപരമ്പരകളാണ്. വ്രതനിഷ്ഠയോടെ വർത്തിച്ച മലയധ്വജ പുത്രിയെ അഗസ്ത്യ മുനി വിവാഹം ചെയ്തു. അവർക്ക് ദൃഢച്യുതൻ എന്നപുത്രനും, പുത്രന് ഇധ്മവാഹൻ എന്നപുത്രനുമുണ്ടായി 'ഒടുവിൽ രാജ്യം മക്കൾക്ക് പകുത്തു നൽകിയ മലയധ്വജൻ സന്യാസവൃത്തി തേടി,പത്‌നിയും അദ്ദേഹത്തെ പിന്തുടർന്നു.

ബ്രഹ്മനിഷ്ഠയിൽ മുഴുകി, ബ്രഹ്മത്തിൽ ആത്‌മാവിനെ ദർശിച്ചു, ഒടുവിൽ ആ ദർശനംപോലും ഇല്ലാതാക്കി ജീവന്മുക്തനായി. തന്‍റെ ഭർത്താവ് അപ്പോഴും ധ്യാനനിഷ്ഠയിലാണെന്നു ധരിച്ചു, വിദർഭ കന്യക ദിവസങ്ങളോളം അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഒടുവിൽ അദ്ദേഹം ദേഹം ത്യജിച്ചെന്നറിഞ്ഞ അവർ പൊട്ടിക്കരഞ്ഞു. അവർവിളിച്ചു പറഞ്ഞു 'അല്ലയോ രാജർഷേ ! ഉണരൂ ദസ്യുക്കളുടെയും, സാമന്തന്മാരുടെയും ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കൂ'.

ഒടുവിൽ യാഥാര്‍ത്ഥ്യം അംഗീകരിക്കാൻ തയ്യാറായ അവൾ സ്വയം ചിതയൊരുക്കി. ഭർത്തൃ ശരീരം ദഹിപ്പിച്ച ശേഷം , ചിതയിൽ ചാടാനൊരുങ്ങിയ അവളെ തടുത്തുകൊണ്ട്പണ്ടത്തെ അവളുടെ മിത്രമായ, ആത്മ ജ്ഞാ നിയായ ഒരു ബ്രാഹ്മണന്‍ എത്തി. 'അദ്ദേഹം പറഞ്ഞു 'നീ യഥാർത്ഥത്തിൽ ആരാണെന്ന് നീയറിയുന്നില്ല. ഈ ചിതയിലെരി ഞ്ഞമഹാനുമായി നിനക്കൊരു ബന്ധവുമില്ല. നമ്മൾ മാനസരോവരത്തിലെ അരയന്നങ്ങളായിരുന്നു. ഭൗതിക സുഖങ്ങളിലുള്ള ആസക്തിമൂലം നീ മിത്രമായ എന്നെവെടിഞ്ഞുപോന്നതാണ് 'ഒടുവിൽ നീ കേവലം ഒരു സ്ത്രീജിതനായി തീർന്നു, അവളാണ് സര്വസവും എന്നോർത്ത് സ്വന്തം അസ്തിത്വം അവിടെ ഹോമിച്ചു. നീ സ്ത്രീജിതനായപുരജ്ഞന നോ , വിദര്ഭകന്യയോ അല്ല. നീ ഞാനാണെന്ന് അറിഞ്ഞാലും, ഞാൻ നീയും. ബ്രാഹ്മണനായ ഹംസത്തിന്‍റെ ഉപദേശംകേട്ട അവർക്ക് നഷ്ടസ്മൃതി തിരിച്ചു കിട്ടി. നാരദ മഹർഷിയുടെ പുരജ്‌നാ ആഖ്യാനം കേട്ട് പ്രാചീന ബർഹിസ്സ് ഇപ്രകാരം പറഞ്ഞു. മഹർഷേ ! അവിടുത്തെ വാക്കുകളുടെ ആന്തരീകാര്ദ്ധം കർമ്മമോഹിതനായ എനിക്ക് വഴിയാം വണ്ണം ഗ്രഹിക്കാൻ കഴിഞ്ഞില്ല.

നാരദർ പറഞ്ഞു ,'ബർഹിസ്സ് ! ഞാൻ വിശദമാക്കാം. പുരജ്ഞനനെ ജീവാതമാവായി അറിയുക. ആ ജീവൻ കർമ്മാനുസൃതമായി ഒന്നോ, രണ്ടോ, ചിലപ്പോൾ അതിൽ കൂടുതലോ ഉള്ള പുരങ്ങളെ(ശരീരങ്ങളെ ) സ്വീകരിക്കുന്നു. ജീവാത്മാവിൻറെ മിത്രം ഈശ്വരനാണ്. നാമം, കർമ്മം , ഗുണം ഇവകൊണ്ട് ഈശ്വരനെ അറിയാനാവില്ല.ജീവാത്മാവ് പ്രകൃതിഗുണങ്ങളെ സ്വീകരിക്കാൻ ഇച്ഛിച്ചപ്പോൾ, നവദ്വാരങ്ങൾ , രണ്ടുകൈയ്യ്‌ , രണ്ടു കാല് ഇവയോടുകൂടിയ മനുഷ്യശരീരമാണ് ഉത്തമമെന്ന്കരുതി. ഞാനെന്നും,എന്‍റെതെന്നുമുള്ള ചിന്തയാതൊരുവളാൽ വരുത്തപെട്ടുവോ , ആസ്ത്രീയെ ബുദ്ധിയായി അറിയുക. ബുദ്ധിയെ ആശ്രയിച്ച്, പുരജ്ഞിനി യുടെ കൂട്ടുകാർ, ദശേദ്രിയങ്ങളാണ്.ജ്ഞാനവും, കർമ്മവും ഇവയിൽ കൂടി സാധ്യമാകുന്നു.
അവളുടെ സഖിമാർ ഇന്ദ്രിയ വൃത്തികളാണ്. അഞ്ചു ശിരസ്സോടു കൂടിയ സർപ്പം, പ്രാണൻ, അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ എന്നീ പഞ്ച വിധത്തിലുള്ള പ്രാണപ്രവൃത്തികളാണ്. സൈന്യാധിപൻ കർമ്മേന്ദ്രിയങ്ങളുടെയും ജ്ഞാനേദ്രിയങ്ങളുടെയും നാഥനായ മനസ്സാണ്. പാഞ്ചാലദേശം, ശബ്ദാദി വിഷയങ്ങളാണ്. ഒൻപതുവാതിലുകളുള്ളപുരം നവദ്വാരങ്ങളോട് കൂടിയ മനുഷ്യശരീരം.

രണ്ട് നേത്ര ദ്‌വാരങ്ങൾ , രണ്ട് നാസികാദ്വാരങ്ങൾ , രണ്ടു കർണ്ണ ദ്വാരങ്ങൾ ഗുഹ്യം ,ഗുദം ,വായ എന്നീ ഒൻപതു ദ്വാരങ്ങളിൽ കൂടി ജീവത്‌മാവ്‌, അതാത് ഇന്ദ്രിയ ശക്തികളോടൊത്തു പുറത്തേക്ക് പോകുന്നു. രണ്ട് നേത്ര ദ്വാരങ്ങൾ, രണ്ടു നാസികാ ദ്വാരങ്ങൾ ,വായ ഇവ അഞ്ചും കിഴക്കു ഭാഗത്തുള്ള പുര ദ്വാരങ്ങളാണ്. ദക്ഷിണോ ഉത്തരദേശങ്ങളിലായി രണ്ടു കർണ്ണ ദ്വാരങ്ങളും. പശ്ചിമ ദിക്കിലായി മല ദ്വാരവും, ഗുഹ്യ ദ്വാരവും സ്ഥിതി ചെയ്യുന്നു. ഖദ്യോതം, ആവിർമുഖി എന്ന് അർത്ഥമാക്കുന്നത്,നേത്രങ്ങളിലൂടെ രൂപ ജ്ഞാനം പ്രാപ്തമാമാകുന്നു. നളിനി, നാളിനി എന്നത് നാസാദ്വാരങ്ങളും, സൗരഭം ഗന്ധവും, ഘ്രാണേദ്രിയമാണ്. അവദൂതനെന്ന മിത്രം. മുഖ്യ എന്നാൽമുഖവും, വിപണൻ വാഗീന്ദ്രിയവും, രസജ്ഞനൻ രസനേ ദ്രിയവുമാണ്. ആപണ ദേശം ലോകവ്യവഹാരവും, ബഹുദനദേശം നാനാ വിധത്തിലുള്ള അന്നവുമാണ്. പിത്രുഹുവലത്തേ ചെവിയും, ദേവഹു ഇടത്തെ ചെവിയുമാണ്. പാഞ്ചാല ദേശമെന്നത് പ്രവർത്തിപരവും, നിവർത്തിപരവുമായ ശാസ്ത്രങ്ങളാണ്. ശ്രുതധരൻ എന്ന സഖാവ്ശ്രോതേന്ദ്രിയമാകുന്നു. അവയുടെ നിർദ്ദേശമറിഞ്ഞു ജീവത്‌മാവ്‌ , പ്രവൃത്തിപരമായ ശാസ്ത്രങ്ങൾ മനസ്സിലാക്കി പിതൃയാനത്തിലേക്കും, നിവൃത്തി പരമായ ശാസ്ത്രങ്ങൾ ഉൾക്കൊണ്ട് ദേവയാനത്തിലേക്കും സഞ്ചരിക്കുന്നു. ആസുരി എന്നത് ഗുഹ്യ ദ്വാരമാണ്. ഗ്രാമകദേശമെന്നു പ്രസ്താവിച്ചത് സ്ത്രീവിഷയവും, ദുർമ്മദൻ സ്ത്രീയോനിയുമാകുന്നു. നിര്യതി എന്നത് മലദവ് വാരവും, വൈശസമെന്നത് നരകവും, ലുബ്‌ധകൻ പായു എന്ന ഇന്ദ്രിയവുമാകുന്നു. കൈകാലുകളെ രണ്ടന്ധകന്മാരായി കണക്കാക്കുന്നു. അവ കൊണ്ട്ജീവാത്മാവു

പ്രവർത്തിക്കുകയും, സഞ്ചരിക്കുകയും ചെയ്യുന്നു. അന്തപുരമെന്നത് ഹൃദയവും, വിഷുചിനൻ മനസ്സുമാകുന്നു.

ജാഗ്രത്, സ്വപ്നാവസ്ഥകളിൽ കേവലം സാക്ഷി മാത്രമായ ആത്‌മാവ്‌ ബുദ്ധിക്കനുസരണമായി ത്രിഗുണങ്ങളെ സ്വീകരിക്കുന്നു. രഥമെന്നത് ശരീരവും, കുതിരകൾ ഇന്ദ്രിയങ്ങളും, ഗതികാലഗമനവും, ചക്രങ്ങൾ പുണ്യപാപങ്ങളും, കൊ ടികൾ ത്രിഗുണങ്ങളും, അഞ്ചു ബന്ധങ്ങൾ പ്രാണ പ്രവൃത്തികളും, കടിഞ്ഞാൺ മനസ്സും സുതൻ ബുദ്ധിയും, ഇരിപ്പടം ഹൃദയവും , രഥത്തിന്‍റെ നുകങ്ങൾ സുഖദുഃഖവും, മാർഗ്ഗം ശബ്ദാദി വിഷയങ്ങളും സപ്‌താവരണങ്ങൾ, സപ്തധാതുക്കളും ആകുന്നു. മനസ്സിന്‍റെ ചേഷ്ടകളാണ് പുറമേക്കുള്ള ഗതി ഭേദങ്ങളായി പറഞ്ഞത്. സൈന്യാധിപൻ മനസ്സുൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെ അധിപന്മാരാണ്. പഞ്ച പാപങ്ങളാകുന്നു വിനോദം. മൃഗതൃഷ്ണയാകുന്നു നായാട്ട്. ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ പകലാണ്. ആരുംതന്നെ ഇഷ്ടപെടാത്ത കാലകന്യകയെ മൃത്യുവായ യവനേശൻ സ്വീകരിച്ചു. സൈന്യം ആധിവ്യാധികളാണ്. പ്രജ്വരൻ ജീവികളെ പീഡിപ്പിക്കുന്ന രണ്ടുവിധത്തിലുള്ള ജ്വരങ്ങളാണ്. ജീവൻ, സ്വയം പ്രകാശിക്കുന്നവയും, സ്വാത്വിക, രാജസ, തമോ ഗുണങ്ങൾക്കനുസരണംമായ കർമ്മ പരമായ പ്രകൃതിഗുണങ്ങൾ സ്വീകരിക്കുന്നതിനാൽ പുനറ്ജ്ജനിക്കുന്നു. രാജസഗുണാനുസാരിയായ ശരീരം ,മനുഷ്യ ശരീരം വീണ്ടും ഉൾക്കൊണ്ട് ക്ലേശങ്ങളിൽ പെട്ടുഴലുന്നു, താമസക്കാർ,തിര്യങ് യോനികളിൽ പുനർജ്ജനിക്കുന്നു. ആധിദൈവീകം, അധി ഭൗതികം, അദ്ധ്യാത്‌മികം എന്നീ ത്രിവിധ താപ ത്രയങ്ങളിൽ ഒന്നിനോടും ബന്ധമില്ലാതെ ജീവന്നിലനിൽക്കാനാവില്ല. പ്രായശ്ചിത്തം കൊണ്ട്, തലയിലെ ചുമടിന്‍റെ ഭാരം, തോളിലേക്ക് ഇറക്കി വയ്ക്കും പോലെയാകുന്നുള്ളു. എന്നാൽ സ്ഥായിയായ ദുഃഖ ശമനം ഉണ്ടാകുന്നില്ല.ഫലേച്ഛ കൂടാതെയുള്ള ഭഗവദ് ഭക്തികൊണ്ട് ജ്ഞാന വൈരാഗ്യാദികൾ ഉണ്ടാകുന്നു. അല്ലയോ രാജൻ !ജഗദീശ്വരനായ വിഷ്ണുവിന്‍റെ മഹിമ എത്രയെന്ന് യോഗികൾക്കു പോലുംകണ്ടെത്താനാവില്ല.

വേദത്തിൽ മുഴുകിയവർക്കും, ഇന്ദ്രാദി ദേവന്മാരെ ആരാധിക്കുന്നവർ പോലും, സാക്ഷാത് ജഗദീശ്വരൻ ആരെന്ന് അറിയുന്നില്ല. ഭഗവത് കടാക്ഷം ലഭിച്ചവർ ലൗകികവും,വൈദികവുമായ എല്ലാം വെടിയുന്നു. അല്ലയോ രാജൻ! വേദ വ്യാഖ്യാനങ്ങളിൽ ഒന്നും ഒതുങ്ങുന്നതല്ല ഭഗവാന്‍റെ ഗരിമ. രാജൻ! അങ്ങ് ഭൂമി മുഴുവൻ കിഴക്കോട്ട് ദർഭ വിരിച് അനേകം യാഗകർമ്മങ്ങൾ ചെയ്തെങ്കിലും അതെല്ലാം ജഗദീശ്വര പ്രീതി നേടിയോ എന്നു ചിന്തിച്ചു കാണില്ല. അതിനുള്ള ഏക മാർഗ്ഗം നിഷ്കളങ്ക ഭക്തി ഒന്നുമാത്രമാണ്.ജഗദീശ്വരനായ ശ്രീ ഹരിയുടെ പാദകമലങ്ങളെ ശരണം പ്രാപിക്കുകയാണ് മുക്തിക്കുള്ള ഏകമാർഗ്ഗം. നാരദ മഹർഷി തുടർന്നു 'അല്ലയോ രാജൻ! അങ്ങയുടെ സംശയങ്ങൾക്കെല്ലാം ഞാൻ കൃത്യമായ ഉത്തരം തന്നിരിക്കുന്നു. ഒരു ഉദ്യാനത്തിൽ പുല്ലു മേഞ്ഞു കൊണ്ടും, ഇണയോട് ചേർന്നുകൊണ്ടും വണ്ടുകളുടെ മൂളിപ്പാട്ടിൽലയിച്ചുകൊണ്ടും, അതേസമയം ജീവനപഹരിക്കാനായി മുന്നിലെത്തുന്ന ചെന്നായ്ക്കളെ തെല്ലും ഗൗനിക്കാതെ നടന്നകലുന്നതും, വേടന്‍റെ അമ്പേറ്റു പിൻഭാഗം പിളർന്നിരിക്കുന്ന ഒരു മാനിനെ അങ്ങ് സങ്കല്പിക്കുക. ഇതിന്‍റെ ആന്തരികാർദ്ധം ഞാൻ വിശദീകരിക്കാം.ഇവിടെ ഉദ്യാനത്തിൽ വിടർന്നു നിൽക്കുന്ന പൂക്കൾക്കുസമാനമായ സ്ത്രീകൾ. ഉദ്യാനം അവർ വസിക്കുന്ന ഗൃഹം. പൂക്കളുടെ സുഗന്ധവും, മധുവും ലൗകിക സുഖങ്ങളാണ്. വണ്ടുകളുടെമൂളിപ്പാട്ട്നാരികളുടെകൊഞ്ചിക്കുഴലുകളാണ്. ചെന്നായ്ക്കൾ ആയുസ്സിനെ കവർന്നെടുക്കുന്ന കാലമാണ്. ഇന്ദ്രിയ സുഖങ്ങളിൽ മുഴുകിയ ഒരുവൻ കാലത്തിന്‍റെ ഗതിയെ കുറിച്ച്ചിന്തിക്കുന്നില്ല. വേടന്‍റെ അമ്പ്മൃത്യുവാണ്‌. മാൻ മനുഷ്യ ശരീരം തന്നെ.

അതിനാൽഅങ്ങ് മോക്ഷേച്ചു ആയതിനാൽ ഇന്ദ്രിയസുഖങ്ങളെ ചിത്തത്തിലടക്കി , ചിത്തത്തെ ഹൃദയത്തിലുറപ്പിച്ചു, ഗൃഹചിന്ത വെടിഞ്ഞുഭഗവാനെ മാത്രം ഉപാസിക്കുക.പഞ്ചതന്മാത്രകൾ,ദശേദ്രിയങ്ങൾ, മനസ്സ് എന്നിവകൂടിച്ചേർന്നതും ത്രിഗുണാത്തമകവുമായ ലിംഗ ശരീരത്തോട് ചൈതന്യംചേരുമ്പോൾ അത് ജീവനാകും. ജീവന്‍റെ ചൈതന്യംനശിക്കുമ്പോൾ , അത് ലിംഗശരീരമാകും, പിന്നീട് മറ്റൊരു ചൈതന്യം ഉൾകൊള്ളാൻ വെമ്പുന്നു. ലിംഗശരീരമാണ്, ഹർഷം, ശോകം, ഭയം സുഖദുഃഖങ്ങൾ ഇവ അറിയുന്നത്.സംസാര ബന്ധത്തിന് കാരണം മനസ്സാണ്. അല്ലയോ രാജൻ! ഞാൻ ലിംഗ ശരീരത്തെ ഒന്നുകൂടി വ്യക്തമാക്കാം. പുല്ലട്ട എപ്രകാരമാണോ പുതിയതൊന്നു ലഭിക്കും വരെ ആദ്യത്തേതിനെ കൈവെടിയാതിരിക്കുന്നത്, അതുപോലെ ലിംഗ ശരീരവും പ്രാരാബ്ധ കർമ്മങ്ങൾഅനുഭവിച്ചുതീർന്ന്, പുതിയ ഒരു ശരീരം ലഭിക്കും വരെ പഴയതിൽ നിലനിൽക്കും. അതിനാൽ അങ്ങ് ബന്ധമുക്തനാകാൻ ശ്രീ ഹരിയെ സേവിക്കുക.

മൈത്രേയ മഹർഷി വിദുരരോട് പറഞ്ഞു 'നാരദ മഹർഷി ഇപ്രകാരം പ്രാചീന ബർഹിസ്സിനെഉപദേശിച്ചുസിദ്ധ ലോകത്തേക്കു ഗമിച്ചു. രാജാവ് രാജ്യ ഭരണംപുത്രന്മാരെ ഏല്പിച്ചു തപസ്സിനായി കപിലാശ്രമത്തിലേക്കു തിരിച്ചു.

ഓം നമോ ഭഗവതേ വാസുദേവായ!!!

( തുടരും )

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories