ഗംഗാധരന്‍ നമ്പ്യാര്‍
20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. ജ്യോതിഷം ഒരു ജീവിത തപസ്യ ആക്കിയ അദ്ദേഹം, പൊതുമേഖല സ്ഥാപനത്തില്‍ ഇലട്രോണിക് എഞ്ചിനീയര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം മുഴുവന്‍ സമയ ജ്യോതിഷനായ് മാറി. പ്രസിദ്ധങ്ങളായ ജ്യോതിഷ വിദ്യാലയങ്ങളായ ആസ്ട്രോലോജിക്കല്‍ റിസര്‍ച്ച് ആന്‍റ് ഡവേലപ്പ് സെന്‍റെര്‍ (CARD), ഭാരതീയ വിദ്യാഭവന്‍, സെന്റര്‍ ഫോര്‍ ആസ്ട്രോലോജിക്കല്‍ സ്റ്റഡി ആന്‍റ് റിസര്‍ച്ച് (CASR) ജംഷട്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജ്യോതിഷ വിശാരദ്, ജ്യോതിഷ ഭൂഷണ്‍, ജ്യോതിഷ വാചസ്പതി തുടങ്ങിയ പദവികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായ് ആസ്ട്രോ വിഷന്‍റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി അലങ്കരിച്ചു വരുന്നു. ജ്യോതിഷ ക്ലാസ്സുകളും നടത്തി വരുന്നു. രത്ന ധാരണം കൊണ്ട് ജാതകത്തിലെ ബലഹീനരായ ഗ്രഹങ്ങളെ ബലപ്പെടുത്തുകയും, ജീവിത പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തുവാനും സാധിക്കുന്നു. തായ് ലാന്റിലെ Planetary Gemologyists association -ല്‍ നിന്ന് അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.