കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്
    കേരളത്തില്‍ അകത്തും പുറത്തും വളരെ സുപ്രസിദ്ധനായ ജ്യോതിഷ പണ്ഡിതനാണ് കാണിപ്പയ്യൂര്‍. കേരളീയര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദക്ഷിണ ഭാരതത്തിലെയും ഉത്തര  ഭാരതത്തിലെയും  നിരവധി പത്ര മാസികകളിലൂടെ ദിനഫലം, മാസഫലം, വര്‍ഷഫലം, മുതലായവ പ്രസിദ്ധീകരിക്കപ്പെടുന്നു . ഗുരുകുല സമ്പ്രദായത്തില്‍, പ്രസിദ്ധമായ  കാണിപ്പയ്യൂര്‍ കുടുംബത്തിലെ ജ്യോതിഷ പണ്ഡിതന്‍ ചെങ്ങാലൂര്‍ കൃഷ്ണന്‍ കുട്ടി ഗുപ്തനില്‍ നിന്നാണ് കുട്ടിയായ നാരായണന്‍ നമ്പൂതിരിപ്പാട്  ജ്യോതിഷം പഠിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ജ്യോതിഷത്തിന്റെ എല്ലാ മേഖലകളും  ഹൃദിസ്ഥമാക്കി .  നിരവധി പഞ്ചാംഗങ്ങളില്‍ ഗണിത കാര്യങ്ങള്‍ കൈ കാര്യം ചെയ്യുന്നത് അദ്ദേഹമാണ് .എളിമയുടെ പര്യായമായ  കാണിപ്പയ്യൂര്‍ അദ്ധേഹത്തിന്റെ കഴിവുകള്‍ ഗുരുവിന്റെ അനുഗ്രഹം ഒന്നു മാത്രമാണെന്നാണ് പറയുന്നത്. ജ്യോതിഷ സംബന്ധമായ സംശയങ്ങlള്‍ , മുഹൂര്‍ത്തം, താല്‍കാലിക പ്രശ്നം മുതലായവ അദ്ദേഹത്തിന്റെ സേവന മേഖലയാണ് .