ജ്യോതിഷം

വിഷു സംക്രമ ഫലം 1189 മേടം 1190 മീനം 30 വരെ


വിഷു സംക്രമ ഫലം 1189 മേടം 1190 മീനം 30 വരെ

2014 ഏപ്രില് 13 മുതല്‍ 2015 ഏപ്രില് 13 വരെ, അമൃത സ്വരൂപികളായ മാതൃഭൂമി വായനക്കാര്‍ക്ക്. ശ്രീ ഗുരുവായൂരപ്പന്റെയും, ആറ്റുകാലമ്മയുടെയും, കരിക്കകത്തമ്മയുടെയും ഒരുപിടി വിഷു സദ്യയുമായി എല്ലാ ഐശ്വര്യങ്ങളും നേരുന്നു. തുലാം ശനി, മിഥുന വ്യാഴനെന്ന 1189 മാണ്ട് 1 തീയതി (14/4/2014) തിങ്കളാഴ്ച രാവിലെ 7.37നും അത്തം നക്ഷത്രം 2 പാദം കന്നിക്കൂറില്‍ ശുക്ലപക്ഷ ചതുര്‍ ദശി തിഥിയും സുരഭി കരണവും വ്യഖ്യാതനാമനിത്യ യോഗവും കൂടിയ അമൃത സമയത്ത് ഇടവം നവാംശകത്തില്‍ ചന്ദ്രന്‍ നില്‍ക്കേ ശനി ഹോരയില്‍, മേടം അന്ത്യ ദ്രേക്കാണത്തില്‍ വായുഭൂതോദയം മേടരവി സംക്രമണം അശ്വതി നക്ഷത്രത്തില്‍ രവി നില്‍ക്കെ സാധാരണയായി മേടം 1 നാണ് വിഷുവെങ്കിലും ഈ വര്‍ഷം മേടം 2 നാണ് വിഷു ആചരിക്കുന്നത്. ഇത് മേടം 1 നു ഉദയത്തിനു ശേഷമാണ് സംക്രമമെങ്കില്‍ 2 ദിനമാണ് വിഷു ദിന മായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു നിമിത്തം, വിഷു ഫലം തയ്യാറാക്കാന്‍ തുടങ്ങുമ്പോള്‍ ആണ്‍ പെണ്‍ മയിലുകള്‍ വരികയും ശ്രീ മുരുകനും ഭാര്യയുമാണ് വന്നതെന്ന് സങ്കല്‍പ്പം. വാക്ക് ദേവതയായ മൂകാംബികയാണ് മറ്റെതുമെന്നു സങ്കല്‍പ്പം. ഇപ്രാവശ്യത്തെ വിഷു ഫലം, നിമിത്തം കരിക്കകം ദേവിയെപ്പറ്റി സോവനീര്‍ പ്രോഗ്രാം ചെയ്യുമ്പോള്‍ വ്യാഴമാറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും വിഷു ഫലത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുമ്പോള്‍ (ദേവിക്ക് നിത്യ പൂജ ചെയ്യുന്ന പ്രശനത്തില്‍ ഞാനും പങ്കെടുത്തിരുന്നു). ഉച്ചക്ക് 2 മണിക്ക് 10 തുള്ളി അമൃത മഴ പെയ്യുകയുണ്ടായി. ഇത് വായിക്കുന്ന എല്ലാ വായനക്കാര്‍ക്കും അവരുടെ പിതൃക്കളുടെയും കുടബ ദേവതയുടെയും കൃപാകടാക്ഷങ്ങള്‍ 20% മുണ്ടേല്‍ മെഡിക്കല്‍ ആസ്‌ട്രോളജി പ്രകാരം ദുരിതങ്ങള്‍ മാറുന്നതാണ്.

സംക്രമ ഫലം
സാധനങ്ങള്‍ക്ക് വിലകൂടും, തസ്‌കരര്‍ക്ക് നല്ലകാലം, പശുകള്‍ക്ക്‌നാശം, ധന ധാന്യ വൃദ്ധിക്ക് നാശം വരാം, നീല രത്‌നത്തിനു നാശം, ജലം ആവശ്യത്തിനു ലഭിക്കാതെ വരും. സുഭിക്ഷവും സുഖവുമായ ഭാതൃ ഭീതിയോടും, കുടുംബത്തോടും ജീവിക്കാന്‍ കഴിയും, മഴ വേണ്ടപോലെ ലഭിക്കില്ല, സസ്യനാശം, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകും, തദ്ദേശ വാസികള്‍ക്ക് നാശം, ചോര ഭയം, കൃഷിനാശം, അര്‍ത്ഥനാശവും കലഹവുമുണ്ടാകും, അത്തം നക്ഷത്രത്തിലാകയാല്‍ ക്ഷേമവും, ആരോഗ്യവും, സുഭിഷവും സംഭവിക്കും, പകര്‍ച്ച വ്യാധിയുണ്ടാകും, ജലനാശം വരും, ശത്രു നാശവും, ഭരണാധികാരികള്‍ തമ്മില്‍ അധികാര വടം വലിയും ഉണ്ടാകും

വിഷു ഫലം
ഉത്രം, അത്തം, ചിത്തിര, ആദിശൂലം ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കു ധന നാശവും, രോഗാപത്തുകളും, ദുര്‍വ്യയവും, ചോതി മുതല്‍ പൂരാടം വരെ 6 നാളിലുള്ളവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും, സല്‍കീര്‍ത്തിയും ഉത്രാടം തിരുവോണം അവിട്ടം മദ്ധ്യ ശൂലം ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ബന്ധു നാശവും, സ്വജന വിരോധവും, അപമാനവും, മന:ക്ലേശവും, ചതയം മുതല്‍ ഭരണി വരെ ജനിച്ചവര്‍ക്ക് ലോക ബഹുമാനാദി സ്ഥാനമാനങ്ങളും ജനപ്രീതിയും വിശേഷ വസ്ത്രാദി ലാഭവും, കാര്‍ത്തിക, രോഹിണി, മകയിരം അന്ത്യശൂലം ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ആയുധം കൊണ്ടും, പശു, പക്ഷി മുതലായവ നിമിത്തമായും ദേഹത്തില്‍ മുറിവുണ്ടാകുകയും രോഗാപത്തുകള്‍ ഉണ്ടാവുകയും തിരുവാതിര മുതല്‍ പൂരം വരെ 6 നാളിലുള്ളവര്‍ക്ക് ജന നേതൃത്വവും, മേലധികാരിയുടെ പ്രീതി, അധികാര പ്രാപ്തിയും ഫലം.

ഇന്ത്യയില്‍ രാഷ്ട്രീയ നയത്തില്‍ മാറ്റമുണ്ടാകും, തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടാകുന്ന ഭരണമാറ്റം രാജ്യത്തിനനുകൂലമാകും, സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കും, കൂടിയ ചൂടോ തണുപ്പോ ഉണ്ടാകും, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്‌ഫോടനങ്ങള്‍ ഉണ്ടാകും, മത സംഘട്ടനങ്ങള്‍ ഉണ്ടാകും, അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും, സദാചാര പ്രവര്‍ത്തനങ്ങളും വധ ഭീഷണിയുണ്ടാകും. ജല സംഭരണികള്‍ മൂലം കുഴപ്പങ്ങള്‍ക്കു സാധ്യത, പ്രശസ്ത വ്യക്തികളുടെ വിയോഗത്തിനു സാധ്യത, യുദ്ധമുണ്ടാകാനുള്ള സാധ്യതയും, മംഗള്‍യാനിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുക, എല്ലാ വായനക്കാര്‍ക്കും മംഗള്‍യാന്‍ പ്രവര്‍ത്തിച്ചാല്‍ 450 കോടി മുടക്കിയ പ്രവര്‍ത്തനം ചന്ദ്രനില്‍ വെള്ളമുണ്ടെന്നു കണ്ടു പിടിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്. അത് പോലെ ചൊവ്വയിലും ജലാംശം ഉണ്ടെന്നും, മണ്ണുണ്ടെന്നും, മറ്റു വിശിഷ്യ ദ്രവ്യമുണ്ടെന്നും കണക്കാക്കപ്പെടുന്നു. അസ്രോ സാറ്റ് എന്ന ഉപഗ്രഹം ഇന്ത്യ വിഷേപിക്കുകയാണ്, ഇതിലൂടെ ജ്യോതിഷ ശാസ്ത്രപരമായി പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും സാധിക്കും.അതിനായി നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടീ വിഷു ഫലം, നാണംകെട്ട പല രാഷ്ട്രീയ നീക്കങ്ങളും ഉണ്ടാകാം, കഴിഞ്ഞ 30 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും, ന്യുമരോളജി പ്രകാരം 7 വര്‍ഷമാണ് നടക്കുന്നത്, ഡല്‍ഹിയില്‍ നടന്ന പോലെ 7 വരുന്ന ലോക സഭയാണ് നടക്കുന്നത്, പുതിയ ഭരണകൂടമുണ്ടാക്കാന്‍ വളരെയധികം ക്ലേശിക്കേണ്ടിവരും, കുതിര വര്‍ഷമാണിത് അതുകൊണ്ട് എല്ലാ നല്ല ഫലവും പ്രതീക്ഷിക്കാം.

വിഷു മഹാത്മ്യം

അമൃത സ്വരൂപികളായ മാതൃഭൂമി വായനക്കാരുടെ വിഷുവിനെ സംബന്ധിച്ചുള്ള സംശയത്തിനുള്ള മറുപടി.

ദക്ഷിണായനം, ഉത്തരായനം എന്നീ 6 മാസ കാലമായുള്ള അയന മദ്ധ്യങ്ങളിലെ ഒരു ദിവസം പകലും, രാത്രിയും തുല്യമായി വരുന്നു. ഈ ദിവസം സൂര്യന്‍ നേര്‍ കിഴക്കായി ഉദിക്കുന്നു. മീനത്തില്‍ നിന്നും മേടത്തിലേക്ക് സംക്രമിക്കുന്ന ദിവസം നേര്‍ കിഴക്ക് സൂര്യന്‍ ഉദിക്കുന്നു ഇതിനെ വിഷു ദിനമായി ആദരിക്കുന്നു. വിഷു ദിനത്തില്‍ മംഗള വസ്തുകളെയും ഇഷ്ട ദേവനേയും ഇഷ്ടമുള്ളവരെയും കണികണ്ടാല്‍ ആ വര്ഷം മുഴുവന്‍ ഐശ്വര്യമുള്ളതായിരിക്കും. വിഷു എല്ലാവര്‍ക്കും ജാതിമത ഭേദമന്യേ ആഘോഷിക്കാന്‍ പറ്റിയതാണ്. മേടം കാലപുരുഷന്റെ ശിരസ്സാണ്. അശ്വതി നക്ഷത്രത്തില്‍ ആദിത്യന്‍ വരുന്ന ദിവസമാണ് വിഷുവായി ആചരിക്കുന്നത്. വലിയവനെന്നോ, ചെറിയവനെന്നോ വ്യത്യാസമില്ലാതെ സൂര്യന്‍ നവഗ്രഹങ്ങളില്‍ മേധാവിയായ ആത്മ ബോധത്തിന്റെയും, ആത്മ വിചാരത്തിന്റെയും, ആത്മീയതുടെയും, ആത്മ വിശ്വാസത്തിന്റെയും, കരുത്തിന്റെയും കാരകത്വം സൂര്യനാണ്. ആദിത്യ സാഹായമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യ ജന്മം ലഭിച്ച ഒരു വ്യക്തി ഭൂമിയില്‍ ഒരു മാതൃകാ ജീവിഹം നയിക്കുയും ജന്മം തീര്‍ന്നാല്‍ മുക്തി ലഭിക്കുകയും, വേണമെങ്കില്‍ സൂര്യന്റെ സഹായം ആവശ്യമാണ്. സമ്പത്തുണ്ടായാല്‍ മാത്രം പോരാ കര്‍മ്മ ശുദ്ധി, മന:ശുദ്ധി, പരോപകാര തത്പരത, ദൈവ ഭക്തി, ദാന ധര്മ്മാദികള്‍, സഹിഷ്ണുത, സഹവര്‍ത്തിത്വം, സാഹോദര്യം ഇവയും ഉണ്ടായിരുന്നാലേ സമ്പത്ത് കൊണ്ട് ജീവിതം സുഗമമാകൂ.വിഷു ദേശീയ സംസ്‌കൃതിയുടെ തിലകകുറിയാണ്, വിഷു ദിവസം മാത്രമല്ലഎല്ലാ ദിവസവും ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്ന കുട്ടികള്‍ക്ക് ദിവ്യ ചൈതന്യം കിട്ടും. രാവിലെ 4 മണിക്ക് ഉണരണം വ്യക്തികള്‍ ഈശ്വരനില്‍ സ്വയം അര്‍പ്പികണം. എല്ലാ ദോക്ഷവും മാറി ഐശ്വര്യം ലഭിക്കുന്നതിന് യോഗവും, നാമ ജപവും, സസ്യാഹാരവും ആവശ്യമാണ്. കൊടുക്കുന്നവന്റെ കൈ ഉയര്‍ന്നും വാങ്ങുന്നവന്റെ കൈ താഴ്ന്നും ഇരിക്കണം. ദേവന്മാരുടെ പകലായിട്ടാണ് വിഷു കണക്കാക്കുന്നത്. വിഷുവിനു കലഹമുണ്ടാക്കാതെ ശ്രദ്ധിക്കണം. വിഷു ദിനത്തില്‍ ശുഭകര്‍മ്മത്തിനു നല്ലതെന്ന് പറയാന്‍ പറ്റില്ല. നക്ഷത്രം, തിഥി ഇവയനുസരിച്ചായിരിക്കും ശുഭാശുഭങ്ങള്‍. വിഷു ദിവസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തലേന്ന് രാത്രി ഇവിടെ ഭക്തര്‍ക്ക് ഉറങ്ങാം. വിഷു സദ്യയുമുണ്ട്. ഈ ഒരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ഭക്തര്‍ക്ക് ഉറങ്ങാന്‍ കഴിയുന്നത്.ഈ ദിവസം ഗുരുവായൂരപ്പന്‍ വിഷു ഒരുക്കുന്ന വീടുകളില്‍ രാത്രി എത്തിച്ചേരും അന്നേ ദിവസം നമ്മുടെ പിതൃക്കളെ ആദരിക്കെണ്ടാതാണ്. വിഷു ദിവസത്തെ ഗ്രഹസ്ഥിതി വച്ചാണ് വിഷുഫലം തയ്യാറാക്കുന്നത്. ഒരു ജ്യോതിഷ ശാസ്ത്രനായ ഞാന്‍ എന്റെ ജാതക ഫലം അനുസരിച്ച് ദശ, അപഹാരം, ചാരഫലം ഇവ കണക്കിലെടുത്ത് എന്നെ വിളിക്കുന്ന വായക്കാരുടെ വിഷു ഫലം തയ്യാറാക്കുന്നു.

1189 ആണ്ട് വിഷു സംക്രമഫലം

അശ്വതി : 2014 നേട്ടങ്ങളുടെ വര്‍ഷമാണ്, കുതിരക്കാരായ നിങ്ങള്‍ കുതിരയെപ്പോലെ സൂര്യ ദേവന്റെ തേരിലെ കുതിരകളാണ്, ഗീവര്‍ഗ്ഗീസ്സ് പുണ്യാളന്റെ വാഹനം കുതിരയാണ്, കല്‍ക്കി ദേവതയുടെ വാഹനം കുതിരയാണ്, ശ്രീ കൃഷ്ണന്‍ അര്‍ജ്ജുനന് ഗീതോപദേശം നല്കിയതും കുതിര വഹിക്കുന്ന രഥത്തിലിരുന്നാണ്, ഭൂമി ക്രയവിക്രയങ്ങളില്‍ ലാഭം കിട്ടും, വീട് വയ്ക്കും, അതുവഴി ധന ചിലവുണ്ടാകും, ഋണ ബാധ്യതയും, വ്യവഹാര ബാധ്യതയും പരിഹരിക്കപ്പെടും, വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹം നടക്കും, വിദ്യാര്‍ഥികള്‍ക്ക് വിജയം പ്രതീക്ഷിക്കാം, വളരെകാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും, സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യും,ആധുനിക യന്ത്രോപകരണങ്ങള്‍ ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പുതിയ ചികിത്സാ രീതിയിലൂടെ ആരോഗ്യം തൃപ്തികരമാകും, അസൂയക്കാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ശല്യം ഉണ്ടാകും.ഈശ്വര ഭജനത്തിലൂടെ നേരിടുക. പ്രണയ സാഫല്യം ഉണ്ടാകും. അപകടങ്ങളില്‍ നിന്നും ദൈവകൃപകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടും. വളരേ കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യസാധ്യത്തിന അടുത്തുകൂടി നിങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കും. മഹാക്ഷേത്രത്തില്‍ സന്ദര്‍ശിക്കും. കലാകായിക രംഗത്ത് പ്രശസ്തിയും സാമ്പത്തിക പുരോഗതിക്കും സാധ്യത, യാതൊരു കാര്യത്തിനും ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പരമ്പരാഗത തൊഴിലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍, സഹോദര സ്ഥാനീയരുമായുള്ള കൂട്ടുകെട്ട് സൂക്ഷിക്കുക, വിദേശ വാസികള്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ മാറി വരും, വാഹനം വാങ്ങും, രാഷ്ട്രീയക്കാര്‍ക്ക് കാലം അനുകൂലം, സ്ഥാന മാനങ്ങള്‍ ലഭിക്കുമെങ്കിലും ഏറെ ക്ലേശിക്കേണ്ടി വരും അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നടത്തുക, ക്ഷേത്ര ദര്‍ശനം നടത്തുക, ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും തിരഞ്ഞെടുപ്പില്‍ വിജയം, വിലപിടിപ്പുള്ള പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും, കരാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും നല്ല സംഖ്യ ആദായം ലഭിക്കും, മേടത്തില്‍ ധനനഷ്ടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ഇടവത്തില്‍ പ്രവര്‍ത്തന രംഗത്തില്‍ അപ്രതീക്ഷിത സഹായം, മിഥുനത്തില്‍ അപ്രതീക്ഷിത ധനനഷ്ടം, ശത്രുക്കളില്‍ നിന്നും ഉപദ്രവവും, കര്‍ക്കിടകം സന്താന ലബ്ദിയും, ഗൃഹയോഗവും, ചിങ്ങത്തില്‍ ധന ലാഭം, കാര്യതടസ്സം, ശത്രുദോക്ഷം, രാജ സമ്മാനം, കന്നിയില്‍ ശത്രു നാശം, ദ്രവ്യ ലാഭം, സ്ഥാന പ്രാപ്തി, തുലാത്തില്‍ സഞ്ചാരം, സര്‍ക്കാര്‍ ആനുകൂല്യം, കാര്യ വിഘനം, സുഹൃതക്ഷയം, വൃശ്ചികത്തില്‍ ക്ലേശാനുഭവങ്ങള്‍, ധനുവില്‍ ദേഹകാന്തി, ശത്രുവര്‍ദ്ധന, ഭാഗ്യവര്‍ദ്ധന, മകരം കാര്യസിദ്ധി, സന്താനക്ലേശം, മന:ക്ലേശം, കുംഭത്തില്‍ ധനലാഭം, ശത്രുവര്‍ദ്ധന, അഭീഷ്ടലാഭം, മീനം സന്തോഷമായി അനുഭവിച്ചു വരുന്ന മാനസിക ബന്ധത്തില്‍ അന്ത ചിദ്രം വന്നു ചേരും.

ഭരണി : വിവിധമാര്‍ഗ്ഗത്തില്‍ കൂടി ഭൂമി വാങ്ങുന്നതുവഴിയും വില്‍ക്കുന്നത് വഴിയും ധനം സമ്പാദിക്കും, വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാകാം, പ്രബലന്മാരുടെ സഹായം ലഭിക്കും, അധികാര സ്ഥാനത്ത് തിളക്കം, ഗൃഹം, വാഹനം ഇവക്കു സാധ്യത, ശത്രുക്കള്‍ പ്രബലരായി വരും ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക, വിദേശത്ത് ജോലി ലഭിക്കും, ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും, കലാസാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുനാനുഭവം, ഇഷ്ടജന സഹവാസം, വിദ്യാഭ്യാസാവശ്യം നേടിയെടുക്കുന്നതിന് സംഭാവന നല്‍കേണ്ടിവരും, ഭോജന സഖ്യം, രാഷ്ട്രീയ കാര്യങ്ങളില്‍ അലസത ഒഴിവാക്കുക, തിരഞ്ഞെടുപ്പില്‍ വിജയം, പരസ്യങ്ങളുടെ മാസ്മരവലയില്‍ കുടുങ്ങി മാനവും ധനവും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശുഷ്‌കാന്തി, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, ഉദ്യോഗ കയറ്റം ഇഷ്ടസ്ഥാനത്ത്സ്ഥലം മാറ്റം, രാജ ബഹുമാനം, പുരസ്‌കാരങ്ങള്‍ ലഭിക്കും, ലഹരി പദാര്‍ത്ഥത്തിലെ താല്പര്യം കുറയ്ക്കുക, ചിട്ടയില്ലാത്ത ദിനചര്യ ഒഴിവാക്കുക, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാധ്യതകളില്‍ നിന്ന് മോചനം, സ്വന്തം കാലില്‍ നില്‍ക്കുന്നതിനു വിഷുഫലം ഉത്തമം, വിവാദങ്ങളില്‍ ചാടാതിരിക്കുക, ദീര്‍ഘകാലമായുള്ള അഭിപ്രായ ഭിന്നതകള്‍ മാറും, കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും, ഇഷ്ടജന സഹായം ലഭിക്കും, പ്രശസ്ത കലാകാരന്മാരുടെ സംഗീത വിരുന്നു ആസ്വദിക്കും, സദ്‌സംഘം സജ്ജന ബഹുമാന്യത, സത്യാ സന്തത, മൃഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും ശല്യം വരാതെ സൂക്ഷിക്കുക, സന്താനമില്ലാത്തവര്‍ക്ക് സന്താന ഭാഗ്യം, പുന്യ ദേവാലയ ദര്‍ശനം എന്നിവ ഫലം, മേടത്തില്‍ ഗുനാനുഭവവും ക്ലേശാനുഭവവും ഉണ്ടാകും. ഇടവത്തില്‍ കാര്യതടസം, ധനവ്യയം , സ്ഥാനചലനം, തൊഴില്‍ ക്ലേശം, പേരുദോക്ഷം, മാനഹാനി, മിഥുനം കാര്യസാധ്യം, സാമ്പത്തിക നേട്ടം, കീര്‍ത്തി സന്താന ലാഭം, കര്‍ക്കിടകത്തില്‍ പൂര്‍വ്വിക സ്വത്ത് വന്നു ചേരും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, അഭിമാന രക്ഷക്കും ത്യാഗങ്ങള്‍ സഹിക്കും, ചിങ്ങത്തില്‍ പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തും. ഔദ്യോഗിക കാര്യങ്ങളില്‍ ശ്രദ്ധ വേണം,ഗൃഹാന്തരീക്ഷം സുഖകരം, കണ്ണിയില്‍ വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച, വ്യവഹാര വിജയം, കുടുംബത്തില്‍ രോഗങ്ങള്‍, തുലാം ദാമ്പത്യ സൗഖ്യം, ശത്രു ദോക്ഷം, ക്രയവിക്രയങ്ങള്‍ നടക്കും, ആദംബരത്തിനു പണം ചിലവഴിക്കും, വൃച്ചികം കര്‍മ്മ തടസം, വഴക്ക്, മന:പ്രയാസം, ദൂരദേശ ഗമനം, പരീക്ഷാ വിജയം, ധനു കുടുംബ കലഹം, സാമ്പത്തിക ബുദ്ധിമുട്ട്, അധ്വാനത്തിന് വേണ്ടത്ര ഫലം കിട്ടുകയില്ല, വരുമാന തടസ്സം, മകരം ബന്ധുക്കളുമായി ദൂരെ യാത്ര പോകും, സ്ഥാന മനാധികള്‍ ലഭിക്കും,ഗൃഹ നിര്‍മ്മാണം നടത്തും, സഹോദര വിവാഹം, കുംഭം മനസന്തോഷം ഉണ്ടാകും, തൊഴില്‍ ക്ലേശം കുറയും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, കച്ചവടത്തില്‍ പ്രതിസന്ധി, മീനം കഠിനാദ്ധ്വാനം കൊണ്ട് വിജയം നേടാം, ഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ തീര്‍ക്കും ദാമ്പത്തിക സുഖം, തോഴിലഭിവൃദ്ധി.

കാര്‍ത്തിക : കര്‍മ്മരംഗത്ത് അഗ്‌നി പരീക്ഷണങ്ങളിലൂടെ വിജയ സാധ്യത. കുടുംബത്തില്‍ ഐക്യം കൈവരും, മുടങ്ങിയ ഉപരിപഠനം വീണ്ടും തുടങ്ങും, ജോലിക്കുള്ള നിയമ തടസം മാറും, സാമ്പത്തിക ബാധ്യതയില്‍ നിന്നും മോചനം ലഭിച്ചു തുടങ്ങും, ഹോട്ടല്‍, വ്യവസായം, ഡയറി ഫാം, കെട്ടിട നിര്‍മ്മാണം, ഫോട്ടോഗ്രാഫി, മെഡിക്കല്‍രംഗം ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശോഭിക്കും, ജോലിസ്ഥിരതയും, പ്രമോഷനും ലഭിക്കും, പിണങ്ങി നിന്ന ബന്ധുക്കളുമായി സൗകൃതം പുന:സ്ഥാപിക്കും, ഇവരെ വിശ്വസിക്കുന്നത് വളരെ സൂക്ഷ്മതയോടെ ആയിരിക്കണം ചതിയന്മാരായിരിക്കും, ബാധ്യതകള്‍ ഏറ്റെടുത്തു നടപ്പാക്കും, അഭിനയ രംഗത്തുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കണം, അപമാനവും ചതിയും ഉണ്ടാകാം, ഇന്റെര്‍വ്യൂവില്‍ വിജയം, വിദേശവാസ യോഗം, ഭരണാധികാരികള്‍ക്ക് സ്ഥാനചലനമോ, ജനരോഷമോ നേരിടേണ്ടി വരും, വീട്ടില്‍ മഗളകര്‍മ്മങ്ങള്‍ നടക്കും, ആരോഗ്യം ശ്രദ്ധിക്കണം, കലാസാഹിത്യ കലാസാഹിത്യ പ്രവര്‍ത്തനത്തിലൂടെ നേട്ടം കൈവരിക്കും, വിശ്വാസ വഞ്ചനക്ക് പാത്രമാകാതെ സൂക്ഷിക്കണം, ഉപരിപടനത്തിന് ആശിച്ച വിഷയത്തില്‍ അഡ്മിഷന്‍ ലഭിക്കും, സഹോദരസ്ഥാനീയരില്‍ നിന്നും ക്ലെഷമുണ്ടാകാന്‍ സാധ്യതയുണ്ട് സൂക്ഷ്മതയോടെ പെരുമാറുക, വളരെ കാലമായിട്ടും സന്താനഭാഗ്യം ലഭിക്കാത്തവര്‍ക്ക് ചികിത്സയിലൂടെയും വഴിപാടിലൂടെയും സന്താനഭാഗ്യം ലഭിക്കും, വാതകം, വായു, ആയുധം, വാഹനം, അഗ്‌നി ഇവ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, ഔഷധങ്ങള്‍ക്കും, വഴിപാടുകള്‍ക്കും ധനം ചിലവഴിക്കും,, ഗുരുജന പ്രീതിയുണ്ടാകും, പൂര്‍വ്വിക ലബ്ധിയും, ആരോഗ്യ മേന്മക്കും സാധ്യത, ഗൃഹം, വാഹനം ഇവയിലൂടെ ധനം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം,വിദേശ യോഗം, മേലുദ്യോഗസ്ഥനുമായി കലഹം, ദാമ്പത്യ ഭദ്രത, പ്രേമഭൃത, മാതാ പിതാക്കള്‍ വഴി സാമ്പത്തിക നഷ്ടത്തിന് സാധ്യത, കൂടുതല്‍ വ്യക്തിമുദ്ര പതിപ്പിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി അയല്‍ക്കാരില്‍ നിന്നും അസൂയക്കാരില്‍ നിന്നും ശല്യം, പ്രിയസുഹൃത്തുക്കള്‍ പിണങ്ങി പോകും, സമാധാനപൂര്‍ണ്ണമായി ജീവിക്കാന്‍ സാധിക്കും, മേടത്തില്‍ ഗുണാനുഭവം വദ്ധിക്കും, തൊഴില്‍ സംതൃപ്തി, ആരോഗ്യം, കാര്യവിജയം, ശത്രു ദോക്ഷശമനം, സ്ഥാനലബ്ധി, ഭൂമി ക്രയവിക്രയം നടക്കും, ഇടവത്തില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന മംഗല്യ തടസ്സം മാറും,മനസ്സിന് സന്തോഷം പകരുന്ന അപ്രതീക്ഷിത അനുഭവത്തിനിടയാകും, തടസ്സപ്പെട്ട ഗൃഹ നിര്‍മ്മാണം പുനരാരംഭിക്കും, ക്ഷിപ്ര കോപവും വാക്ക് തര്‍ക്കവും ഒഴിവാക്കണം, മിഥുനത്തില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും, ഗൃഹത്തില്‍ ഐശ്വര്യം വരും, ജീവിത സാഹചര്യം മെച്ചപ്പെടും,നേതൃ രോഗം പിടിപെടാം, കര്‍ക്കിടകത്തില്‍ സ്ഥാനമാനങ്ങള്‍ ആരോഗ്യം, ശത്രുനാശം, അകാരണ കലഹം ഒഴിവാക്കാന്‍ ക്ലേശിക്കേണ്ടി വരും, ചിങ്ങത്തില്‍ മിക്ക കാര്യത്തിലും അഭി വൃദ്ധിയുണ്ടാകും, അധ്വാന ക്ലേശം പ്രവൃത്തി രംഗം മെച്ചപ്പെടും, ദാമ്പത്തിക ജീവിതത്തില്‍ സംതൃപ്തി, വാഹന ലാഭം, കന്നിയില്‍ വിവാഹ തീരുമാനം ഉണ്ടാകും, സന്താന സൗഖ്യം, വ്യവഹാര വിജയം, സാമൂഹികപ്രവര്‍ത്തികള്‍ക്ക് അംഗീകാരം, പഠനകാര്യാത്തില്‍ ഉയര്‍ച്ച, കോടതി വിധിയില്‍ നേട്ടം, തുലാത്തില്‍ ശത്രുദോഷശമനം, തൊഴില്‍ നേട്ടം, വൃശ്ചികത്തില്‍ രോഗ സാധ്യത, ദൂര ദേശയാത്ര, പൂര്‍വ്വീക സ്വത്തധീനതയില്‍, തോഴിലന്വേഷണത്തിനനുകൂലം, ധനുവില്‍ കുടുംബത്തില്‍ ശ്രേയസ്സ്, സാമ്പത്തിക നേട്ടം, മകരത്തില്‍ ഇഷ്ടജന അകല്‍ച്ചക്ക് സാധ്യത, പുതിയ സംരംഭം ആരംഭിക്കും, ദേശീയ കാര്യത്തിന് പണം ചിലവഴിക്കും, കുംഭത്തില്‍ വ്യാപാര രംഗത്തുയര്‍ച്ച, ഉദ്യോഗാര്‍ത്ഥിക്ക് തൊഴില്‍ സാധ്യത, ഗൃഹോപകരണത്തിനു പണം ചിലവഴിക്കും, മീനത്തില്‍ പുതിയ പുതിയ സംരംഭത്തിലിറങ്ങും, സന്താനം മൂലം സന്തോഷത്തിനിട,ഇടപെടുന്ന കാര്യം ശുഭം.

രോഹിണി : പിതാവില്‍ നിന്നും ധന സഹായം ഉണ്ടാകും, പ്രമോഷന്‍ ലഭിക്കും, പൊതു രംഗത്ത് കഷ്ടപാടുകള്‍ മാറും, സ്ത്രീകള്‍ക്ക് കാലം അനുകൂലം, പുണ്ണ്യസ്ഥലത്ത് താമസ്സ സൗകര്യം, ദൂരെ ദേശത്ത് ഉയര്‍ന്ന തൊഴില്‍ ദീര്‍ഘകലാഭിലാഷം നിറവേറും, ബിസിനസ്സില്‍ അഭിവൃദ്ധി, ഫിഷറീസ് ബോട്ട് വ്യവസായ രംഗത്ത് ഉയര്‍ച്ച, കലാകായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, വിദേശത്തു നിന്നും സഹായം പ്രതീക്ഷിക്കാം, പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് താല്‍ക്കാലിക വിജയം, സന്താനത്തിന്റെ ഉയര്‍ച്ചക്ക് അശ്രാന്ത പരിശ്രമം നടത്തേണ്ടി വരും, അപവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, കംബാനിയനുമായി പിണക്കം തീര്‍ന്ന് ഇണങ്ങി ജീവിക്കും, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി പ്രവര്‍ത്തിക്കും, അഭിനയ ശേഷി പ്രദര്‍ശിപ്പിക്കാനുള്ള ശേഷിയുണ്ടാകും, വിവാഹതടസ്സം മാറി വിവാഹം നടക്കും, ബന്ധുജനങ്ങളില്‍ നിന്നും മോശം പെരുമാറ്റത്തിന് വിധേയനാകും, പുരാതന ധനം ലഭിക്കും, ലോട്ടറിയോ ചിട്ടിയോ ലഭിക്കും, സര്‍ക്കാരില്‍ നിന്നും ലഭികേണ്ട ധനം ലഭിക്കും, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുക, മേടത്തില്‍ സ്ഥാന ചലനവും, ശത്രു ശല്യവും, സ്വജന കലഹവും, ഭൂമിയോഗം, ഗൃഹയോഗം, വാഹനഫലം, വിവാഹം എന്നിവ ഫലം, ഗുണാനുഭവം വര്‍ദ്ധിക്കും, തൊഴില്‍ സംതൃപ്തി, ആരോഗ്യം, കാര്യ വിജയം, ശത്രു ദോഷശമനം, സ്ഥാനലബ്ധി, ടെസ്റ്റിലും, ഇന്റെര്‍വ്യുവിലും വിജയിക്കും, ഇടവത്തില്‍ വസ്തുക്കളുടെ ക്രയവിക്രയം നടക്കും, കുടുംബ ബന്ധം ഭദ്രമാക്കാന്‍ ദ്രദ്ധിക്കണം, മംഗല്യം നടക്കും, മനസ്സന്തോഷം, ഗൃഹ നിര്‍മ്മാണം പുന:സ്ഥാപിക്കും, ക്ഷിപ്ര കോപവും, വാക്ക് തര്‍ക്കവും ഒഴിവാക്കുക, മിഥുനത്തില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും, ഗൃഹത്തില്‍ ഐശ്വര്യം വരും, ജീവിത സാഹചര്യം മെച്ചപ്പെടും, നേത്ര രോഗം പിടിപെടാം, കര്‍ക്കിടകത്തില്‍ സ്ഥാനമാനങ്ങള്‍, ആരോഗ്യം, ശത്രു നാശം, കലഹങ്ങള്‍ ഒഴിവാക്കണം, ചിങ്ങത്തില്‍ മിക്കകാര്യത്തിലും അഭിവൃദ്ധിയുണ്ട്, അധ്വാന ക്ലേശം വര്‍ദ്ധിക്കും, ദാമ്പത്യത്തില്‍ സംതൃപ്തി, വാഹനലാഭം, കന്നിയില്‍ വ്യാപാര രംഗത്ത് അഭിവൃദ്ധി, സാമൂഹികപ്രവര്‍ത്തികര്‍ക്ക് അംഗീകാരം, പഠനകാര്യത്തില്‍ ഉയര്‍ച്ച, കോടതിവിധികളില്‍ നേട്ടം, തുലാത്തില്‍ ശത്രു ജയം, സ്ഥാന അര്‍ദ്ധലാഭം, ശത്രു സോഷ ശമനം, വൃശ്ചികത്തില്‍ മാതൃ സമ്പത്ത് കിട്ടും, കുടുംബ സൗഖ്യം, തൊഴില്‍ പരമായ നേട്ടം, വിദ്യാ വിജയം, ധനുവില്‍ കുടുംബത്തില്‍ ശ്രേയസ്സ്, തൊഴില്‍ രഹിതര്‍ക്ക് ജോലി കിട്ടും, മകരത്തില്‍ പുതിയ സംരംഭത്തിലെര്‍പ്പെടാന്‍ ആലോചിക്കും, ദൈവീക കാര്യത്തിന് പണം ചിലവഴിക്കും, മനസ്സില്‍ സൂക്ഷിച്ചിരുന്ന ചില കാര്യങ്ങള്‍ സഫലമാകും, കുംഭത്തില്‍ വ്യാപാരരംഗത്തുയര്‍ച്ച, ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യത, ഗൃഹോപകരണത്തിനു പണം ചിലവഴിക്കും, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കും, മീനത്തില്‍ പങ്കാളിത്ത സംരംഭത്തില്‍ കൂടുതല്‍ പണം മുടക്കും, സഹോദരസ്ഥാനീയരുമായി കലഹമുണ്ടാകാതെ സൂക്ഷിക്കണം, സന്താനങ്ങള്‍ മൂലം സന്തോഷത്തിനിടവരും, ഇടപെടുന്ന കാര്യങ്ങള്‍ ശുഭമായി തീരും.

മകയിരം : കര്‍മ്മരംഗത്ത് ഗുണകരമായ മാറ്റം, ബുദ്ധി മുട്ടുകള്‍ കുറയും, ദാമ്പത്യ ജീവിതം സുഖകരമാകും, മംഗല്യ തടസ്സം വഴിമാറും, ഗൃഹം വാഹനം സ്വന്തമാക്കും, കടബാധ്യതയില്‍ നിന്ന് മോചനം, സിനിമാ സീരിയല്‍ പത്ര പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്കും ആരോപണമോ ആക്രമണമോ നേരിടേണ്ടിവരും, സ്ത്രീകള്‍ക്ക് ഗര്‍ഭാശയ സംബന്ധമായി ഉള്ള രോഗങ്ങള്‍ കുറയും, ശ്വാസകോശം, അസ്ഥി, ഞരമ്പ് മുതലായ രോഗങ്ങള്‍ പുതിയ ചികിത്സാ രീതിയിലൂടെ ഭേദമാകും, ശസ്ത്രക്രിയ വിധേയമാകേണ്ട രോഗികള്‍ക്ക് ദൈവ കൃപയെന്നപോലെ രോഗമുക്തി ലഭിക്കുന്നതാണ്, സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടും, കൃഷിയില്‍ വരുമാനം കുറയും, താല്‍കാലിക ജോലിയോ, പ്രമോഷനോ ലഭിക്കും, സുഹൃത്തുക്കള്‍ സഹായികളായി വന്ന്! നിങ്ങളെ ചതിയില്‍ പെടുത്തും ആയതിനാല്‍ നിങ്ങളുടെ തൃക്കണ്ണ്! അവരുടെമേല്‍ സൂക്ഷ്മതയോടെ വേണം, കുടുംബത്തില്‍ ഉത്സാഹവും, ഉന്മേഷവും അനുഭവപ്പെടും, ജന്മദിന ആഘോഷവും വിവാഹാഘോഷവും വിപുലമായി നടക്കും, സംഗീത സാഹിത്യ സദസ്സില്‍ ആദരിക്കപ്പെടും, ലോകജനങ്ങളും സര്‍ക്കാരും ധനം നല്‍കി സഹായിക്കും, ജാമ്യം നില്‍ക്കുന്നതും, സാക്ഷി പറയുന്നതും കുഴപ്പത്തില്‍ ചെന്നു ചാടും, ഇഷ്ടമില്ലാത്ത ജോലി ഉപേഷിച്ച് പുതിയ ജോലി കണ്ടെത്തും, വളരെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന കാര്യങ്ങള്‍ക്ക് അത് സാധിക്കാന്‍ ഇടവരും, സ്ത്രീകള്‍ക്ക് മുടികൊഴിച്ചില്‍ സന്ധിവേദന, ഗര്‍ഭാശയ രോഗം, തലവേദന, രക്തസ്രാവം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നതിനായി നാഗരാജാവിന് കരിക്കഭിഷേകം, ശ്രീ കൃഷ്ണന് പായസ വഴിപാട് എന്നിവ നടത്തുക, വിസ്വസിച്ചിരുന്നവര്‍ പോലും അവസരവാദിയായി കാലു മാറ്റം നടത്തും, രാഷ്ട്രീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കും, വിമര്‍ശനം ഏറ്റെടുക്കും, വിദേശത്തു പ്രവര്‍ത്തികുന്നവര്‍ക്ക് കൂടുതല്‍ മേന്മയുണ്ടാകും, സമൂഹത്തിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടാകും, പിതൃ സ്വത്ത് കിട്ടും,വായ്പ്പ ലഭ്യമാകും, ആധുനിക ഗൃഹോപകരണത്തിനായി നല്ല തുക ചിലവഴിക്കും, പുതിയ തൊഴിലില്‍ പ്രവേശിക്കും, മേടത്തില്‍ ജോലിക്കിട്ടും, സ്ഥാനമാനം ലഭിക്കും, ജോലിയില്‍ ഉയര്‍ച്ച, മന:സമാധാനം, രോഗ നിവര്‍ത്തി ബന്ധു സുഖം, ഇടവത്തില്‍ സന്താന സൗഖ്യം, രാഷ്ട്രീയകാര്‍ക്ക് സ്ഥാന ഭയം ഉണ്ടാകാം, ഗൃഹോപകരണത്തിനു പണം ചിലവഴിക്കും, സന്താനങ്ങളുടെ കാര്യത്തില്‍ ചില വിഷമങ്ങള്‍, മിഥുനത്തില്‍ ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കും, ജനപ്രീതി, കുടുംബസൗഖ്യം, കര്‍ക്കിടകത്തില്‍ വിദ്യാവിജയം, സാമ്പത്തിക നേട്ടം, ബിസ്സിനസ്സില്‍ നേട്ടം, വിദേശയാത്രക്ക് സാധ്യത, കുടുംബ വീതം ലഭിക്കും, ചിങ്ങത്തില്‍ തൊഴില്‍ സാധ്യത, സാമ്പത്തിക നേട്ടം, ഉന്നതരില്‍ നിന്നും സഹായം, വിദ്യാവിജയം, സ്ഥാനങ്ങള്‍ കിട്ടും, കണ്ണിയില്‍ ഭൂമി, സ്വര്‍ണ്ണം, വാഹനം ഇവ കിട്ടാന്‍ യോഗം, കാര്‍ഷികവരുമാനം കുറയും, തോഴിലഭിവൃദ്ധി, സാമ്പത്തിക നേട്ടം, തുലാത്തില്‍ ജോലിയില്‍ ഉത്സാഹം, ചെറിയ ശാരീരിക ക്ലേശം ഉണ്ടാകാം, ഇഷ്ടജനങ്ങളില്‍ വിള്ളലുണ്ടാകാം, പ്രവര്‍ത്തി രംഗത്ത് ഊര്‍ജ്ജ്വസ്വലത, വൃശ്ചികത്തില്‍ പുതിയ തൊഴില്‍, വ്യവഹാര വിജയം, ജീവിതത്തില്‍ ചിലമാറ്റം, വിദ്യാരംഗത്ത് അഭിവൃദ്ധി, ധനുവില്‍ കച്ചവടത്തില്‍ ആദായം, പുതിയ വ്യാപാരത്തിലേര്‍പ്പെടും, ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി, പൊതുജന വിശ്വാസം, മകരത്തില്‍ വിദ്യാഭ്യാസത്തില്‍ പുരോഗതി, വാഹന ഭാഗ്യം, പുണ്യസ്ഥല സന്ദര്‍ശനം, പിതാവിനഭിവൃദ്ധി, കുംഭത്തില്‍ അംഗീകാരം, വിജയം, പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം, ഏര്‍പ്പെടുന്ന കാര്യത്തില്‍ നേട്ടം, മംഗള കാര്യം നടക്കും, മീനത്തില്‍ നഷ്ടപ്പെട്ട വസ്തു തിരികെ കിട്ടും, യാത്രാ സാമിഗ്രി കിട്ടാന്‍ സാധ്യത, യാത്രാ സുഖം, തൊഴില്‍ ലബ്ധി, വിദേശ യാത്ര.

തിരുവാതിര : മാതാവിനും, ജാതകാനും ഔദ്യോഗിക സ്ഥാന ചലനം, പ്രമോഷന് സാധ്യത, വിദേശവാസ യോഗം, വിരോധികള്‍ ഇണങ്ങി വരും അവാരെ കൈയെല്‍ക്കരുതെ, ഊജ്ജ്വസ്വലതയുള്ള വര്‍ഷമാണ് 2014, അപവാദങ്ങള്‍ കേള്‍ക്കും, മുരുകനെയും, ഹനുമാനെയും ഭജിച്ചു മുന്നേറുക, ദൂരെയാത്ര നടക്കും എല്ലാ ക്ലേശങ്ങളില്‍ നിന്നും കരകയറും, ഈശ്വര കൃപയാലെന്നപോലെ എല്ലാ കോണില്‍നിന്നും സഹായം ലഭിക്കും, സന്താനത്തിന് കിട്ടുന്ന സ്ഥാനമാനങ്ങള്‍ ആഹ്ലാദിപ്പിക്കും, ചീത്ത കൂട്ടുകെട്ട് മൂലം ചില ശീലങ്ങള്‍ വന്നു ചേരും, സര്‍ക്കാരില്‍ നിന്നും ധന സംബന്ധമായി പ്രതികൂല നടപടികള്‍ ഉണ്ടാകും, യാത്രകളില്‍ വിലപിടിപ്പുള്ള സാമഗ്രികളുടെ നഷ്ടം സംഭവിക്കും, ചാരക്കേസ്സില്‍ പ്രതിയാകും, ഉന്നതവ്യക്തികളുടെ ഇടപെടല്‍ പ്രശ്‌ന പരിഹാരം ലഭിക്കും, സന്താന ഭാഗ്യം, ശത്രുക്കളുടെ പതനം, കേസുകളില്‍ നിന്നും മോചനം, ഗൃഹം, ഭൂമി ഇവ ലഭിക്കും, വിദ്യാ വിജയം, പൗരാണിക സ്വത്ത് ലഭിക്കും, സദസ്സില്‍ മാനഹാനി, ദൈവീക കാര്യത്തിന് നല്ല തുക ചിലവാകും, പ്രശസ്തി, രോഗത്തിനും, പ്രസവ കാര്യങ്ങല്‍ക്കുമായി ആശുപത്രി വാസം, വിദേശ പര്യടനം നടത്തും, ജനങ്ങളുടെ അംഗീകാരം, മാധ്യമത്തില്‍ ശോഭിക്കും, മേടത്തില്‍ തടസം മാറി സൗഖ്യം കിട്ടും, ആത്മ വിശ്വാസം, സ്ഥാന ലാഭം, കുടുംബ സുഖം, കാര്യജയം, ബന്ധു സുഖം, സ്ഥാന പ്രാപ്തി, ഇടവത്തില്‍ ക്രയവിക്രയങ്ങളില്‍ നേട്ടം, മതപരമായ കാര്യങ്ങള്‍ അനുഷ്ടിക്കും, ജോലിയില്‍ ഉയര്‍ച്ച, ഗൃഹോപകരണങ്ങള്‍ വാങ്ങും, മിഥുനത്തില്‍ വിദ്യാഭ്യാസ രംഗത്ത് നല്ല വളര്‍ച്ച, ക്രയവിക്രയങ്ങളില്‍ ലാഭം, ഗൃഹ ലാഭം, വാഹന ലാഭം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തി, സമാധാനം, കര്‍ക്കിടകത്തില്‍ ജോലി സാധ്യത, കുടുംബ സൗഖ്യം, സ്ഥാനമാനങ്ങള്‍ ലഭിക്കാം, ധന ലാഭം, വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതി, വിദേശ യാത്ര, ചിങ്ങത്തില്‍ ജോലി സാധ്യത, ഭൂമി, വാഹന നേട്ടം, രോഗ ശാന്തി, മന:സമാധാനം, സ്ഥാന മാനങ്ങള്‍, രോഗ നിവര്‍ത്തി, ശത്രു ദോഷശമനം, കണ്ണിയില്‍ വീട്ടു സാധനങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കും, കുടുംബ സംരക്ഷണം നടത്തും, വാഹന ലാഭം നടത്തും, ഉപരിപഠന ആനുകൂല്യം, തുലാത്തില്‍ ഭൂമി ഗൃഹലാഭം, വിദ്യാവിജയം, സ്ഥലം മാറ്റം, മന:സുഖം, സമാധാനം, പ്രവര്‍ത്തിരംഗത്തു ഊര്‍ജ്ജ്വസ്വലത, മംഗല്യ ഭാഗ്യം, വൃശ്ചികത്തില്‍ സമ്പത്ത് ലാഭം, പുത്രകളത്ര സുഖം, മംഗള കര്‍മ്മങ്ങള്‍ നടക്കും, ആകസ്മിത ധന ലാഭം, തൊഴില്‍ ലബ്ധി, മത്സര പരീഷകളില്‍ വിജയം, തൊഴിലില്‍ സാമ്പത്തിക നേട്ടം, രാഷ്ട്രീയ, അദ്ധ്യാപകര്‍, നിയമജ്ഞര്‍ക്ക് നേട്ടം, മകരത്തില്‍ വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി, ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, വാഹന ലാഭം, മംഗള കര്‍മ്മത്തിനു സാധ്യത, കുഭത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരം, കാര്യങ്ങളില്‍ നേട്ടം, വര്‍ദ്ധിച്ച യാത്രകള്‍ കൊണ്ട് കാര്യസാദ്ധ്യം, വ്യവസായ പുരോഗതി, മീനത്തില്‍ ഭൂമി ലാഭം, ഗൃഹ ലാഭം, തൊഴില്‍ ലാഭം, ധന ലാഭം, കീര്‍ത്തി, വിവാഹ കാര്യങ്ങള്‍ നടക്കും, വിദേശയാത്രക്ക് അവസരം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത.

പുണര്‍തം : മംഗല്യയോഗം, മാധ്യമ രംഗത്ത് അഭിവൃദ്ധി, അപകടങ്ങളില്‍ നിന്നും രക്ഷ, യാത്രകള്‍ക്കവസരം, കര്‍മ്മ മേഖലയില്‍ ശ്രദ്ധേയ നേട്ടം, സാമ്പത്തിക പുരോഗതി, പ്രമുഖരുമായി നല്ല ബന്ധം സ്ഥാപിക്കാനവസരം, വിദേശ യാത്ര തരപ്പെടും, സഹോദരതുല്യരുടെ ശത്രുതാഭാവം പ്രത്യേകം ശ്രദ്ധിക്കണം, ചീത്ത കൂട്ടുകെട്ട് മൂലം ദു:ശീലമുണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍, കരുതലോടെ പെരുമാറുക, സര്‍ക്കാരില്‍ നിന്നും ധനം സംബന്ധിച്ച് നടപടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നോട്ടു പോകുക, വ്യവഹാരങ്ങളില്‍ അനുകൂല വിധി, ഇഷ്ടജനങ്ങളുടെ നിസ്സകരണം അവസരോചിതമായി പെരുമാറണം, ആഡംബരങ്ങള്‍ക്കായി പണം ചിലവഴിക്കും, സുഖ ചികിത്സ, യോഗ പരിശീലനം, എന്നിവ നടപ്പിലാക്കും, കര്‍മ്മസ്ഥാനത്തു നേതൃസ്ഥാനം അലങ്കരിക്കാന്‍ യോഗമുണ്ട്, യാത്രകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, ഉന്നത വിദ്യാഭ്യാസ യോഗം, രോഗമുക്തി, കുടുംബത്തില്‍ സുപ്രധാന കാര്യങ്ങളിലും അനുകൂലതീരുമാനം, പുതിയ ബിരുദങ്ങള്‍ സമ്പാദിക്കും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യത്തിനു സാധ്യത, ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ നേരിടും, കുടുംബാംഗങ്ങള്‍ക്ക്, അരിഷ്ടിത ഉണ്ടാകുമെങ്കിലും, ക്ലേശിക്കാതെ മാറി കിട്ടുന്നതിനു, മുരുകനെയും, കൃഷ്ണനെയും ഭജിക്കുക, സേവന മനോഭാവം കഷ്ടനഷ്ടങ്ങള്‍ ക്ഷണിച്ചു വരുത്തുമെങ്കിലും പ്രയോജനമുണ്ടാകും, ഭൂസ്വത്ത് നഷ്ടപ്പെടുന്നതിനോ, ധന വ്യാപാര കേന്ദ്രത്തില്‍ നിന്നോ നടപടി സാധ്യത ഉള്ളതിനാല്‍ അവസരോചിതമായി പെരുമാറണം, ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം, മേടത്തില്‍ കുടുംബ സുഖക്കുറവ്, ഭൂമിയിടപാടില്‍പ്പെടും, സാമ്പത്തിക നേട്ടം, മന:സമാധാനം, കര്‍മ്മരംഗത്തു ഉത്സാഹം വര്‍ദ്ധിക്കും, തൊഴില്‍ ലബ്ധി, ഇടവത്തില്‍ കാലം അനുകൂലം, മുടങ്ങി കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കും, കലാ കായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, കുടുംബത്തില്‍ ഐശ്വര്യം, മിഥുനത്തില്‍ ജോലിയിലഭിവൃദ്ധി, വിദ്യാ പുരോഗതി, പത്രപ്രവര്‍ത്തന രംഗത്ത് വിജയം, മന:സമാധാനം, കര്‍ക്കിടകത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും, കായികര്‍ക്ക് നേട്ടം, കീര്‍ത്തി, സാമ്പത്തിക നേട്ടം, ചീന്ഗട്തില് സ്‌നേഹബഹുമാനങ്ങള്‍ ലഭിക്കും, വിവാഹ നേട്ടം, കന്നിയില്‍ സാമ്പത്തിക പ്രതിസന്ധി, കാര്‍ഷികാദായം, പുതിയ തൊഴില്‍ തുടങ്ങും, കുടുംബ സംഗമം, നൂതന ഗൃഹ ലാഭം, തുലാത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയിക്കും, ബിസ്സിനസ്സില്‍ നേട്ടമുണ്ടാകും, വിദ്യാവിജയം,തൊഴില്‍ സാധ്യത, വൃശ്ചികം ജോലിസ്ഥിരത, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയമുണ്ടാകും, ധനുവില്‍ വിവാഹ സാധ്യത, കൂട്ടുകച്ചവട സാധ്യത, വ്യവഹാരം ഒഴിവായിക്കിട്ടും, കുടുംബത്തില്‍ അഭിപ്രായവ്യത്യാസം മാറും, മകരത്തില്‍ തോഴിലഭിവൃദ്ധി, സ്ഥാനചലനം കൊണ്ടുള്ള നേട്ടമുണ്ടാകും, തൊഴിലില്‍ സ്ഥാനമാനം ലഭിക്കും, വിദ്യാവിജയം, കുടുംബ സുഖകുറവ്, കുംഭത്തില്‍ ഗൃഹം പുതിക്കി പണിയും, ജോലിയില്‍ ഉയര്‍ച്ച കിട്ടും, സാമ്പത്തിക അഭിവൃദ്ധി, മീനത്തില്‍ തോഴിലഭിവൃദ്ധി, കുടുംബ സൗഖ്യം,സ്ഥാനമാനങ്ങള്‍, വിദ്യാവിജയം എന്നിവ ഫലം.

പൂയ്യം : ഗുരു ഭക്തിയും ഈശ്വര വിശ്വാസവും, സല്‍ സ്വഭാവവും, നല്ല പെരുമാറ്റവും, ഷെയര്‍ രംഗത്ത് അനുകൂല സമയമല്ല ഇഷ്ടപ്പെട്ട ഗൃഹം സ്വന്തമാക്കാന്‍ സമയം അനുകൂലം, ലോട്ടറിയോ ചിട്ടിയോ ലഭിക്കും, സഹപ്രവര്‍ത്തകരുമായുള്ള പെരുമാറ്റം ശ്രദ്ധിക്കണം, അപമാന സാധ്യതയുള്ളതിനാല്‍ ഈശ്വര ഭക്തിയോടെ മുന്നോട്ടു പോവുക, വിദ്യാഗുണം, തൊഴില്‍ വിജയം, വിദേശവാസികള്‍ക്ക് കൂടുതല്‍ നേട്ടം, കലാ നേട്ടം, കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രശസ്തി, സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് കാലം അനുകൂലമല്ല,വിവാഹ വിഷയം കേന്ദ്രീകരിച്ച് കുപ്രചരണത്തിനു സാധ്യത, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ധനം ചിലവാകും, മുന്‍ശുണ്ടി ഒഴിവാക്കുക, ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കുക, പുണ്ണ്യ ദേവാലയ സന്ദര്‍ശനം, സാധുക്കള്‍ക്ക് അന്നം നല്‍കല്‍, ആലസ്യം, വിരോധികളായിരുന്നവര്‍ക്ക് ദുരന്തം, അഭിനയ ശേഷി ഉപയോഗപ്പെടുത്താന്‍ അവസരം, ചിട്ടയില്ലാത്ത ദിനചര്യകളില്‍ താല്‍പര്യം, വിരുന്നുകാരുടെ ശല്യം, പ്രണയ സാഫല്യം, സന്ടാനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, ആഗ്രഹങ്ങള്‍ നിറവേറും, മേലുധ്യോഗസ്ഥരുടെ അംഗീകാരം, കച്ചവടത്തില്‍ അമിത ലാഭം, തൊഴില്‍ ലഭിക്കും, ഗുരു, പിതൃ, മാതൃപ്രീതി, പുരസ്കാര ലബ്ധി, പുതിയ സുഹൃത്ത് ബന്ധം, ഭഷണങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക, ഭാഷണങ്ങളില്‍ വിഷാംശത്തിനു സാധ്യതയുള്ളതിനാല്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുക, നിഷും ശാസ്ത്ര പഠനം ആലോചിക്കാതെ ചെയ്തു പോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെ കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കല്‍, സ്വര്‍ണ്ണം, രത്നം, വസ്ത്രം എന്നീ ബിസ്സിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയം, മേടത്തില്‍ കുടുംബ സൗഖ്യം, വിദ്യാ വിജയം, സാമ്പത്തിക നേട്ടം, ഗൃഹോപകരണം വാങ്ങും, ഇടവത്തില്‍ പുണ്യ കര്‍മ്മങ്ങള്‍ക്ക് സാധ്യത, തൊഴില്‍ മുന്നേറ്റം, വിദ്യയില്‍ നേട്ടം, ബിസ്സിനസ്സ് വിജയം, മിതുനത്തില്‍ വിദ്യാ പുരോഗതി, സര്‍ക്കാര്‍ ജോലി കിട്ടും, കടബാധ്യതയില്‍ നിന്നും മോചനം, മേലുദ്യോഗസ്ഥരുടെ അഭിനന്ദനം കിട്ടും, കര്‍ക്കിടകത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും, കര്‍മ്മരംഗത്തു ഉത്തരവാദിത്വം കൂടും, ക്രയ വിക്രയം നടക്കും, സാമ്പത്തിക നേട്ടം, മന:സമാധാനം, ചിങ്ങത്തില്‍ കാലം അനുകൂലമല്ല, ദൈവാര്‍പ്പണമായി കാര്യങ്ങള്‍ ചെയ്യുക,കണ്ണിയില്‍ ഭൂമിയില്‍ നിന്നും ലാഭം, കാര്യ വിജയം, പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസം, കീര്‍ത്തി, മാന്യത, സഹപ്രവര്‍ത്തകരുടെ സഹായം, തുലാത്തില്‍ കാര്യസാധ്യം, വിദ്യാ വിജയം, ഉന്മേഷം മന:സ്സമാദാനം, പുതിയ ജോലി കണ്ടെത്തും, ധനം ലഭിക്കും, വൃശ്ചികത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും, ധനം വരും, ദൂരയാത്ര,തൊഴല്‍ നേട്ടം, ധ്നുവില്‍ ധനം ചിലവഴിക്കും, വിവാഹ പങ്കാളിയുടെ ധനം കൈകാര്യം ചെയ്യും, മാതൃ പിതൃ അഭിവൃദ്ധി, വിദേശത്തുള്ളവര്‍ക്ക് സാമ്പത്തിക നേട്ടം, മകരത്തില്‍ കടത്തില്‍ നിന്നും മോചനം, വാഹന കൈമാറ്റ യോഗം, ജോലികയറ്റം, സാമ്പത്തിക നേട്ടം, കുംഭത്തില്‍ ജോലി സാധ്യത, സാമ്പത്തിക നേട്ടം, സ്ഥാനമാനങ്ങള്‍, വിദ്യാവിജയം, ചികിത്സാരംഗത്ത് നേട്ടം, മീനത്തില്‍ നല്ല വിവാഹ ഭാഗ്യം, ജോലി സാധ്യത, ജോലി കയറ്റം, സാമ്പത്തിക ഭദ്രത.

ആയില്യം : അന്യരെ അനുകരിച്ച് കാണിക്കുന്നതിനും,നര്‍മ്മ സംഭാഷണത്തിലും ഇവര്‍ മിടുക്കരാണ്, സ്വന്തം നേട്ടം ഉണ്ടാക്കുന്നതില്‍ മിടുക്കരാണ്, അന്യ ദേശത്തു തൊഴില്‍ ഭീഷണിയും കട ബാധ്യതയും തീരും, ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം കുറയാതെ നോക്കണം, മെഡിക്കല്‍ രംഗത്തും, ബിസ്സിനസ്സിലും, നല്ല സമയമെങ്കിലും, നഷ്ട മുണ്ടാകാതെ നോക്കണം, ഉന്നത പരീക്ഷകളില്‍ വിജയം, വിശ്വസിച്ചു പണമിറക്കുന്നത് സൂക്ഷിച്ചു വേണം, സഹോദരങ്ങളില്‍ നിന്നും പ്രതിസന്ധികളുണ്ടാകാം, വീടോ, സ്ഥലമോ കടബാധ്യതയില്‍ വാങ്ങും, ദൃഡനിശ്ചയത്തോടെ കാര്യങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടാകും, പ്രശ്‌നങ്ങളില്‍ നിന്നും തലയൂരും, കുടുംബത്തില്‍ സമാധാന അന്തരീക്ഷം വരും, നൂതന തൊഴില്‍ രംഗം കണ്ടെത്തുകയും, തൊഴിലില്‍ ഉന്നത സ്ഥാനം ലഭിക്കുകയും ചെയ്യും, ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ വേണം, വ്യവഹാരങ്ങളില്‍ ധീരമായി നേരിടേണ്ടി വരും, ശത്രുക്കളെ അതി ജീവിക്കും, ബന്ധുജനങ്ങളെ കൊണ്ട് പ്രയാസങ്ങള്‍ സൃഷ്ടിക്കും, ആഹാര ഔഷധാതികളില്‍ നിന്നും ദോഷം ഉണ്ടാകും, ഉന്നത വ്യക്തികളുടെ ഇടപെടല്‍ പല പ്രശ്‌നങ്ങളും ക്ലേശ രഹിതമാകും, സന്താനങ്ങളുട വിദ്യാഭ്യാസത്തിനു കൂടുതല്‍ ചിലവുണ്ടാകും, കുടുംബ സുഖം കുറയും, കിട്ടാനുള്ള ധനം കിട്ടും, ജന്മദിനാഘോഷ പരിപാടികള്‍ക്കും, ഈശ്വര കാര്യങ്ങള്‍ക്കും നല്ല തുക ചിലവഴിക്കും, വിദേശ ധനവും വിദേശനിര്‍മ്മിത വസ്തുക്കളും ലഭിക്കും, പുതിയ ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കും, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, ഗ്രന്ഥരചന നടത്തുകയും, പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്യും, ഗുരുജന പ്രീതിയുണ്ടാകും, മേടത്തില്‍ ദ്രവ്യ ലാഭം, വസ്തു, ഗൃഹ ലാഭം, വിദ്യാ വിജയം, കര്‍മ്മരംഗത്ത് നേട്ടം, വിവാഹ യോഗം, ഇടവത്തില്‍ മംഗള കര്‍മ്മത്തില്‍ പങ്കെടുക്കും, കുടുംബത്തില്‍ അവകാശ തര്‍ക്കത്തിനു സാധ്യത, സാമ്പത്തിക നേട്ടം, തൊഴില്‍ ക്ലേശം, ഇഷ്ടജന വിരോധം, മിഥുനത്തില്‍ തൊഴില്‍ രംഗത്ത് നേട്ടം, വിവാഹ യോഗം, വാഹന ഭാഗ്യം, ആരോഗ്യം, സന്താന സൗഖ്യം, സാമ്പത്തികാഭിവൃദ്ധി, കര്‍ക്കിടകത്തില്‍ കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ സാധിക്കും, കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും, പാഴ് ചിലവ് ഒഴിവാക്കണം, മേലുദ്ധ്യോഗസ്ഥരില്‍ നിന്നും സാമ്പത്തിക സഹായം, ചിങ്ങത്തില്‍ കുടുംബത്തില്‍ അഭിവൃദ്ധി, വാഹന ലാഭം, ഗൃഹ ലാഭം, വിവാഹം, വിദ്യാ വിജയം, സമാധാന നേട്ടം, കന്നിയില്‍ തൊഴില്‍പരമായി നല്ലതാണ്, പിതാവിന് വിദേശ യോഗം, ഭൂമി, വാഹന ലാഭം, സ്ഥാനമാനങ്ങള്‍ ലഭിക്കും, തുലാത്തില്‍ സാമ്പത്തിക ഭദ്രത, ജോലി കയറ്റം, കുടുംബാഭിവൃദ്ധി, മാതൃകര്‍മ്മ യോഗം, വാഹന ഇടപാടില്‍ നേട്ടം, വൃശ്ചികത്തില്‍ പ്രവര്‍ത്തന രംഗം ശോഭിക്കും, മന:സന്തോഷം, ഉന്മേഷം, ആരോഗ്യം, ധനാഗമം, മാതാവിന് നല്ല സമയം, ധനുവില്‍ സന്താന സംതൃപ്തി, വിവാഹം, സര്‍വത്ര കാര്യസാധ്യ ഫലം , വിദേശത്തു തൊഴില്‍ഭാഗ്യം, പിതാവിന് അധികാര പദവി ലഭിക്കും, മകരത്തില്‍ ആത്മവിശ്വാസം കൂടും, തൊഴിലുയര്‍ച്ച, സന്താന യോഗം, മത്സരപരീഷയില്‍ വിജയം, കുംഭം ധനാഗമം, വസ്തു വകകള്‍ കിട്ടും,ഭാര്യക്ക് സുഖം, സ്ഥാനമാനങ്ങള്‍ കിട്ടും, ഉന്നത വിദ്യാഭ്യാസ യോഗം, ഗൃഹ മാറ്റം, മീനട്ട്തില്‍ ഭൂമി, വാഹനം വഴി ധനാഗമം, ഗൃഹം പുതിക്കിപണിയും, വിദ്യാധനം, കീര്‍ത്തി ഫലം, വിദേശത്തെ ശത്രു ദോക്ഷം മാറ്റും.

മകം : പൊതുരംഗത്തു സാമ്പത്തിക ക്രമകേടില്‍ ബാലിയാടാകാതെ സൂക്ഷിക്കണം, വസ്തു തര്‍ക്കം ഒഴിവാകും, സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, പ്രണയം പുഷ്പിക്കും, മാധ്യമങ്ങളില്‍ ശോഭിക്കും, മേലധികാരിയില്‍ നിന്നും നീരസം സമ്പാദിക്കും, ബന്ധുക്കള്‍ അവരുടെ കാര്യ സാധ്യത്തിനായി അടുത്തുകൂടും, ചതിയില്‍പെടാതെ സൂക്ഷിക്കുക. സഹോദര സ്ഥാനീയരില്‍ നിന്നും വിരോധം സമ്പാദിക്കും, ആധുനിക യന്ത്രങ്ങളുടെ ലബ്ധി, എഴുത്ത്കുത്ത് മൂലം ഗുനാനുഭവം, ജന്മദിനാഘോഷങ്ങള്‍ക്കും, ദേവാലയത്തിനും വേണ്ടി ധാരാളം തുക ചിലവഴിക്കും, കലാസാഹിത്യ പ്രവര്‍ത്തനത്തില്‍ ഗുണാനുഭവം, പ്രശസ്തി വര്‍ദ്ധിക്കും, അഭിനയകലയില്‍ സ്വതസിദ്ധമായ അഭിനയ മികവു പ്രകടമാക്കി പ്രേഷകരുടെ മുക്തഘണ്ട പ്രശംസക്ക് പാത്രമാകും, 8 ല്‍ കേതു സഞ്ചരിക്കുന്നതിനാല്‍ രോഗങ്ങള്‍ക്ക് ശ്രദ്ധ വേണം, വിരുന്നുകാരുടെ ശല്യമുണ്ടാകും, സര്‍ക്കാരില്‍ നിന്നും പ്രതികൂല നടപടിയുണ്ടാകാം, പുരാതന ധനത്തിന്മേല്‍ വഴക്കുണ്ടാകാം, സ്ഥാനചലനം, ശത്രു ശല്യം, വ്യവഹാര പരാജയം, മനസ്സിന് വിപരീതമായി പ്രവര്‍ത്തിക്കും, യന്ത്ര സാമഗ്രികള്‍ തകരാരുണ്ടാക്കും, മേടത്തില്‍ ജോലി ലഭിക്കും, പ്രവര്‍ത്തന ശേഷി കൂടും, വിദ്യാവിജയത്തിനു ക്ലേശമുണ്ടാകും, ഇടവത്തില്‍ സ്ഥിരോത്സാഹം, കാര്യസാധ്യം, മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നേടും, മിഥുനത്തില്‍ സാഹിത്യം, അഭിനയം എന്നിവയ്ക്ക് നേട്ടം, സാമ്പത്തിക നേട്ടം, മന:സ്സമാധാനം, കര്‍ക്കിടകത്തില്‍ സിനിമ, ഡാന്‍സ്, സീരിയല്‍ എന്നിവയില്‍ ബന്ധപ്പെട്ടവര്‍ക്ക്, അഭിവൃദ്ധി, ആഭരണങ്ങള്‍ വാങ്ങും, ജോലി ശ്രമം തുടരും, സ്ഥാന കയറ്റം കിട്ടും, സാമ്പത്തിക നേട്ടം, ചിങ്ങത്തില്‍ തൊഴില്‍പരമായി സ്ഥലം മാറ്റം, സാമ്പത്തിക നേട്ടം, രോഗങ്ങള്‍, വിദ്യാവിജയം, കന്നിയില്‍ കാലം അനുകൂലമല്ല, എസ്വരനെ ഭജിച്ചു കഴിയുക, തുലാത്തില്‍ തൊഴില്‍ സാധ്യത, സാമ്പത്തിക നേട്ടം, മന:സമാധാനം, വൃശ്ചികത്തില്‍ സന്താന സൗഖ്യം, ഗൃഹ ലാഭം, ഉന്നത വിജയം, സാമ്പത്തിക നേട്ടം, ജോലിയിലഭിവൃദ്ധി, ആരോഗ്യം തൃപ്തികരം, ജനസഹായം, ധനു തൊഴില്‍ സാധ്യത ഉന്നത വിജയം, സമൂഹത്തില്‍ മാന്യത, മകരത്തില്‍ തൊഴിലില്‍ മാറ്റം വരും, അന്ന്യന്റെ പണം ചിലവാക്കും, കുംഭത്തില്‍ വസ്തു തര്‍ക്കം, വ്യവഹാരം, കേസ്സുകള്‍ ഒത്തു തീര്‍പ്പില്‍ എത്തും, പൂര്‍വ്വികസ്വത്ത് ലഭിക്കും, ആരോഗ്യം തൃപ്തികരം, മീനത്തില്‍ വീട് പുതിക്കിപണിയും,വാഹനം പുതുക്കും, ഉപരിപടനത്തിന് തടസ്സം വരും, കര്‍മ്മരംഗത്ത് സാബത്തിക നേട്ടം.

പൂരം : തൊഴില്‍ മേഖലയിലെ കഷ്ടതകള്‍ മാറും, മംഗല്യ തടസ്സം മാറും, ശാസ്ത്രന്ജരെ അന്താരാഷ്ട്ര തലത്തില്‍ ആദരിക്കും, കച്ചവടരംഗത്ത് ബുദ്ധിപൂര്‍വ്വമായി പെരുമാറണം, മക്കള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ ഉന്നതി, കാശിക വിപണനത്തില്‍ പ്രതീക്ഷക്കൊത്ത വക കിട്ടുകയില്ല,ഹോട്ടല്‍ മേഖലയില്ലുള്ളവര്‍ക്ക് നല്ല സമയം, അമിതാവേശം അപകടത്തില്‍ ചാടിക്കും, കൊന്‍ട്രാക്റ്റ്, ഷയര്‍ ബിസ്സിനസ്സില്‍ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാകാവുന്നതിനാല്‍ ശ്രദ്ധിക്കുക, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത തീരാന്‍ സാധ്യത, വാഹനങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, കലാരംഗത്തുള്ളവരും, രാഷ്ട്രീയ രംഗത്തുള്ളവരും സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം, ആരോഗ്യ നിലയില്‍ പ്രത്യേകം ശ്രദ്ധ വേണം, ധന നഷ്ടവും, സന്താന ദുരിതവും വരാതെ ശ്രദ്ധിക്കണം, ഭാര്യയുടെ സ്വത്തില്‍ നഷ്ടം വരാതെ ശ്രദ്ധിക്കണം, തൊഴില്‍ സ്ഥലത്ത് പ്രത്യേക ശ്രദ്ധ വേണം, ആത്മീയ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, മേടത്തില്‍ ജോലി സാധ്യത,പൂര്‍വ്വീക സ്വത്ത് ലാഭം, പൊതുജനങ്ങളില്‍ നിന്നും അംഗീകാരം, ഇടവത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടും, സന്താനത്തിന് വിവാഹം, മിഥുനത്തില്‍ സാമ്പത്തിക തകര്‍ച്ച, വീട് പണി നടക്കും, കര്‍ക്കിടകത്തില്‍ സാമ്പത്തിക നേട്ടം, ചിങ്ങത്തില്‍ ക്ലെശാനുഭവം കൂടിയ മാസമാണ്, കന്നിയില്‍ ഗവര്‍മേന്റാല്‍ ആഗ്രാഹിച്ച സഹായം ലഭിക്കും, ജോലി സാധ്യത, തുലാത്തില്‍ കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, വൃശ്ചികത്തില്‍ കുടുംബസ്വത്ത് ഭാഗം വയ്ക്കും, ധനുവില്‍ കാര്‍ഷിക വരുമാനം കൂടും, പുതിയ തൊഴിലില്‍ ഏര്‍പ്പെടും, മകരത്തില്‍ ജോലി സ്ഥിരത സമൂഹത്തില്‍ മാന്യത ധന ലാഭം, കീര്‍ത്തി ലാഭം കുംഭത്തില്‍ അപ്രതീക്ഷിത ധനാഗമം, മീനം ക്ലേശാനുഭവം കൂടിയിരിക്കും.

ഉത്രം : ഏറ്റെടുത്ത ജോലി കൃത്യമായി തീര്‍ക്കാന്‍ പ്രയാസപ്പെടും, പോലീസില്‍ ശിക്ഷണ നടപടി വരാതെ നോക്കണം, സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, വിദേശ ജോലിക്കാര്‍ക്ക് ഗുണം ലഭിക്കും, വീട്ടില്‍ മംഗള കര്‍മ്മം നടക്കും, ഗൃഹവും വാഹനവും വില്‍ക്കാന്‍ ആഗ്രഹിക്കുന്നര്‍വക്കു അത് നടക്കും, മേടം ഗ്രന്ഥക്കാര്‍ക്കും, സാഹിത്യകാര്‍ക്കും അഭിവൃദ്ധി, യാത്രകള്‍ ഒഴിവാക്കുക, ജോലി സാധ്യത, ഇടവത്തില്‍ പലതരം സുഖ ഭോഗങ്ങള്‍ അനുഭവിക്കും, മിഥുനം വ്യാപാര നേട്ടം, സ്വയം പ്രയത്‌നത്താല്‍ നേട്ടം, കര്‍ക്കിടകത്തില്‍ സ്ഥാന ലാഭം, കര്‍മ്മ മേഖല ഗുണകരം,ചിങ്ങത്തില്‍ ശരീര സുഖം, ജോലി കയറ്റം, സാമ്പത്തികമായ അധിക ചിലവുകള്‍, കന്നിയില്‍ ബിസ്സിനസ്സ് വര്‍ദ്ധിക്കും, വിവാഹ യോഗം, തുലാത്തില്‍ മേലധികാരികലുമായി അഭിപ്രായ വ്യത്യാസം വരാതെ സൂക്ഷിക്കുക, വ്യാപാരം അഭിവൃദ്ധിപ്പെടും, വൃശ്ചികം സാന്താന സൗഖ്യം, വ്യാപാര വിജയം, തൊഴിലില്‍ അഭിവൃദ്ധി, സാമ്പത്തിക നേട്ടം, വിദ്യാവിജയം, ധനുവില്‍ നിര്‍ത്തി വച്ച ജോലി പുനരാരംഭിക്കും, ഭൂമി വാങ്ങി ചേര്‍ക്കും, ഗൃഹ മാറ്റം ഉണ്ടാകും, ജോലിയില്‍ പ്രമോഷന്‍ സാധ്യത, മകരത്തില്‍ തൊഴില്‍ ഉയര്‍ച്ച, ഉപരി പഠനം, സമൂഹത്തില്‍ ഉയര്‍ച്ച, കുംഭത്തില്‍ അപ്രതീക്ഷിത ധന ലാഭം, വ്യവഹാര വിജയം, മന:സമാധാനം, സഞ്ചാരം, സ്ത്രീ വൈമുഖ്യവും ഫലം, മീനത്തില്‍ സ്വജന വിരോധം, രാജഭയം, രോഗാരിഷ്ടത, യാത്രാ ക്ലേശം എന്നിവ ഫലം.

അത്തം : കീര്‍ത്തിനേട്ടം,നയതന്ത്രരംഗത്തു നേട്ടം, വിദേശകമ്പനികളില്‍ ഉന്നത പദവി, മാനേജ്‌മെന്റ് രംഗത്ത് ഉപരിപഠനം, ഗൃഹനിര്‍മ്മാണ രംഗത്ത് അപകടസാധ്യത കാണുന്നു വിദേശയാത്രയ്ക്ക് ഭാഗ്യം മേടത്തില്‍ ഔദ്യോഗികരംഗത്ത് മനസ്സാമാദാനം ഇടവത്തില്‍ ജോലിയുയര്‍ച്ച ഉന്നത വിദ്യാഭ്യാസസവ്കര്യം തൊഴില്‍ സാധ്യത മിഥുനം സ്ഥാനമാനങ്ങള്‍ കിട്ടും. വിദ്യാ വിജയം ധനലാഭം കര്‍ക്കിടകത്തില്‍ സാമ്പത്തികവും സാമുഹികവുമായ് അംഗീകാരംവര്‍ദ്ധിക്കും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കും ചിങ്ങത്തില്‍ ജോലിക്കയറ്റം വിവാഹം, കന്നിയില്‍ വിനോദയാത്ര , ഭൂമി വാങ്ങല്‍, തുലാം വരുമാനത്തില്‍ വര്‍ദ്ധനവ് വ്യവസായ മേഖല പുഷ്ട്ടി പെടും. ഉദ്യോഗകയറ്റം ധനലാഭം വൃശ്ചികം ഊര്‍ജസ്വലത കാര്യശേഷി , ധനുവില്‍ ആരോഗ്യനില മെച്ചപെടും.സുഹൃത്ത് ബന്ധംവര്‍ദ്ധിക്കും. തൊഴിലില്‍ പരിശ്രമം, മകരംയാത്രകള്‍ഗുണം ചെയ്യും വ്യവഹാര വിജയം, ജോലിസാധ്യത ധനലാഭം കുംഭത്തില്‍ ബിസിനസ് അഭിവൃദ്ധിപ്പെടും, മീനം ജനമധ്യത്തില്‍ സ്വാധീനം വര്‍ദ്ധിക്കും.

ചിത്തിര :
വിവാഹ ബന്ധം ശരിയാകും, ഏതു പ്രതിസന്ധിയും പിടിച്ചു നില്‍ക്കും. താല്‍ക്കാലിക ജോലി സ്ഥിരമാകും. ഗൃഹം വാഹനം വാങ്ങും,കുടുംബസ്വത്തില്‍ അവകാശം ലഭിക്കും. സ്ത്രീ വിഷയത്തില്‍ അപഖ്യാതി കേള്‍ക്കും. 23 പാദക്കാര്‍ക്ക് സാമ്പത്തിക പുരോഗതി , ഉന്നതരുമായിട്ടുള്ള അഭിപ്രായ ഭിന്നത പരിഹരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ആരോഗ്യപരമായി നന്നല്ല. പാടെതര വിഷയങ്ങളില്‍ അമിത താത്പര്യം, അപകടസന്ധി അതിജീവിക്കും. തിരികെ ലഭിക്കില്ലന്ന കരുതിയ പണം പലിശയോടെ തിരിച്ചു കിട്ടും ജന്മദിന: ഉത്സവാഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കും. വാക്‌സാമര്‍ഥ്യം പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം. കര്‍മ്മരംഗത്ത് ശ്രേയസ്സ് ദൈവാധീനം. കുടുംബത്തിലെ സ്ത്രീകള്‍ക്ക് നേരെആക്രമണം. കച്ചവടത്തില്‍ ധന നഷ്ട്ടം വരാതെ സൂക്ഷിക്കണം.പൊതുജന പ്രശംസ പിടിച്ചു പറ്റും. ഔദ്യോഗികരംഗത്ത് അംഗീകാരം. മാനസിക സംതൃപ്തിയുള്ള തൊഴില്‍ ലഭിക്കും. ഇഷ്ട്ട ജനങ്ങളില്‍ നിന്നും വിരോധം വരും. വഞ്ചനകളില്‍ അകപെടാതിരിക്കാന്‍ രാത്രിസഞ്ചാരം ഒഴിവാക്കണം, മുദ്രപത്രങ്ങളില്‍ ഒപ്പിടുന്നത് സൂക്ഷിച്ചു വേണം. വ്യവഹാരത്തില്‍ അന്തിമവിധി ലഭിക്കും. പ്രതികളെ ശിക്ഷിക്കുകയും ചെയ്യും. മേടത്തില്‍ ദീനതയും മാര്‍ഗ സഞ്ചാരവും ഉദരസംബന്ധ രോഗവും സഹോദരസ്ഥാനിയരില്‍ നിന്നും എതിര്‍പ്പ്, ഗര്‍ഭചിദ്രം, നഷ്ട്ടപെട്ടെന്നു കരുതിയ സാധനം തിരികെ കിട്ടും റിസര്‍ച്ച് ചെയ്യുന്നവര്‍ക്കു നല്ല സമയമാണ്. അനാവശ്യ ചിലവുകള്‍ വാത കോപാതികള്‍ കൊണ്ട് രോഗം, ഇടവത്തില്‍ ദമ്പതിക പരാജയം, രാജഭയവും രോഗവും, ജോലി സാധ്യത, സാമ്പത്തിക നേട്ടം, വിവാഹം, മിഥുനം ജോലി സാധ്യത, സാമ്പത്തിക നേട്ടം, ആപത്തും, ഭിന്നതയും, മഹാരോഗവും, സല്പ്രവര്‍ത്തികള്‍ക്ക് തടസവും, ഗൃഹാരംഭ പ്രവര്‍ത്തനവും, തൊഴില്‍ ലഭിക്കുകയും, നല്ല വരുമാനം ഉദ്ദിഷ്ടകാര്യസിദ്ധി, കര്മ്മഗുണം കര്‍ക്കിടത്തില്‍ കൊടുത്ത പണം പലിശയോടെ തിരിച്ചു കിട്ടും. ഉദ്ദേശിച്ചകര്‍മ്മങ്ങള്‍ സാധിക്കും. കാര്യജയം ഉണ്ടാകും. ചിങ്ങത്തില്‍ രോഗ ശമനം, തൊഴില്‍ നേട്ടം ധന ലാഭം, ഉന്നത സ്ഥാനം, സല്‍കീര്‍ത്തി, അഗ്‌നി ഭയം, സ്ഥനാന്തര പ്രാപ്തി, ഐശ്വര്യം, രോഗ ശമനം, സത്പ്രവൃത്തികള്‍, കന്നിയില്‍ ആരോഗ്യനില മോശമാകും. ഭൂമി ക്രയവിക്രയങ്ങള്‍ മാറ്റിവെകേണ്ടി വരും. പ്രവൃത്തികളില്‍ തടസം, തുലാത്തില്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടും, സ്ത്രീകള്‍ മുഖാന്തിരം ദു:ഖം, ഗൃഹം, വാഹനം വാങ്ങാന്‍ സാധ്യത, അധ്വാന ഭാരം, ദ്രവ്യ നാശം, യാത്ര, വൃശ്ചികത്തില്‍ വ്യവസായ മേഘല പുഷ്ടിപ്പെടും,ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും, വീടുപണി നടക്കും, വഞ്ചനയില്‍ അകപ്പെടും, ധനനഷ്ടം മറ്റുള്ളവരുടെ വഞ്ചനയാല്‍, നേത്രോദര രോഗങ്ങള്‍, ശത്രു നാശം, ധനുവില്‍ ഭൂമി ക്രയവിക്രയം നടത്തും, കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും, സ്ഥാനമാനങ്ങള്‍ ലഭിക്കും, ശത്രുനാശം, ധനവരവുണ്ടാകും, ആരോഗ്യം തൃപ്തികരം, മകരത്തില്‍ പ്രതികൂല പരിസ്ഥിതി മാറും, പുതിയ കര്‍മ്മ മേഘലയില്‍ പ്രവേശിക്കും, ടെസ്റ്റുകളിലും ഇന്റെര്‍വ്യൂകളിലും വിജയിക്കും, ദാമ്പത്തിക സുഖക്കുറവ്, രോഗങ്ങള്‍, കുംഭത്തില്‍ ഉദ്ദിഷ്ട കാര്യസിദ്ധി, ഉദ്യോഗ കയറ്റം, വ്യവസായ പുരോഗതിയും, കഫജ്ജ്വരം, പ്രശസ്തി, സ്ഥാനകയറ്റം, ആരോഗ്യം, അഭിവൃദ്ധി, സന്തോഷം, ശത്രുശല്യം, മീനത്തില്‍ രോഗങ്ങള്‍ക്കും, ശത്രുക്കള്‍ക്കും, ദു:ഖത്തിനും, മോചനം ലഭിക്കും, ജോലിയില്‍ സ്ഥാനകയറ്റം, ധന ലാഭം.

ചോതി : മാതൃ സഹായം കൂടും, സാമ്പത്തിക ഇടപാടില്‍ തിരിച്ചടി വരാതെ സൂക്ഷിക്കണം, ആരോഗ്യ നില സൂക്ഷിക്കണം, മാതൃ സഹായം ലഭിക്കും, പ്രണയ ജീവിതത്തില്‍ വഴിത്തിരിവ്, വിദേശ പര്യടനത്തിനു ഏറ്റവും നല്ല സമയം, തൊഴില്‍ കേന്ദ്രങ്ങളില്‍ പരിശീലനം നടത്തും, സന്താനത്തിനഭിവൃദ്ധി, മോഹങ്ങള്‍ പൂവണിയും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഭാഗീരത പ്രയത്‌നം നടത്തണം, ആരോപണങ്ങള്‍ക്ക് വിദേയരാവാതെ സൂക്ഷിക്കണം, ഇഷ്ടജനങ്ങളുമായി വഴക്കടിച്ചു മന:സമാധാനം കുറക്കരുതെ, ആധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം കാണിക്കണം, സംഘടനാ കാര്യങ്ങളില്‍ ഏര്‍പ്പെടും, കൂട്ടുകെട്ടിലൂടെ ലഹരി പദാര്‍ഥത്തിനു അടിമയാകരുതെ, എഴുത്ത് കുത്തില്‍ നിന്നും നല്ല പ്രതിഫലം, അഭിമാന ക്ഷതത്തിനും, സൗന്ദര്യ പിണക്കത്തിനും സാധ്യതയുള്ളതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക, ബഹുമതി ലഭിക്കും, ഗൃഹം, വാഹനം എന്നിവ വാങ്ങും, വിവാഹകാര്യത്തില്‍ തീരുമാനമാകും, വിദേശ ജോലിക്ക് പോകുന്നവര്‍ക്കും, ഹോറല്‍, ടൂറിസം, എന്നിവയില്ലുള്ളവര്‍ക്കും അനുകൂല സാഹചര്യം, പരമ്പരാഗത തൊഴില്‍ രംഗത്ത് കൂടുതല്‍ ശോഭിക്കും, ഉന്നതരുമായി നല്ല ബന്ധമുണ്ടാകും, പ്രേമബന്ധം ദൃഡമാകും, ശത്രുക്കളുമായി രമ്യതയിലാകും, മേടത്തില്‍ രോഗങ്ങളും യാത്രകളും നേത്ര, ഉദര രോഗങ്ങളും, ജോലിയില്‍ പുരോഗതി, ധനലാഭം, ഇടവത്തില്‍ തൊഴിലിലഭിവൃദ്ധി, പരീക്ഷാ വിജയം, ദാമ്പത്തിക സുഖ കുറവ്, സര്‍ക്കാരിന്റെ അപ്രീതി, രോഗങ്ങള്‍, മിഥുനത്തില്‍ ധനപരമായ ഉയര്‍ച്ച, മാതൃ സ്വത്ത് ലഭിക്കും, കച്ചവട നേട്ടം, ആപത്ത്, ദീനതയും, മഹാരോഗങ്ങളും, സല്പ്രവത്തികള്‍ക്ക് ഭംഗം, കര്‍ക്കിടകത്തില്‍ സല്‍കര്‍മ്മ സിദ്ധിയും, സര്‍വ്വകാര്യ ജയവും, ദേശാന്തര ഗമനവും, കൊടുത്ത പണം പലിശയോടെ തിരികെ കിട്ടും, തോഴിലഭിവൃദ്ധി, ഉദ്ദേശിക്കുന്ന കര്‍മ്മങ്ങള്‍ സാധിക്കും, ചിങ്ങത്തില്‍ കുടുംബ സംഗമം, കുടുംബ സൗഖ്യം, വിവാഹം, സ്ഥനാന്തര പ്രാപ്തിയും, ഐശ്വര്യവും, രോഗശമനവും, സല്‍കര്‍മ്മങ്ങളും, കണ്ണിയില്‍ സല്‍പ്രവര്‍ത്തിക്ക് കോട്ടം വരും, പണം കൈയില്‍ ഉണ്ടെങ്കിലും പ്രയോജനത്തില്‍ വരികയില്ല, സ്ഥാന ചലനവും, ധന നഷ്ടവും വരും, തുലാത്തില്‍ വിഭവ നാശവും രോഗവും, വഞ്ചനയിലകപ്പെടലും, നേത്രോദര രോഗങ്ങളും, സ്ത്രീകള്‍ നിമിത്തം വിഷമിക്കേണ്ടി വരും, വൃശ്ചികത്തില്‍ പുതിയ വാണിജ്യ ശ്രമങ്ങള്‍ വിജയിക്കും, അധ്വാന ഭാരത്തിനനുസരിച്ച് നേട്ടം കിട്ടുകയില്ല, ധന നഷ്ടം, ശത്രു ശല്യം, നേത്രോദര രോഗങ്ങള്‍, ധനുവില്‍ സ്ഥനാന്തര പ്രാപ്തിയും, ശത്രു നാശവും, ധനാഭിവൃത്തിയും, ആരോഗ്യവും, മന:ക്ലേശം നീങ്ങും, സ്വസ്ഥത കൈവരും, ദാമ്പത്തിക സുഖവും, ഗൃഹ പരിഷ്‌കാരവും മകരത്തില്‍ ചെറു യാത്രകള്‍, സുഖകരമായിരിക്കും, വിദ്യാവിജയം, ദാമ്പത്തിക സുഖക്കുറവ്, രോഗങ്ങള്‍ അലട്ടികൊണ്ടിരിക്കും, കുംഭത്തില്‍ ശത്രുക്കളെ കൊണ്ടും ഉപദ്രവം, സ്ഥാനചലനം, സന്താന ക്ലേശം, മീനത്തില്‍ ജോലിയില്‍ സ്ഥലം മാറ്റം, സ്ത്രീകള്‍ക്കു ഗര്‍ഭാശയ രോഗങ്ങള്‍.

വിശാഖം : ഉപരി പഠനത്തിന് ഉത്സാഹം കൂടും, കര്‍മ്മ രംഗത്ത് ഉജ്ജ്വല നേട്ടം, മംഗള കാര്യത്തിലെ ആശയ കുഴപ്പം മാറും, ഹോട്ടല്‍ നടത്തുന്നവര്‍ക്ക് സൂക്ഷമത ആവശ്യമാണ്, പുതിയ ധനാഗമ ശ്രോതസ്സുകള്‍ കണ്ടുമുട്ടും, സമാധാനപരമായ കുടുംബ ജീവിതം നയിക്കും, പുതിയ വിദ്യ പഠിക്കും, യോഗ പരിശീലനം, സുഖ ചികിത്സ, പ്രണയ സാഫല്യം, ആഗ്രഹങ്ങള്‍ പൂവണിയും, അധികാര പ്രാപ്തി, ഭാഗ്യക്കുറിയോ, ചിട്ടിയോ വീഴും, ഔഷദങ്ങള്‍ക്കും, വഴിപാടുകള്‍ക്കും ധനം ചിലവഴിക്കും, സത്സംഗം, ആഭിജാത്യവും, അന്തസ്സും നിലനിര്‍ത്തും, യാത്രകള്‍ ആവശ്യമായി വരും, കര്‍മ്മരംഗത്ത് പുരോഗതി, ഗൃഹം,വാഹനം എന്നിവ മോടിപിടിപ്പിക്കും, വിശിഷ്ട ദേവാലയ സന്ദര്‍ശനം, കൂട്ടായ്മ പ്രവര്‍ത്തനത്തിന് നേതൃത്വം, ഈശ്വരാധീനം, റിയല്‍ എസ്‌റ്റേറ്റ്, വാണിജ്യ രംഗത്ത് അഭിവൃദ്ധി, പത്ര പ്രവര്‍ത്തനം, ഫോട്ടോഗ്രാഫി മേഖലയിലും മേന്മ, വായ്, കണ്ഠം, നെഞ്ച് എന്നീ ഭാഗങ്ങളില്‍ അസുഖ സാധ്യത, പോലീസിന്റെ ശിക്ഷണ നടപടികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറുക, ദാമ്പത്തിക സുഖം, ഉദ്യോഗ ലബ്ധി, സ്ഥാനകയറ്റവും, പ്രധാന രേഖയില്‍ ഒപ്പു വയ്ക്കും, പരീക്ഷകളിലും, തിരഞ്ഞെടുപ്പിലും വിജയം, ചിലവുകള്‍ നിയന്ത്രിക്കണം, മേടത്തില്‍ തൊഴില്‍ പുരോഗതി, സമൂഹത്തില്‍ മാന്യസ്ഥാനം, സംഗീതാദി കലകളില്‍ വിജയം, കര്‍മ്മ രംഗത്ത് ശുഭ ഫലം, ഇടവത്തില്‍ സ്ഥാനചലനം, തൊഴില്‍ ക്ലേശം, കോടതി കാര്യത്തില്‍ അനുകൂല നടപടി, ജോലി സ്ഥിരത, മിഥുനത്തില്‍ ഗൃഹത്തില്‍ ഐശ്വര്യം, വിദേശ യാത്ര, തൊഴില്‍ ലഭ്യത, പിതാവിന് അനുകൂല ബഹുമതി, കര്‍ക്കിടകം ദൂരയാത്രകള്‍ പ്രയോജനപ്പെടും, തൊഴില്‍ രംഗത്ത് ബുദ്ധിപൂര്‍വ്വം പെരുമാറണം, ആരോഗ്യം തൃപ്തികരം, ചിങ്ങത്തില്‍ വിദ്യാവിജയം, ധനലാഭം, ആത്മ വിശ്വാസം, കര്‍മ്മ രംഗത്ത് സൂക്ഷമതയോടെ പെരുമാറണം, കാനിയില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും, കുടുംബ സമാധാനം, മാന്യത, സാങ്കേതിക മേഖലയില്‍ തൊഴില്‍ സാധ്യത, തുലാത്തില്‍ കര്‍മ്മ മേഖലയില്‍ ആദായം കൂടും, വിദ്യാഭ്യാസ പുരോഗതി, വൃശ്ചികം പ്രവര്‍ത്തന വിജയം, ആത്മാഭിമാനം, സുഖം, ധനുവില്‍ കര്‍മ്മരംഗത്തു വഴിത്തിരിവ്, വീട് മാറി താമസിക്കും, മംഗല്യ യോഗം, മകരം ഈശ്വരാരാധനയില്‍ പങ്കെടുക്കും, വിദ്യാ വിജയം, മന:സമാദാനം, കര്‍മ്മ പുഷ്ടി, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും, കുംഭത്തില്‍ ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും, ധനാഗമം, കീര്‍ത്തി, വിദ്യാവിജയം, ഈശ്വരാരാധനയില്‍ പങ്കെടുക്കും, രോഗ മുക്തി, കായിക രംഗത്ത് പ്രതിസന്ധി, മീനത്തില്‍ മാതൃ സഹായം കൂടും, വാഹന കൈമാറ്റം നടക്കും.

അനിഴം : നിയമ യുദ്ധത്തില്‍ വിജയം, ഔദ്ധ്യോഗിക രംഗത്ത് ഒത്തു തീര്‍പ്പ്, ജീവിത പങ്കാളിയെ കണ്ടെത്തും, മാതൃസ്ഥാനീയരുടെ സ്വത്ത് ലഭിക്കും, കാത്തിരുന്ന കാര്യം സാധിക്കും, വിദേശ യാത്ര തരപ്പെടും, വൈദ്യ മഖലയില്‍ ഉള്ളവര്‍ക്ക് കാലം അനുകൂലം, തര്‍ക്കങ്ങളില്‍ ശത്രുതയുണ്ടാകാന്‍ സാദ്യതയുള്ളതിനാല്‍ ഒഴിഞ്ഞു മാറുക, സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കും, കുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനായി വായ്പ എടുക്കും, കര്‍മ്മ ഗുണാഭിവൃദ്ധി, സ്ഥാനമാനാതി ലാഭം, വിദേശ സഞ്ചാരം, പുതിയ ചികിത്സാ സമ്പ്രദായം സ്വീകരിക്കുന്നതിനാല്‍ ശരീരം പുഷ്ടിപ്പെടും, പുതിയ വാഹനം വാങ്ങാനും, പഴയത് വില്‍ക്കാനും സാധിക്കും, ഇഷ്ടജന സഹവാസം, ഉദ്യോഗാര്ഥികള്‍ക്ക് അവസരങ്ങളും കാര്യസിദ്ധിയും, ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും, മാധ്യമങ്ങളില്‍ ശോഭിക്കല്‍, ഊഹ കച്ചവടത്തില്‍ അമിത ലാഭം, പ്രശംസ ലഭിക്കല്‍, വിദ്യാഭ്യാസത്തില്‍ സമുന്നത വിജയം, ദാമ്പത്തിക സുഖം, അടാരങ്ങളില്‍ ഒപ്പു വയ്ക്കല്‍, വിദേശ ഇടപാടില്‍ ലാഭം, കര്‍മ്മ രംഗങ്ങളില്‍ പടിപടിയായി ഉയര്‍ച്ച, ദു:ശീലങ്ങള്‍ക്കു വശംവദനാകാന്‍ സാധ്യത, ലഹരി പദാര്ഥങ്ങളില്‍ നിന്നും സ്ത്രീ വിഷയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, ചോതി നക്ഷത്രക്കാരുമായി കൂട്ട് ഒഴിവാക്കണം, ഇഷ്ടപെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം, പൂര്‍വ്വീക സ്വത്ത് ലബ്ധി, വളരെകാലമായി കെട്ടികിടന്ന കാര്യങ്ങള്‍ക്ക് തീരുമാനമാകും, മേടത്തില്‍ മന:സുഖം, കടബാധ്യതകള്‍ തീര്‍ക്കും, ബന്ധുക്കളില്‍ നിന്നും സഹകരണം, വിനോദയാത്രക്ക് സാധ്യത, രോഗങ്ങളും, ശത്രുക്കളും, ദു:ഖത്തിനും അറുതി വരും, ഇടവത്തില്‍ വ്യാപാര രംഗത്ത് അഭിവൃദ്ധി, ഗൃഹ നിര്‍മ്മണത്തിനവസരം, വിദേശത്തു ജോലി, ആരോഗ്യാഭിവൃദ്ധി, മിഥുനത്തില്‍ സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തും, സംഘടനാ കാര്യങ്ങളില്‍ അംഗീകാരം, പങ്കാളിത്ത സംരംഭങ്ങളില്‍ നേട്ടം, ആപത്തും, ദീനതയും, രോഗങ്ങളും ഭേദമാകും, കര്‍ക്കിടകത്തില്‍ ദൂരയാത്ര, ബന്ധപ്പെടുന്ന കാര്യങ്ങളില്‍ സൂക്ഷമത വേണം, ചിങ്ങത്തില്‍ കാര്യ വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കര്‍മ്മരംഗത്ത് ഉയര്‍ച്ച, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കുകയും, എല്ലാ വിധത്തിലും ജയം ഉണ്ടാകുകയും, ചെയ്യും, ഭാര്യാ ലബ്ധിയും, സന്താന സിദ്ധിയും, ധന ലാഭവും, സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇടവരികയും, ജനപതങ്ങളുടെ നേതൃ സിദ്ധിയും, സുഖവും, കന്നിയില്‍ പുതിയ സുഹൃത് ബന്ധം, സ്ഥാനമാനങ്ങള്‍, മന:സുഖം, ആരോഗ്യം, തുലാത്തില്‍ ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍, കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, വൃശ്ചികത്തില്‍ ദാമ്പത്യത്തില്‍ ശ്രേയസ്സ്, രോഗ നിവര്‍ത്തി, സാമ്പത്തിക അഭിവൃദ്ധി, യാത്രകള്‍ വേണ്ടി വരും, ധനുവില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം, ഉപരി പഠനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലം, സുരക്ഷാ കാര്യത്തില്‍ വീഴ്ച വരുത്തരുത്, മകരത്തില്‍ ഔദ്യോഗിക രംഗത്ത് നേട്ടം, സന്താന സുഖം, ആരോഗ്യാഭിവൃദ്ധി, ദാമ്പത്തിക സുഖക്കുറവ്, രോഗഭയം കുംഭത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ കാര്യക്ഷമത, കര്‍മ്മരംഗത്ത് അംഗീകാരം, തൊഴില്‍ ലബ്ധി, ഗൃഹത്തില്‍ മഗള കര്‍മ്മം,മീനത്തില്‍ മത്സര പരീക്ഷയില്‍ വിജയം, വ്യാപാര രംഗത്ത് നേട്ടം, ദാമ്പത്തിക സുഖം ശരീരിക പീട, ശത്രു ശല്യം.

തൃകേട്ട : മഹത് വ്യക്തികളെ പരിചയപ്പെടും, സന്താനങ്ങളുടെ മംഗല്യ തടസ്സം മാറും, വിദ്യയും, ധനവും, കീര്‍ത്തിയും ഉണ്ടാകും, ഗൃഹവും, വാഹനവും സ്വന്തമാക്കും, പീടയില്‍നിന്നും കരകയറും, ഏതൊരു രംഗത്തും ശ്രദ്ധേയ നേട്ടങ്ങള്‍, പ്രശസ്തി, പ്രേമ ബന്ധങ്ങള്‍ ദൃഡമാകും, കുടുംബ സ്വത്തിനെ കേന്ദ്രീകരിച്ച് നിലവിലുള്ള തര്‍ക്കം പരിഹരിക്കും, സഹോദരതുല്യര്‍, ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ എന്നിവരുമായി അഭിപ്രായ വ്യത്യാസം, ദാമ്പത്തിക ജീവിതത്തില്‍ വഴിത്തിരിവ്, ഔദ്യോഗിക രംഗത്ത് നേട്ടം, വിദേശയാത്രാ യോഗം, സ്ഥാനലബ്ധി, ഭൂമിയോ, വീടോട് കൂടിയ ഭൂമിയോ വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യും, വിദ്യാവിജയവും, ഗവേഷണ ബുദ്ധിയുമുണ്ടാകും, കുടുംബ സൗഖ്യം, ശത്രുക്കളില്‍ നിന്നും മോചനം, ഇഷ്ട ജനങ്ങളുമായി മന:ക്ലേശത്തിന് സാധ്യത, സുഹൃത്ത് സഹായം ലഭിക്കും, നഷ്ടപ്പെട്ടെന്നു കരുതിയിരുന്നവ തിരികെ ലഭിക്കും, അത് മന:സുഖം തരികയും ചെയ്യും, സാമ്പത്തിക ബാധ്യത ഉണ്ടാകും, ഭരണ രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് വര്ഷം അനുകൂലം, വസ്ത്ര, ഭരണ വ്യാപാരിക്ക് നേട്ടം, പോലീസ്, ഫയര്‍, എക്‌സൈസ്‌കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും, സന്താന ഗുണം, രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് വധ ഭീഷണിയും, അപവാദത്തിനും സാധ്യത, മനസാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കരുത്, മേടത്തില്‍ മനസ്സിന് ഉന്മേഷം നല്ലവാര്‍ത്ത കേള്‍ക്കാന്‍ ഇടവരും, മന്ദിഭവിച്ച പ്രവര്‍ത്തനം ചൂട്ടു പിടിച്ച് മുന്നോട്ടു പോകും, ഇടവത്തില്‍ എല്ലാ കാര്യത്തിലും, ഉത്സാഹം, വിജയം, കാര്യശേഷി, നിര്‍ഭയത്വം, മിഥുനത്തില്‍ കാലം അനുകൂലമല്ല, ഈശ്വരാര്‍പ്പണമായി കാര്യങ്ങള്‍ ചെയ്യണം, കര്‍ക്കിടകത്തില്‍ അര്‍ഹതയില്ലാത്തത് തട്ടിയെടുക്കാന്‍ ആഗ്രഹം, സ്വത്ത് ലാഭം, ധന ലാഭം, ചിങ്ങത്തില്‍ ഏതു കാര്യത്തിനിറങ്ങുമ്പോഴും ചിന്തിച്ചിറങ്ങണം, കന്നിയില്‍ എല്ലാ കാര്യത്തിലും വിജയമുണ്ടാകും, തുലാത്തില്‍ ആരോഗ്യനില മെച്ചപ്പെടും, തൊഴില്‍ രംഗത്ത് ലാഭകരമായ ചുറ്റുപാടുണ്ടാകും, ധന ലാഭം, മാന്യത, വൃശ്ചികത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സൈഡ് ബിസ്സിനസ്സില്‍ ഏര്‌പ്പെടും, ജോലി സാധ്യത, വിവാഹം, ധനാഗമം, ധനുവില്‍ വരുമാനത്തില്‍ വര്‍ദ്ധനവ്, ഭൂമി വാങ്ങാനും, പുതിയ തൊഴിലിനും യോഗമുണ്ട്, നഗരത്തില്‍ ജോലി സ്ഥിരത, പ്രമോഷന്‍, ധനാഗമം, കീര്‍ത്തി, കുടംബത്തില്‍ സന്താന സൗഖ്യം, കുടുംബ സൗഖ്യം, ജോലി സാധ്യത, വിദ്യാവിജയം, മീനത്തില്‍ അധിക ചിലവ്, സന്താനങ്ങളുടെ അഭിവൃദ്ധി.

മൂലം : നീതിപൂര്‍വ്വം കാര്യങ്ങള്‍ നടത്തുന്ന മൂലം നക്ഷത്രക്കാര്‍ക്ക് പ്രമോഷന് സാധ്യത, സൈനീക സേവനത്തില്‍ ബഹുമതി, ആപത്ത് അകലും, സന്താനത്തിന്റെ ഭാവി ഭദ്രമാകും, കര്‍മ്മ രംഗത്ത് ഗുണകരമായ മാറ്റം, ജോലി സ്ഥിരപ്പെടും, വ്യാപാരികള്‍ക്ക് അഭിവൃദ്ധി, അസൂയക്കാരില്‍ നിന്നും ശത്രുക്കളില്‍നിന്നും ശല്യമുണ്ടാകും. പരീക്ഷാ വിജയം, വാക്ക് പാലിക്കും, പൊതു വേദികളില്‍ പ്രത്യക്ഷപ്പെടും, വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും, സമ്മാനം കിട്ടും, ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും, ഉണര്‍ന്നു പ്രവര്‍ത്തിക്കും, സ്വന്തമായി പ്രസിദ്ധീകരണങ്ങള്‍ നടത്തും, ദൈവീക കാര്യങ്ങള്‍ക്കും, ജന്മദിന പരിപാടിക്കും നല്ല തുക ചിലവഴിക്കും, ഇണയുമായി പിണങ്ങും, സാമ്പത്തിക അഭിവൃദ്ധി കൈവരിക്കും, സന്താനത്തിന്റെ ഉന്നതിക്കായി ശ്രമിക്കുമെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കില്ല, കടം വാങ്ങേണ്ടി വരും, ഉപരി പഠനത്തിന് നല്ല തുക സംഭാവന നല്‍കും, അനാവശ്യ വ്യവഹാരം തൊഴില്‍ മാറ്റം നടക്കും, അതിര്‍ത്തി തര്‍ക്കം ഉണ്ടാകും, സംഗീത സാഹിത്യ സദസ്സില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിക്കും, ജാമ്യം നില്‍ക്കരുത്, വിധി കര്‍ത്താക്കളായി കലാ രംഗത്ത് ശോഭിക്കും, പുതിയ ഗുരു നാഥനെ ലഭിക്കും, ഗൃഹം വാഹനം വാങ്ങും, സിനിമ സീരിയല്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ഉണ്ടാകും, മേടത്തില്‍ വീട് പുതുക്കി പണിയും, മത്സരപരീക്ഷയില്‍ വിജയം, ഇടവത്തില്‍ ശരീര സുഖം, മന സന്തോഷം, മിഥുനത്തില്‍ തൊഴില്‍ രംഗത്ത് അഭിവൃദ്ധി, യാത്ര കൊണ്ട് നേട്ടം, ഉദ്യാഗ കയറ്റം, മാന്യത, കീര്‍ത്തി, കര്‍ക്കിടകത്തില്‍ തൊഴിലുയര്‍ച്ച യാത്ര കൊണ്ട് നേട്ടം, ആരോഗ്യം തൃപ്തികരം, വിദ്യാധനം, മന:സമാധാനം, ചിങ്ങത്തില്‍ ഭൂസ്വത്തും വീട്ടു സാധനങ്ങളും വാങ്ങും, സാമ്പത്തികം തൃപ്തികരം, കന്നിയില്‍ അധികാര സ്ഥാനങ്ങള്‍ ലഭിക്കും, ധനാഗമം മന:സന്തോഷം, തുലാത്തില്‍ സാമ്പത്തിക ലാഭം, സ്ഥാനം കൊണ്ട് ഉദ്ധേശിച്ച നേട്ടം, വൃശ്ചികത്തില്‍ കാലം അനുകൂലമല്ല, ഈശ്വരാര്‍പ്പണമായി കഴിയുക, ധനുവില്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കും, വിദ്യാവിജയം മകരത്തില്‍ വരുമാന വര്‍ദ്ധനവ് കുടുംബ സൌഖ്യം, മന:സമാധാനം, തൊഴിലിലുയര്‍ച്ച, കുംഭത്തില്‍ സാമ്പത്തിക ഭദ്രത, വേണ്ടപ്പെട്ടവരുടെ ഇടയില്‍ മാന്യത, വിദ്യാവിജയം നേട്ടം, മീനത്തില്‍ ഐശ്വര്യവര്‍ദ്ധനവ്, കീര്‍ത്തി.

പൂരാടം : മംഗള കര്‍മ്മത്തിനു സാധ്യത വിദ്യാഭ്യാസ മേഖലയില്‍ നല്ല സമയം, കലാരംഗത്ത് ഗുണകരമായ കൂട്ടുകെട്ട്, ഗൃഹം, വാഹനം സ്വന്തമാക്കുന്നതിനും, കളത്ര വീട്ടുകാരുടെ സഹകരണം, സാമ്പത്തിക ലാഭം, സ്ഥാനലബ്ധി, ആദ്ധ്യാത്മിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും, കുറുക്കു വഴികളിലൂടെ ആഗ്രഹ സാഫല്യം, ഇഷ്ടജന സഹായം ലഭിക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, പ്രശംസയും പ്രസിദ്ധിയും കിട്ടും, തൊഴില്‍ രംഗത്ത് അലസത പ്രകടിപ്പിക്കും അതുകൊണ്ട് മന:ക്ലേശത്തിന് ഇടവരും, ദേവാരാധനയിലൂടെ പരിഹരിക്കണം, വിദേശവാസ യോഗവും, ധന ലാഭവും വരും, ലഹരി പദാര്‍ഥത്തില്‍ നിന്നും ചീത്ത കൂട്ട് കെട്ടില്‍ നിന്നും ഒഴിവാകണം, അന്യരെ ഏറെ സഹായിക്കും, ഹോട്ടല്‍ ടൂറിസം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, ഗൃഹാന്തരീഷം സമാധാനപരം, ജീവിത പങ്കാളിയുമായി രമ്യതയില്‍ കഴിയും, ബിസ്സിനസ്സില്‍ മാറ്റം വരും, പ്രമോഷന്‍ ലഭിക്കും, ഗുരുജനങ്ങളുമായി അടുക്കും, ഇഷ്ട ഭൂമി മോഹവിലക്ക് വാങ്ങും, തര്‍ക്കങ്ങളുണ്ടാകും, വായ്പ്പ കിട്ടും, ഭാഗ്യ പരീഷണത്തില്‍ വിജയം ഉണ്ടാകും, വാര്‍ത്താ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധന ശ്രദ്ധ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം, വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണം, അഗ്‌നി, വാഹനം, ഇലക്ട്രിക്‌സിറ്റി ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, ജാമ്യം നിക്കരുത്, പൂര്‍വ്വികസ്വത്ത് ലഭിക്കും, മേടത്തില്‍ ശത്രുക്കള്‍ മൂലവും രോഗം മൂലവും ക്ലെഷമുണ്ടാകും, സന്താനങ്ങളുടെ പഠനം മോശമായിരിക്കും, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ധന നഷ്ടം, ഇടവത്തില്‍ രോഗങ്ങള്‍ക്കും, ശത്രുക്കള്‍ക്കും, ദുഖത്തിനും മോചനം, സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കാം, ധനാഗമം, കീര്‍ത്തി, എന്നിവയ്ക്ക് സാധ്യത, മിഥുനത്തില്‍, തസ്‌ക്കര ഫലവും, സഞ്ചാരവും, ഉദര നേത്ര രോഗങ്ങളും, വഴക്കും, കര്‍ക്കിടകത്തില്‍ ദാമ്പത്തിക സുഖകുറവും, സര്‍ക്കാരിന്റെ വിരോധം രോഗങ്ങള്‍ ധന ദുര്‍വ്യയവും, ചിങ്ങത്തില്‍ ആപത്തുകളും ദീനതയും രോഗവും കന്നിയില്‍ ഉദ്ദേശിക്കാത്ത കര്‍മ്മങ്ങള്‍ സാധിക്കും, സ്ഥാന മാന ലാഭം കാര്യ വിജയവും, തുലാത്തില്‍ വിദ്യാലാഭം ജോലിയില്‍ ഉയര്‍ച്ചയും സജ്ജയ ബഹുമാനവും ദ്രാവ ലാഭവും ഐശ്വര്യവും, രോഗ മുക്തിയും നല്ല പ്രവര്‍ത്തികള്‍ ഫലവത്താകും, വൃശ്ചികത്തില്‍ കാലം പ്രതികൂലം. ഈശ്വരാര്‍പ്പണം മുഖ്യം. ധനുവില്‍ അധ്വാന ലാഭവും, യാത്രാ ക്ലേശവും രോഗവും മകരം വിഭവ നാശവും ഇഷ്ട ജന വഞ്ചനക്ക് പാത്രമാകും, മനോ വ്യസനവും കുംഭത്തില്‍ ഐശ്വര്യവും, സ്ഥനാന്തര പ്രാപ്തിയും ശത്രുതാ മുക്തിയും ധന ലാഭവും ആരോഗ്യവും മീനത്തില്‍ കുടുംബ സുഖക്കുറവ് രോഗം എന്നിവ ഫലം.

ഉത്രാടം : മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭാഗ്യം വന്നു ചേരും, ഉപരിപഠനത്തിനു അവസരം വന്നുചേരും, ജീവിത പങ്കാളിയുടെ ജീവത സൗഭാഗ്യം, ആഭരണം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, സാമ്പത്തിക നില തൃപ്തികരം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, വസ്തു വാങ്ങാന്‍ ഇടയുണ്ട്,പൂര്‍വ്വിക വിദ്യാഭ്യാസ രംഗത്ത് ഉത്കൃഷ്ടത, ആരോഗ്യം തൃപ്തികരമായിരിക്കും, ഉദ്ധേശിചച്ച സ്ഥലം മാറ്റം കിട്ടും, സമ്മാന ലാഭം, ബിസ്സിനസ്സ് അഭിവൃദ്ധി, സന്താന ലബ്ധി, ഉദ്യോഗ കയറ്റം, സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം, ഗുരുജന അനുഗ്രഹം ലഭിക്കും,പ്രവര്‍ത്തന വിജയം കരസ്ഥമാക്കും, പുതിയ ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹ കാര്യത്തിലുണ്ടായിരുന്ന അഭിപ്രായ ഭിന്നത മാറ്റും, അഭിമാനത്തിന് കോട്ടം വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം,എല്ലാ കാര്യവും ശ്രദ്ധയോടെ ചെയ്യുക, വിദ്യാര്‍ഥികള്‍ക്കു സഹാപാടികളില്‍ നിന്നും സഹായമുണ്ടാകും, ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ഗൃഹം വാഹനം എന്നിവ വാങ്ങും, സന്താന ലഭ്യത, വീട് വിട്ട് താമസിക്കേണ്ട സന്ദര്‍ഭമുണ്ടാകും, മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കരുത് ജീവിതസൌഖ്യത്തിന് വിട്ടു വീഴ്ചകള്‍ ചെയ്യണം, കേസ്സില്‍ വിജയിക്കും, ഇഷ്ട ജനങ്ങളെ സഹായിച്ച വകയില്‍ സാമ്പത്തിക ബാധ്യത വരും, സിനിമ മാധ്യമ രംഗത്തുള്ളവര്‍ക്ക് അംഗീകാരം കിട്ടും ആരോഗ്യം പുഷ്ടിപ്പെടും, നിങ്ങള്‍ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെടുത്താന്‍ ത്യാഗം ചെയേണ്ടി വരും, വിദേശ യോഗം, യാത്രാവേളയില്‍ സാധനം നഷ്ടപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, മേടത്തില്‍ പൊതു ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും, മത്സര പരീക്ഷകളില്‍ വിജയം, ബന്ധു സുഖം, ദാമ്പത്തിക സുഖം, പ്രവര്‍ത്തി മണ്ഡലത്തില്‍ അഭിവൃദ്ധി, ഇടവത്തില്‍ പുതിയ ബിസ്സിനസ്സ് ആരഭിക്കും, ധനലാഭം, ഈശ്വരകാര്യത്തില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കും, മിഥുനത്തില്‍ ഔദ്യോഗിക രംഗത്ത് നേട്ടം, സ്ഥാനമാന അര്‍ത്ഥലാഭം, വ്യപാരാഭിവൃദ്ധി, കര്‍ക്കിടകത്തില്‍ ദൈവീക കാര്യങ്ങള്‍ക്കായി കുറച്ചു സമയമെങ്കിലും നിത്യവും ചിലവിടണം, ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല ഫലം, ചിങ്ങത്തില്‍ ധനലാഭം കണ്ണിയില്‍ ഈശ്വരാര്‍പ്പണമായി കാര്യങ്ങള്‍ ചെയ്യണം, തുലാത്തില്‍ സര്‍വ്വകാര്യ വിജയം, കര്‍മ്മരംഗത്തുയര്‍ച്ച, ആരോഗ്യാഭിവൃദ്ധി, പൂര്‍വ്വീകസ്വത്ത് ലഭിക്കാന്‍ യോഗം, വൃശ്ചികത്തില്‍ സ്ഥാന പ്രാപ്തി, കാര്യ വിജയം, ധനുവില്‍ ഈശ്വരാര്‍പ്പണമായി കാര്യങ്ങള്‍ ചെയ്യണം, വിദ്യാഭ്യാസ പുരോഗതി, വിദേശയാത്ര, മകരത്തില്‍ കാര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക, തോഴിലഭിവൃദ്ധി, സന്താനങ്ങള്‍ മൂലം മന:സുഖം, ധന ലാഭം, കുംഭത്തില്‍ കുടുംബത്തില്‍ സുഖവും, സമാധാനവും നിലനിക്കും, സാമ്പത്തിക നില മെച്ചപ്പെടും, ക്ഷിപ്ര കോപം ഒഴിവാക്കണം,മീനത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും, ധന ലാഭം, മന:സുഖം, ശത്രുനാശം, ജോലിയില്‍ ചില പ്രയാസങ്ങള്‍, ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല.

തിരുവോണം : പുതിയ ഗൃഹം വയ്ക്കും, വാഹന ലാഭം, പിണങ്ങിയ ദമ്പതികള്‍ ഒന്നിക്കാന്‍ സാധ്യത, ആരോഗ്യനില മെച്ചപ്പെടും,ഗൃഹത്തിലെ അന്ത:ച്ചിദ്രങ്ങള്‍ തീരും, ജോലി തടസ്സങ്ങള്‍ മാറും മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും, വിദേശ യാത്ര ശരിയാകും, വ്യവഹാര വിജയം, പ്രേമ സാഫല്യം, ഔദ്യോഗിക രംഗത്ത് സ്ഥാനചലനം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ആധിപത്യം, പൂര്‍വ്വീക സ്വത്തുക്കള്‍ ലഭിക്കും, വിട് വീഴ്ചകള്‍ ലഭിക്കും, ഹോട്ടല്‍ ബിസ്സിനസ്സ്, പുഷ്പ കൃഷി കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് ലാഭം, സന്താന ഭാഗ്യം, ഈശ്വര ചിന്തക്ക് സമയം കണ്ടെത്തും, വീട് മാറി താമസിക്കും, ഉന്നത വിദ്യാഭ്യാസത്തിന് സാധ്യത,രോഗ ശാന്തിയും വിദ്യാ വിജയവും, ബിരുദലബ്ധി, പുരസ്‌കാര ലബ്ദി എന്നിവയുണ്ടാകും, പുതിയ ബിസ്സിനസ്സ് തുടങ്ങും, മേടത്തില്‍ സാമ്പത്തിക നേട്ടം, കുടുംബ സൗഖ്യം,ഇടവത്തില്‍ കുടുംബ കാര്യത്തില്‍ ശ്രദ്ധ കൂടും, മിഥുനം പൂര്‍വ്വീക സ്വത്തും പണവും അധീനതയില്‍ വന്നു ചേരും, തൊഴിലിലഭിവൃദ്ധി, കര്‍ക്കിടകത്തില്‍ പുണ്യക്ഷേത്ര സന്ദര്‍ശനവും, ദൈവാധീനവും, ചിങ്ങത്തില്‍ ആരോഗ്യം മോശമായിരിക്കും, സാമ്പത്തിക പുരോഗതി, തൊഴില്‍പരമായ നേട്ടം, കന്നിയില്‍ മാന്യവ്യക്തികളുമായി ഇടപഴകും, സാമ്പത്തിക പുരോഗതി, തുലാത്തില്‍ നല്ല സമയം, പ്രവര്‍ത്തി വിജയമുണ്ടാകും, വൃശ്ചികം കുടുംബത്തില്‍ വിവാഹം മുതലായ മംഗള കര്‍മ്മങ്ങള്‍ നടക്കും, ധനലാഭം, കുംഭം കച്ചവട വിജയം, ധന നേട്ടം, ജോലി സാധ്യത, മീനത്തില്‍ കുടുംബ സൗഖ്യം, വിവാഹാതി കാര്യങ്ങള്‍ നടക്കും.

അവിട്ടം : കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, കുടുംബത്തില്‍ ഭാഗം വച്ചു പിരിയേണ്ട കാര്യങ്ങള്‍ ഉണ്ടാകും, ഭൂമി, വാഹനം എന്നിവ വാങ്ങും, വിദേശത്തു ജോലി കിട്ടും, പ്രമോഷന്‍ ലഭിക്കും, കുടുംബ സുഖം, പ്രവര്‍ത്തി രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കും, ഭാവിയെ സംബന്ധിക്കുന്ന പല സുപ്രധാന കാര്യങ്ങളും, കൈക്കൊള്ളും, വായ്പ ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത, ഇഷ്ടജന പ്രീതി, കിട്ടില്ലാന്നു കരുതിയ ധനം ലഭിക്കും, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചാടരുത്, ആഘോഷങ്ങളില്‍ പങ്കെടുക്കും, ആരോഗ്യ നില തൃപ്തികരമായിരിക്കും, ജാമ്യം നില്‍ക്കരുത് മേടത്തില്‍ സ്ഥാനമാനം, മത്സര പരീക്ഷകളില്‍ വിജയം, ബന്ധു സമാഗമം, വ്യാപാര രംഗത്ത് ഉയര്‍ച്ച, ശാരീരിക അസുഖം, ദൈവീക കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ, ഗൃഹ യോഗം, മിഥുനത്തില്‍ ദമ്പതികള്‍ അടുക്കും,ദൈവീക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, കര്‍ക്കിടകത്തില്‍ പുണ്യസ്ഥല സന്ദര്‍ശനത്തിന് അവസരം, സന്താനത്തിനുയര്‍ച്ച, കുടുംബത്തില്‍ ഐശ്വര്യവും, സുഖവും കൈവരും, ചിങ്ങത്തില്‍ തൊഴില്‍ ലഭിക്കും, വിവാഹം നടക്കും, സ്ഥാന കയറ്റം, വിദേശ യാത്രാഭാഗ്യം, കന്നിയില്‍ ദൈവീക കാര്യങ്ങള്‍ ചെയ്ത് ദോഷം ഒഴിവാക്കുക, തുലാത്തില്‍ ധന ലാഭം, വ്യാപാര രംഗത്ത് നേട്ടം, കുടുംബ ഓഹരി ലഭിക്കും. വൃശ്ചികത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും, കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും, ഉദ്യോഗകയറ്റം, മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ധനുവില്‍, പരീക്ഷകളില്‍ വിജയം, മനസുഖം, സ്ഥലം മാറ്റം, കുടുംബത്തില്‍ ശ്രേയസ്സ്, മകരത്തില്‍ ദൈവീകകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക്. കുംഭത്തില്‍, പ്രവൃത്തി രംഗത്ത് സംതൃപ്തി, ധനാഗമം, രോഗമോചനം, വിദ്യാഭ്യാസ ഉന്നതി, മീനത്തില്‍, മത്സര പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം, കര്‍മ്മരംഗത്ത് ശ്രദ്ധ ചെലുത്തണം.

ചതയം : ഈ നക്ഷത്രക്കാര്‍ക്ക് വിഷുഫലം അനുകൂലമാണ്, ആരോഗ്യം തൃപ്തികരമായിരിക്കും,ഗൃഹം, വാഹന ലാഭം, തൊഴില്‍ ലഭിക്കും, റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ അഭിവൃത്തി, സന്താന ലാഭം, ഭക്തിപരമായ കാര്യങ്ങള്‍ക്കായി സമയം കാണും, തൊഴില്‍ ലഭിക്കും, ഉന്നത വ്യക്തികളുടെ സൗഹൃതം ലഭിക്കും, ധര്‍മ്മ പ്രവര്‍ത്തികള്‍ ചെയ്യും,സഹപ്രവര്‍ത്തകരില്‍ നിന്നും വിരോധം ലഭിക്കും, പുരസ്‌കാരം ലഭിക്കും, സല്‍കര്‍മ്മങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും, സാങ്കേതിക വിദ്യ പരിശീലിക്കും, ഭാഗ്യക്കുറിയോ ചിട്ടിയോ വായ്പ്പയോ ലഭിക്കും, ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കും, വെള്ളത്തില്‍ സൂക്ഷിച്ച് യാത്ര ചെയ്യണം, മേടത്തില്‍ കളികളില്‍ പ്രത്യേക താല്പര്യം, ടെസ്റ്റുകളിലും ഇന്റെര്‍വ്യുകളിലും വിജയിക്കും, ഭൂമി,വീട് ക്രയവിക്രയ ലാഭം, ഇടവത്തില്‍ സാമ്പത്തിക നേട്ടം, രോഗ ശമനം, സമാധാനം, കുടുംബ സംതൃപ്തി. മിഥുനം ജോലി സാധ്യത മന:സമാധാനം, വിദേശത്തുള്ളവര്‍ക്ക് അഭിവൃദ്ധി, കര്‍ക്കിടകം ഇഷ്ടജന സഹവാസം, ധനലാഭം, ചിങ്ങം വിശിഷ്ട വ്യക്തികളില്‍ നിന്നും സഹായം, സഹോദരങ്ങളില്‍ നിന്നും സഹായം, കന്നിയില്‍ ധനാഗമം, ജോലി സാധ്യത, ദൈവാദീനം, തുലാത്തില്‍ സന്താന സൗഖ്യം വിവാഹം, സാമ്പത്തിക നേട്ടം, വൃശ്ചികത്തില്‍ സര്‍ക്കാര്‍ സഹായം, അധികാരസ്ഥാനത്തുള്ള വ്യക്തികളുമായി ബന്ധപ്പെടും, ധനുവില്‍ പുതിയ വ്യവസായ സംരംഭത്തിലെര്‍പ്പെടും, മകരത്തില്‍ ധനദാന്യ സമൃദ്ധി, കീര്‍ത്തി, കുംഭത്തില്‍ സാംസ്‌കാരികരംഗത്തിലും, വിദ്യാഭ്യാസരംഗത്തിലും, കൂടുതല്‍ ശ്രദ്ധ, മീനത്തില്‍ സാമ്പത്തിക നേട്ടം, ദൈവാധീനം, വ്യാപാര വിജയം,

പൂരുരുട്ടാതി : തൊഴില്‍ രംഗത്ത് നേട്ടം, ദാമ്പത്യ സുഖം, ലഭിക്കും, സുഖകരമല്ലാത്ത സംസാരം ഒഴിവാക്കുക, കെട്ടിട നിര്‍മ്മാണ രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, ലോട്ടറി മുതലായ ബിസ്സിനസ്സില്‍ ലാഭം, അപവാദങ്ങളില്‍ നിന്നും തടിയൂരും, ധനലാഭം, സ്ഥാനമാനങ്ങള്‍ മേലധികാരികളുടെ പ്രീതി, ഇഷ്ടജന പ്രീതി, പുണ്ണ്യതീര്‍ഥ സ്ടലങ്ങള്‍ സന്ദര്‍ശിക്കും,പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാകും, വീട് വിട്ടു നില്‍ക്കേണ്ടി വന്നേക്കും, വിദേശ വാസ യോഗം, ഗൃഹ നിര്‍മ്മാണ നവീകരണ യോഗം, ഗൃഹ സൗഖ്യം, അകന്നിരുന്ന ജീവിത പങ്കാളിയുമായി അടുക്കും, കോടതി കേസ്സ് വരാന്‍ സാധ്യത, കലാകായിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് നേട്ടം,കര്‍മ്മ പരമമായി ശ്രേയസ്സ്, സാമ്പത്തിക സ്ഥിരത, ദൈവാനുകൂലം, തിരഞ്ഞെടുപ്പില്‍ വിജയം, മേടത്തില്‍ നേത്രോദര രോഗങ്ങള്‍, ശത്രു വിനാശം, ആരോഗ്യം, ഇടവത്തില്‍ എല്ലാരംഗത്തും തിരിച്ചടി ഉണ്ടാകും, കുടുംബ ജീവിതം സുഖകരമാവില്ല, മിഥുനത്തില്‍ ധന ലാഭം, സര്‍വ്വകാര്യ വിജയം, കര്‍ക്കിടകത്തില്‍ ധനലാഭം, രോഗവിമുക്തി, ചിങ്ങത്തില്‍ ഗുണഫലമുണ്ടാകും, കന്നിയില്‍ ഉല്ലാസ്സ യാത്ര, പഠനകാര്യാത്തില്‍ പുതിയ ഉന്മേഷം,ശത്രു വിനാശം, തുലാത്തില്‍ രോഗ വര്‍ദ്ധന, ദ്രവനാശം, സ്ഥാനഭ്രംശം, വൃശ്ചികത്തില്‍ വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം, ഭാഗ്യയോഗം, കുടുബ ജീവിത സുഖം, ധനുവില്‍ എല്ലാ ഐശ്വര്യവും ലഭിക്കുന്ന മാസമാണ്, മകരത്തില്‍ പുതിയ ജോലിയില്‍ സര്‍വ്വത്ര വിജയം, വിഭാവലാഭം, ആരോഗ്യം, കുംഭം സ്താന ചലനം, ധന നഷ്ടം, മീനത്തില്‍ രോഗാരിഷ്ടിത ഫലം.

ഉതൃട്ടാതി : ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, സമ്പത്ത് നല്ല രീതിയില്‍ വിനിയോഗിച്ചും അധ്വാനിച്ചും വളര്‍ച്ച നേടിയെടുക്കണം, ധനപരമായ സ്ഥിതിഗതിക്ക് മാറ്റം വരും, സര്‍ക്കാര്‍ സഹായവും ബാങ്ക് ലോണും ലഭിക്കും, കര്‍മ്മ രംഗത്തുള്ള വെല്ലുവിളികള്‍ തരണം ചെയ്യും, ബിസ്സിനസ്സില്‍ അഭിവൃദ്ധി വരും,ഗൃഹം മോടിപിടിപ്പിക്കും, സന്താന ഭാഗ്യം, മേടത്തില്‍ ഗുണാനുഭവം വദ്ധിക്കും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, ഗൃഹത്തില്‍ ശ്രേയസ്സും പ്രവര്‍ത്തി രംഗം മെച്ചപ്പെടും, ധനാഗമനം വര്‍ദ്ധിക്കും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, ഇടവത്തില്‍ പരീക്ഷാ വിജയം, വിദ്യാഭ്യാസ പുരോഗതി, മിഥുനത്തില്‍ ഔദ്യോഗിക രംഗത്ത് വളര്‍ച്ച, തൊഴില്‍ ലബ്ധി, ധന ലാഭം, കര്‍ക്കിടകത്തില്‍ പ്രവര്‍ത്തി രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കണം, യാത്രകള്‍ ഒഴിവാക്കുക, സന്താന ലാഭം, വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം, ചിങ്ങത്തില്‍ ആരോഗ്യാഭിവൃദ്ധി, ധനലാഭം, വിദ്യാവിജയം, സര്‍ക്കാര്‍ ആനുകൂല്യത്തിന് യോഗം, കന്നിയില്‍ തൊഴില്‍ രംഗത്ത് ഉന്നതി, കാര്യവിജയം, സുഹൃത്ബന്ധത്തിലൂടെ നേട്ടം, ധനലാഭം, പ്രമോഷന്‍, തുലാത്തില്‍ സന്താനങ്ങള്‍ കാരണം സന്തോഷിക്കും, വൃശ്ചികത്തില്‍ സാന്ബത്തിക ബാധ്യതയില്‍ നിന്നും ഒഴിവാകും, ഭൂമി, വാഹന ലാഭം, തൊഴിലവസരം കൈവരും, ധനുവില്‍ ദൈവീക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, സര്‍വ്വകാര്യ വിജയം, മകരത്തില്‍ സ്ഥാന പ്രാപ്തി, രോഗ ശമനം, മന:സുഖം, തോഴിലഭിവൃദ്ധി, കുംഭത്തില്‍ സന്താനത്തെ കൊണ്ട് മന:സന്തോഷം, മീനത്തില്‍ ദൈവീക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

രേവതി : വിദേശത്ത് നേട്ടം, ധന വര്‍ദ്ധനവ്, കുടുംബ സൗഖ്യം, സന്താന ലാഭം, ഗൃഹ വാഹന ലാഭം, ആരോഗ്യ സ്ഥിസ്തി മെച്ചമായിരിക്കും, സ്താന കയറ്റം ലഭിക്കും, സാമ്പത്തിക ഇടപാടില്‍ അബദ്ധം പറ്റരുത്,കുടുംബ സമേതം ദീര്‍ഘയാത്ര പോകും, സന്താന യോഗം, വിവാഹയോഗം, സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയുണ്ട്, പ്രകൃതി ദുരന്തത്തില്‍ പെടരുത്, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചാടരുത്, മേടത്തില്‍ തൊഴിലില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കും, ഇടവത്തില്‍ വാഹന ലാഭം, കച്ചവട വിജയം, സ്ഥാന മാനങ്ങള്‍ക്ക് ഉന്നതി, മിഥുനത്തില്‍ വിദേശത്തുള്ളവര്‍ നാട്ടിലെത്തും, പൂര്‍വ്വീക സ്വത്ത് കിട്ടും, കര്‍ക്കിടകത്തില്‍ ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല, ചിങ്ങത്തില്‍ ഗുണാനുഭവം കൂടിയ മാസമാണ്, കന്നിയില്‍ ധന സ്ഥിതി മെച്ചപ്പെടും, സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും, തുലാത്തില്‍ പരിശ്രമം വിജയിക്കും, ധനം കൂടുതല്‍ ചിലവാകും, വൃശ്ചികത്തില്‍ കര്‍മ്മരംഗം അഭിവൃദ്ധിപ്പെടും, ഭര്‍ത്താവിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം, ധനുവില്‍ സര്‍വ്വകാര്യ വിജയം, കച്ചവടം തുടങ്ങും, മകരത്തില്‍ വീട്ടമ്മമാര്‍ക്ക് മാനസികാസ്വസ്ഥത ഉണ്ടാകും, സര്‍വ്വകാര്യ വിജയം, കുംഭത്തില്‍ പുതിയ ഗൃഹവും വാഹനവും വാങ്ങും, സാമ്പത്തിക കുറവ്, മീനത്തില്‍ തൊഴില്‍ ലാഭം, ധനാഗമം.

പരിഹാരങ്ങള്‍

പാലഭിഷേകം,നാരങ്ങാ വിളക്ക്, നീരാഞ്ജനം ഇവ ഒഴിവാക്കുക, മദ്യവും കോഴിയും ഒഴിവാക്കുക, എല്ലാ ദേവന്മാര്‍ക്കും കരിക്കഭിഷേകം നടത്താം, മുരുകന് മാമ്പഴാഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവ നടത്താം, ദോഷഫലങ്ങള്‍ കുറക്കുന്നതിനും, നല്ല ഫലങ്ങള്‍ ലഭിക്കാനും ദിവസവും രാവിലെയും, വൈകിട്ടും 10 മിനിറ്റ് നാമം ജപിക്കുക, ആറ്റുകാല്‍ ഉള്‍പ്പെടെ 7 ക്ഷേത്രങ്ങളില്‍ ഞാന്‍ അഖണ്ട നാമം നടത്താറുണ്ട് നിങ്ങള്‍ 10 മിനിറ്റ് ജപിക്കുമ്പോള്‍ അത് ഭഗവാന്റെ സന്നിധിയിലെത്തുന്നു,പക്ഷി മൃഗാധികള്‍ക്ക് അന്നദാനവും ആഴ്ചയില്‍ 3 ദിവസം മത്സ്യമാംസാദി ഉപേക്ഷിക്കാനും ശ്രദ്ധിക്കുക.

 

 

അരുവിക്കര
കൃഷ്ണ ശ്രീകണ്ഠന്‍ നായര്‍
കാര്‍ത്ത്യായനി ഗിരിജാ ദേവി
എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയത്‌

9497009188, 9562269188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories