ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വജ്രം (Diamond) അഥവാ വൈരം


വജ്രം (Diamond) അഥവാ വൈരം

'രമന്തേ അസ്മിന്‍ ഇതി രത്‌നം' അഥവാ 'രമയതി മന:ഇതി രത്‌നം' മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന ഏതു വസ്തുവിനെയും രത്‌നം എന്ന് പറയാം. എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് സമുദ്രത്തില്‍ നിന്നോ ഖനികളില്‍ നിന്നോ കിട്ടുന്ന അതി പ്രകാശമാനമായ ശിലാഖണ്ഡങ്ങളെപ്പറ്റിയാണ്. ഈ രത്‌നങ്ങള്‍ മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ഏറ്റവും powerful ആയ രത്‌നമാണ് വജ്രം.

നവരത്‌നങ്ങളില്‍ ഏറ്റവും ശ്രേഷ്ടമാണ് വജ്രം, ഏറ്റവും കാഠിന്യമേറിയതും വജ്രം തന്നെയാണ്. കാര്‍ബണ്‍ അഥവാ കരിയുടെ ക്രിസ്റ്റല്‍ രൂപമാണിത്. തടി കരി ഇവകള്‍ ഭൂമിക്കടിയില്‍ കിടന്ന്! ആയിരകണക്കിന് വര്‍ഷങ്ങളോളം താപവും മര്‍ദ്ദവും അനുഭവിച്ച് രത്‌നങ്ങളാകുന്നു. പഴക്കം ചെല്ലുന്തോറും വജ്രത്തിന് തിളക്കം വര്‍ദ്ധിക്കും.

പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഭാരതത്തിലാണ് ആദ്യം വജ്രം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത് എന്നാണ് പറയുന്നത്. ആന്ധ്രാപ്രദേശിലെ ഗോല്‍കൊണ്ട ഖനിയില്‍ നിന്നാണ് കോഹിനൂര്‍ രത്‌നം കുഴിച്ചെടുത്തത്. ഇപ്പോള്‍ ഭരതത്തില്‍ ബുന്ദേര്‍ഖണ്ഡിലെ 'പന്ന' എന്ന പ്രദേശത്ത് നല്ല വജ്രം ലഭിക്കുന്നുണ്ട്. തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഒറീസ്സ, ഗുജറാത്ത് എന്നിവിടങ്ങളിലും ഖനികളുണ്ട്. കുടാതെ ഓസ്‌ട്രേലിയ, റഷ്യ, ആഫ്രിക്ക, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, ഘാന, സിറിയ തുടങ്ങിയ ഇടങ്ങളിലും വജ്ര ഖനികളുണ്ട്. ഏറ്റവും വില കൂടിയതും ഏറ്റവും പവര്‍ ഉള്ളതുമാണ് വജ്രം. മറ്റു രത്‌നങ്ങള്‍ 3 - 4 carrat ധരിക്കേണ്ടിടത്ത് വജ്രം 30-40 cents ധരിച്ചാല്‍ മതി. ഇപ്പോള്‍ കരിയില്‍ നിന്നും കൃത്രിമ വജ്രം ഉണ്ടാക്കുന്നുണ്ട്.

ജാതകത്തില്‍ ശുക്രന്‍ ദുര്‍ബലനായാല്‍ ജ്യോതിഷികള്‍ വജ്രധാരണം നിര്‍ദ്ദേശിക്കുന്നു. ശുക്ര ഗ്രഹത്തിന്റെ രത്‌നമാണ് വജ്രം. ഇത് സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയിലോ പഞ്ചലോഹത്തിലോ മോതിരമാക്കി ധരിക്കാം. എങ്കിലും വിലകൂടിയതിനാലും ഭംഗിക്കും സ്വര്‍ണ്ണം തന്നെയാണ് നല്ലത്. ശുക്രന്റെ ദോഷങ്ങളെ പരിഹരിക്കുവാനും കാരകധര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുവാനും ഉള്ള കഴിവുണ്ട് ഈ രത്‌നത്തിന്.

ശുക്രന്‍ കന്നിയില്‍ നീചസ്ഥനാകുന്നു, ശുക്രന്‍ ചിങ്ങത്തിലോ കര്‍ക്കിടകത്തിലോ നില്‍ക്കുക, 6, 8 ഭാവങ്ങളില്‍ നില്‍ക്കുക, ഈ ഭാവാധിപന്മാരുമായി ബന്ധപ്പെടുക, ശുക്രന് മൌഢ്യം വരുക (സൂര്യന്റെ സമീപം നില്‍ക്കുമ്പോള്‍ ചില സമയങ്ങളില്‍ ഗ്രഹങ്ങള്‍ക്ക് മൌഢ്യം വരുന്നു) ശത്രു ഗ്രഹയോഗം വരുക, പാപ ഗ്രഹയോഗം വരുക എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ശുക്രന്‍ ദുര്‍ബലനാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ (ജാതകാവസ്ഥയില്‍) വജ്രം ധരിക്കേണ്ടാതാണ്. ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ നന്ന്. എന്നാല്‍ പന്ത്രണ്ടാം ഭാവാധിപന്മാരുമായി ബന്ധപ്പെട്ടാല്‍ ഗുണം കുറയും. വജ്രത്തിന്റെ ഉപയോഗം കൊണ്ട് ഭൂതപ്രേതാതികളുടെ ഉപദ്രവം കുറയുമെന്ന് ജ്യോതിഷം പറയുന്നു. വിഷത്തിന്റെ ശക്തി കുറയും. ഷോക്കേറ്റാല്‍ മാരകമാവില്ല. അകാലമൃത്യു അപകടം എന്നിവ കുറയ്ക്കും. വിവാഹം വേഗം നടക്കും, വിവാഹ ബന്ധം ദൃഢമാകും. ബുദ്ധി ശ്രദ്ധ അഭിമാനം ഐശ്വര്യം ഇവക്ക് വര്‍ദ്ധനയുണ്ടാകും.

ശുക്രന്‍ 5-9 ഭാവങ്ങളുടെ ആധിപത്യം ഉണ്ടായാല്‍ വജ്രം ധരിക്കാവുന്നതാണ് അതായത് മകര ലഗ്‌നം, മിഥുന ലഗ്‌നം, കന്നി ലഗ്‌നം, കുംഭ ലഗ്‌നം എന്നീ അവസ്ഥയില്‍ ജനിച്ചവര്‍ക്ക് രത്‌നം ധരിക്കാവുന്നതാണ്. തുലാം ലഗ്‌നക്കാര്‍ക്കും, ഇടവ ലഗ്‌നക്കാര്‍ക്കും birth stone ആയി വജ്രം ധരിക്കാവുന്നതാണ് പഠിക്കുന്ന കുട്ടികള്‍ വജ്രം ധരിക്കുന്നത് ഉചിതമല്ല. Sexual feelings കൂടുതലായി ഉണ്ടാക്കുന്ന രത്‌നമായതിനാല്‍ ഒരു വിദഗ്ധ ജ്യോതിഷിയുടെ അഭിപ്രായത്തില്‍ മാത്രമേ ഇത് ധരിക്കുവാന്‍ പാടുള്ളൂ.

കൃത്രിമ കല്ലുകള്‍ ധാരാളം കിട്ടുന്ന ഇക്കാലത്ത് വിലകൂടിയ വജ്രം വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വജ്രം ശുദ്ധമാണോ എന്നറിയാന്‍ ചില വഴികള്‍ ഉണ്ട് നെയ്യ് ചൂടാക്കി ഉരുക്കി അതില്‍ വജ്രമിടുക ശുദ്ധമായ വജ്രമാണെങ്കില്‍ നെയ്യ് പെട്ടെന്ന് തണുക്കും. വജ്രം വെയിലത്തു വച്ചാല്‍ വെട്ടി തിളങ്ങും. ഉടന്‍ തന്നെ അതെടുത്ത് ഇരുട്ടത്ത് വച്ച് നോക്കു അത് ജ്വലിക്കുന്നതായി അനുഭവപ്പെടും. ചൂടാക്കിയ പാലില്‍ വജ്രം ഇട്ടാല്‍ പാല്‍ പെട്ടെന്ന് തണുക്കും. ശുദ്ധവജ്രത്തിന് ഭാര കൂടുതല്‍ ഉണ്ട്. ശുദ്ധമായ വജ്രം കണ്ണാടിയില്‍ പോറല്‍ വീഴ്ത്തും. രത്‌നങ്ങള്‍ നാച്വറല്‍ ആണോ എന്ന് പരിശോധിക്കുവാന്‍ ഇന്ന് ലാബുകളുണ്ട്. തിരുവനന്തപുരത്തും തൃശുരും മറ്റും ഇത്തരം ലാബുകള്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്റെ ബലമനുസരിച്ച് 10 മുതല്‍ 40 cents വരെ വജ്രം ധരിക്കാവുന്നതാണ്. വജ്രത്തിന്റെ ഉപരത്‌നങ്ങള്‍ നിലവില്‍ ഉണ്ട്. അവക്ക് താരതമ്യേന വില കുറവാണ് വെള്ള പുഷ്യരാഗം (white sapphire ) വില കൂടിയ ഇനമാണ് വെള്ള സിര്‍ക്കോണ്‍ (സ്റ്റാര്‍ ലൈറ്റ് എന്നും ഇവക്ക് പറയും) ടര്‍മ ലൈന്‍, വെള്ള ഓപ്പല്‍, റോക്ക് ക്രിസ്റ്റല്‍, (white zirkon (star lite), tourma line, white opal, rock crystal)) ഇവ ഉപ രത്‌നങ്ങളാണ്. Rock crystal ധരിച്ചാല്‍ cancer വരില്ല എന്നാണ് അറിയുന്നത്. രത്‌നങ്ങള്‍ക്കെല്ലാം ഔഷധ ഗുണങ്ങള്‍ ഉണ്ട് വെള്ള പാണ്ടില്‍ വജ്രം ധരിച്ചാല്‍ ഭേദമാകും എന്ന് ജ്യോതിഷം പറയുന്നു.

വജ്രം മോതിരമാക്കി പൂജിച്ച് വെള്ളിയാഴ്ച്ച സൂര്യനുദിച്ച് 1 മണിക്കൂറിനുള്ളില്‍ ധരിക്കുക. വലത് ഇടത് കൈയില്‍ നടുവിരലിലോ ചെറു വിരലിലോ ധരിക്കുന്നതാണ് ഉത്തമം.

ലഗ്‌നാല്‍ എന്ന പോലെ ചന്ദ്രാലും രത്‌ന ധാരണം ആവാം. അതായത് കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2 (ഇടവം രാശി) ചിത്തിര 1/2 , ചോതി, വിശാഖം 3/4 (തുലാം) എന്നിവര്‍ക്ക് ശുക്ര സ്ഥിതി നോക്കി രത്‌നം ധരിക്കാവുന്നതാണ്. ജനന തീയതി 6, 15, 24 വരുന്നവര്‍ക്ക് രത്‌നം ധരിക്കാം എന്നാല്‍ എത്രത്തോളം ഗുണപ്രദമെന്ന് പറയുവാന്‍ ബുദ്ധിമുട്ടാണ്. വജ്രധാരണത്താല്‍ സൗന്ദര്യം വര്‍ദ്ധിക്കും ആയുസ്സ് കൂടും സമൂഹത്തില്‍ ബഹുമാന്യനാകും, ജ്യോതിഷ നില അനുസരിച്ച് കലാകാരന്മാര്‍ (നര്‍ത്തകര്‍, അഭിനേതാക്കള്‍) മറ്റു കലാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഉയര്‍ച്ചക്ക് വേണ്ടി വജ്രം അഥവാ വൈരം ധരിക്കാവുന്നതാണ്.

രത്‌നം ധരിക്കുന്നതോടൊപ്പം തന്നെ ദുര്‍ബല ഗ്രഹത്തെ പ്രീതിപ്പെടുത്തുവാനുള്ള നാമവും ജപിക്കുവാന്‍ ശ്രദ്ധിക്കുക.

'ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സര്‍വ്വ ശാസ്ത്ര പ്രവര്‍ത്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം' 9 times

'ആശ്വധ്വജായ വിദ്മഹേ
ധനുര്‍ ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത്' 9 times.

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories