ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ശനി ദശ ഗുണമാണോ ദോഷമാണോ?


ജ്യോതിഷത്തിൽ ശനിയെ ഏറ്റവും ശക്തനായ ഗ്രഹമായാണ് പറയുന്നത് . ഏറ്റവും സ്വാധീനശക്തിയുള്ള ഗ്രഹവും ഇതു തന്നെ. അച്ചടക്കം, കഠിനാധ്വാനം, കർമ്മം, ക്ഷമാശീലം, ആഗ്രഹങ്ങൾ , ആയുസ്സ്, തടസ്സങ്ങൾ തുടങ്ങിയവ ശനിയെക്കൊണ്ട് പറയുന്നത്. ശനിയാണ് ഏറ്റവും മന്ദമായി സഞ്ചരിക്കുന്ന ഗ്രഹം, അത് കൊണ്ടു തന്നെ വരണ്ടതും തരിശായതും അതിശീതവുമാണ്. ശനിയുടെ സ്വാധീനം മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ശക്തവും മാത്രമല്ല കൂടുതൽ കാലവും നീണ്ടു നിൽക്കുന്നതുമായിരിക്കും. ഇപ്രകാരമുള്ള സ്വാധീന ശക്തി കൊണ്ട് വന്നു ചേരുന്ന പ്രവചനാതീതവും തീവ്രവുമായ അനുഭവങ്ങൾ ചില കാലഘട്ടങ്ങളാണ് ശനി ദശയും ഏഴര ശനി കാലവും. ഈ അനുഭവങ്ങൾ അനുകൂലവും പ്രതികൂലവുമാകാം. ശുക്രന്റെ സ്വക്ഷേത്രം ലഗ്നമായിവരുന്നവർക്ക് ശനിയിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും.

ശനിയുടെ അഥവാ ശനി ദശയിൽ ജാതകനു നിരവധിയായ അവസരങ്ങൾ വന്നു ചേരും. ഗ്രഹങ്ങളിൽ ശനി ന്യായാധിപനാണ്, ശനി ഒരിക്കലും അന്യായത്തെ അനുകൂലിക്കില്ല. ശനി ദശയുടെ എല്ലാ സമയത്തും ജാതകന് ജീവിതത്തിന്റെ എല്ലാ തുറകളിലും വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കും.

മഹാദശാ ഘട്ടം ഒരാളുടെ ജീവിതത്തിലെ അങ്ങേയറ്റം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്ന കാലഘട്ടമാണ്, പക്ഷെ കഠിനാദ്ധ്വാനത്തിന്റെ ഫലങ്ങൾ വളരെ മന്ദഗതിയിലായിരിക്കും ലഭിക്കുന്നത് . അർഹമായത് മാത്രമേ ശനി ഗുണഫലങ്ങൾ നല്കുകുകയുള്ളൂ, . മഹാദശയിലൂടെ കടന്നുപോകുമ്പോൾ, ജാതകൻ പരുഷമായ യാഥാർത്ഥ്യങ്ങളെയും കഠിനമായ അധ്വാനഭാരങ്ങളേയും അഭിമുഖീകരിച്ച് ശാശ്വത വിജയം കൈവരിക്കുവാൻ കഴിയുന്നു. ശനി മഹാദശ നമ്മുടെ ജീവിതത്തിൽ അച്ചടക്കം വളർത്തിയെടുക്കുകയും നമ്മുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കുവാനും അതിലൂടെ നമ്മളെ ശക്തരും കാര്യക്ഷമതയുള്ളവരുമാക്കുകയും ചെയ്യുന്നു.

ശനി മഹാദശയിൽ, അറിവ് വളരെയധികം വർദ്ധിക്കുന്നു, അതുപോലെ തന്നെ ദൈവത്തിലുള്ള ശക്തമായ വിശ്വാസവും വർദ്ധിക്കുന്നു. അത് നമ്മെ എളിമയുള്ളവരാക്കുന്നു. അനുകൂലമായ ശനി മഹാദശ കാലം സന്തോഷവും പ്രശസ്തിയും നൽകും.

ശനി മഹാദശയുടെ സാമാന്യഫലങ്ങൾ



ശനി മഹാദശയിൽ കഠിനാദ്ധ്വാനം വേണ്ടിവന്നേക്കും,എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനത്തേക്കാൾ നിങ്ങളുടെ മുൻജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് ഫലങ്ങൾ ലഭിക്കുന്നത് . കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ. ശനി നിങ്ങളുടെ നിശ്ചയദാർഢ്യം, മനശക്തി, ധർമ്മ നീതി എന്നിവ പരീക്ഷിക്കപ്പെടുന്നതോടൊപ്പം നിങ്ങൾക്ക് കാലതാമസങ്ങളും തടസ്സങ്ങളും അവഗണനകളും പ്രദാനം ചെയ്തേക്കാം .

