ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ചന്ദ്രരാശി അനുസരിച്ചുള്ള സ്വഭാവ വൈശിഷ്ട്യങ്ങൾ


ചന്ദ്രരാശി അനുസരിച്ചുള്ള സ്വഭാവ വൈശിഷ്ട്യങ്ങൾ

 
ഇന്ത്യൻ ജ്യോതിഷത്തിൽ ചന്ദ്രൻ നമ്മുടെ മനസ്സ്, വികാരങ്ങൾ, പ്രതികരണം, ബോധം എന്നിവയെ നിയന്ത്രിക്കുന്നു. അതിനാൽ ഓരോ ചന്ദ്രരാശിക്കും ശക്തികളും, ദൗർബല്യങ്ങളും ഉണ്ടാകും. ജ്യോതിഷ ഗ്രന്ഥങ്ങളിൽ നിന്നുള്ള വിശദ വിവരങ്ങൾ

മേടം രാശിയിൽ ജനിച്ചവർ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. തുടങ്ങാനുള്ള ഊർജ്ജവും വിജയിക്കാനുള്ള ത്വരയും ഇവർക്കുണ്ടാകും. പക്ഷേ ക്ഷിപ്രകോപം, എടുത്തു ചാടി തീരുമാനമെടുക്കുക, ജയിക്കാത്തപക്ഷം മനസ്സ് തളരുക തുടങ്ങിയ ദൗർബല്യമായി കാണാം.

ഇടവം രാശിയിൽ ജനിച്ചവർ സ്ഥിരതയുള്ളവരും വിശ്വസനീയരുമാണ്. ബന്ധങ്ങളിലും ജോലിയിലും വളരെ വിശ്വസ്തരായിരിക്കും. എന്നാൽ മാറ്റത്തോട് മടുപ്പ്, പിടിവാശി, ലൗകിക ജീവിതത്തോട് അധിക ആകർഷണം എന്നിവ അവരുടെ ദൗർബല്യമാണ്.

മിഥുനം രാശിയുള്ളവർ ചിന്താശേഷിയുള്ളവരും സംസാരത്തിൽ നിപുണരുമാണ്. പഠനത്തിൽ, ആശയവിനിമയത്തിൽ കഴിവ് കൂടുതലാണ്. എന്നാൽ അനാവശ്യചിന്തകൾ, വികാരം തുറന്ന് പറയാൻ പ്രയാസം, മനസ്സ് പെട്ടെന്ന് മാറുക തുടങ്ങിയ അവരുടെ ദൗർബല്യമാണ്.

കർക്കടകം രാശിയിൽ ജനിച്ചവർ പൊതുവെ കരുതലും സഹാനുഭൂതിയും നിറഞ്ഞവർ ആയിരിക്കും. കുടുംബബന്ധം, സ്നേഹിക്കുന്നവരോട് കരുതൽ തുടങ്ങിയവയാണ് ഇവരുടെ ശക്തി. എന്നാൽ അരക്ഷിതാവസ്ഥ, ഭൂതകാലത്തെക്കുറിച്ചുള്ള ചിതകൾ, മറ്റുള്ളവരുടെ വികാരഭാരം ഏറ്റുവാങ്ങി തളരുക എന്നിവയും ഉണ്ടാകും.

ചിങ്ങം രാശിയിൽ ജനിച്ചവർ നേതൃശേഷിയുള്ളവരും വലിയ മനസ്സുള്ളവരുമാണ്. മഹാമനസ്കത, ആത്മവിശ്വാസം എന്നിവ ഇവരെ വേർതിരിക്കുന്നു. എന്നാൽ അഹങ്കാരം, അംഗീകാരങ്ങൾ നിഷേധിക്കുമ്പോൾ വിഷമിക്കുക, ആധിപത്യ സ്വഭാവം എന്നിവ അവരുടെ ദൗർബല്യമാണ്.

കന്നി രാശിയിൽ ജനിച്ചവർ ബന്ധങ്ങളിൽ പ്രത്യേക ശ്രദ്ധയും ക്രമശീലവും ഉള്ളവർ. വൃത്തിയും കൃത്യമായ ആസൂത്രണവുമാണ് അവരുടെ ശക്തി. പക്ഷേ അമിത പരിപൂർണ്ണത, സ്വയവിമർശനം, ആരോഗ്യത്തെക്കുറിച്ച് അമിത ഉത്കണ്ഠ തുടങ്ങിയ അവരുടെ ദൗർബല്യമാണ്.

തുലാം രാശിയിൽ ജനിച്ചവർ സമത്വവും സൌഹാർദവും സൃഷ്ടിക്കുന്നവവാണിവർ. നയതന്ത്രവും വിനിമയവുമാണ് അവരുടെ ശക്തി. പക്ഷേ എല്ലാവരെയും സന്തോഷിപ്പിക്കുവാൻ ശ്രമിക്കുക, തീരുമാനമെടുക്കാൻ താമസം, തീരുമാനമെടുക്കുവാൻ മറ്റുള്ളവരെ അമിതമായി ആശ്രയിക്കുകതുടങ്ങിയ അവരുടെ ദൗർബല്യമാണ്.

വൃശ്ചിക രാശിയിൽ ജനിച്ചവർ പെട്ടെന്ന് കാര്യങ്ങൾ ധരിക്കുവാൻ കഴിവുള്ള ഇവർക്ക് .മനഃശക്തി, ലക്ഷ്യബോധം, ഉത്തരവാദിത്വം എന്നിവ വളരെ ശക്തമായിരിക്കും. പക്ഷേ വിശ്വസിക്കുവാൻ പറ്റാത്ത പ്രവർത്തി, പെട്ടെന്നുള്ള പ്രതികരണം വിദ്വേഷം മനസ്സിൽ സൂക്ഷിക്കുക എന്നിവ ഇ വരുടെ ദൗർബല്യമാണ്.

ധനു രാശിയിൽ ജനിച്ചവർ സന്തോഷസ്വഭാവവും വലിയ ലക്ഷ്യങ്ങൾ ഉള്ളവരുമായിരിക്കും. സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരും സാഹസികരും ശുഭപ്രതീക്ഷയുള്ളവരും ആയിരിക്കും. എന്നാൽ പരുഷമായ വാക്കുകൾ, സ്ഥിരതയില്ലാത്ത സ്വഭാവം, ആദർശം ഇവ ഉപയോഗിച്ച് യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ എന്നിവ അവരുടെ ദൗർബല്യമാണ്.

മകര രാശിയിൽ ജനിച്ചവർ ഉത്തരവാദിത്തമുള്ളവരും ശാന്തവുമായ ആസൂത്രകരായിരിക്കും ഇവർ. അച്ചടക്കവും ക്ഷമയുമാണിവരുടെ ശക്തി. പക്ഷേ വികാരം അടിച്ചമർത്തൽ, കഠിനാദ്ധ്വാനം, ഒറ്റപ്പെടൽ എന്നിവ അവർ അനുഭവിക്കും.

കുംഭ രാശിയിൽ ജനിച്ചവർ humanitarian മനുഷ്യത്വ ബോധമുള്ള ചിന്താഗതിയുള്ളവരാണിവർ. ആശയങ്ങളിൽ പുതുമയും യുക്തിബോധവും ഉള്ളവരായിരിക്കും. എന്നാൽ വികാരപരമായ അകൽച്ച, കർക്കശമായ സ്വഭാവം, പ്രവചിക്കുവാൻ പറ്റാത്ത തീരുമാനമെടുക്കൽ എന്നിവ അവരുടെ ദൗർബല്യമാണ്.

മീനം രാശിയിൽ ജനിച്ചവർ കരുണയും സൃഷ്ടിപ്രതിഭയും നിറഞ്ഞവരാണിവർ. ആത്മീയത, സഹാനുഭൂതി, ചിന്താശേഷി എന്നിവയാണിവരുടെ ശക്തി. എന്നാൽ അമിത വികാര വിക്ഷോഭങ്ങൾ, യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടുവാനുള്ള പ്രവണത, വികാരങ്ങൾ തിരിച്ചറിയുവാൻ പ്രയാസം എന്നിവ ഇവരുടെ ദൗർബല്യമാണ്.

ഈ ശക്തിയും ദൗബല്യവും ഒന്നിച്ച് മനസ്സിലാക്കിയാൽ, ഒരാളുടെ യഥാർത്ഥ മനോരൂപം മനസ്സിലാക്കുവാനും ആത്മീയ-മാനസിക വളർച്ചക്കും വലിയ സഹായമാകുകയും ചെയ്യും. കൂടാതെ ദൗബല്യങ്ങൾ മനസ്സിലായി അവയിൽ നിന്ന് മുക്തി നേടാനായാൽ അത് ജീവിത വിജയത്തിലേയ്ക് നയിക്കും .



Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories