ജ്യോതിഷം

ജ്യോതിഷ റിപ്പോർട്ടുകൾ

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം )

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു. മറ്റുളളവയില്‍ നിന്നും വിഭിന്നമായ് ഇതില്‍ ലളിതമായ പരിഹാരങ്ങള്‍ കൊണ്ട് നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും.

സമ്പൂര്‍ണ്ണ ജാതകം

സമ്പൂര്‍ണ്ണ പേരു സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കൂ. ഈ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ഉള്‍ക്കൊണ്ട് നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യുകയും നല്ല ജീവിത വിജയം നേടുവാനും സാധിക്കും.

വിവാഹ ജാതകം

നിങ്ങൾ വിവാഹം ആലോചിക്കുന്നുണ്ടോ? നിങ്ങളുടെ വിവാഹം വൈകുന്നുണ്ടോ? അങ്ങനെയെങ്കിൽ, ക്ലിക്ക്ആസ്ട്രോ മാര്യേജ് ഹോറോസ്കോപ് ഉടൻ വായിക്കൂ! നിങ്ങളുടെ ജാതകത്തിലെ, വിവാഹത്തെ സംബന്ധിച്ച സൂക്ഷ്മങ്ങളായ ഘടകങ്ങളെപ്പോലും വിശകലനം ചെയ്യുന്ന റിപ്പോർട്ടാണ് ഈ 'മാര്യേജ് ഹോറോസ്കോപ്'. വിവാഹത്തെ സംബന്ധിച്ചുള്ള തടസ്സങ്ങൾ, വിവാഹത്തിന് അനുയോജ്യമായ സമയങ്ങൾ, നിങ്ങൾക്ക് അനുയോജ്യമായ പങ്കാളി, വിവാഹജീവിതത്തിലെ സുഖദുഃഖങ്ങൾ തുടങ്ങിയ പ്രവചനങ്ങൾ ഇത് നിങ്ങൾക്ക് നൽകും. വിവാഹത്തിന് തടസ്സങ്ങളാകുന്ന ജാതകദോഷങ്ങളെയും വിശകലനം ചെയ്യുന്ന ഈ റിപ്പോർട്ട്, അവയ്ക്കുവേണ്ട പരിഹാരങ്ങളും നിർദ്ദേശിക്കും. നക്ഷത്രദോഷം, ചൊവ്വാദോഷം, രാഹു-കേതു ദോഷങ്ങൾ എന്നിവയ്ക്കുവേണ്ട പരിഹാരങ്ങൾ ഇതിൽ ഉൾപ്പെടും

രത്ന നിര്‍ദേശം

രത്ന നിര്‍ദേശം മനുഷ്യന്‍റെ ഭാഗ്യാനുഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള രത്നങ്ങളുടെ കഴിവിനെ കുറിച്ച് പൗരാണിക കാലം മുതല്‍ ഭാരതീയര്‍ക്കറിയാം. ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ, ദൃഷ്ട്ടികള്‍ക്കും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദേശികുന്നത് . രത്നങ്ങള്‍ക്ക് അനുയോജ്യമായ ലോഹം (സ്വര്‍ണം, വെള്ളി, ചെമ്പ് മുതലായവ ) ധരിക്കേണ്ട വിരല്‍ , രത്നത്തിന്റെ വലുപ്പം, നിറം എന്നിവയും പ്രതിപാദിക്കുന്നു . ഗുണഫലങ്ങള്‍ പോലെ തന്നെ നിങ്ങളുടെ ജാതകതിന് യോജ്യമല്ലാത്ത രത്നങ്ങള്‍ ദോഷഫലങ്ങളും പ്രദാനം ചെയ്യും. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും ഭാഗ്യദായകവും ആയ രത്നങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നു.

തൊഴില്‍ മേഖല

നിങ്ങളുടെ ജാതകത്തിലെ, തൊഴിൽ സംബന്ധമായ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിശദമായ അവലോകനമാണ് ഈ കരിയർ റിപ്പോർട്ട്. തൊഴിലിനെ സംബന്ധിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠകൾക്കും സംശയങ്ങൾക്കും ഉത്തരം കാണാൻ ഈ റിപ്പോർട്ട് സഹായിക്കും. വിശദമായ ജാതകപഠനത്തിലൂടെ, നിങ്ങളുടെ വ്യക്തിപരമായ കഴിവുകളും, കുറവുകളും, അഭിരുചികളും വിശകലനംചെയ്യുന്ന ഈ റിപ്പോർട്ട്, നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽമേഖലകൾ നിർദ്ദേശിക്കുന്നു.

സംഖ്യശാസ്ത്രം

സംഖ്യകള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സംഖ്യകളാണ് നിങ്ങളെ ആരാക്കണമെന്നും, എന്താക്കണമെന്നും, എങ്ങനെയാക്കണമെന്നും തീരുമാനിക്കുനത്. നിങ്ങളുടെ പേരിന്‍റെയും ജനന ദിവസത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിങ്ങളുടെ വ്യക്തിത്വം, ജീവിത പ്രയാണം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങി ജീവിതത്തിന്‍റെ സൂക്ഷ്മമായ അംശങ്ങള്‍ പോലും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തികം

നിങ്ങളുടെ സമ്പാദ്യം, ഭാഗ്യം എല്ലാ മനുഷ്യനും അവന്റെ സമ്പാദ്യത്തെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും ആകുലത ഉണ്ടാവും . സമ്പാദ്യങ്ങള്‍ പല ആളുകള്‍ക്കും പല രീതിയിലാണ് . അനവസരത്തിലെ സമ്പാദ്യങ്ങള്‍ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജ്യോതിഷപരമായി നല്ലതല്ലാത്ത സമയത്ത് ഓഹരികള്‍, വീട്, വാഹനങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചാല്‍ നഷ്ട്ടമായിരിക്കും ഫലം . നിങ്ങള്‍ക്ക് സമ്പാദ്യ സംരംഭങ്ങള്‍ക്ക് ശുഭകരമായ സമയം, നിങ്ങളുടെ വ്യക്തിപ്രഭാവം, വിദ്യാഭ്യാസം, തൊഴില്‍ , ധനവരവ് തുടങ്ങിയവ ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ ലഭിക്കുന്നു .ജാതക നിരൂപണം നടത്തി ആ ദശാ അപഹാര സമയത് ധരിക്കേണ്ട രത്നതെകുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷഫലം

2021 വർഷം നിങ്ങൾക്ക് എങ്ങനെയായിരിക്കും? 2020ലെ അപ്രതീക്ഷിത സാഹചര്യങ്ങൾ നിങ്ങളെയും നിരാശപ്പെടുത്തിയിട്ടുണ്ടാകാം. നിങ്ങൾക്ക് അസാധ്യമായിപ്പോയവ സാധ്യമാക്കാൻ, നഷ്ടപ്പെട്ടത് തിരിച്ചുനേടാൻ ഈ പുതുവർഷം സഹായിക്കുമോ? ഇതറിയാൻ ക്ലിക്ക്ആസ്ട്രോ 2021 വർഷഫലം വായിക്കുക. നിങ്ങളുടെ ജാതകപ്രകാരം ഈ പുതുവർഷം എത്രത്തോളം അനുകൂലമായിരിക്കും എന്നറിയാൻ സഹായിക്കുന്നതാണ് 2021 വർഷഫലം. തൊഴിൽ, ധനം, ആരോഗ്യം, പ്രണയം, വിവാഹം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2021ൽ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഭാഗ്യ-നിർഭാഗ്യങ്ങൾ, അവസരങ്ങൾ, അനുകൂല സമയങ്ങൾ തുടങ്ങിയവ അറിയുവാൻ വർഷഫലം 2021 ഉടൻ വായിക്കുക.

വിവാഹ പൊരുത്തം

ജ്യോതിഷ ശാസ്ത്രപരമായ് വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു. വിവാഹ പൊരുത്ത റിപ്പോര്‍ട്ട് മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ് .