ശനി മഹാദശയുടെ അനുകൂല ഫലങ്ങൾ



നിങ്ങളുടെ സ്വഭാവത്തെയും ഭാവിയെയും കൃത്യമായി രൂപപ്പെടുത്തുന്നതിൽ ശനി മഹാദശയുടെ ഫലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അനുകൂല ഫലങ്ങളിൽ അപാരമായ സമ്പത്ത്, വിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ മഹാദശയിൽ നിങ്ങളുടെ സാമൂഹിക പദവിയിൽ വർദ്ധനവും ഉണ്ടായേക്കാം . ചിലപ്പോൾ, നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടില്ലെങ്കിൽപ്പോലും വിജയം നിങ്ങൾക്ക് എളുപ്പത്തിൽ വന്നുചേരും, ഇതെല്ലാം നിങ്ങളുടെ ജാതകത്തിൽ ശനി എവിടെ നിൽക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ശനി മഹാദശയിൽ, നിങ്ങൾക്ക് കൂടുതൽ അറിവ്, ആത്മീയത, ദീർഘായുസ്സ്, സ്വാധീനമുള്ള സുഹൃത്തുക്കൾ, സാമൂഹിക പദവി എന്നിവ ലഭിക്കും. ശനി കർമ്മം, കഠിനാധ്വാനം, സത്യം, വിധി എന്നിവയെ പ്രതിനിധീകരിക്കുന്നതിനാൽ, നിങ്ങളുടെ ജീവിതം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടതാകാം .

ശനി മഹാദശ നിങ്ങൾക്ക് ആത്മശക്തിയും മനശക്തിയും നൽകുന്നു, ഇത് എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും നേരിടാനും മറികടക്കാനും നിങ്ങളെ സഹായിക്കുന്നു. വിജയത്തിലേക്കുള്ള വഴി കൃത്യമായി റോസാപ്പൂക്കളുടെ കിടക്കയല്ല; മറിച്ച്, അത് ബുദ്ധിമുട്ടുള്ളതും ധാരാളം വെല്ലുവിളികൾ നിറഞ്ഞതുമാണ്. നിയമവിരുദ്ധവും അന്യായവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശനിയുടെ ക്രോധത്തിനും ശിക്ഷയ്ക്കും കാരണമാകും, അതിനാൽ ഒരാൾ നല്ലതും ശരിയായതുമായ പ്രവൃത്തികൾ ചെയ്യാനും മനസ്സ് നിർമ്മലമായി നിലനിർത്താനും ശ്രമിക്കണം.

ശനി മഹാദശയുടെ പ്രതികൂല ഫലങ്ങൾ



ശനി മഹാദശയിൽ, നിങ്ങൾക്ക് അസ്വസ്ഥത, ഭയം, വേദന, വേദന, ആരോഗ്യപ്രശ്‌നങ്ങൾ, ദുഃഖം, അടുത്തുള്ളവരുടെയോ പ്രിയപ്പെട്ടവരുടെയോ നഷ്ടം, വരുമാന സ്രോതസ്സുകളുടെ നഷ്ടം മുതലായവ അനുഭവപ്പെട്ടേക്കാം. പുതിയ പദ്ധതികൾ തുടങ്ങുന്നതിനോ നേട്ടങ്ങൾ ലഭിക്കുന്നതിലും കാലതാമസം നേരിടും. വ്യക്തിപരമായ കാര്യങ്ങളിലും തൊഴിൽ മേഖലയിലും മാത്രമല്ല , ജീവിതത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും നിങ്ങൾക്ക് വെല്ലുവിളികൾനേരിടേണ്ടി വരും . ശനി മഹാദശയുടെ മറ്റൊരു ആഘാതം കൂടിയാണ് മന്ദത, ഇത് നിങ്ങളെ അലസനാക്കുകയും നിങ്ങളെ ലക്ഷ്യത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. വലിയ നഷ്ടങ്ങൾ ഉണ്ടായേക്കാം, അത് പരിഹരിക്കാനാകാത്തതും പലപ്പോഴും നിങ്ങളെ തെറ്റായ പാതയിലോ മോശം ശീലങ്ങളിലോ നയിച്ചേക്കാം. ശനി മഹാദശ സമയത്ത്, ഒരാൾക്ക് അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നതായി തോന്നാം, ഇത് സ്നേഹിക്കുന്നവർക്ക് പ്രയാസങ്ങൾ സൃഷിസൃഷ്ടിച്ചേക്കാം.

ശനി മഹാദശ പരിഹാരങ്ങൾ



മന്ത്രങ്ങൾ കൊണ്ടും ദാസ് ധർമ്മ പ്രവർത്തനങ്ങൾ കൊണ്ടും ശനി ദശയുടെ വിപരീത ഫലങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുവാനോ കാഠിന്യം കുറയ്ക്കുവാനോ സാധിക്കും

ഹനുമാൻ ചാലിസ:
ശനി മഹാദശയുടേയും ഏഴര ശനി പ്രതികൂല സ്വാധീനത്തെ ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ നിയന്ത്രിക്കുവാൻ സാധിക്കും. ഹനുമാൻ ചാലിസയിലെ 40 ശ്ലോകങ്ങൾ വളരെ ശക്തമാണെന്ന് അറിയപ്പെടുന്നു. ശനി, ചൊവ്വ ദിവസങ്ങളിൽ എട്ട് തവണ ഹനുമാൻ ചാലിസ ജപിക്കുന്നത് ജാതകന് ശ്രേഷ്ടകരമാണ്.

ധർമ്മ ശാസ്താവ് ഭജനം
ധർമ്മ ശാസ്താവിനേയോ ശ്രീ അയ്യപ്പ സ്വാമിയെയോ ഭജിക്കുന്നതും ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ദോഷങ്ങളുടെ കഠിനത കുറയ്ക്കും. ശബരിമല ക്ഷേത്ര ദർശനം നടത്തുന്നതും നല്ലതാണ്.

ദാന ധർമ്മങ്ങൾ ചെയ്യുക



ശനി മഹാദശ അല്ലെങ്കിൽ ഏഴര ശനി സമയത്തെ പ്രതികൂല ഫലങ്ങൾ ഒരാൾ അവരുടെ പൂർവ്വജന്മത്തിൽ ചെയ്ത ദുഷ്കർമ്മങ്ങളുടെ ഫലമാണ്. അർഹരായവർക്ക് ദാന ധർമ്മങ്ങൾ ചെയ്യുന്നത് നല്ല കർമ്മമാണ്. കറുത്ത തുണി, കടുക്, കടുകെണ്ണ എന്നിവ ദാനം ചെയ്യുന്നത് ശ്രേയസ്സ്കരമാണ്.

അർഹരായവർക്ക് ഭക്ഷണം നൽകുക



ദരിദ്രർക്ക് ഭക്ഷണം നൽകുന്നത് ശനി മഹാദശ കാലഘട്ടത്തിലെ വിപരീത ഫലങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. പ്രതിഫലം ലക്ഷ്യമാക്കി ഈ കർമ്മങ്ങളിൽ മുഴുകാൻ പാടില്ല, മറിച്ച്, അങ്ങേയറ്റം ആദരവോടും ഭക്തിയോടും കൂടി മാത്രം ഭക്ഷണം ദാനം ചെയ്യുക. ശനി പ്രായമായവരെ പ്രതിനിധികരിക്കുന്നതു കൊണ്ട് പ്രായമായവർക്ക് ഭക്ഷണം നൽകുന്നത് ഉത്കൃഷ്ടമാണ്.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കൽ



പുകവലി, മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ് എന്നിവ മനുഷ്യരെ അവരുടെ മനസ്സാക്ഷിയിൽ നിന്ന് ഒരു പടി അകറ്റുകയും ചിന്താശൂന്യമായ പ്രവൃത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ഗ്രഹങ്ങളുടെയും വിധികർത്താവായ ശനി അനീതി പൊറുക്കാത്തതിനാൽ ഇത് ശനിയുടെ കോപം മാത്രമേ ഉണ്ടാക്കൂ. മഹാദശ കാലത്ത് സ്വയം വിഷവിമുക്തമാക്കുകയും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല, നിങ്ങളുടെ ശനി ദോഷങ്ങളേയും ഇല്ലാതാക്കും.

ശനി മന്ത്രം ജപിക്കുക:



ഈ കാലയളവിലെ പ്രതികൂല ഫലങ്ങൾ ഇല്ലാതാക്കുവാൻ ശനീശ്വര മന്ത്രങ്ങൾ ജപിക്കുന്നത് ശനീശ്വരനെ പ്രീതിപ്പെടുത്താനും ജ്ഞാനം വർദ്ധിപ്പിക്കുവാനും സഹായിക്കും . ശനി മന്ത്രം, ശനി ഗായത്രി മന്ത്രം എന്നിവ ദിവസവും ഒരിക്കലെങ്കിലും ജപിക്കുന്നത് നല്ലതാണ്. കറുത്തതോ കടും നീല വസ്ത്രങ്ങൾ ധരിക്കുന്നതും ശുഭദായകമാണ്


Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories