ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കോടീശ്വരന്മാരുടെ ജാതകങ്ങളിൽ കാണുന്ന രത്നയോഗങ്ങൾ: സമ്പത്തിലേക്കുള്ള സൂചനയാണോ ഇവ?


"എന്തുകൊണ്ടാണ് ചിലർ വളരെ ചെറുപ്പത്തിൽ തന്നെ കോടികൾ സമ്പാദിക്കുന്നത്, എന്നാൽ ചിലർ എത്ര ശ്രമിച്ചാലും സാമ്പത്തികമായി മുന്നേറാൻ കഴിയാത്തത്?" ഈ സംശയം പലരും ചോദിക്കുന്നതാണ്.

ജ്യോതിഷശാസ്ത്രം പറയുന്നത്, ഓരോ വ്യക്തിയുടെയും ജാതകത്തിൽ സമ്പത്ത്, ഭാഗ്യം, തൊഴിൽ, നിക്ഷേപം, ബിസിനസ് വളർച്ച എന്നിവയെ സ്വാധീനിക്കുന്ന പ്രത്യേക ഗ്രഹയോഗങ്ങൾ ഉണ്ടെന്നാണ്. എന്നാൽ അതിനൊപ്പം പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമുണ്ട് — രത്നയോഗങ്ങൾ.

രത്നങ്ങൾ ഭാഗ്യം സൃഷ്ടിക്കുന്നവയല്ല. എന്നാൽ ജാതകത്തിൽ ഇതിനകം തന്നെ ശക്തമായ ധനയോഗങ്ങൾ സജീവമാക്കാൻ സഹായിക്കുന്ന ഒരു ഉപാധിയായി അവയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ പല പ്രമുഖ വ്യവസായികളും, രാഷ്ട്രീയ നേതാക്കളും, സിനിമാതാരങ്ങളും വ്യക്തിഗത ജാതക വിശകലനത്തിന് ശേഷം പ്രത്യേക രത്നങ്ങൾ ധരിക്കുന്നതായി കാണാം.


ധനസമ്പത്തിനും കോടീശ്വരയോഗങ്ങൾക്കും പ്രധാനമായ ഗ്രഹങ്ങൾ

ജ്യോതിഷത്തിൽ ധനകാര്യവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള ഗ്രഹങ്ങൾ ഗുരു, ശുക്രൻ, ബുധൻ, സൂര്യൻ, ചന്ദ്രൻ എന്നിവയാണ്.


ഗുരു (വ്യാഴം)

ഗുരു സമ്പത്ത്, വികസനം, ഭാഗ്യം, നിക്ഷേപ ലാഭം, ജ്ഞാനം എന്നിവയുടെ കാരകനാണ്. ജാതകത്തിൽ ശക്തമായ ഗുരു ഉള്ളവർക്ക് ജീവിതത്തിൽ സാമ്പത്തിക വളർച്ച നേടാനുള്ള സാധ്യത കൂടുതലായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ ചിലർക്ക് മഞ്ഞ പുഷ്യരാഗം (Yellow Sapphire) ശുപാർശ ചെയ്യാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗുരുവിനെ ബലപ്പെടുത്തിയാൽ ഭാഗ്യം , സമ്പത്ത്, സൂക്ഷ്‌മ ജ്ഞാനം എന്നിവ ഉന്നത തലത്തിൽ ലഭിക്കുമെന്നുള്ളവർക്ക് ഈ രത്നധാരണം പ്രയോജനകരമായിരിക്കും.


ശുക്രൻ

ആഡംബരം, പണം, വാഹനങ്ങൾ, സ്വത്ത്, ബിസിനസ് ലാഭം എന്നിവയുടെ ഗ്രഹമാണ് ശുക്രൻ. നിരവധി സമ്പന്നരുടെ ജാതകങ്ങളിൽ ശക്തമായ ശുക്ര സ്വാധീനം കാണാറുണ്ട്.

ശുക്രനെ അനുകൂലമായാൽ വജ്രം (Diamond) അല്ലെങ്കിൽ വൈറ്റ് സഫയർ പോലുള്ള രത്നങ്ങൾ ചിലപ്പോൾ നിർദ്ദേശിക്കപ്പെടാം. ശുക്രനെ ബലപ്പെടുത്തുന്നതിലൂടെ ലാഭകരമായ ബന്ധങ്ങൾ വന്നു ചേരുകയും അതിലൂടെ സമ്പന്നതയിലേക്കുള്ള വഴി തെളിയുകയും ചെയ്യും.


ബുധൻ

വ്യാപാരം, കച്ചവടം, ആശയവിനിമയം, മാർക്കറ്റിംഗ്, സാങ്കേതിക വിദ്യ എന്നിവയുടെ ഗ്രഹമാണ് ബുധൻ. വിജയകരമായ ബിസിനസുകാരുടെയും സ്റ്റാർട്ടപ്പ് സംരംഭകരുടെയും ജാതകങ്ങളിൽ ശക്തമായ ബുധനെ കാണുന്നത് സാധാരണമാണ്.

ബുധൻ്റെ ബലക്കുറവിന് മരതകം ( emerald) ധരിക്കുന്നതിലൂടെ ഗുണകരമായ ആശയവിനിമയം നടത്തുവാൻ സാധിക്കും. ശരിയായ ആശയവിനിമയം ഏതൊരു വ്യാപാരതത്തിന്റെയും അടിസ്ഥാനമാണല്ലോ.


സൂര്യൻ

നേതൃത്വം, അധികാരം, ഉയർന്ന പദവി, പ്രശസ്തി എന്നിവയ്ക്ക് സൂര്യൻ കാരണമാകുന്നു. വലിയ സ്ഥാപനങ്ങൾ നയിക്കുന്നവരുടെ ജാതകങ്ങളിൽ സൂര്യൻ പലപ്പോഴും പ്രധാന പങ്ക് വഹിക്കുന്നു.

സമ്പന്നരുടെ പ്രധാന ഗുണവിശേഷം തന്നെ നേതൃത്വ ഗുണമാണല്ലോ. ഈ ഗുണത്തിലെ അഭാവം തുടർച്ചയായ വിജയങ്ങളെ തടയുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെയുള്ളവരെ ശരിയായ ദിശയിൽ നയിക്കുവാൻ സഹായിക്കുന്നതും ഈ ഗുണമാണ്. മാണിക്യം (Ruby ) ധരിക്കുന്നതിലൂടെ സൂര്യനെ ശക്തിപ്പെടുത്തി ഈ ഗുണങ്ങൾ സായത്വമാക്കുവാൻ സാധിക്കുന്നു.


ചന്ദ്രൻ

മനശ്ശക്തി, വികാരങ്ങളെ നിയന്ത്രിക്കൽ, തീരുമാനങ്ങൾ എടുക്കുക, ഭാഗ്യം, മറ്റുള്ളവരുടെ മനസ്സിനെ നിയന്ത്രിക്കൽ, മറ്റുള്ളവരി ലുള്ള സ്വാധീന ശക്തി തുടങ്ങിയവ ചന്ദ്രന്റെ സ്വാധീന മേഖലകളാണ്. വലിയ സ്ഥാപ മേധാവികൾ ഒരിക്കലും അപ്പോഴത്തെ വികാരങ്ങൾക്ക് അടിപ്പെട്ട് തീരുമാനങ്ങൾ എടുക്കാറില്ല. ഇമോഷണൽ ഇന്റലിജൻസ് (Emotional Intelligence) ഒരു ടീമിനെ നയിക്കുന്നതിനുള്ള മുഖ്യഘടകമാണ്.

ചന്ദ്രകാന്തം ( Moon സ്റ്റോൺ ) അല്ലെങ്കിൽ മുത്ത് (Pearl ) ധരിക്കുന്നതിലൂടെ ചന്ദ്രനെ ബലപ്പെടുത്തുവാൻ സാധിക്കുന്നു. ചന്ദ്രന് ജ്യോതിഷത്തിൽ ശത്രുക്കൾ ഇല്ലാത്തതു കൊണ്ട് ചന്ദ്രനു ബലക്കുറവുള്ള എല്ലാവർക്കും ഈ രത്നങ്ങൾ ധരിക്കാവുന്നതാണ്.


കോടീശ്വരന്മാരുടെ ജാതകങ്ങളിൽ കാണുന്ന ചില രത്നയോഗങ്ങൾ

1. ധനയോഗ ഗ്രഹങ്ങളുടെ ശക്തി

ഒന്നാം ഭാവം (അവനവൻ), രണ്ടാം ഭാവം (ധനം), അഞ്ചാം ഭാവം (പൂർവ്വപുണ്യം), ഒൻപതാം ഭാവം (ഭാഗ്യം), പതിനൊന്നാം ഭാവം (ലാഭം) എന്നിവയുടെ അധിപതികൾ ശക്തരാകുമ്പോൾ വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാം.

ഇത്തരം യോഗങ്ങൾ ഉള്ളവരിൽ അനുയോജ്യമായ ഗ്രഹങ്ങളുടെ രത്നങ്ങൾ ധരിക്കുന്നത് ഫലപ്രദമാകുമെന്ന് ജ്യോതിഷ വിദഗ്ധർ അഭിപ്രായപ്പെടുന്നു.


2. ഗ്രഹ യോഗങ്ങൾ

മുകളിൽ പറഞ്ഞിരിക്കുന്ന ഗ്രഹങ്ങൾ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്ന് തരുന്ന ഗുണഫലങ്ങളെ യോഗങ്ങൾ എന്ന് പറയുന്നു. ആ ഗ്രഹങ്ങളിൽ ഒരാൾക്ക് ബലക്കുറവുണ്ടെങ്കിൽ ആ യോഗാഫലങ്ങൾ പൂർണ്ണമായും ലഭിക്കാതെ പോകുന്നു. അവിടെയാണ് ആ ഗ്രഹത്തെ ബലപ്പെടുത്തേണ്ട ആവശ്യം. അതിലൂടെ പൂർണ ഫലം ലഭ്യമാകുന്നു.

ബിസിനസ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ വലിയ വളർച്ചയ്ക്ക് ഇത് സഹായകമാകാം.


3. രാജയോഗങ്ങളും രത്നങ്ങളും

രാജയോഗം ഉള്ളവർക്ക് അധികാരം, പ്രശസ്തി, സാമ്പത്തിക സ്ഥിരത എന്നിവ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ ശരിയായ സമയത്ത് ശരിയായ ഗ്രഹശക്തി വർധിപ്പിച്ചാൽ മാത്രമേ ആ യോഗങ്ങളുടെ മുഴുവൻ ഫലം ലഭിക്കുകയുള്ളൂ.


4. മഹാദശയും രത്നധാരണവും

പലരും ഒരു രത്നം ധരിച്ചശേഷം ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെട്ടതായി പറയാറുണ്ട്. യഥാർത്ഥത്തിൽ അതിന് കാരണം പലപ്പോഴും ആ സമയത്ത് നടക്കുന്ന ഗ്രഹദശയായിരിക്കും.

ജാതകത്തിൽ അനുകൂലമായ ഗ്രഹത്തിന്റെ മഹാദശയോ അന്തർദശയോ നടക്കുന്ന സമയത്ത് അതിന്റെ രത്നം ധരിക്കുന്നത് കൂടുതൽ ഫലപ്രദമാകാം.


എല്ലാവർക്കും കോടീശ്വരയോഗമുണ്ടോ?

എല്ലാവരും കോടീശ്വരന്മാരാകണമെന്നില്ല. എന്നാൽ ഓരോ ജാതകത്തിലും സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രത്യേക സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു.

ചിലർക്ക് ബിസിനസിലൂടെയും, ചിലർക്ക് ജോലിയിലൂടെയും, ചിലർക്ക് വിദേശയോഗത്തിലൂടെയും, ചിലർക്ക് നിക്ഷേപങ്ങളിലൂടെയും ധനലാഭം ലഭിക്കാം.

പ്രധാന കാര്യം, നിങ്ങളുടെ ജാതകത്തിൽ ഏത് ഗ്രഹമാണ് സമ്പത്തിന്റെ വാതിൽ തുറക്കുന്നത് എന്ന് കണ്ടെത്തുകയാണ്.


ശ്രദ്ധിക്കുക

സമ്പത്ത് നൽകുന്നത് ഒരു രത്നമല്ല, നിങ്ങളുടെ ജാതകത്തിലെ ഗ്രഹശക്തികളും ജീവിതത്തിലെ പരിശ്രമവുമാണ്. എന്നാൽ ശരിയായ ജാതക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന രത്നം ആ സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കാം.

നിങ്ങളുടെ ജാതകത്തിൽ ധനയോഗങ്ങൾ ഉണ്ടോ? കോടീശ്വരയോഗങ്ങൾക്ക് സാധ്യതയുണ്ടോ? ഏത് ഗ്രഹമാണ് നിങ്ങളുടെ സാമ്പത്തിക വളർച്ചയെ നിയന്ത്രിക്കുന്നത്? നിങ്ങൾക്ക് അനുയോജ്യമായ രത്നം ഏതാണ്?

ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ലഭിക്കാൻ വ്യക്തിഗത ജാതക വിശകലനവും രത്ന നിർദ്ദേശ റിപ്പോർട്ടും പരിശോധിക്കുന്നത് മികച്ച മാർഗമാണ്. നിങ്ങളുടെ യോഗങ്ങളെക്കുറിച്ചും മറ്റു വിശദമായ പ്രവചങ്ങൾക്കും സമ്പൂർണ്ണ ജാതകം ഇപ്പോൾ തന്നെ വായിച്ചു നോക്കുക

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories