ശിവറാം ബാബു കുമാര്‍
ശിവറാം ബാബുകുമാര്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷങ്ങളായി ജ്യോതിഷം, വാസ്തുശാസ്ത്രം, സംഖ്യാശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. പ്രായോഗിക പരിഹാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന അദ്ദേഹം ജ്യോതിഷ ക്ലാസ്സുകളും നടത്തി വരുന്നു. ഒരു ജ്യോതിഷ ഗവേഷകന്‍ എന്നതിലുപരി പ്രസിദ്ധങ്ങളായ നിരവധിജ്യോതിഷ മാസികകളിലും വെബ് സൈറ്റുകളിലുമായി അദ്ദേഹത്തിന്റേതായി ധാരാളം ഗവേഷണപരമായ ജ്യോതിഷ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ജ്യോതിഷ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പ്ലാനട്ടറി ജെമ്മോളജിസ്റ്റ് അസോസിയേഷന്‍ ബാങ്കോക്ക് - ല്‍ അംഗവും രത്ന ശാസ്ത്രത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. കൂടാതെ ആസ്ട്രോലോജിക്കല്‍ റിസര്‍ച്ച് പ്രൊജക്റ്റ് , കല്‍കട്ട പോലുള്ള പല ഗവേഷണ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിച്ചു വരികയും പല സെമിനാറ്കളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അകത്തും പുറത്തും ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചു വരുന്നു. തൊഴില്‍, ധനം, വിദ്യാഭ്യാസം, രത്നശാസ്ത്രം, മനശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ധാരാളം ഗാവേഷണങ്ങള്‍ നടത്തിയിട്ടുള്ള ശിവറാം ബാബുകുമാര്‍, ഈ വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനം നല്‍കുവാന്‍ സദാ സന്നദ്ധനാണ്.