റൊമിയോ ജൂലിയറ്റ് ജോടികള്ക്ക് അപ്രതീക്ഷിത സന്തോഷമുണ്ടാവുന്ന വാരം. നിങ്ങളുടെ പ്രണയ കാര്യം അറിഞ്ഞാല് വേണ്ടപ്പെട്ടവരുടെ പ്രതികരണം എന്താവുമെന്ന പേടിയുണ്ടാകും. പേടിക്കണ്ട. ഈ വാരം അത് അറിയിക്കാന് ഉത്തമമാണ്. ധൈര്യമായി അറിയിക്കൂ. പ്രതികരണം വളരെ അനുകൂലമായിരിക്കും. വിവാഹിതര് അവരൂടെ പങ്കാളിയുടെ കാര്യങ്ങള് അന്യോന്യം വളരെ താത്പര്യമെടുക്കും. ഈ വാരം അവര്ക്കുണ്ടായ ഒരു സംഘര്ഷത്തില് നിന്നും തലയൂരാന് അവരെ സഹായിക്കേണ്ടിയിരിക്കുന്നു. വീട്ടില് ഒരു ആഘോഷം നടക്കാന് സാദ്ധ്യതയുണ്ട്. മുതിര്ന്നവരും മാതാപിതാക്കളും ആവേശകരമായ വാര്ത്തകള് കൊണ്ടുവരും. വളരെ അകലെ താമസിച്ചിരുന്ന ഇവര് തമ്മില് ഒരു കൂടിച്ചേരലിന് സാധ്യതയുണ്ട്. അത് കഴിയുന്നതും ഒരാഘോഷമാക്കുക. ഇങ്ങനെയൊരു രംഗം കാണാന് ചിലപ്പോള് വളരെക്കാലമെടുത്തൂയെന്നു വരും. കുട്ടികള് മാതാപിതാക്കളുമായി അഭിമാനിക്കാവുന്ന നിമിഷങ്ങള് പങ്കിടും. കുട്ടികള് ഈ വിജയത്തിനുവേണ്ടി കഠിന പ്രയത്നം തന്നെ നടത്തിയതാണ്. അതിനാല് അവര് അഭിനന്ദനത്തിന് തികച്ചും അര്ഹരാണ്. നിങ്ങളുടെ തുണ അവര്ക്ക് പലതും നേടാന് പ്രചോദനമാകും. തൊഴിലന്വേഷകര്ക്ക് അനുകൂല വാരം. അവസരങ്ങള് ലഭിക്കും. ശരിയായത് തെരഞ്ഞെടുക്കാന് ശ്രമിക്കുക. അതിന് നിങ്ങളുടെ അറിവും അനുഭവങ്ങളും മനസ്സാക്ഷിയും സഹായിക്കും. ബിസിനസ്സുകാര്ക്ക് ഈ വാരം വളരെ അനുകൂലമായിരിക്കും. കമ്പോളത്തില് നിന്നും പല നല്ല വാര്ത്തകളും ഈ വാരം ഇവര്ക്ക് കേള്ക്കാനിട വരും. . വിദ്ധ്യാര്ത്ഥികള് ഈ വാരം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. പഠനപരമായ കാര്യങ്ങളിലെ സംശയവും തടസ്സവും മാറ്റിത്തരാന് അദ്ധ്യാപകര് മാത്രമല്ല കുടുംബാംഗങ്ങളുടേയും സഹായ സഹകരണങ്ങള് നിങ്ങള്ക്ക് ലഭിക്കും. അദ്ധ്യാപകര്ക്ക് അവരുടെ ലക്ഷ്യത്തിലെത്താന് സാധിക്കും. നിങ്ങളുടെ തൊഴിലിനോടുള്ള ആത്മാര്ത്ഥതയും അര്പ്പണബോധവും തെളിയിക്കാന് ഈ വാരം അവസരം ലഭിക്കും. ഇപ്പോഴുള്ള പ്രവര്ത്തനശൈലി തുടര്ന്നാല് മതി. ആഴ്ചയിലെ നല്ല ദിവസങ്ങള് 25, 31
|