ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മുത്ത് അഥവാ മുക്താഫലം


മുത്ത് അഥവാ മുക്താഫലം (Pearl)

രത്ന വിഷയത്തേപ്പറ്റിയുള്ള ആധികാരികമായ Post ആണിത്. കടകളിൽ ചെന്ന് രത്നം വാങ്ങി കബളിപ്പിക്കപ്പെടാതിരിക്കുവാൻ വേണ്ടിയെങ്കിലും എല്ലാവരും ഇത് വായിക്കുക.

മുത്തുകൾ രണ്ടു ജാതിയുണ്ട്. ജലജം എന്നും സ്ഥലജം എന്നും പേരിൽ. ചിപ്പിയിൽ നിന്നും ശംഖിൽ നിന്നും കിട്ടുന്ന മുത്തകളാണ് ഉത്തമമായതും പക്ഷെ ഇത് വളരെ ദുർല്ലഭവും വളരെ വില കൂടിയതുമാണ്. ഇവ ഏറെ ഗുണ പ്രദവുമാണ്. മുക്താ, ചന്ദ്ര രത്നം, ശശി രത്നം, ശശി പ്രിയ, മോത്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ബൈബിളിൽ പറയുന്നു, സ്വർഗ്ഗരാജ്യം വിലയേറിയ ധാരാളം മുത്തുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. തുടക്കവും ഒടുക്കവുമില്ലാത്തതാണ് മുത്തിന്‍റെ ആകൃതി. അതിനാൽ സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും പ്രതീകമായി വിലയിരുത്തുന്നു. മഹാവിഷ്ണുവിന്‍റെ കൗസ്തുഭ മണി മുത്താണ്. ചിലർ മുത്തിനെ ദൈവത്തിന്‍റെ കണ്ണീരായി ചിത്രീകരിക്കുന്നു. ചോതി നക്ഷത്ര ദിവസം ചെയ്യുന്ന മഴയിൽ മഴത്തുള്ളികൾ ചിപ്പിക്കുള്ളിൽ പതിച്ച് മുത്തുണ്ടാകുന്നു എന്നു സങ്കൽപം. ഇത് കവിഭാവനയാകാം. 13-ാം നൂററാണ്ടിൽ ജീവിച്ചിരുന്ന മാർക്കോ പോളോ എന്ന വ്യാപാരിയുടെ കൃതികളിൽ മലബാറിലെ രാജാക്കന്മാരെയും മുത്ത്, മാണിക്യം എന്നീ രത്നങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്നു. സൂര്യചന്ദ്രന്മാരെ പ്രാർത്ഥിക്കുവാൻ 108 മണികളുള്ള മുത്തുമാല ഉപയോഗിച്ചിരുന്നുവെന്നും. മുത്തുകൾ സമ്മാനമായി നൽകിയിരുന്നുവെന്നും അതിൽ പറയുന്നു. അവർ ധാരാളം മുത്തുമാലകൾ ധരിച്ചിരുന്നു.

10-ാം നൂറ്റാണ്ടു മുതൽ ഗ്രീക്കുകാർ വിവാഹിതർക്ക് ജീവിതം മംഗളമാകുന്നതിനു വേണ്ടി മുത്തുകൾ സമ്മാനിച്ചിരുന്നു. രാജാക്കന്മാർ തന്‍റെ പ്രേമത്തിന്‍റെ അംഗീകാരമായും രാജ്ഞിക്ക് മുത്തുമാലകൾ സമ്മാനിച്ചിരുന്നു. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയുമെന്ന് ജ്യോതിശാസ്ത്ര സങ്കൽപം. അതിനാൽ തന്നെ ചന്ദ്രന്‍റെ രത്നമായ മുത്തിനെ രത്നങ്ങളുടെ രാജ്ഞിയായി കണക്കാക്കുന്നു. സാധാരണയായി മുത്തുകൾ ലഭിക്കുന്നത് മൊള്ളാക്സ് എന്ന സമുദ്രജിവിയിൽ നിന്നുമാണ്. ചിപ്പികൾക്കകത്താണ് ഇവയുടെ ജീവിതം. ചിപ്പിക്കുള്ളിൽ ചെറു പ്രാണികൾ, മണൽത്തരി മുതലായവ കടന്നു കൂടാറുണ്ടു്. അങ്ങനെ കടന്നു കൂടുന്നവയെ ഈ ജീവികൾ പുറന്തള്ളുവാൻ ശ്രമിക്കും. സ്വന്തം ഉമിനീരുകൊണ്ടു് ആവരണം ചെയ്ത് നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈ പ്രക്രിയ ചിലപ്പോർ വർഷങ്ങളോളം നീണ്ടു നിൽക്കുകയും അത് ഒരു ആകൃതി ഉണ്ടാവുകയും ചെയ്യുന്നു. അതാണ് മുത്ത്. കാൽസ്യം കാർബണേറ്റ് ആണ് മുത്തിൽ അടങ്ങിയിരിക്കുന്ന ധാതു.

ശ്രീലങ്ക, ബംഗാൾ ഉൾക്കടൽ, മെക്സിക്കോ, ആസ്ട്രേലിയ, വെനിസ്വല എന്നിവിടങ്ങളിലെ സമുദ്രങ്ങളിൽ മുത്ത് ധാരാളം കണ്ടു വരുന്നു. നമ്മുക്കു കിട്ടുന്ന മുത്തുകൾ മിക്കവാറും കൃത്രിമമായി ഉണ്ടാക്കുന്നവയാണ്. ഒറിജിനൽ മുത്തിന് കൃത്യമായ ആകൃതിയുണ്ടാവില്ല. മാർക്കറ്റിൽ ലഭിക്കുന്ന ഈ സംസ്കരിച്ച മുത്തുകളും ( കൾച്ചേർഡ് ) കൃത്രിമ മുത്തുകളുമാണ്. ചിപ്പിയുടെ ഗർഭത്തിൽ ചില ദ്രവ പദാത്ഥ ബിന്ദുക്കൾ കുത്തിവച്ചാൽ അത് മുത്തായിമാറും. ഇവയാണ് കൾച്ചേർഡ് പേൾ. ഇവ ഗുണമുള്ളതാണ്. മുത്തിലടങ്ങുന്ന വസ്തുക്കൾ അരച്ച് ഉരുട്ടി മുത്തിന്‍റെ നിറമുള ദ്രവത്തിൽ മുക്കി കൃത്രിമ മുത്തുണ്ടാക്കുന്നു . ഇവ ധരിച്ചാൽ യാതൊരു ഗുണവും ഉണ്ടാവില്ല. നാച്ചുറൽ മുത്തിന്‍റെ വില സാധാരണക്കാർക്ക് താങ്ങാനാവില്ല. ഇൻഡ്യയിൽ ഒരു കാരറ്റിന് നാൽപ്പതിനായിരം മുതൽ അൻമ്പത്തി മൂവായിരം വരെ വിലയുണ്ടു്. സെക്കന്‍റെ ക്വാളിറ്റിക്ക് പതിനഞ്ചായിരം മുതൽ ഇരുപത്തിമൂവായിരം വരെയും. നല്ല മുത്ത് കിട്ടാത്തതിനാൽ പകരമായി ചന്ദ്രകാന്തം ഉപയോഗിക്കാം.
മുത്തിന്‍റെ ക്വാളിറ്റി അറിയുവാൻ കേരളത്തിൽ രാസപ്പരിശോധന ശാലകൾ ഇല്ല. മറ്റെല്ലാ രത്നങ്ങളും ലാബ് ടെസ്റ്റു ചെയ്യാം. മനസ്സിന്‍റെ കാരകനാണ് ചന്ദ്രൻ. അതിനാൽ തന്നെ മുത്ത് ധാരണം മനസ്സിനെ ബലപ്പെടുത്തും. വിവാഹ ജീവിതം സന്തോഷ പ്രദമാകുവാൻ കാലതാമസം ഒഴിവാക്കുവാൻ, കുടുംബ സമാധാനം നിലനിറുത്തുവാൻ, പ്രണയസാഫല്യത്തിന്, അമ്മയുടെ ആരോഗ്യം നിലനിർത്തുവാൻ ധനം പ്രശസ്തി, വാഹനം, വീടു് എന്നിവ ലഭിക്കുവാൻ മുത്തു ധരിക്കുക.

ആർക്കൊക്കെ ധരിക്കാം
മേടം ലഗ്നക്കാർക്ക് മുത്തു ധരിക്കാം. കുജന്‍റെ സുഹൃത്താണ് ചന്ദ്രൻ. മനശ്ശാന്തി, പ്രവൃത്തികളിൽ ഉത്സാഹം, വാഹന ലാഭം, ഭൂമി, നല്ല സ്വഭാവം, ക്ഷമ, നല്ല വിദ്യാ, മാതൃ സുഖം, സൗന്ദര്യം ഇവയെല്ലാം ലഭിക്കും. കർക്കിടകം ലഗ്നക്കാരുടെ ബെർത്ത് സ്റ്റോൺ ആണ്. ചന്ദ്രന്‍റെ സ്വന്തം ഗൃഹമാണ് കർക്കിടകം. അതിനാൽ മുത്തു ധരിച്ചാൽ ദീർഘായുസ്സ്, ആരോഗ്യം, നല്ല ഓർമ്മശക്തി, ഭൗതികസമ്പത്ത്, മനസ്സമാധാനം, സത് വിചാരങ്ങൾ, സൗന്ദര്യം എന്നിവ ഫലം.

തുലാ ലഗ്നക്കാരുടെ കർമ്മാധിപനാണ് ചന്ദ്രൻ. അതിനാൽ ചന്ദ്രൻ ബലഹീനനായാൽ മുത്ത് ധരിക്കാം. കർമ്മ ഗുണമുണ്ടാകും. വൃശ്ചിക ലഗ്നക്കാർക്ക് ഭാഗ്യാധിപനാണ് ചന്ദ്രൻ. അതിനാൽ ചന്ദ്രന്‍റെ രത്നം ധരിച്ചാൽ ഭാഗ്യം വർദ്ധിക്കും. ധന ലാഭം ക്ഷമ, ഉയർന്ന വിദ്യ, വിദേശയാത്ര, കിർത്തി, പ്രശസ്തി, തൊഴിലിൽ ഉയർച്ച എന്നിവയുണ്ടാകും. മീന ലഗ്നക്കാർക്കും മുത്ത് ധരിക്കാവുന്നതാണ് വ്യാഴത്തിന്‍റെ സുഹൃത്താണ് ചന്ദ്രൻ. സന്താന ഗുണം, ധനം, ബഹുമാനം, ബുദ്ധിശക്തി, ഓർമ്മ ശക്തി, ഊഹക്കച്ചവടത്തിൽ ലാദം, അപ്രതീക്ഷിത നേട്ടങ്ങൾ, മനസ്സമാധാനം എന്നിവ ഫലം. ചന്ദ്രന്‍റെ ലോഹം വെളളിയായതിനാൽ മുത്ത് വെളിയിൽ ധരിക്കാം. 2 കാരറ്റ് മുതൽ 4 ക്യാരറ്റ് വരെ ധരിക്കാം. മോതിരമായും ലോക്കറ്റ് ആയും മാലയായും ധരിക്കാവുന്നതാണ്. ചെറുവിരലിലോ മോതിരവിരലിലോ ചന്ദ്രന്‍റെ കാല ഹോ രയിൽ ധരിക്കക. ചന്ദ്ര സ്സ്തോത്രം ജപിക്കുക.

മുത്ത് ധരിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. ടിഷ്യൂ പ്രശ്നങ്ങൾ, ടെൻഷൻ, ആസ്തമ പോലുള്ള ശ്വാസരോഗങ്ങൾ, ചുമ, ജലദോഷം എനിവയ്ക്കും ആശ്വാസമുണ്ടാകും. ബിസിനസ് റിലേറ്റഡ് എൻജിനീയേഴ്സ്, മെറ്റലുമായി ബന്ധപ്പെട്ടവർ, സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും തൊഴിൽ ചെയ്യുന്നവരും എന്നിവർക്കു് ഭാഗ്യരത്നമായി ഉപയോഗിക്കാം. ഉപരത്നങ്ങൾ ചന്ദ്രകാന്തം,വെള്ള ഓപ്പൽ, റോക് ക്രിസ്റ്റൽ എന്നിവയാണ്. ഇവയിൽ ചന്ദ്രകാന്തത്തിന് ഗുണേമേറും.

Vijaya Menon

 
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories