വിവാഹബന്ധത്തിന് തയ്യാറെടുക്കുന്ന അവിവാഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള പങ്കാളിയെ ലഭിക്കും. ഒരു വിനോദയാത്രക്ക് എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. കുടുംബത്തിനേയും കൂട്ടുന്നത് നന്ന്. നിങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. കൂടുതല്‍ വിജയങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ ആത്മാര്‍ത്ഥവും അര്‍പ്പബോധത്തോടെയുമുള്ള ശ്രമങ്ങളിലൂടെയായിരിക്കും. വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാരം അനുകൂലമല്ല. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നിങ്ങളുടെ പഠന കാര്യത്തില്‍ തുപ്തിയുണ്ടാകില്ല. നിങ്ങള്‍ രാല്ല്രീയപ്രവര്‍ത്തകനാണെങ്കില്‍ ഈ വാരം നിങ്ങള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. നിങ്ങളെ കേന്ദ്രീകരിച്ച് പല പ്രവര്‍ത്തനങ്ങളും നടക്കും. അതില്‍ നിങ്ങള്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. കായികരംഗത്തുള്ളവര്‍ക്ക് മത്സരങ്ങളില്‍ വളരെ നന്നായി ശോഭിക്കാന്‍ കഴിയും. അതിനാവശ്യമായ ഊര്‍ജ്ജ്വസ്വലത നിങ്ങള്‍ക്കുണ്ട്. സ്വയം പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ശോഭിക്കാന്‍ കഴിയും. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വാരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള്‍ നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില്‍ തെറ്റില്ല. ഈ വാരം ആരോഗ്യവും മാനസ്സിക ബലവും വര്ദ്ധിക്കുന്നതായി അനുഭവപ്പെടും. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 8, 9
|