ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അദ്ധ്യായം 11 : ഷഢ് വര്‍ഗ്ഗങ്ങള്‍


അദ്ധ്യായം 11 : ഷഢ് വര്‍ഗ്ഗങ്ങള്‍

ഗ്രഹങ്ങള്‍ നില്‍ക്കുന്ന സ്ഥാനം കൃത്യമായി കണക്കിലെടുത്ത് ആ ഗ്രഹങ്ങളുടെ ആറു തരത്തിലുളള വര്‍ഗ്ഗബലങ്ങള്‍ കണക്കാക്കുന്ന രീതിയെ ഷഢ് വര്‍ഗ്ഗങ്ങള്‍ എന്നു പറയുന്നു.

1. ക്ഷേത്രം - (രാശി - House) 30 ഡിഗ്രി.
2. ഹോര - രാശിയെ രണ്ടായി ഭാഗിക്കുന്നത്. ( 15 ഡിഗ്രി വീതം)
3. ദ്രേക്കാണം - രാശിയെ മൂന്നായി ഭാഗിക്കുന്നത്. (10 ഡിഗ്രി വീതം)
4. നവാംശകം - രാശിയെ ഒന്‍പത് ആയിട്ട് ഭാഗിക്കുന്നത് ( 3 ഡിഗ്രി 20 മിനിറ്റ് വീതം)
5. ദ്വാദാംശകം - രാശിയെ 12 ആയി ഭാഗിക്കുന്നത് ( 2 ഡിഗ്രി 30 മിനിറ്റ് വീതം)
6. ത്രിംശാംശകം - രാശിയെ 30 ആയി ഭാഗിക്കുന്നത്. ( 1 ഡിഗ്രി വീതം)

1. ക്ഷേത്രം (രാശി) (അവനവന്റെ കാര്യം)

ക്ഷേത്രം എന്നാല്‍ രാശി എന്നര്‍ത്ഥം, അതായത് 30 ഡിഗ്രി. ഒരു രാശിയെ അതിന്റെ അധിപനായ ഗ്രഹത്തിന്റെ പേര് ചേര്‍ത്താണ് പറയുന്നത്. ഉദാഃ ചിങ്ങം - സൂര്യക്ഷേത്രം, കര്‍ക്കിടത്തെ ചന്ദ്രക്ഷേത്രം, മേടത്തെ കുജ ക്ഷേത്രം, കന്നിയെ ബുധക്ഷേത്രം എന്നീ പ്രകാരം പറയുന്നു. ഉച്ചരാശിയെ ഉച്ചക്ഷേത്രം എന്നും, നീചരാശിയെ നീചക്ഷേത്രം എന്നും , ശത്രുവിന്റെ ക്ഷേത്രത്തിന് ശത്രുക്ഷേത്രം എന്നും, ബന്ധുവിന്റെ ക്ഷേത്രത്തിന് ബന്ധുക്ഷേത്രം എന്നും, സമന്റെ ക്ഷേത്രത്തിന് സമക്ഷേത്രംഎന്നും പറയുന്നു.

2. ഹോര (ധനാഗമം)

ഹോര എന്നാല്‍ 15 ഡിഗ്രി ആണ്. ഒരു രാശി എന്നാല്‍ 15 ഡിഗ്രികള്‍ ചേര്‍ന്ന രണ്ട് ഹോര എന്നര്‍ത്ഥം. എല്ലാ ഹോരകള്‍ക്കും അധിപന്‍മാരുണ്ട. ഓജരാശിയില്‍ ആദ്യത്തെ ഹോരയുടെ അധിപന്‍ സൂര്യനും, രണ്ടാമത്തെ ഹോരയുടെ അധിപന്‍ ചന്ദ്രനുമാണ്. യുഗ്മരാശിയില്‍ ഒന്നാം ഹോരയുടെ അധിപന്‍ ചന്ദ്രനും, രണ്ടാം ഹോരയുടെ അധിപന്‍ സൂര്യനുമാണ്.

മേടം രാശിയില്‍ 18 ഡിഗ്രി ബുധന്‍ നില്ക്കുന്നു എങ്കില്‍ കുജക്ഷേത്രത്തില്‍ ചന്ദ്രഹോരയില്‍ നില്‍ക്കുന്ന ബുധന്‍ എന്നു പറയുന്നു. മേടം രാശിയില്‍ ആദ്യത്തേ 15ഡിഗ്രിക്കുളളില്‍ ആണ് ബുധന്‍ നില്‍ക്കുന്നത് എങ്കില്‍ സൂര്യ ഹോരയില്‍ നില്‍ക്കുന്ന ബുധന്‍ എന്നു പറയാം. സൂര്യന്‍ സൂര്യഹോരയിലും ചന്ദ്രന്‍ ചന്ദ്ര ഹോരയിലും നില്‍ക്കുന്നത് ഐശ്വര്യമാണ്.

3. ദ്രേക്കാണം (സഹോദര സഹോദരീകാര്യം)

ഒരു രാശിയെ 10 ഡിഗ്രി വീതമുളള മൂന്നു ഭാഗങ്ങളായി തിരിക്കുന്നു. അങ്ങിനെ 10 ഡിഗ്രി വീതമുളള ഓരോ ഭാഗത്തിനും ദ്രേക്കാണം എന്നു പറയുന്നു. ഇതില്‍ ആദ്യത്തേത് ആദിദ്രേക്കാണം എന്നും, രണ്ടാമത്തേതിനു മദ്ധ്യദ്രേക്കാണം എന്നും, മൂന്നാമത്തേതിന് അന്ത്യദ്രേക്കാണം എന്നും പറയുന്നു. ആദിദ്രേക്കാണത്തിന്റെ അധിപന്‍ ആ രാശിയുടെ തന്നെ അധിപനാണ്. മദ്ധ്യദ്രേക്കാണാധിപന്‍ 5 - ആം രാശിയുടെ അധിപനും അന്ത്യദ്രേക്കാണാധിപന്‍ 9 - ആം രാശിയുടെ അധിപനും ആണ്. അതായത് മേടം രാശിയില്‍ ഒന്നാം ദ്രേക്കാണത്തിന്റെ അധിപന്‍ കുജനും, രണ്ടാം ദ്രേക്കാണാധിപന്‍ സൂര്യനും, മൂന്നാം ദ്രേക്കാണാധിപന്‍ ഗുരുവും ആണ്. ഇടവം രാശിയുടേത് ശുക്രനും, ബുധനും, ശനിയും യഥാക്രമം വരുന്നു. മിഥുനം രാശിയുടേത് ബുധനും, ശുക്രനും, ശനിയും യഥാക്രമം വരുന്നു.

എല്ലാരാശിയുടെയും ആദിദ്രേക്കാണം കര്‍മ്മത്തെയും, മദ്ധ്യദ്രേക്കാണം സുഖഭോഗങ്ങളെയും, അന്ത്യദ്രേക്കാണം നാശത്തെയും സൂചിപ്പിക്കുന്നു. സൂര്യനും കുജനും ആദിദ്രേക്കാണത്തിലും, വ്യാഴവും, ശുക്രനും മദ്ധ്യദ്രേക്കാണത്തിലും, ശനിയും, ചന്ദ്രനും അന്ത്യദ്രേക്കാണത്തിലും കൂടുതല്‍ ബലവാന്മാരാണ്. ബുധന്‍ മാത്രംമൂന്നു ദ്രേക്കാണത്തിലും തുല്യഫലദായകനായിരിക്കും

4. നവാംശകം ( എല്ലാകാര്യങ്ങളും ഉറപ്പിക്കാന്‍ , ഭാര്യ-ഭര്‍ത്തൃ കാര്യങ്ങള്‍ , വിവാഹം )

ഒരു രാശിയെ ഒന്‍പത് സമഭാഗങ്ങളായി ( 3 ഡിഗ്രി 20 മിനിറ്റ് വീതം ) ഭാഗിച്ച് അതില്‍ ഏത് ഭാഗത്താണ് ഗ്രഹങ്ങള്‍ നില്‍ക്കുന്നത് എന്നു രേഖപ്പെടുത്തുന്ന രീതിയാണ്. ഒരു രാശി എന്നാല്‍ 2 1/4 നക്ഷത്രങ്ങള്‍ ആണ്. അതായത് 3 ഡിഗ്രി 20 മിനിറ്റ് (15 നാഴിക ) വീതമുള്ള 9 നക്ഷത്രക്കാലുകള്‍ . നക്ഷത്രക്കാലുകളില്‍ ഏതിലാണ് ഒരു ഗ്രഹം നില്‍ക്കുന്നത് എന്നു രേഖപ്പെടുത്തുന്നു.

1 . 1 ഡിഗ്രി മുതല്‍ 3 ഡിഗ്രി -20 മിനിറ്റ്വരെ
2. 3 ഡിഗ്രി -20 മിനിറ്റ് മുതല്‍ 6 ഡിഗ്രി- 40 മിനിറ്റ് വരെ
3. 6 ഡിഗ്രി -40 മിനിറ്റ് മുതല്‍ 10 ഡിഗ്രി വരേ
4. 10 ഡിഗ്രി മുതല്‍ 13 ഡിഗ്രി - 20 മിനിറ്റ് വരെ
5. 13 ഡിഗ്രി - 20 മിനിറ്റ് മുതല്‍ -16 ഡിഗ്രി - 40 മിനിറ്റ് വരെ
6. 16 ഡിഗ്രി - 40 മിനിറ്റ് മുതല്‍ 20 ഡിഗ്രി വരെ
7. 20 ഡിഗ്രി മുതല്‍ 23 ഡിഗ്രി - 20 മിനിറ്റ്വരെ
8. 23 ഡിഗ്രി -20 മിനിറ്റ് മുതല്‍ 26 ഡിഗ്രി - 40 മിനിറ്റ് വരെ
9. 26 ഡിഗ്രി - 40 മിനിറ്റ് മുതല്‍ 30 ഡിഗ്രി വരെ


മേടത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ സ്ഫുടം 3 ഡിഗ്രി 20 മിനിറ്റിന് താഴെയാണെങ്കില്‍ ചന്ദ്രന്‍ അംശിച്ചിരിക്കുന്നത് മേടം രാശിയിലാണ്. 3 ഡിഗ്രി 20 മിനിറ്റിന് മേല്‍ 6 ഡിഗ്രി 40 മിനിറ്റിനുളളിലാണെങ്കില്‍ രണ്ടാമത്തെ അംശകത്തിലാണ് , അതായത് ചന്ദ്രന്‍ അംശിച്ചിരിക്കുന്നത് ഇടവം രാശിയിലാണ്. ചന്ദ്രസ്ഫുടം 26 ഡിഗ്രി 40 മിനിറ്റിന് മേല്‍ 30 ഡിഗ്രിക്കുളളിലാണെങ്കില്‍ ചന്ദ്രന്‍ അംശിച്ചിരിക്കുന്നത് ധനു രാശിയിലാണ് , അതായത് 9 ആം രാശിയില്‍ .

രാശികളെ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ തരംതിരിച്ചിട്ടുളളതാണല്ലോ. ചര രാശിയുടെ അംശകം ആ രാശി മുതലും, സ്ഥിരരാശിയുടെ അംശകം അതിന്റെ 9 ആം രാശി മുതലും ഉഭയരാശിയുടെ അംശകം അതിന്റെ 5 ആം രാശി മുതലും തുടങ്ങുന്നു.

ഉദാ :- (1 ) ഇടവം രാശിയില്‍ നില്‍ക്കുന്ന (സ്ഥിരരാശി) ചന്ദ്രന്റെ സ്ഫുടം 3 ഡിഗ്രി 20 മിനിറ്റിനുളളിലാണെങ്കില്‍ ചന്ദ്രന്റെ അംശകം മകരം രാശിയിലാണ്. ഇതേ ചന്ദ്രന്റെ സ്ഫുടം 3 ഡിഗ്രി 20 മിനിറ്റിന് മേല്‍ 6 ഡിഗ്രി 40 മിനിറ്റിനുളളിലാണെങ്കില്‍ ചന്ദ്രന്റെ അംശകം കുംഭം രാശിയിലാണ്.

ഉദാ :- (2) മിഥുനം രാശിയില്‍ നില്‍ക്കുന്ന (ഉഭയരാശി) ചന്ദ്രന്റെ സ്ഫുടം 3 ഡിഗ്രി 20 മിനിറ്റിനുളളിലാണെങ്കില്‍ ചന്ദ്രന്റെ അംശകം മിഥുനത്തിന്റെ അഞ്ചാം രാശിയായ തുലാം രാശിയിലാണ്. ചന്ദ്രസ്ഫുടം മിഥുനം രാശിയില്‍ 3 ഡിഗ്രി 20 മിനിറ്റിന് മേല്‍ 6 ഡിഗ്രി 40 മിനിറ്റിനുളളിലാണെങ്കില്‍ ചന്ദ്രന്റെ നവാംശകം വൃശ്ചികം രാശിയില്‍ രേഖപ്പെടുത്തുന്നു.

സാധാരണയായി നവാംശകം രേഖപ്പെടുത്തുന്നത് ഗ്രഹനില രേഖപ്പെടുത്തിയ രാശി ചക്രത്തിന്റെ പുറത്താണ്. അല്ലാത്തപക്ഷം വേറെ രാശിചക്രം വരച്ച് അടയാളപ്പെടുത്തുകയും നവാംശകം എന്നു എഴുതുകയും ചെയ്യുന്നു.

ഗ്രഹം നില്‍ക്കുന്ന രാശിയില്‍ തന്നെ അംശകം വന്നാല്‍ അതിനെ വര്‍ഗ്ഗോത്തമം എന്നു പറയുന്നു. വര്‍ഗ്ഗോത്തമം ചെയ്ത ഗ്രഹത്തിന് ഉച്ചക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ബലം ഉണ്ട്. ലഗ്നത്തിന് വര്‍ഗ്ഗോത്തമം ലഭിച്ചാല്‍ ജാതകന്‍ കുലമുഖ്യനായി ഭവിക്കും.

5. ദ്വാദശാംശകം (മാതാപിതാക്കള്‍ )

ഒരു രാശിയെ 12 സമഭാഗങ്ങളായി ഭാഗിച്ച് കിട്ടുന്നതാണ് ദ്വാദശാംശകം (2 ഡിഗ്രി 30 മിനിറ്റ്). 1 ആം ദ്വാദശാധിപന്‍ ഗ്രഹം നില്‍ക്കുന്ന രാശിയുടെ അധിപന്‍ തന്നെയാണ്. തുടര്‍ന്നു ഓരോ ദ്വാദശാംശകത്തിന്റെയും അധിപന്‍ ആ രാശിയില്‍ നിന്നു ക്രമത്തില്‍ 12 രാശിയുടെയും അധിപന്മാരാണ്.

ഉദാ :- ബു 8 ഡിഗ്രി, മ 24 ഡിഗ്രി, ര 18 ഡിഗ്രി

1). രവി 18 ഡിഗ്രി 8 ആം ദശാംശകത്തില്‍ നില്‍ക്കുന്നു. രവി നില്‍ക്കുന്ന രാശിയുടെ 8 ആം രാശിയുടെ അധിപന്‍ - ബുധന്‍
2 ശനി (മന്ദന്‍ ) കര്‍ക്കിടകം രാശിയില്‍ 24 ഡിഗ്രി. 10 ആം ദ്വാദശാംശാധിപന്‍ - മേടം രാശിയുടെ അധിപന്‍ - കുജന്‍
3. ബുധന്‍ മീനം രാശിയില്‍ 8 ഡിഗ്രിയില്‍ നില്‍ക്കുന്നു. 4 ആം ദ്വാദശാംകത്തില്‍ - മിഥുനം അധിപന്‍ - ബുധന്‍ .






6. ത്രിംശാംശകം (തൊഴില്‍ )

ഒരു ഡിഗ്രി വീതം ഒരു രാശിയെ 30 ആയി ഭാഗിക്കുന്നു. ഇതിനെ ത്രിംശാംശകം എന്നു പറയുന്നു. രവിയും, ചന്ദ്രനും ഒഴികെയുളള 5 ഗ്രഹങ്ങള്‍ ആണ് ത്രിംശാംശകാധിപന്മാര്‍ .

ഓജരാശിയില്‍
ആദ്യത്തെ 0 ഡിഗ്രി - 5 ഡിഗ്രി യുടെ അധിപന്‍ കുജന്‍
അടുത്ത 5 ഡിഗ്രിയുടെ അധിപന്‍ 5 ഡിഗ്രി -------> 10 ഡിഗ്രി ശനി
അടുത്ത 8 ഡിഗ്രിയുടെ അധിപന്‍ 10 ഡിഗ്രി -------> 18 ഡിഗ്രി വ്യാഴം
അടുത്ത 7 ഡിഗ്രിയുടെ അധിപന്‍ 18 ഡിഗ്രി -------> 25 ഡിഗ്രി ബുധന്‍
അടുത്ത 5 ഡിഗ്രിയുടെ അധിപന്‍ 25 ഡിഗ്രി -------> 30 ഡിഗ്രി ശുക്രന്‍


യുഗ്മരാശിയാണെങ്കില്‍ നേരെ എതിരായി
ആദ്യത്തെ 0 ഡിഗ്രി - 5 ഡിഗ്രി വരെ അധിപന്‍ - ശുക്രന്‍
അടുത്ത 7 ഡിഗ്രി വരെ അധിപന്‍ 5 ഡിഗ്രി -------> 12 ഡിഗ്രി ബുധന്‍
അടുത്ത 8 ഡിഗ്രി വരെ അധിപന്‍ 12 ഡിഗ്രി -------> 20 ഡിഗ്രി വ്യാഴം
അടുത്ത 5 ഡിഗ്രി വരെ അധിപന്‍ 20 ഡിഗ്രി -------> 25 ഡിഗ്രി ശനി
അടുത്ത 5 ഡിഗ്ര വരെ അധിപന്‍ 25 ഡിഗ്രി -------> 30 ഡിഗ്രി കുജന്‍


ഇപ്രകാരം രാശി അല്ലെങ്കില്‍ ക്ഷേത്രം, ഹോര, ദ്രേക്കാണം, നവാംശകം എ് ഭാഗിച്ചിരിക്കുന്നതില്‍ രാശിക്കും, നവാംശകത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. സാധാരണയായി രാശിയും, നവാംശകവുമാണ് രേഖപ്പെടുത്തുന്നത്.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories