ജ്യോതിഷം

വിഷു ഫലം 2013


അശ്വതി മുതല്‍ 27 നക്ഷത്രക്കാരുടെ 1 വര്‍ഷത്തെ ഫലം (വിഷു ഫലം)


ഭരണി, കാര്‍ത്തിക, രോഹിണി, ആദിശൂലം ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ധനനാശവും രോഗാപത്തുകളും ദുര്‍വ്യയവും, മകയിരം മുതല്‍ മകം വരെ 6 നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും, സല്‍കീര്‍ത്തിയും, പൂരം, ഉത്രം, അത്തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ബന്ധു നാശം, സ്വജന വിരോധം, അപമാനം, മനക്ലേശവും, ചിത്തിര മുതല്‍ മൂലം വരെ 6 നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ലോക ബഹുമാനാദിസ്ഥാനാമാനങ്ങളും ജനപ്രീതി വിശേഷ വസ്ത്രാഭരണ ലാഭവും പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ആയുധം, പശു, പക്ഷി നിമിത്തമായി ദേഹത്തില്‍ മുറിവുണ്ടാകുകയും രോഗാപത്തുകള്‍ അനുഭവിക്കും. അവിട്ടം മുതല്‍ അശ്വതി വരെ ജനനേതൃത്ത്വവും, മേലധികാരികളുടെ പ്രീതിയും അധികാര പ്രാപ്തിയും സുഖവും ഫലം.

വിഷു സംക്രമം

തുലാം ശനി, ല്ലവഇടവ വ്യാഴം, - കൊര്‍ഷം 1188 ആം മാംണ്ട് മീന മാസം 30 ന്‍ (13 . 4. 2013 ) ശനിയാഴ്ച് രാത്രി 1. 30 ന്‍ കാര്‍ത്തിക 4 ആം പാദവും ഇടവക്കൂറും ശുക്ലപക്ഷ ചതുര്‍തിതിഥിയും ആനകരണവും ആയുഷ്മാന്‍ നിത്യയോഗവും കൂടിയ സമയത്ത് അഗ്നിഭൂതോദയം കൊണ്ട് മേട രവി സംക്രമം.

മേട സംക്രമ ഫലം

രാത്രിയിലാകയാല്‍ അത്രന്തം ദുര്‍ഭിക്ഷം ഫലം. അപര രാത്രിലാകയാല്‍ ജാരന്മാര്‍ക്ക് നാശവും, സംക്രമം കാര്‍ത്തിക നക്ഷത്രത്തിലാകയാല്‍ അല്പവര്‍ഷവും ജനങ്ങള്‍ക്ക് ആപത്തും ഭക്ഷ്യധാന്യകുറവും ഭരണ തലങ്ങളില്‍ മാറ്റവും വിലക്കയറ്റവും ഫലം. വേലിയേറ്റമാകയാല്‍ ഉചിത വര്‍ഷവും ഏറ്റവും സുഭിഷവും ഫലം. ചതുര്‍തി തിഥിയിലാകയാല്‍ അതിവര്‍ഷവും വളരെ അനര്‍ത്ഥങ്ങളും വിഘ്നങ്ങളും ഫലം. ആനകരണമാകയാല്‍ ആദ്യം മഴകുറവും ഒടുവില്‍ മഴയില്ലായ്മയും ഫലം. സംക്രമ സമയം ആയുഷമാന്‍ നിത്യയോഗമാകയാല്‍ ആയുര്‍വര്‍ദ്ധനയും ധനലാഭവും ഫലം, രാഹു, ശനി, തുലാം രാശിയിലാകയാല്‍ സസ്യസമൃദ്ധി കുറവും, വിഷ്ടികുറവും, സൌഖ്യവും, സുഖകുറവും, വ്യാഴം ഇടവം രാശിയിലാകയാല്‍ ശിശുക്കള്‍ക്കും, പശുക്കള്‍ക്കും സ്ത്രീകള്‍ക്കും, നാശവും, രാജാക്കന്മാര്‍ തമ്മില്‍ യുദ്ധവും സസ്യനാശവും ഫലം. അഗ്നിഭൂതോദകായാല്‍ ലോകത്തില്‍ പൊതുവേ അഗ്നി ഭയവും അപകടങ്ങളും ഇടിമിന്നലുകളും മൂലം ആപത്തുകളും ഫലം, ചൈത്രാരംഭം വ്യാഴാഴ്ച ആയതിനാല്‍ മഹാ വര്‍ഷവും അനര്‍ത്ഥങ്ങളും ഫലം.

ജല സംബന്ധിയായ മീന രാശിയില്‍ നിന്നും രേവതി നക്ഷത്രത്തിന്‍റെ വ്യാഴന്‍റെ ഉപ ഉപാധിപനായി നില്‍ക്കുന്ന രവി അഗ്നി സംബന്ധിയായ മേടത്തിലേക്ക് മാറുകയാണ്. പകലും രാത്രിയും സമമായി വരുന്ന ദിവസമായി വരുന്ന ദിവസത്തെയാണ് വിഷുവായി ആഘോഷിക്കപ്പെടുത്തത്. രണ്ടു മത്സ്യങ്ങള്‍ പരസ്പരം കടിച്ചു കിടക്കുന്നതാണ് മീനം രാശി. രണ്ടു മത്സ്യങ്ങള്‍ അവയുടെ കിടപ്പില്‍ പോലും ഒരു പ്രത്യേകതയുണ്ട്. മുകളിലും താഴെയുമായിട്ടാണ് അതുകിടക്കുന്നത്, ഈ കിടപ്പിനൊരു പ്രത്യേകതയുണ്ട്. മുന്നോട്ടും പിന്നോട്ടും വലിക്കുന്ന രാശിയാണ് മീനം. മീനത്തിന്‍റെ നാഥന്‍ വ്യാഴനാണ്. വിശേഷണ ബുദ്ധിയുടെ നാഥനാണ് വ്യാഴം. തെറ്റും ശരിയും തീരുമാനിക്കുന്നത് വ്യാഴനാണ്. ഒരു ജാതകത്തില്‍ ഏറ്റവും ബലത്തെ ചിന്തിക്കുന്നത് സുര്യനെയും വ്യാഴനെയും കൊണ്ടാണ്. ശനി തുലാം രാശിയില്‍ രാഹു ബന്ധപ്പെട്ട രവി മേടം രാശിയില്‍ ഉച്ചനായി അശ്വതി നക്ഷത്രത്തില്‍ നില്‍ക്കുന്നു. ചോതി നക്ഷത്രത്തില്‍ ശനിയും കൂടെ രാഹു വിശാഖം നക്ഷത്രത്തിലും, കേതു കാര്‍ത്തിക നക്ഷത്രത്തിലും, രോഹിണി നക്ഷത്രത്തില്‍ ഗുരുവും, അപൂര്‍വ്വ പ്രതിഭാസമുള്ള ഒരു വിഷുവാണ് വരുന്നത്. ഇതിന്‍റെ ഫലമായി ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ക്ക് തെറ്റായ തീരുമാനങ്ങള്‍ ഉണ്ടാകും. അതിന്‍റെ ഫലമായി അനിഷ്ട സംഭവങ്ങളും ഉണ്ടാകും. സൂര്യന്‍ 249 നക്ഷത്ര മേഖലയില്‍ സഞ്ചരിച്ച ശേഷം സ്റ്റെലാര്‍ ആസ്ട്രോളോജി പ്രകാരം ആദ്യ നക്ഷത്ര മേഖലയായ അശ്വതി നക്ഷത്രത്തിലേക്ക് ഒരു വട്ടം കൂടി കടന്നു വരികയാണ്. സൂര്യന്‍റെ പിന്തുണയില്ലാതെ ഒരു ഭാവ ഫലവും അനുഭവിക്കാന്‍ സാധ്യമല്ല 40 ദിവസം കൊണ്ട് 12 രാശികളിലും സൂര്യന്‍ എത്തിചേരുന്നത് ( അംശകരൂപേണ ) ഇതിന്‍റെ ഫലമായി എല്ലാഭാവത്തിന്‍റെയും ഫലം. ആദിത്യന്‍റെ സഹായം കൊണ്ട് മാത്രമേ നടക്കുകയുള്ളു. ഈ വര്‍ഷം ഗുരു മകയിരം, തിരുവാതിര, പുണര്‍തം നക്ഷത്രങ്ങളില്‍ സഞ്ചരിക്കുന്നു ഇത് വിവാഹ രാശിയാണ്. മിഥുനത്തിനെ സംബന്ധിച്ചിടത്തോളം 6,11 ഉം ഭാവധിപനായ കുജന്‍ സഞ്ചരിക്കുന്ന വ്യാഴന്‍, രാഹു സഞ്ചരിക്കുന്നത് വിശാഖം ചോതി നക്ഷത്രങ്ങളിലും, ശനി സഞ്ചരിക്കുന്നത് വിശാഖം, ചോതിയിലും, തുലാം രാശിയുടെ 3, 6 ഉം ഭാവാധിപനായ വ്യാഴത്തിന്‍റെ നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കാന്‍ സാധ്യമല്ല. മേടമാസം കഴിഞ്ഞാല്‍ കന്നി മാസം വരെ കാലസര്‍പ്പയോഗം നടക്കുന്നതിനാല്‍ രവിദശ നടക്കുന്നവര്‍ക്കും ബുധദശ നടക്കുന്നവര്‍ക്കും ഒഴികെ മറ്റാര്‍ക്കും ദശകള്‍ നന്നായിരിക്കുകയില്ല. ആയതിനാല്‍ കുംഭ മാസത്തിലെ വേനല്‍ മഴപോലെ കാലസര്‍പ്പയോഗമില്ലാതെ രവി അംശക രൂപേണ വരുന്ന സമയങ്ങളില്‍ ശുഭ ഫലങ്ങള്‍ നല്‍കും. മേടം രാശിയുടെ ചിഹ്നം മലയാട് ആണ്. മലകളില്‍ കൂടി മുമ്പില്‍ നോക്കാതെ ചാടിക്കളിച്ചു നീങ്ങുന്നു. കാണുന്ന പച്ചിലകള്‍ കടിച്ചു നോക്കുകയും മറ്റൊരാടിനെ കാണുമ്പോള്‍ ഏറ്റുമുട്ടുകയും പരസ്പരം പിടികൂടുകയും ചെയ്യുന്നതുപോലെ ഭരണാധികാരികള്‍ തമ്മില്‍ പിടിവലി കൂടി ഭരണം നടക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ഇവരുടെ ഏറ്റുമുട്ടല്‍ കാരണം കഷ്ടത അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായിരിക്കും. രവി, കുജന്‍, കേതു, ചന്ദ്രന്‍, ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ സ്ഥിതിയനുസരിച്ച് പൊതുവേ വിശേഷണ ബുദ്ധിയെ അക്രമവാസനയിലേക്ക് നയിക്കും. ഇത് ജനങ്ങളുടെ സ്വസ്ത ജീവിതത്തെ ബാധിക്കാം. അപകടങ്ങളും, പ്രകൃതിക്ഷോഭവും, മയക്കുമരുന്നിന്‍റെ ആധിപത്യവും അപകടങ്ങളും, ഭരണാധികാരികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതും, കലാപങ്ങളുണ്ടാകുന്നതിനും മനുഷ്യരിലും, ജീവജാലങ്ങളിലും രോഗപ്രതിരോഗശക്തി കുറയുന്നതും, ഭൌമ ജ്യോതിശാസ്ത്ര പ്രകാരം ഇന്ത്യയുടെ പ്രതിനിദാന രാശി മകരമാണ്. ഗുരു പ്രധാനമായും പൊതു രാജ്യങ്ങള്‍, പൊതുവായ സുഖങ്ങള്‍, പണചിലവുകള്‍ ആരോഗ്യം, ധനകാര്യങ്ങള്‍, ചിലവ്, വരവ്, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം, വിദ്യാഭ്യാസം, സ്വര്‍ണ്ണം, നിയമവ്യവസ്ഥ, ചാരപ്രവൃത്തികള്‍, ബാങ്ക് പോതുസഹായ പ്രവൃത്തികള്‍ ബുദ്ധിപരമായ കാര്യങ്ങള്‍, ഒരു രാജ്യത്തെപറ്റി മറ്റു രാജ്യങ്ങള്‍ക്കുള്ള അഭിപ്രായം, വ്യാഴത്തിന്‍റെ സ്ഥിതി 6 ല്‍ വരുന്നതിനാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മാന്ദ്യം സംഭവിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മുന്നണി വിട്ടു മുന്നണി മാറാനുള്ള യോഗം കാണാം.

അശ്വതി

അശ്വനി കുമാരന്മാരുടെ പേരുമായി ബന്ധപ്പെട്ടു അശ്വനി എന്നാണു യഥാര്‍ത്ഥനാമം. ബുദ്ധിശക്തി, വിവേചന അധികാരം മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചു ജീവിക്കുക എനിവ ഇവരുടെ പ്രത്യേകതകളാണ്. എത്ര പരിശ്രമിച്ചാലും ഇവരെകൊണ്ട് മറ്റൊരു തീരുമാനത്തിലെത്തിയ്ക്കാന്‍ കഴിനെന്നു വരില്ല. അത്രമേല്‍ അവര്‍ തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കും. തൃക്കേട്ട ഇവര്‍ക്ക് വേധ നക്ഷത്രമാണ്. അനിഴം, കാര്‍ത്തിക, മകയിരം, പുണര്‍തം ഇവരും വിരുദ്ധനക്ഷത്രങ്ങളാണ്. ഗുണങ്ങള്‍ നിറഞ്ഞ വര്‍ഷമാണ് കടന്നു വരുന്നത്. ഭാഗ്യങ്ങള്‍ ഒരു വഴിയെ കടന്നു വന്നു കൊണ്ടിരിക്കും. ഇതു കാര്യത്തിലും ഒരു അധികം കരുതല്‍ നല്‍കുക. ആരോഗ്യമാണ് പരമമായ വേണ്ട ധനം ഈ വര്‍ഷം അശ്വതിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അത് രോഗമായിട്ടും, പരിക്കിന്‍റെ രൂപത്തിലും പകര്‍ച്ച വ്യാധിയായും വരാം. ധന വരവ് ബുദ്ധിമുട്ട് കുടാതെ നടക്കും, കടങ്ങള്‍ കുറയുന്ന രീതിയാണ് കാണുന്നത്. വാസസ്ഥാനം മാറുവാനും വാഹന ലാഭത്തിനും യോഗമുണ്ട്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അനുകുല ഫലം സന്താനത്തെ കൊണ്ട് പ്രശസ്തി ഭാഗ്യപുഷ്ടി എന്നിവയും, വിദേശ ജോലിക്കുള്ള പരിശ്രമങ്ങളില്‍ വിജയം കൈവരിയ്ക്കും. കഠിനമായ മത്സരം തന്നെ നേരിടേണ്ടി വരും ലളിത കാര്യങ്ങള്‍ പോലും അനാവശ്യ തടസ്സങ്ങള്‍ കാരണം കാല താമസം കൊണ്ട് മാത്രമേ സാധ്യമാകു. വ്യാഴം, ശനി, രാഹു, ദശാപഹാരങ്ങളില്‍ കഴിയുന്നവര്‍ ശ്രദ്ധാലുക്കളാന്നത് നന്നായിരിക്കും. മിഥുനം, കന്നി, മകരം, കുംഭം ഗുണങ്ങള്‍ പ്രതീക്ഷിക്കാം, കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം, അനിഴം, തൃക്കേട്ട നാളുകളില്‍ ശുഭ കാര്യങ്ങള്‍ പാടില്ല അവരുമായി യാതൊരു കുട്ടുകെട്ടു പാടില്ല.

ഭരണി

മേടക്കൂറിലെ 2 മത്തെ നക്ഷത്രമാണ് ഭരണി. ക്രമത്തില്‍ രണ്ടാമനാണെങ്കിലും ആരുടേയും മുന്നില്‍ രണ്ടാമനായി നില്ക്കാന്‍ ഇവര്‍ ധൈര്യപ്പെടുകയില്ല. ഇതുകാരണം ഇവരെ തന്ടെടിയെന്ന പേരിനു ഇടവരുത്തുന്നു. ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടാനുള്ള സാധ്യതയും സ്ത്രീ വിഷയത്തില്‍ സാധ്യതയും ഏറെയായതിനാല്‍ അതില്‍ നിന്നും പിന്തിരിയുക പ്രയാസമാണ്. അനിഴം വെധ് നക്ഷത്രമാണ്. രോഹിണി, തിരുവാതിര, പൂയ്യം ഇവയും പ്രതികുല നക്ഷത്രങ്ങളാണ്. ഇവര്‍ക്ക് വ്യാഴം ഈ വര്ഷം അനുകുല ഫലം തരാം ശനിയും അനുകുലമാണ്.സമ്മര്‍ദ്ധത്തോടെ തുടങ്ങി ക്രമേണ ഭാഗ്യത്തില്‍ നീങ്ങുന്ന വര്‍ഷമാണിത്. ആരോഗ്യപരമായി വളരെ നല്ല വര്‍ഷമാണ്‌. ഏതു പ്രതിസന്ധികളും മറികടന്നു മുന്നോട്ട് പോകുവാന്‍ കഴിയും, മറ്റുള്ളവരുടെ ഉപദേശം കണക്കിലെടുത്ത് കാര്യങ്ങള്‍ നീക്കുക. എല്ലാകാര്യത്തിലും പ്രതിക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കും, വ്യക്തികളെ സംബന്ധിച്ചു വിവാഹം നടക്കാന്‍ സാധ്യത, സന്താന ഭാഗ്യമില്ലാതെ വിഷമിച്ചിരുന്നവര്‍ക്ക് സന്താനഭാഗ്യം ലഭിക്കാം. വിദേശത്ത് വളരെ കാലമായി കഴിയുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന തൊഴില്‍ ലഭിക്കാം. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയ്ക്ക് സാധ്യത, മത്സര പരീക്ഷകളില്‍ വളരെ അനുകുല കാലാവസ്ഥയാണ് ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം തരണം ചെയ്യും, ഭാര്യയും ഭര്‍ത്താവുമായി കലഹത്തിന്‍ സാധ്യത, കന്നി, ചിങ്ങം, മിഥുനം, മകരം, കുംഭം എന്നീ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ കുടും, രോഹിണി, തിരുവാതിര, പൂയ്യം, അനിഴം, തൃക്കേട്ട നാളുകളില്‍ ശുഭ കാര്യങ്ങള്‍ക്ക് നന്നല്ല.
കാർത്തിക

കാർത്തിക നക്ഷത്രം 2 രാശിയിലാണ് ഉള്ളത്. ആദ്യ കാൽ ഭാഗം മേടം രാശിയിലും ബാക്കി ഇടവം രാശിയിലുമാണ് വരുന്നത്. കാർത്തിക നക്ഷത്രക്കാരുടെ പുതുവർഷഫലം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. കാർത്തിക നക്ഷത്രത്തിൽ കേതു സഞ്ചരിക്കുന്നതിലാണ് ഗ്രഹനിർമാണം, വിവാഹം എന്നീ കാര്യങ്ങളിൽ തടസ്സം ഉണ്ടാകും. കുടുംബ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. സമൂഹത്തിൽ നിന്നും ഒറ്റപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ കാരണം ക്ലേശിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സന്താനങ്ങളുമായി അഭിപ്രായവ്യതാസങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധ്യതയില്ല. ഇവർ ശാസ്താ പ്രീതിയും വിഷ്ണു പ്രീതിയും നിർബന്ധമായും നേടിയെടുക്കണം. ധന ക്ലേശത്തിനു സാധ്യത. വ്യാപാര രംഗത്ത് ധന നഷ്ടം പ്രതീക്ഷിക്കാം. ഗ്രഹനിർമാണ പ്രവർത്തനം നിർത്തേണ്ടതായി വരാം. ഗുണ വർദ്ധനക്കായി സർപ്പതിങ്കൽ കരിക്കഭിഷേകം നടത്തണം. കാർത്തികയ്ക്ക് മകയിരം, പുണർതം, ആയില്യം, വിശാഖം, അനിഴം, തൃക്കേട്ട, ഭരണി എന്നീ നക്ഷത്ര ദിവസങ്ങളിൽ ശുഭ കാര്യങ്ങൾക്ക് വജ്യമാണ്. കൂടാതെ ഈ നക്ഷത്രക്കാരുമയുള്ള കൂട്ടുകെട്ടും നന്നല്ല.

രോഹിണി

വളരെ വികാരപരമായി പെരുമാറ്റം, നേരെ പറയുന്ന കാര്യങ്ങള്‍ പോലും ഇവര്‍ അല്പം ഭാവന കലര്‍ത്തി മാത്രമേ മനസ്സിലാക്കുകയുള്ളൂ. വളരെ ആകര്‍ഷമായ വ്യക്തിത്ത്വം കാത്തു സൂക്ഷിയ്ക്കും ഈ വര്ഷം വ്യാഴം, ശനി വളരെ അനുകുലനും രാഹുകേതുക്കള്‍, പ്രതികൂലമായുമാണ് സഞ്ചരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലായി കൊള്ളണമേന്നില്ല ഏതു കാര്യത്തിലും പരമാവധി വിഷമിച്ചു മാത്രമേ കാര്യസാദ്ധ്യമുണ്ടാകുയുള്ളൂ.. സര്‍പ്പത്തിന്‍ കരിക്കഭിഷേകം നടത്തി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതാണ്. ഭാര്യയില്‍ നിന്നും സന്താനങ്ങളില്‍ നിന്നും, ബന്ധു ജനങ്ങളില്‍ നിന്നും പരമാവധി ഉപദ്രവമുണ്ടായെക്കാം ആരോഗ്യപരമായി പുതുവര്‍ഷം വളരെ മോശമായിരിക്കും.സാമ്പത്തിക പ്രതിസന്ധി കൊണ്ടി ജീവിതം തന്നെ അവസാനിപ്പിക്കണമെന്നു വരെ തോന്നാം, സന്താന ദുരിതത്തിന്‍ സാധ്യതയുണ്ട്. തുലാം മാസത്തില്‍ മാതാവിന്‍റെയോ ഗുരു ജനത്തിന്‍റെ വേര്‍പാടിന്‍ സാധ്യത വിവാഹാലോചനകള്‍ നടക്കാം വാഹനമോടിയ്ക്കുന്നവര്‍ ആയുധം കൈകാര്യം ചെയ്യുന്നവര്‍ പോലീസുകാര്‍ ഭരണാധീകാരികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ചോതി ഇവര്‍ക്ക് വിരുദ്ധ നക്ഷത്രമാണ്. തിരുവാതിര,പൂയ്യം, മകം, വിശാഖം, അനിഴം കേട്ട എന്നീ നക്ഷത്രക്കാരുമായുള്ള കൂട്ടുകെട്ട് ഇവര്‍ക്ക് നന്നല്ല.

തിരുവാതിര

ആര്‍ദ്ര, ആതിര എന്നീ നക്ഷത്രങ്ങളിലും ഈ നക്ഷത്രം അറിയപ്പെടുന്നു. ആകാശത്ത് നഗ്നനേത്രങ്ങളാല്‍ കാനാവുന്നതില്‍ ഉജ്ജ്വല ശോഭയോടു കുടിയതാണ് തിരുവാതിര. സാക്ഷാല്‍ ദക്ഷിണാമൂര്ത്തിയുമായും (മഹാദേവന്‍ ) ബന്ധപ്പെട്ടിരിക്കുന്നു. ഈ നക്ഷത്രത്തിന്‍റെ ദേവത രുദ്ര ശിവനാണ്. താന്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഏതറ്റം വരെയും പോയി നേടിയെടുക്കുന്ന സ്വഭാവമാണ് ഇവരുടേത്. ഈ കാരണത്താല്‍ സുഹൃത്തുക്കള്‍ക്ക് ഇവരെ സഹായിക്കുവാന്‍ അമിത സാല്പര്യം കാണാം. നക്ഷത്ര നാഥന്‍ രാഹുവും 7 ആം ഭാവാധിപനും കര്‍മ്മാധിപാനും വ്യാഴവുമായതിനാല്‍ 8 അം ഭാവാധിപനും ഭാഗ്യാധിപനും ഇവരുടെ വിവാഹ ജീവിതം ഏന്തിന്‍റെയെങ്കിലും ഒരു കുറവ് അനുഭവിച്ചു കൊണ്ടിരിക്കും. പുതുവര്‍ഷത്തില്‍ വ്യാഴം, ശനി, രാഹു, കേതു ഇവര്‍ പ്രതികുലമായതിനാല്‍ പലതരത്തിലുള്ള ക്ലേശങ്ങളും ഉണ്ടാകാം, സാമ്പത്തിക വിഷമതകള്‍ വര്‍ദ്ധിക്കും. വ്യവസായം നടത്തുന്നവര്‍ക്ക്‌ ശത്രുക്കളും ദോഷങ്ങള്‍ കുടാം ഗൃഹ നിര്‍മ്മാണം നിലച്ചു പോകും വാഹന അപകടങ്ങള്‍ക്ക് സാധ്യത. സന്താന ദുരിതം, സുഹൃത്തുക്കള്‍ അയല്‍വാസികള്‍ എന്നിവരില്‍ നിന്നും ദോഷാനുഭവങ്ങള്‍, വിവാഹം ആലോചിയ്ക്കുന്നവ്ര്‍ക്ക് നല്ല ബന്ധം ലഭിയ്ക്കാം വിദ്യാര്‍ത്ഥികള്‍ക്ക് കാലം വളരെ പ്രതികുലമാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് അഗ്നി പരിക്ഷകളെ നേരിടേണ്ടി വരും. പൂയ്യം, മകം, ഉത്രം, ,ഉത്രാടം , തിരുവോണം, മകയിരം, എന്നി നക്ഷത്രങ്ങളില്‍ ശുഭ കാര്യങ്ങള്‍ക്കോ കുടുകെട്ടിനോ പാടുള്ളതല്ല.

മകയിരം

മകയിരം, ഇടവം, മിഥുനം രാശികളിലാണ് വിഭജിച്ചിരിക്കുന്നത്, മകീരം, ചിത്തിര, അവിട്ടം, അനുജന്മ നക്ഷത്രം എന്നതിന്മുപരി ഇവ 3 ഉം മധ്യത്തില്‍ മുറിഞ്ഞു രണ്ടു രാശിയിലായി കിടക്കുന്നവയാണ്. ഇവ പരസ്പരം വെധമുള്ളവയാണ്‌. മകയിരം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം നക്ഷത്രത്തില്‍ വ്യാഴന്‍ സഞ്ചരിക്കുന്നതിനാല്‍ ഇവര്‍ 3 പേര്‍ക്കും പുതുവര്‍ഷഫലം മോശമാണ്. ഇവര്‍ക്ക് നിനച്ചിരിക്കാതെ ധനം സ്വര്‍ണ്ണവും നഷ്ടപ്പെടാന്‍ സാധ്യത തൊഴില്‍ രംഗത്ത് അപ്രതിക്ഷിത മാറ്റം, തനിയ്ക്കും ജീവിത പങ്കാളിയ്ക്കും രോഗാരിഷ്ടതയുണ്ടാകും. രോഗ ദുരിതങ്ങള്‍ കുടാന്‍ സാധ്യത, തുടങ്ങി വച്ച ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനം നില്‍ക്കാം,വ്യാപാര രംഗത്ത് ധന നഷ്ടം ഉണ്ടാകാം, ഉന്നത വിദ്യാഭ്യാസത്തിന്‍ പ്രതിസന്ധീകള്‍ ഉണ്ടാകാം മകീരം നക്ഷത്രക്കാര്‍ക്ക് പുണര്‍തം, ആയില്യം, പൂരം, കേട്ട, മൂലം, പൂരാടം, രോഹിണി എന്നീ നക്ഷത്ര ദിവസം ശുഭ കാര്യങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്‌. കുടാതെ ഇവരുമായി ഒരു വിധ കുട്ടുകെട്ടിനും പാടില്ലാത്തതാകുന്നു.

പുണര്‍തം

മിഥുനം, കര്‍ക്കിടകം എന്നീ രണ്ടു രാശിയിലാണ് നില്‍ക്കുന്നത്‌. സ്വഭാവത്തില്‍, അതി വിനയം, സൌമ്യത എന്നിവ ഉണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് പിടി കൊടുക്കുന്ന പ്രകൃതക്കാരല്ല. കലകള്‍, സാഹിത്യം എന്നിവയില്‍ കമ്പമേറിയിരിക്കും. വിവാഹ ജീവിതം പരാജയമായിരിക്കും. ഉന്നത സ്ഥാനങ്ങളില്‍ എത്തപ്പെടാനുള്ള ആഗ്രഹം ഏറിയിരിക്കും. അത് ശക്തമാകുന്നവര്‍ ഉത്തരവാദപ്പെട്ട മേഖലയില്‍ എത്തുകയും ചെയ്യും. ഉത്രാടം ഇവര്‍ക്ക് വേധ നക്ഷത്രമാണ്. ആയില്യം, പൂരം, അത്ത, ഉത്രാടം, തിരുവോണം എന്നീ നക്ഷത്രങ്ങളും വര്‍ജ്ജ്യമാണ്. അദിതിയാണ് നക്ഷത്ര ദേവത. ഇവര്‍ക്ക് പുതു വര്‍ഷത്തില്‍ വ്യാഴന്‍, ശനി, രാഹു, കേതു പ്രതികൂലമായാണ് സഞ്ചരിക്കുന്നത്. ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു താമസ്സമാരംഭിക്കുവാന്‍ യോഗം ഉണ്ട്. വാഹനാപകടങ്ങള്‍ക്ക് സാധ്യത. ബന്ധുജനങ്ങളുടെയും കളത്രത്തിന്റെയും വിരോധം നേടാം. പ്രധാനമായും സൂക്ഷിക്കേണ്ടത് കഴുത്തിനും പ്രാന്ത പ്രദേശത്തിനും രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണിത്‌. പൊതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പെട്ടെന്ന്‍ അപകീര്‍ത്തി അടുത്തുള്ളവരില്‍ നിന്ന് തന്നെ സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത്‌ താഴ്ചയും വിദ്യാര്‍ഥികള്‍ക്ക്‌ പഠന പരാജയവും ഉണ്ടാകാം. ഭാവിയില്‍ ഗുണകരമല്ലാത്ത പ്രണയബന്ധങ്ങളില്‍ ഇടപ്പെടാന്‍ സാധ്യത. ചിങ്ങം, വൃശ്ചികം, മീനം, മേടം മാസങ്ങള്‍ ശുഭഫലം ലഭിക്കും.

പൂയ്യം

പുഷ്യം എന്നറിയപ്പെടുന്ന പൂയ്യം നക്ഷത്രത്തില്‍ ജനിച്ചവര്‍ പരിശ്രമ ശാലികളും ഞണ്ടിന്റെ സ്വഭാവത്തോടു കൂടിയവരുമാണ്‌. മികച്ച വ്യക്തിത്വത്തിനുടമകളും ആയിരിക്കും. ഇതു കാര്യത്തിനും അല്പം മറിച്ചു നിന്നിട്ട് മുന്നോട്ടു പോകും. കൂലീനമായ പെരുമാറ്റം കാഴ്ച വയക്കുന്നവരായിരിക്കും. അന്ധ വിശ്വാസത്തിനടിപ്പെടാതെ യുക്തി സഹാമായി പ്രവൃത്തിച്ചു പോകും. വരുന്ന വര്ഷം മുഴുവനും വ്യാഴവും ശനിയും, രാഹുവും കേതുവും പ്രതികൂലമാണ്. ഗൃഹ നിര്‍മ്മാണം പൂര്‍ത്തികരിക്കും. വാഹനാപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. ധനാഗമാനം ചിങ്ങം, മേടം, തുലാം, ഇടവം, ധനു എന്നീ മാസങ്ങളില്‍ പ്രതീക്ഷയില്‍ കൂടുതല്‍ ലഭിക്കാം. ഇതു കാര്യത്തിലും മാനസ്സിക പ്രയാസം ഉണ്ടായിക്കൊണ്ടിരിക്കും. ശാരീരികാസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാം. സ്വഭാവത്തില്‍ നില നില്‍ക്കുന്ന കടും പിടുത്തം പലപ്പോഴും കാര്യപുരോഗതിയ്ക്ക് വിരുദ്ധമായി ബാധിക്കാം. കലാ രംഗത്ത്‌ പ്രവൃത്തിയ്ക്കുന്നവര്‍ക്ക്‌ പ്രശസ്തി, അംഗീകാരം എന്നിവ ലഭിക്കും. വിവാഹാലോചനകള്‍ക്ക്‌ കാല താമസ്സം നേരിടും. വിദ്യാര്‍ഥികള്‍ക്ക്‌ ഈ വര്‍ഷം പരാജയത്തിന്റെ വര്‍ഷമായിരിക്കാം. മകം, ഉത്രം, ചിത്തിര, പുണര്‍തം, അവിട്ടം, ചതയം എന്നീ ദിവസങ്ങള്‍ ക്ലേശാനുഭവങ്ങള്‍ കൂടിയിരിക്കും കൂടാതെ ഈ നക്ഷത്രക്കാരുമായുള്ള കൂടും നന്നല്ല.

ആയില്യം

സര്‍പ്പ ദേവതകള്‍ക്ക് ആധിപത്യമുള്ള ഈ നക്ഷത്രം ആശ്ലേഷ എന്നും അറിയപ്പെടുന്നു. സ്വന്തം കാര്യം സിന്ദാബാദ്‌ എന്നാ പ്രകൃതക്കാരനാണ്. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുവാന്‍ ഇതു മാര്‍ഗ്ഗവും സ്വീകരിയ്ക്കും. ആയില്യം നാലാം പാദത്തില്‍ ജനിയ്ക്കുന്നവര്‍ ഗണ്ടാന്ത സന്ധിയിലാണ് ജനിക്കുന്നത്. ജീവിതത്തില്‍ ഇവര്‍ക്ക് ക്ലേശാനുഭവങ്ങള്‍ കൂടുതലാണ്. മൂലം, ഇവര്‍ക്ക് വേധ നക്ഷത്രമാണ്. പൂരം. അത്തം, ചോതി, പൂയ്യം, ചതയം, പൂരുരുട്ടാതി വിരുദ്ധ നക്ഷത്രങ്ങളാണ്. ഇവരുമായുള്ള കൂട്ട് കേട്ടും ഒഴിവാക്കേണ്ടതാണ്. വ്യാഴം ഈ വര്‍ഷം അനുകൂലവും ശനി, രാഹു, കേതു പ്രതികൂലവുമാണ്. തൊഴില്‍ രംഗത്ത്‌ പ്രതി ബന്ധങ്ങള്‍ ഉണ്ടാകും. വിദേശത്ത് തൊഴിലുള്ളവര്‍, നാവിക സേനയില്‍ ജോലിയുള്ളവര്‍ക്ക് ക്ലേശാനുഭവങ്ങള്‍ കൂടുതലാണ്. ഗൃഹ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകും. വാഹനാപകടങ്ങള്‍ക്ക് സാധ്യത. വിവാഹം ആലോചിക്കുന്നവര്‍ക്കതു നടക്കും. വിവാഹത്തോടെ ബന്ധുബലം കുറയും. ദാമ്പത്യ ബന്ധത്തിനു ഉലച്ചില്‍. ഗുരുജനത്ത്തിന്റെ വേര്‍പാടിന് സാധ്യത, സന്താന ദുരിതം എന്നിവയ്ക്ക് സാധ്യത. പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖത്തിനു സാധ്യത. ചിങ്ങം, ധനു, മേടം, ഇടവംഎന്നീ മാസങ്ങളില്‍ ശുഭഫലങ്ങള്‍ കൂടുതല്‍ ലഭിക്കാം.

മകം

ആത്മാഭിമാനവും ദുരാഭിമാങ്ങും ഉള്ളവരാണ് മകം നക്ഷത്രക്കാര്‍. ഇതു പ്രവുത്തിയും ഇവരെ വിശ്വസിച്ച് ഏല്പിക്കാന്‍ പാടില്ല. ക്ഷിപ്ര കൊപികളും ക്ഷിപ്ര പ്രസാദികളുമായ ഇവര്‍ക്ക് രേവതി വിരുദ്ധ നക്ഷത്രമാണ്. ഉത്രം, ചിത്തിര, വിശാഖം, പൂരുരുട്ടാതി, ഉത്രട്ടാതി ഈ നക്ഷത്ര ദിവസവും ന്ക്ഷത്രക്കാരും ഗുണകരമല്ല. പുതു വര്‍ഷം ഇവര്‍ക്ക് വ്യാഴം നല്ല സ്ഥാനത്തും ശനി, രാഹു, കേതു പ്രതികൂല സ്ഥാനത്തുമാണ്. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തികരിക്കുന്നതിനു തടസ്സങ്ങള്‍ നേരിടും. വിവാഹ കാര്യത്തില്‍ ഉചിത തീരുമാനകാകും. വിഹാഹ മോചന കേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കും. സന്താന വര്‍ദ്ധനവിന് സാധ്യത. കര്‍മ്മ രംഗത്ത് തടസ്സങ്ങള്‍ നേരിടും. ബന്ധുക്കളില്‍ നിന്നും ക്ലേശങ്ങള്‍ ഉണ്ടാകാം. ഇന്റെര്‍വ്യൂ മത്സര പരീക്ഷ എന്നിവയില്‍ വിജയിക്കും. ഒരു സ്ഥലത്ത് ജോലിചെയ്യുന്നവര്‍ക്ക് പിരിഞ്ഞു ജോലി ചെയ്യേണ്ടി വരും. ധനം, സ്വര്‍ണ്ണം എന്നിവ കൈമോശം വരാന്‍ സാധ്യത. ചിലവുകള്‍ വര്‍ദ്ധിക്കും. സഹ പ്രവര്‍ത്തകരില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിയ്ക്കുകയില്ല. ബിസ്സിനെസ്സുകാര്‍ക്ക് പരാജയമനുഭവിക്കുന്ന കാലമാണ്. പിതൃനാശവും, ഗുരുജനങ്ങള്‍ക്ക് നാശവും സംഭവിക്കാം. ചിങ്ങം, തുലാം, മകരം, മീനം, മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ ശുഭഫലം നല്‍കും.

പൂരം

പൂര്‍വ്വഫല്‍ഗുനം എന്ന് മുഴുവന്‍ പേര്. മുപ്പൂരം എന്ന് ത്രയത്തിലെ ഒന്നാമന്‍. പൂരാടം, പൂരുരുട്ടാതി എന്നിവയാണ് മറ്റുള്ളവ. പൊതുവില്‍ ശുഭാകാര്യങ്ങള്‍ ആരംഭിക്കുവാന്‍ പറ്റിയ നക്ഷത്രമല്ല ഇവ. സ്വന്തം കഴിവിനെ സൌന്ദര്യമാക്കി മാറ്റാന്‍ കഴിവുള്ള വിജ്ഞാനികാണിവര്‍. ആജ്ഞാ ശക്തി, പൌരുഷം എന്നിവ പ്രകടിപ്പിയ്ക്കും. നേതൃഗുണത്തിലും ലളിതകലകള്‍, സാഹിത്യം എന്നിവയില്‍ കഴിവു തെളിയിക്കുന്ന ഇവര്‍ അഭിമാനം വൃണപ്പെട്ടാല്‍ സഹിക്കുവാന്‍ സാധിക്കുകയില്ല. ഏറ്റെടുക്കുന്ന ജോലി ഏതായാലും അങ്ങേയറ്റം വരെ എത്തിയ്ക്കുവാന്‍ കഠിന പരിശ്രമം ചെയ്യും. ഉത്രട്ടാതി ഇവര്‍ക്ക് വേധ നക്ഷത്രമാണ്. അത്തം, ചോതി, അനിഴം, രേവതി എന്നിവയും ചേരുന്ന നാളുകളല്ല. ഇവരുമായുള്ള കൂട്ടുകെട്ട് നല്ലതല്ല. പുതു വര്ഷം ആഗ്രഹ പൂര്‍ത്തീകരണങ്ങളുടെ വര്‍ഷമായി കാണാം. മികച്ച തൊഴില്‍ നഷ്ടമാണ് ഇവരെ കാത്തിരിക്കുന്നത്. സ്വദേശത്തും. വിദേശത്തും തൊഴില്‍ തസസ്സം ഇവര്‍ക്ക് നേരിടും. ബിസ്സിനെസ്സില്‍ നിന്നും നേട്ടം കൊയ്യും. വിവാഹാലോചനകല്‍ നടക്കാന്‍ സാധ്യത. ഭാര്യാ ഭര്‍തൃകലഹത്തിന് സാധ്യത. സ്ത്രീകല്‍ മുഖേന മനസമാധാനം നഷ്ടപ്പെടാം. ബന്ധുജന വിരോധം ഉണ്ടാകാം. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കാം. വ്യവഹാരങ്ങളില്‍ വിജയം. ഈ നക്ഷത്രക്കാരായ തൊഴില്‍ ദാദാക്കള്‍ക്ക് ജന സമ്മതി കിട്ടും. രാഷ്ട്രീയക്കാര്‍ക്ക്‌ ജന പിന്തുണ കുറയും. വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച നേട്ടം കൈ വരും. ഭൂമി ക്രയ വിക്രയം ലാഭാകരമാകും. കാര്‍ഷിക മേഖലയില്‍ നഷ്ടമുണ്ടാകും. ചിങ്ങം, മേടം, മിഥുനം, ഇടവം, മകരം എന്നീ മാസങ്ങള്‍ ഉത്കൃഷ്ട ഫലങ്ങള്‍ ലഭിക്കും. വ്യാഴം ഇവര്‍ക്ക് ഈ വര്‍ഷം അനുകൂലവും രാഹു, കേതു, ശനി പ്രതികൂലവുമാണ്.

ഉത്രം

ചിങ്ങം, കന്നി രാശികളില്‍ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ഉത്രം. ഉത്തര ഫാല്‍ഗുനി എന്നാണ് മുഴുവന്‍ പേര്. ഉത്രം നക്ഷ്ത്രക്കാര്‍ക്ക് പുരുഷ സ്വഭാവം ആണ് കൂടുതല്‍. വലിയ അഭിമാനികളായിരിക്കും . കഠിന പരിശ്രമത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും. ഉന്നത ജീവിത വിജയം നേടുകയും ചെയ്യും. നീതി വിട്ടൊരു കാര്യം ഇവരില്‍ നിന്നും പ്രതീക്ഷികെണ്ട. നല്ല നേതൃപാടവവും കാണിക്കുന്ന ഇത്തരക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കുന്നത് വരെ പിന്മാറുകയില്ല. ആത്മീയത ഇവരുടെ മുഖാമുദ്രയായിരിക്കും. പൂരുരുട്ടാതി വേധ നക്ഷത്രമാണ്. ചിത്തിര വിശാഖം, തൃക്കേട്ട, ഉതൃട്ടാതി, രേവതി, പൂരം എന്നീ നക്ഷത്രങ്ങള്‍ ഇവര്‍ക്ക് വര്‍ജ്ജ്യമാണ്. കൂട്ട് കേട്ടോ, കൊടുക്കല്‍ വാങ്ങലോ പാടില്ല. വ്യാഴം ഇവര്‍ക്ക് ഈ വര്‍ഷം അനുകൂലമാണ്. ശനി, രാഹു, കേതു പ്രതികൂലവും. ബന്ധുക്കളുടെ സഹായത്തോടെ കാര്യ പ്രാപ്തിയുണ്ടാകും. തൊഴിലില്‍ നല്ല ഫല പ്രദമായിരിക്കും. വിവാഹം നടക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന വിജയം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കാം. വിദേശ ജോലി കിട്ടിയോ സ്ഥലം മാറ്റം ലഭിച്ചോ സ്വകുടുംബത്തില്‍ നിന്നും അകന്നു കഴിയുവാന്‍ സാധ്യത. പെറ്റി കേസ്സുകളോ, കോടതി വഴക്കോ ഉണ്ടാകാം. മഹാദേവ പ്രീതി സമ്പാദിച്ച് ഗുണഫലങ്ങള്‍ അനുഭവിക്കുക.

അത്തം

ഹസ്ത എന്നറിയപ്പെടുന്ന അത്തം ഇതു കാര്യത്തിലും സ്വന്തം അഭിപ്രായം പുലര്‍ത്തുന്നവരാണ്. ഉള്ളു തുറന്നു മറ്റുള്ളവരെ സ്നേഹിക്കും. പുറമേയ്ക്ക് പൊട്ടിത്തെറിയ്ക്കുകയും എടുത്തു ചാടുകയും ചെയ്യുമെങ്കിലും വളരെ ശാന്തരായിരിക്കും. മറ്റുവര്‍ക്ക് കബളിപ്പിക്കുവാന്‍ എളുപ്പമാണ്. മറ്റുള്ളവരെ വിമര്‍ശിക്കുന്നത് ഇവര്‍ക്ക് ഹരമാണ്. ലഹരി വസ്തുക്കളില്‍ ആകൃഷ്ടരാകാതെ ശ്രദ്ധിക്കുക. പുതു വര്‍ഷം ഇവര്‍ക്ക് വ്യാഴം നല്ല ഫലം ചെയ്യും. ശനി, രാഹു, കേതു മോശമാണ്. കടങ്ങള്‍ വര്‍ദ്ധിക്കും. വീട്ടില്‍ രോഗ ദുരിതങ്ങള്‍ ഒഴിയുകയില്ല. ശ്രദ്ധയോടെ മണിക്കൂറുകള്‍ തള്ളി നീക്കുക. ശ്രദ്ധയോടെ ഈശ്വരഭജനം നടത്തുക. ഭവന നിര്‍മ്മാണത്തിനു സാധ്യത. വാഹന സംബന്ധമായ തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകാം. തൊഴില്‍ നേട്ടം, അപ്രതീക്ഷിത ഭാഗ്യ ലാഭം, വിദേശ ജോലി എന്നിവ പ്രതീക്ഷിക്കാം. ഉത്തര വാദിത്വങ്ങള്‍ വര്‍ദ്ധിക്കും. മേലധികാരികള്‍ തൊഴിലുടമ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. സഹോദരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകള്‍ ശമിക്കും. അവരുടെ സഹകരണത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ നല്ല ഉയച്ച ലഭിക്കാന്‍ സാധ്യതയില്ല. വൃശ്ചികം, കുംഭം, മേടം, ചിങ്ങം, മിഥുനം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ ശുഭഫലങ്ങള്‍ കൂടുതല്‍ ലഭിക്കാം.

ചിത്തിര

ചിത്തിര നക്ഷത്രം കന്നി, തുലാം രാശികളില്‍ വ്യാപിച്ചു കിടക്കുന്നു. ചിത്ര എന്നാണു ശരിയായ പേര്. ഹിന്ദിയില്‍ ചിട്ടയെന്നും പറയും. ചിത്തിരയുടെ ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങള്‍ ഒരു മാലായുണ്ടാക്കിയാല്‍ അതിലെ ലോക്കറ്റ് പോലെ ശോഭിക്കുന്നതാണ് ചിത്തിര. ഏതറ്റം വരെയും പോയി കാര്യങ്ങള്‍ സാധിക്കുവാന്‍ കെല്‍പ്പുള്ളവരാണ് ചിത്തിരക്കാര്‍. കാണാം വിറ്റും ഓണം ഉള്ളുമെന്ന നിര്‍ബ്ബന്ധം പിടിയ്ക്കുന്നവരാണിവര്‍. കടും പിടുത്തത്തിന്റെ ഭാഗമായി പലരുംസ്വന്തം കിടപ്പാടം വരെ വിറ്റു തുലയ്ക്കുന്നവരാണിവര്‍. ഇതില്‍ നിന്ന് ചിത്തിരക്കാര്‍ പിറന്നാല്‍ അക്കുടി നാശമെന്നു പറയുന്നു. മകയിരം, ചിത്തിര, അവിട്ടം, ഭരണി, വിശാഖം, തൃക്കേട്ട, രോഹിണി, കാര്‍ത്തിക, അത്തം നാളുകാര്‍ ഇവര്‍ക്ക് വര്‍ജ്ജ്യമാണ്. പത്തു വര്ഷം ഇവര്‍ ശനിയും വ്യാഴവും നല്ല ഫലം നല്‍കും. രാഹുവും കേതുവും പ്രതികൂല ഫലങ്ങള്‍ നല്‍കും. ശുക്രന്‍, ചൊവ്വ, ആദിത്യന്‍ എന്നിവര്‍ പ്രതികൂല ഫലങ്ങള്‍ നല്‍കും. സ്വത്ത്‌ സംബന്ധമായി പ്രശ്നങ്ങള്‍ ഉടലെടുക്കാം. പൈതൃകസ്വത്ത് ലഭിക്കും. ഭവന നിര്‍മ്മാണം ആരംഭിക്കാം. മുടങ്ങി കിടന്നിരുന്ന പദ്ധതി ആരംഭിക്കാന്‍ കഴിയും വിവാഹമാലോചിക്കുന്നവര്‍ക്ക് ഉത്തമ ബന്ധം ലഭിക്കും. പുനര്‍ വിവാഹത്തിനു ശ്രമിക്കുന്നവര്‍ക്ക് അതും ലഭിക്കാം. പണമിടപാടുകളില്‍ ധനനഷ്ടം വറ്റാതെ സൂക്ഷിക്കുക. വീട്ടില്‍ മോഷണം വഴി ധനമോ ആഭരണമോ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിദ്യാര്‍ഥികല്‍ വളരെ കരുതലോടെ പെരുമാറുക. നവഗ്രഹപ്രീതി സമ്പാദിക്കുക. ദക്ഷിണാമൂര്‍ത്തിയെ പ്രാര്‍ഥിക്കുക. ചിങ്ങം, കര്‍ക്കിടകം, മേടം, മീനം, ധനു ശുഭ ഫലങ്ങള്‍ തരുന്ന മാസങ്ങളാണ്.

ചോതി

സ്വാതിയെന്നാണിതിനെ വിളിക്കുന്നത്. തുലാം രാശിയുടെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്നവരാണ്‌ ചോതി നക്ഷത്രക്കാര്‍ നീതിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഇവര്‍ അനീതി എവിടെ കണ്ടാലും എതിര്‍ക്കും. ഏതു ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കുന്ന ഇവര്‍ അല്പം പോലും വിമര്സനം ഇഷ്ടപെടുകയില്ല. സ്വപ്രയത്നം കൊണ്ടു ഉയര്‍ച്ചയെ പ്രാപിക്കുന്ന ഇവര്‍ അന്യരെ ആശ്രയിക്കുവാന്‍ തയ്യാറാവുകയില്ല. മറ്റുള്ളവരുടെ വിഷമങ്ങളില്‍ മനസ്സലിയുന്ന ഇവര്‍ തിരുവോണം, അശ്വതി, അത്തക്കര്‍ക്ക് ഏതു സഹായവും ചെയ്യും. സഹായത്തിനു കണക്ക് വയ്ക്കുകയും അതിനു തക്ക സ്നേഹം തിരിച്ചു കിട്ടിയില്ലെങ്കില്‍ അവരെ വേദനിപ്പിക്കുകയും ചെയ്യും. രണ്ടാം ഭാവാധിപന്‍ ചോവ്വയായതിനാല്‍ ഇവരുടെ വാക്ക് മറ്റുള്ളവര്‍ക്ക് ഇഷ്ട്ടപ്പെടണമെന്നില്ല. പുതു വര്‍ഷത്തില്‍ ശനിയും വ്യാഴവും നല്ല ഫലത്തെ നല്‍കും. രാഹുവും കേതുവും പ്രതികൂല ഫലം ചെയ്യും. ശുക്രന്‍, രവി, ചൊവ്വ ഇവര്‍ കന്നി മാസം വരെ പ്രതികൂല ഫലം ചെയ്യുന്നു. പല തരം പ്രശ്നങ്ങള നേരിടേണ്ടി വരും. ഈശ്വര കൊണ്ടത്‌ തരണം ചെയ്യാം ബന്ധുബലം വര്‍ദ്ധിച്ചു നില്‍ക്കും ആതിനാല്‍ പല പ്രശ്നങ്ങളില്‍ നിന്നും മോചനം നേടാന്‍ സാധിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകാം. 9 ലെ വ്യാഴം ഷെയര്‍ മാര്‍ക്കറ്റ്‌, ഊഹ കച്ചവടം ഇവയില്‍ ഈ വര്‍ഷം നേട്ടം തരും. വീട്ടില്‍ രോഗങ്ങള്‍ കൊണ്ട് ദുഖിക്കും. ഗൃഹ നിര്‍മ്മാണം സാധിക്കും. തൊഴിലന്വേഷണകര്‍ക്ക് തൊഴില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസതിനു മിശ്ര ഫലം കിട്ടും. മാതാവിനും പിതൃ ജനങ്ങളും ഗുരു ജനങ്ങളും ദേഹ ദുരിതങ്ങള്‍ കൊണ്ട് കഷ്ടപ്പെടും. നവഗ്രഹ പ്രീതി സമ്പാദിക്കുക. ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുക. ധനു, മീനം, മേടം, കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൂടും.

വിശാഖം

തുലാം, വൃശ്ചിക രാശികളിലായി വ്യാപിച്ചു കിടക്കുന്ന വൈശാഖി, വൈശാഖ്‌ എന്നും പേരുള്ള ഈ നക്ഷത്രം ആഴത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന സ്വഭാവം ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. സംസാരിച്ചു മറ്റുള്ളവരെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവാണ്. സ്വഭാവത്തിലും രൂപത്തിലും ഒരു ആകര്‍ഷണത്വം ഇവരില്‍ ഉണ്ട്. വൈഷ്ണവ വിശ്വാസികളായ ഇവര്‍ വളരെ ഗുണകരമായി സംസാരിക്കും. ജീവിത വിജയം നേടാന്‍ ഇവര്‍ ഇതു കുതന്ത്രവും പ്രവര്‍ത്തിക്കും. എത്ര ഉന്നത തലത്തിലെത്തിയാലും എളിമ ഇവര്‍ നില നിര്‍ത്തും. കാര്‍ത്തികയാണ് വേധനക്ഷത്രം.തൃക്കേട്ട പൂരാടം, തിരുവോണം, രോഹിണി, മകയിരം, ചോതി ഇവ വിരുദ്ധ നക്ഷത്രങ് ആണ്. അതിനാല്‍ ഇവരുമായി കൂട്ട് കേട്ടോ കൊടുക്കല്‍ വാങ്ങലോ പാടില്ല. പല പദ്ധതികളിലും തടസ്സം നേരിടും. വിവാഹ കാര്യങ്ങളില്‍ ഉചിത തീരുമാനം വരും. തൊഴില്‍ അന്വേഷണം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജോലി ലഭിക്കാം. വീഴ്ച, പരിക്ക്, വാത ജന്നി രോഗങ്ങള്‍, വാഹന അപകടങ്ങള്‍ എന്നിവയ്ക്ക്‌ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ കാലം അത്ര അനുകൂലമല്ല. പഠന വിഷങ്ങളില്‍ ശ്രദ്ധ കുറയും, ഭൂമിയില്‍ കരയ വിക്രയങ്ങള്‍ക്ക് തടസ്സം നേരിടും. രാഷ്ട്രീയക്കാര്‍ക്ക്‌ പൊതു ജനങ്ങളില്‍ നിന്നും അസംതൃപ്തി നേരിടേണ്ടി വരും. പദവികള്‍ നഷ്ടപ്പെടാന്‍ സാധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലധികാരികളുടെ അപ്രീതി പിടിച്ചു പറ്റും. ബന്ധു ജനങ്ങള്‍, സുഹുത്തുകള്‍ എന്നിവരില്‍ നിന്നും വേര്‍പ്പെട്ടു കഴിയേണ്ടി വരും. മാതാവിന് ദേഹദുരിതത്തിന് സാധ്യത. എല്ലാ ഗ്രഹങ്ങളും ഇവര്‍ക്ക് ഈ വര്‍ഷം പ്രതികൂലമാണ്. നവ ഗ്രഹപ്രീതി സമ്പാദിക്കുക. ദക്ഷിണാമൂര്‍ത്തിയെ പ്രാര്‍ഥിക്കുക. മേടം ചിങ്ങം, കന്നി, കുംഭം എന്നെ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കാം.

അനിഴം

അനുരാധാ എന്ന് പൂര്‍ണ്ണ നാമം. കുടയുടെ ആകൃതിയില്‍ മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. ചന്ദ്രന്‍ അനിഴത്തിലേക്ക് വരുമ്പോള്‍ നീചനാകും, അനിഴം, കഠിന പ്രയത്നികളായ ഇവര്‍ക്ക് ബുദ്ധി വൈഭവം കൂടും. ഈ നാളില്‍ ചന്ദ്രന്‍ ബാലാ ഹീനനാണ്. മാനസിക പ്രയാസങ്ങള്‍ ഇവരെ അലട്ടി കൊണ്ടിരിക്കും. സൌമ്യമായി സംസാരിക്കുന്ന ഇവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യമുള്ള ജോലികള്‍ ലഭിക്കും. സ്വദേശം വെടിഞ്ഞായിരിക്കും ഇവര്‍ക്ക് നേട്ടം ഉണ്ടാകുക. ദാമ്പത്തിക ജീവിതത്തില്‍ ശോഭിക്കുന്ന ഇവര്‍ക്ക് ഇടയ്ക്കിടെ അകന്നു കഴിയേണ്ടിവരും. ഭരണി വേധ നക്ഷത്രമാണ്. അശ്വതി, മൂലം, ഉത്രാടം, അവിട്ടം, തിരുവാതിര, എന്നിവരുമായും ഇവര്‍ക്ക് കൂട്ട് കേട്ടോ കൊടുക്കല്‍ വാങ്ങലോ പാടില്ല. നക്ഷത്ര നാഥനായ ശനീസ്വരനെയും മാനക്കാരകിയായ മൂകാബികയെയും പത്താം ഭാവാധിപനായ ദക്ഷിണാമൂര്‍ത്തിയും പ്രാര്‍ത്ഥിച്ചു പുരോഗതി വരുത്തുവാന്‍ സാധിക്കും. പുതു വര്‍ഷത്തില്‍ എല്ലാ ഗ്രഹങ്ങളും പ്രതി കൂലമാണ്. രോഗ ദുരിതങ്ങള്‍, കടങ്ങള്‍ വര്‍ദ്ധിക്കുക, ഭൂമി കൊടുക്കല്‍ തൊഴില്‍ നാശം, മാതൃനാശം, കടുത്ത സാമ്പത്തിക വിഷമത്തില്‍ പെട്ട് ആത്മഹത്യാ വക്കില്‍ വരെ പെട്ടേക്കാം. ബന്ധുക്കള്‍, സന്താനങ്ങള്‍ വഴി ദുരിതാനുഭവങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കുറ്റാരോപണ മെമ്മോ ലഭിക്കുന്നതിനു സാധ്യത എന്നിവ ഫലങ്ങള്‍. മകരം, മേടം, കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തൃക്കേട്ട

ജേഷ്ഠ എന്ന് കൂടി പേരുള്ള തൃക്കേട്ട അവസാന പാദം ഗണ്ടാന്ത സന്ധിയുള്ളതാണ്. ഇതൊരു ദുരിതം പിടിച്ച നക്ഷത്രമാണ്. ഈ നക്ഷത്രത്തില്‍ ഈ സമയത്ത് (നാലാം പാദത്തില്‍) സിസേറിയന്‍ പ്രസവം ഉപേക്ഷിക്കുക. അശ്വതി വേധ നക്ഷത്രം. ഭരണി, പൂരം, പൂരാടം, ചതയം, തിരുവാതിര എന്നിവയും ഇവര്‍ക്ക് കൂട്ട് കെട്ടിനോ കൊടുക്കല്‍ വാങ്ങലിനോ ചേര്‍ന്നതല്ല. ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും. പുതു വര്‍ഷത്തില്‍ എല്ലാ ഗ്രഹങ്ങളും പ്രതികൂല സ്ഥാനത്താണ്. നക്ഷത്രാധിപനായ ബുധന്‍ മാത്രം കന്നി മാസം വരെ അനുകൂല സ്ഥിതിയിലാണ്. കടവും, രോഗ ദുരിതങ്ങളും വര്‍ദ്ധിച്ചിരിക്കും. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടിവരും. ഉദ്ദ്യോഗത്തിനും ബിസിനെസ്സിനും തിരിച്ചടികള്‍ നേരിടാം. പ്രവര്‍ത്തനങ്ങളില്‍ വഞ്ചനസംഭവിക്കാം. അനാവശ്യ മനക്ലേശങ്ങളനുഭവിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും തലയിലേറ്റെണ്ടി വരും. ബന്ധുക്കള്‍ അയാല്‍ വാസികള്‍ ഇവരില്‍ നിന്നും മനക്ലേശങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലമല്ല. നവഗ്രഹ പ്രീതി വരുത്തി ദുരിതങ്ങളില്‍ നിന്നും മോചനം നേടുക. ഒപ്പം ഗുരുവായൂരപ്പനെയും ഭജിക്കുക. മകരം, മേടം, ചിങ്ങം, കന്നി എന്നീ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം

മൂലം

ഒരേ സമയം ഗൌരവക്കാരായിരിക്കവേ തന്നെ അന്യരെ പരിഹസിക്കുവാന്‍ ഇവര്‍ക്ക് കഴിയും. അസാമാന്യമായ തരത്തില്‍ സ്വതന്ത്ര ബുദ്ധി പ്രകടപ്പിക്കും. സ്വപ്രയത്നത്താല്‍ ധനികരായി മാറും . ഇവര്‍ ലോക ഉപകാരികളാണ് 4 അടി മുന്നോട്ട് 2 അടി പിന്നോട്ട് ഇതാണവരുടെ ജീവിത രീതി. ഇവരെ വിശ്വസിക്കാന്‍ പാടുള്ളതല്ല. അഭിഭാഷക വൃത്തി, ജേണലിസം, പുസ്തകവ്യാപാരം, അദ്ധ്യാപനം, സര്‍ക്കാര്‍ സേവനം എന്നിവയില്‍ ശോഭിക്കാം. ചന്ദ്രന്‍, വ്യാഴം, സുര്യന്‍, ശനി എന്നിവര്‍ അനിഷ്ട സ്ഥാനങ്ങളില്‍ നിന്നാല്‍ ഇവര്‍ ജീവിതത്തില്‍ വലിയ ദുരിതങ്ങള്‍ പെടും. പുതുവര്‍ഷം ഇവര്‍ക്ക് എല്ലാ ഗ്രഹങ്ങളും പ്രതികുലമാണ്. സന്താന ദുരിതം അനുഭവിക്കുന്ന വര്‍ഷമാണിത്. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്‍ സാധ്യത. ജലാശയ തൊഴിലിലേര്‍പ്പെട്ടിട്ടുള്ളവര്‍ ,പോലീസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ഈ വര്ഷം വളരെ മോശമാണ്. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകും. വാഹനാപകടങ്ങള്‍ക്ക് സാധ്യത പണമിടപാടുകളില്‍ പരാജയം സംഭവിക്കും. ബിസിനസ്സില്‍ പരാജയം നേരിടും പുതിയ പദ്ധതികളിലേര്‍പ്പെടാന്‍ സാധ്യത, കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും. കുംഭം, ചിങ്ങം, കന്നി എന്നീ 3 മാസങ്ങള്‍ കുറച്ചു നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. നവഗ്രഹ പ്രീതിയും, ദക്ഷിണാമൂര്‍ത്തിയേയും ദോഷ പരിഹാരമായി പ്രാര്‍ത്ഥിയ്ക്കുക.

പൂരാടം

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. സംസാരിച്ച് ആള്‍ക്കാരെ വശീകരിക്കുന്നതില്‍ അസാമാന്യ കഴിവുണ്ട്. മറ്റുള്ളവരെ സഹായിക്കുക ഇവരുടെ ഒരു ഹരമാണ്. അമിതമായ അഭിമാന ബോധം ഇവരെ പലപ്പോഴും കാര്യങ്ങള്‍ നേടുന്നതിനെ വിലക്കുന്നു. ഇവരുടെ വിവാഹ ജീവിതം തൃപ്തികരമായിരിക്കുകയില്ല. പൂയ്യം ഇവര്‍ക്ക് വേധ നക്ഷത്രമാണ്. തിരുവോണം, ചതയം, ഉത്രട്ടാതി, ആയില്യം, തൃക്കേട്ട ഇവര്‍ക്ക് ചേര്‍ന്ന നാളുളല്ല. ഇവരുമായി കൂട്ടുകെട്ടോ, കൊടുക്കല്‍ വാങ്ങലോ പാടില്ല. പൊതുവേ എല്ലാ ഗ്രഹങ്ങളും ഇവര്‍ക്ക് പ്രതികൂലമാണ്. പല പുതിയ പദ്ധതികളും തുടങ്ങിയാല്‍ വിജയിപ്പിക്കാനാകും. പല തര കീര്‍ത്തികള്‍ വര്‍ദ്ധിക്കാം. ധനവരവിനു തടസ്സം നേരിടും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം നേരിടും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലീകൃതമാകും. പഠനത്തില്‍ മികവ് പുലര്‍ത്തും. ഉന്നത നിലയിലെ വിജയം, തൊഴില്‍ലാഭം എന്നിവയ്ക്ക് സാധ്യത. രോഗദുരിതങ്ങള്‍ക്ക്‌ ജാഗ്രത പുലര്‍ത്തുക. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. നിയമ യുദ്ധങ്ങളില്‍ പരാജയം സംഭവിക്കാം. കുഭം, മേടം, മിഥുനം, ചിങ്ങം, കന്നി എന്നീമാസങ്ങളില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

ഉത്രാടം

ധനു മകരക്കുരുകളിലായി വ്യാപിച്ചു കിടക്കുന്നു. ഉത്ത ആഷാഢം എന്നാണ് മുഴുവന്‍ പേര്‍. പല വിധ ശുഭ കാര്യങ്ങള്‍ക്കും ഈ നക്ഷത്രം നല്ലതാണ്. ഇവര്‍ വലിയ നിഷ്ടക്കാരായിരിക്കും. എടുത്ത തീരുമാനങ്ങളില്‍ നിന്നും കടുകിട വ്യതിചലിക്കുകയില്ല. കടുംപിടുത്തം ഇവരുടെ ജീവിതം വിള്ളല്‍ സൃഷ്ടിക്കും. കാര്യങ്ങള്‍ നടത്തി എടുക്കുന്നതില്‍ ഒരു വിശേഷ ബുദ്ധി ഇവര്‍ക്കുണ്ട്. എളിയ നിലയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ചു. ഉയരങ്ങളിലേക്ക് പോകുന്ന ശൈലിയാണ് ഇവര്‍ക്കുള്ളത്. വ്യാഴന്‍, സുര്യന്‍, ശനി, ചന്ദ്രന്‍ എന്നിവരുടെ സ്വാധീനത്തില്‍ നില്‍ക്കുന്ന നക്ഷത്രമാണിത്. പുതുവര്‍ഷത്തില്‍ എല്ലാ ഗ്രഹങ്ങളും മോശമാണ്. ഈ വര്‍ഷം ഒരു കാര്യവും നടക്കാന്‍ സാധ്യതയില്ല. തൊഴില്‍ രംഗത്ത് അസ്വസ്ഥതകള്‍ കൂടും. വിദേശ യാത്ര സാധ്യമാകും. പൊതുപ്രവര്‍ത്തനത്തില്‍ അപഖ്യാതി കേള്‍ക്കും. ബിസിനസ്സില്‍ പരാജയം സംഭവിക്കും. സ്ത്രീകള്‍ സംബന്ധമായി അപഖ്യാതി കേള്‍ക്കാനിടവരും. കലാകാരന്മാര്‍ക്ക് അനുകൂല സമയമല്ല. പരീക്ഷാ വിഷയത്തില്‍ പരാജയം സംഭവിക്കാം. പൂര്‍വ്വിക സ്വത്ത് വില്‍ക്കാനിടവരും. കാര്‍ഷിക രംഗത്ത് പരാജയം. വിവാഹകാര്യം തീരുമാനമാകും. സന്താന ഗുണത്തിന്‍ സാധ്യത ശരീരാസുഖങ്ങള്‍ക്ക് സാധ്യത , കുടുംബ സ്വത്ത് വില്‍ക്കാന്‍ സാധ്യത്, മീനം, മേടം, മിഥുനം, ചിങ്ങം,വൃശ്ചികം എന്നീ മാസങ്ങളും ആദിത്യന്‍റെ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രം, ഉത്രാടം,നക്ഷത്രങ്ങളിലും ശുഭ ഫലങ്ങള്‍ ലഭിക്കും. അവിട്ടം, പുരുരുട്ടാതി, രേവതി, പൂരാടം, ആയില്യം, ഉത്രം, മകം എന്നീ നക്ഷത്രങ്ങളും പണമിടപാടോ കൊടുക്കല്‍ വാങ്ങാലോ നടത്താന്‍ പാടില്ല.

തിരുവോണം

ശ്രാവണ എന്നതാണ് അടിസ്ഥാന നാമം. മംഗല്യകര്‍മ്മങ്ങള്‍ക്കും, എല്ലാശുഭ കാര്യങ്ങള്‍ക്കും ഉത്തമാമാണീ നക്ഷത്രം. അസാധാരണ കുലീനത്വം ഉണ്ടായിരിക്കും. ദേഹത്ത് കറുത്ത മറുക്, ഈശ്വരഭക്തി എന്നിവയുണ്ടായിരിക്കും. പൊതുവേ ഭാഗ്യദോഷികളാണ് ഇവര്‍. ആരെയും അന്ധമായി വിശ്വസിക്കുന ശീലം ഇവര്‍ക്ക് പലപ്പോഴും ധനനഷ്ടത്തിനിടയാക്കും. ഒരാദര്‍ശത്തില്‍ വിശ്വസിച്ചാല്‍ അതില്‍ നിന്നും ഇവരെ പിന്‍തിരിപ്പിക്കാന്‍ ബുദ്ധി മുട്ടാണ്. ഉത്തമ ജീവിത പങ്കാളി, ഉറച്ച കുടുംബ ബന്ധം എന്നിവ ഇവര്‍ക്കുണ്ടാകും പൊതുരംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും, ചതയം, ഉതൃട്ടാതി, അശ്വതി, മകം പൂരം എന്നിവയും ശുഭകാര്യങ്ങള്‍ക്കും കൂട്ടുകെട്ടിനും ഇവര്‍ക്ക് ചേര്‍ന്ന നക്ഷത്രങ്ങളല്ല. പുതുവര്‍ഷം ഇവര്‍ക്ക് ഒരു ഗ്രഹങ്ങളും അനുകൂലമല്ല. വീട്ടില്‍ മോഷണം നടക്കാന്‍ സാധ്യതയുണ്ട്. തടസപ്പെട്ടു കിടന്നിരുന്ന ഭൂമിയുടെ ക്രയവിക്രയം നടക്കും. തൊഴില്‍ പരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ കൂടും. ജീവിതത്തില്‍ ഉന്നതി ലഭിക്കുമെന്ന തീരുമാനങ്ങള്‍ക്ക് തിരിച്ചടിയാകും. രാഷ്ട്രീയക്കാര്‍ക്ക് സ്ഥാന നഷ്ടം ഉണ്ടാകാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരിക്ഷകളില്‍ പരാജയം, വിചാരിച്ച കോഴ്സ് സെലക്ഷന്‍ കിട്ടാനുള്ള സാധ്യത മന്ദീഭവിക്കും. ക്യാമ്പസ്‌ സെലക്ഷന്‍ കൈവിട്ടു പോകാം. ഗൃഹോപകരണങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. വീട്ടില്‍ രോഗങ്ങള്‍ കാരണം പൊറുതിമുട്ടും. ഷെയര്‍, ചിട്ടി എന്നിവയില്‍ പരാജയം സംഭവിക്കാം. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം ഇവരുടെ നക്ഷത്ര ദേവതയായ വിഷ്ണു, നവഗ്രഹങ്ങള്‍, ആറ്റുകാലമ്മ ഇവരെ ഭജിച്ചു ദോഷശാന്തി വരുത്തേണ്ടതാണ്. മീനം, മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, തുലാം 15 ന്‍ ശേഷം 30 വരെ ചിലപ്പോള്‍ കുറച്ചു ശാന്തി കിട്ടാവുന്ന മാസങ്ങളാണ്.

അവിട്ടം

മകം, കുംഭം, രാശികളിലായി വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് അവിട്ടം. ധനിഷ്ട എന്നാണു ശരിയായ നാമം. ഇവര്‍ തന്നിഷ്ടക്കാര്‍ ആയിരിക്കും. ആയതിനാല്‍ അബദ്ധങ്ങളില്‍ ചെന്നുചാടും. അതില്‍ നിന്നും കരകയറാന്‍ ഇവര്‍ക്ക് സാധിയ്ക്കില്ല. കുടുംബാംഗങ്ങളുടെ സഹായം ആവശ്യമായിവരും. ലൌകിക സുഖത്തിനും, മദ്യത്തിനും അടിമപ്പെട്ട ഇവര്‍ കാര്യങ്ങള്‍ നീക്കുന്നതില്‍ സമര്‍ത്ഥരാണ്. ഭക്ഷണ പ്രിയരായ ഇവര്‍ക്ക് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന രോഗദുരിതങ്ങള്‍ ഇവരെ അലട്ടികൊണ്ടിരിക്കും മകയിരം, ചിത്തിര, അവിട്ടം നപുംസക നക്ഷത്രങ്ങളാണ്. വേദ നക്ഷത്രങ്ങളുമാണ്. പുരുരുട്ടാതി, രേവതി, ഭരണി, ഉത്രം, അത്തം ഇവരുമായി കുട്ടുകെട്ടിണോ ശുഭ കാര്യങ്ങള്‍ക്കോ പാടില്ല വരും വര്ഷം ഇവര്‍ക്ക് എല്ലാ ഗ്രഹങ്ങളും അശുഭ സ്ഥിതിയിലാണ്. ചൊവ്വയുടെ നീചത്തിലെ പോക്ക് കാരണം ആദ്യ 8 മാസം വളരെ മോശമാണ്. തൊഴില്‍പരമായും സാമ്പത്തികമായും ക്ലേശങ്ങള്‍ നിറഞ്ഞ കാലമാണ്. തൊഴിലന്വേഷകര്‍ക്ക് ക്ലേശങ്ങള്‍ നല്‍കി തൊഴില്‍ നല്‍കും. ബിസിനസ്സില്‍ പരാജയം സംഭവിക്കുന്ന വര്‍ഷമാണ്‌. മത്സരപരീക്ഷ, ഇന്റെര്‍വ്യു എന്നിവയിലും പ്രതീക്ഷിക്കുന്ന നന്മ ലഭിക്കുകയില്ല. പുതിയ ഭവനം നിര്‍മ്മിക്കുന്നതിന്‍ സാധ്യതയുണ്ട്. വാഹനാപകടങ്ങള്‍ക്ക് സാധ്യത. വിവാഹാലോചന നടക്കാന്‍ സാധ്യത. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത. രാഷ്ട്രീയക്കാരുടെ ഭാവി മോശമാകും. വീട്ടില്‍ രോഗദുരിതങ്ങള്‍ വര്‍ദ്ധിക്കും കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കാം. വിവാഹമോചനകേസുകള്‍ തീര്‍പ്പാകാം. മേടം, മിഥുനം, ചിങ്ങം,വൃശ്ചികം, ധനു എന്നീ മാസങ്ങളും, മകീരം, ചിത്തിര, അവിട്ടം നക്ഷത്രത്തില്‍ ആദിത്യന്‍ സഞ്ചരിക്കുന്ന സമയത്തും എല്ലാ ഫലങ്ങള്‍ കിട്ടും. നവഗ്രഹ പ്രീതി, ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്ക് പ്രീതി നടത്തി ഇതില്‍ നിന്നും ഉള്ള ദോഷങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുക .

ചതയം

ശുഭ കാര്യങ്ങള്‍ക്ക് വര്‍ജ്ജ്യ നക്ഷത്രമാണിത്. ഷഡാ ഭിഷാ എന്നതാണ് പൂര്‍ണ്ണനാമം. അത്തം നക്ഷത്രം വേദം ഉത്തൃട്ടാതി, രേവതി, കാര്‍ത്തിക, ചിത്തിര്‍, അവിട്ടം എന്നിവരുമായി കൂട്ടുകെട്ടോ കൊടുക്കല്‍ വാങ്ങാലോ ഇവര്‍ക്ക് പാടില്ല. ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച വളരെ കുറവാണ്. പഠനം കുറവാണെങ്കില്‍ തന്നെയും ബുദ്ധി രാക്ഷസരായ ഇവര്‍ തന്‍കാര്യം നേടിയെടുക്കുന്നതില്‍ സമര്‍ത്ഥരാണ്. ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യം അന്യരോട് തന്‍റെ ആശയങ്ങളെ അടിച്ചേല്‍പ്പിച്ചു അനുസരിപ്പിക്കുന്നതാണ്. കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന രീതി ഉള്ളതിനാല്‍ സുഹൃത്തുക്കളുടെ വെറുപ്പ് സമ്പാദിക്കുന്ന ശീലം ഇവര്‍ക്കുണ്ട്. ഇവരുടെ വിവാഹ ജീവിതം പൊതുവേ മോശമാണ്. പുതുവര്‍ഷം ഇവര്‍ക്ക് എല്ലാ ഗ്രഹങ്ങളും പ്രതികുലമായാണ് സഞ്ചരിക്കുന്നത്. ജീവിത വിജയത്തിനായി പ്രയന്തിക്കും. ഗൃഹം, വാഹനം എന്നിവ ക്രയവിക്രയം നടത്താം. ആരോഗ്യനില മോശമായിരിക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലമാകും. പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് കഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധ്യതയുണ്ട്. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, എന്നീവയും സൂര്യന്‍ തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളില്‍ സഞ്ചരിക്കുന്ന സമയത്തും ഇവര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

പൂരുരുട്ടാതി

കുംഭം, മീനം രാശികളില്‍ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് പുരുരുട്ടാതി. ഉത്രം വേധ നക്ഷത്രവും, രേവതി, ഭരണി,രോഹിണി, അത്തം എന്നിവ കൊടുക്കല്‍ വാങ്ങലോ മറ്റൊരു പാടിനും പാടില്ലാത്തതുമാകുന്നു. കുലീനത്വം പുലര്‍ത്തുന്ന സ്വഭാവമായിരിക്കും ഇവര്‍ക്ക്. മോശമായാല്‍ അങ്ങേയറ്റം മോശമാകും. എതു കാര്യവും മനസ്സിരുത്തി ചിന്തിച്ചതിന്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഔദ്യോഗികമായി ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും വ്യക്തി മുദ്ര പതിപ്പിയ്ക്കും. നിയമങ്ങള്‍ അനുസരിക്കുന്നതിനും പാലിക്കുന്നതിനും തികഞ്ഞ നിഷ്ഠ പാലിക്കുന്നവരാണിവര്‍ സഹപ്രവര്‍ത്തകരുടെ പോരായ്മകള്‍ ചൂണ്ടി കാണിച്ചു മുതലെടുക്കുന്നവരാണിവര്‍ പൊതുവേ എല്ലാഗ്രഹങ്ങളും ഇവര്‍ക്ക് പ്രതികൂലമാണ്. മനസ്സിണങ്ങിയ തരത്തില്‍ കാര്യങ്ങള്‍ നടത്തുന്നതില്‍ ഇവര്‍ സമര്‍ത്ഥരാണ്. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഗൃഹം വില്പനയ്ക്ക് സാധ്യത. തൊഴില്‍ ദാദാക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം ഉണ്ടാകാം. പിതൃ ജനങ്ങള്‍ക്കും, ഗുരു ജനങ്ങള്‍ക്കും ദുരിതമുണ്ടാകാം. ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം. ഗൃഹത്തില്‍ രോഗദുരിതമനുഭവിക്കാം. ധനനഷ്ടത്തിന്‍ യോഗമുണ്ട്. ഇടവം,ചിങ്ങം, മേടം, വൃശ്ചികം, ധനു എന്നീ മാസങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കാം.

ഉത്രട്ടാതി

ശുഭ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നക്ഷത്രമാണ് ഉത്രട്ടാതി. പൂരം വേധ നക്ഷത്രമാണ്. അശ്വതി, കാര്‍ത്തിക, മകയിരം, ചോതി, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങള്‍ ഇവര്‍ അനുയോജ്യമല്ല. ഇവര്‍ ഈശ്വര വിശ്വാസികളായിരിക്കും. ഈ കാര്യ സാധ്യത്തിന്‍ മുന്‍തൂക്കം നല്‍കുന്ന ഇവര്‍ മികച്ച ഭരണാധികാരികളായിത്തീരും. സ്വന്തം കാര്യസാധ്യത്തിനായി കള്ളത്തരങ്ങളും, കളവുകളും ഇവര്‍ പ്രയോഗിക്കാം. അനീതി എവിടെയും കാട്ടും. ജീവിത പങ്കാളിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഇവര്‍ സന്താനങ്ങളെ വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിക്കും. പ്രധാനമായും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും, തൊഴില്‍പരമായ വിഷമതകള്‍, കുടുംബ സുഖക്കുറവ് അനുഭവിക്കും. സ്വഭവനം വിട്ടു താമസിക്കാനിടവരും. ഭൂമി വില്പന വഴി പ്രതീഷിച്ച ധനം ലഭിക്കില്ല. ശാരീരികമായും മാനസികമായും തടങ്കലുകള്‍, ഒറ്റപ്പെടല്‍ എന്നിവയുണ്ടാകാം. ഗൃഹ നിര്‍മ്മാണം ഘട്ടം, ഘട്ടമായി നടക്കാം ഇഷ്ട ജന സഹവാസം ഉണ്ടാകും, വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. രാഷ്ട്രീയക്കാര്‍ക്ക് അനുകുല സമയമല്ല. ബിസിനസ്സില്‍ പരാജയം സംഭവിക്കാം. മേടം, ഇടവം, ചിങ്ങം, ധനു 2 ആം പകുതി, മകം എന്നീ മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൂടാം.

രേവതി

മീനം രാശി ഗണ്ടാന്ത ദോഷമുള്ള നക്ഷത്രമാണ് രേവതി. മകമാണിവരുടെ വേധ നക്ഷത്രം. ഭരണി, രോഹിണി, തിരുവാതിര, ചിത്തിര, ചോതി, വിശാഖം പ്രതികൂല നക്ഷത്രങ്ങളാണ് . ശുഭ കാര്യങ്ങള്‍ക്കുള്ള നക്ഷത്രമാണിത്. വിചാരത്തിനേക്കാള്‍ കൂടുതല്‍ വികാരപരമായി ചിന്തിക്കുന്ന ശീലമാണിവര്‍ക്കുള്ളത്. അതിനാല്‍ തന്നെ നിസ്സാര കാരണങ്ങളാല്‍ പോലും സ്വജനങ്ങളുമായി പിണങ്ങുവാനും അവരുടെ പിന്തുണ നഷ്ടപ്പെടുവാനും ഇടവരും. സ്വന്തം കാര്യം സിന്ദാബാദ്‌ ആയ ഇവര്‍ക്ക് മറ്റുള്ളവരെ ദുഷിക്കുന്ന സ്വഭാവമുണ്ടായിരിക്കും. ജീവിതത്തില്‍ വഴി വിട്ടു പോയാല്‍ ഇവരെ തിരിച്ചു കൊണ്ടുവരാന്‍ പ്രയാസമാണ്. പെട്ടെന്നുള്ള സ്വഭാവ മാറ്റത്താല്‍ ഇവരുടെ പെരുമാറ്റം മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്. പുതു വര്‍ഷം ഇവര്‍ക്ക് നല്ലതാണ്. കടബാധ്യതകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വീട്ടി തീര്‍ക്കാന്‍ സാധിക്കും. രോഗ വിഷമങ്ങളില്‍ മോചനം ലഭിക്കും. വിദേശത്തും നാട്ടിലും ജോലി ലഭിക്കാന്‍ സാധ്യത വിവാഹാലോചനകള്‍ മംഗളമായി നടത്താന്‍ സാധിക്കും. പ്രണയ ബന്ധങ്ങള്‍ സഫലീകൃതമാകും. കാര്യങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയ സാദ്ധ്യത പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് നല്ല സമയമാണ്. റിയല്‍ എസ്റ്റേറ്റ് മേഘലയില്‍ കാലം അനുകുലം. മേടം, ചിങ്ങം, ഇടവം, ധനുവിന്‍റെ 2 ആം പകുതി, മകരം എന്നീ മാസങ്ങള്‍ അനുകുലമായിരിക്കും.

 

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories