ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഇന്ദ്രനീലം അഥവാ Blue Sapphire


ഇന്ദ്രനീലം അഥവാ Blue Sapphire

മനുഷ്യന് സാധാരണയായി മൂന്ന് അവസ്ഥകളില്‍ കൂടി കടന്നു പോകേണ്ടി വരുന്നു. അത് ശാരീരികം, മാനസികം, ആത്മീയം എന്നിവയാണ്. ഇവയില്‍ ഏതെങ്കിലും ഒരവസ്ഥക്ക് വ്യത്യാസം വരുമ്പോഴാണ് മനുഷ്യന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്‌നം തീര്‍ക്കുവാന്‍ ഔഷധം, ജപം, ദാനം മുതലായവ വേണ്ടിവരുന്നു. നമ്മള്‍ മഴ പെയ്യുമ്പോള്‍ കുട പിടിക്കാറില്ലേ കുട മഴയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു. വെയില്‍ വരുമ്പോള്‍ സൂര്യന്‍റെ ചൂട് രശ്മികളില്‍ നിന്നും ഈ കുട നമ്മെ രക്ഷിക്കും. ഇതേ പോലെ ഓരോ വ്യക്തിക്കും യോജിച്ച രത്‌നകല്ലുകള്‍ ധരിച്ചാല്‍ ഗ്രഹങ്ങളില്‍ നിന്ന് നമ്മളിലേക്ക് പ്രവഹിക്കുന്ന നെഗറ്റീവ് തരംഗങ്ങളെ ഫില്‍റ്റെര്‍ ചെയ്ത് ആവശ്യമുള്ളതിനെ മാത്രം ശരീരത്തിലേക്ക് ആവാഹിക്കുന്നു.

കാഠിന്യത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ദ്രനീലത്തിനുള്ളത് ഇത് കൊറണ്ടം കുടുംബത്തില്‍പ്പെടുന്നു. പ്രകൃതി ദത്തമായ മനോഹര രത്‌നമാണിത് കൊറണ്ടം എന്ന ധാതുവില്‍ നിന്നാണ് ഇവ ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ 'കുറണ്ടം' എന്ന സ്ഥലത്ത് നിന്നാണ് 'കൊറണ്ടം' 'കുരുവിരും' എന്നവാക്കുകള്‍ ജനിച്ചത്. കുരുവിരും എന്നാല്‍ മാണിക്യം. മാണിക്യവും പുഷ്യരാഗങ്ങളും (sapphire) കൊറണ്ടം വിഭാഗത്തില്‍ ഉള്ളതാണ്. കുറണ്ടാത്തെ കോറണ്ടമാക്കിയത് ഇംഗ്ലിഷ്‌കാരാണ്.

ഭാരതീയ സങ്കല്പമനുസരിച്ച് ശനി ഗ്രഹവുമായി ബന്ധപ്പെട്ട രത്‌നമാണ് ഇന്ദ്രനീലം. ഇതിന് ശനിപ്രിയ എന്നും പേരുണ്ട്. ഈ ശനിപ്രിയ യുറോപ്യന്‍ ഭാഷകളിലൂടെ സഞ്ചരിച്ച് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ശനിപ്രിയ സഫയറായി. കൊറണ്ടത്തില്‍ അലൂമിനിയും ഓക്‌സൈഡ് ആണ് ധരാളമായുള്ളത്. അവയില്‍ ഇരുമ്പിന്റെയും ടൈറ്റാനിയത്തിന്റെയും ഒക്‌സൈഡുകള്‍ ഒരു നിശ്ചിത അനുപാതത്തില്‍ കലരുമ്പോള്‍ അതിനു നീല നിറം ലഭിക്കുന്നു. ഇവ കടുംനീല, സാധാരണ നീല, ഇളം നീല എനീ നിറങ്ങളില്‍ ലഭിക്കുന്നു. ഭാരതത്തില്‍ മഹാനദി, ബ്രഹ്മപുത്ര എന്നിവയുടെ തീരപ്രദേശങ്ങളിലും, ഹിമാലയം, കാശ്മീര്‍, സേലം എന്നിവിടങ്ങളിലും ഭാരതത്തിന് പുറത്ത് ശ്രീലങ്ക, തായലാന്ഡ്, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ ദേശങ്ങളിലെ ഖനികളിലും ഇന്ദ്രനീലം ലഭിക്കുന്നു. കടും നിറത്തിലുള്ളവ താരതമ്യേന വിലകുറഞ്ഞും ഇളം നിറത്തിലുള്ളവ വിലകൂടിയതായും കാണപ്പെടുന്നു.

ഇന്ദ്രനീലം ധരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
പേര്, പ്രശസ്തി, ധനം, ആരോഗ്യം, സന്തോഷം, ജോലിയില്‍ ഉയര്‍ച്ച, ഗവര്‍മെണ്ട് അംഗീകാരങ്ങള്‍, ധാരാളം വേലക്കാര്‍ എന്നിവയൊക്കെ ലഭിക്കുവാനുള്ള അനുകൂലതകള്‍ ഇന്ദ്രനീലം ധരിക്കുന്നതിലൂടെ ലഭിക്കുന്നതാണ്.റിയല്‍ എസ്‌റ്റേറ്റ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, ഇരുമ്പുരുക്ക് വ്യവസായം,കമ്മീഷന്‍ ഏജന്റ്‌സ്, കൃഷി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഭാഗ്യ രത്‌നമായി എന്നാല്‍ അതവര്‍ക്ക് ഉപയോഗിച്ച യോജിക്കുമെങ്കില്‍ മാത്രം. ഗുണം ചെയ്യുന്നപ്പോലെ തന്നെ വളരെയധികം ദോഷമുണ്ടാക്കുന്ന രത്‌നം കൂടിയാണ് ഇന്ദ്രനീലം. ഒരാഴ്ച്ച കൈയ്യില്‍ വച്ച് ഉപയോഗിച്ച ശേഷം കുഴപ്പമൊന്നുമില്ലങ്കില്‍ ധരിക്കുന്നതാകും ഉത്തമം. ഇന്ദ്രനീലം ധരിച്ച് 24 മണിക്കൂറിനകം അതിന്‍റെ ഗുണദോഷഫലങ്ങള്‍ കണ്ടു തുടങ്ങും. കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ മാറികിട്ടുക, ബുദ്ധിവികാസം, രോഗശാന്തി, ദീര്‍ഘായുസ്സ്, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, മുഖ ശോഭ എന്നീ ഗുണങ്ങള്‍ ഉണ്ടാകും.

മാനസ്സിക രോഗത്തിന് ഇന്ദ്രനീലം ധരിക്കുന്നതിലൂടെ ശമനമുണ്ടാകും. ത്വക് രോഗം, തലമുടി കൊഴിയല്‍, വാര്‍ദ്ധ്യക്ക്യ ലക്ഷണം, ആലസ്യം, പക്ഷാകാതം എന്നിവയ്ക്ക് ഇന്ദ്രനീലം ഔഷധമാണ്. ഇന്ദ്രനീലം ധരിക്കുന്നത് കൊണ്ട്വ വളരെക്കാലം പഴക്കമുള്ള വാതരോഗം പോലും തീര്‍ത്തും ഭേദമാകുന്നതാണ്. അലര്‍ജി, പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കും ഇന്ദ്രനീല ധാരണം കൊണ്ട് ശമനമുണ്ടാകും.

ആര്‍ക്കൊക്കെ ധരിക്കാം
ഇടവലഗ്‌നക്കാര്‍ക്ക് ശനി ഭാഗ്യാധിപനും കര്‍മ്മാധിപനുമാണ് യോഗകാരകനായ ശനിയുടെ രത്‌നം ധരിക്കുന്നതുമൂലം ഭാഗ്യാദി കര്‍മ്മാദി ഗുണം ലഭിക്കും. ഇതോടുകൂടി വജ്രവും, മരതകവും കൂടിധരിച്ചാല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. മിഥുന ലഗ്‌നക്കാരുടെ ഭാഗ്യാധിപനാണ് ശനി മകര ലഗ്‌നത്തേക്കാള്‍ അധികം ശനിബലം ലഭിക്കുന്നത് കുംഭത്തിലായതു കൊണ്ട് ഇന്ദ്രനീലം ഗുണഫലങ്ങള്‍ ഏറും. ഇതോടൊപ്പം മരതകം കൂടി ധരിക്കാവുന്നതാണ്. തുലാലഗ്‌നക്കാര്‍ക്ക് ശനി യോഗകാരകനാണ് ഇന്ദ്രനീലത്തോടൊപ്പം മരതകം കൂടി ധരിച്ചാല്‍ ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കും. മകരം, കുംഭം ലഗ്‌നക്കാര്‍ക്ക് ശനി ലഗ്‌നാധിപനാണ് ഇന്ദ്രനീലം ധരിക്കുന്നതിനാല്‍ ഭൌതികസുഖവും ഐശ്വര്യവും വേണ്ടുവോളം ലഭിക്കും.ഇനി പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്ര ജാതര്‍ക്ക് ശനി അനിഷ്ടസ്ഥാനാധിപന്‍ അല്ലെങ്കില്‍ ഇന്ദ്രനീലം ധരിക്കാവുന്നതാണ്. ശനി ദശക്കാലത്ത് ശനിയുടെ ദോഷങ്ങള്‍ കുറക്കുവാനായി ഇന്ദ്രനീലം ധരിക്കുക. ഏഴരശനിക്കാലത്ത് ഇന്ദ്രനീലം ധരിക്കുന്നതിനാല്‍ ശനിദോക്ഷം കുറയ്ക്കും. ശനി മൌഡ്യസ്ഥനായാല്‍ ശനി മറ്റേതെങ്കിലും തരത്തില്‍ ദുര്‍ബലനായാല്‍ ഇന്ദ്രനീലം ധരിക്കാവുന്നതാണ്.

ശനിയാഴ്ച ദിവസം ഉദയ ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഇന്ദ്രനീലം ധരിക്കുക. 3 മുതല്‍ 5 ക്യാരറ്റ് വരെ രത്‌നം ധരിക്കാവുന്നതാണ്. എന്നാല്‍ ഇളം നിറത്തിലുള്ളവയാണെങ്കില്‍ കൂടുതല്‍ പവര്‍ ഉള്ളതിനാല്‍ 2 ന് മുകളില്‍ ധരിച്ചാല്‍ മതി. ചെറിയ കുട്ടികള്‍ക്ക് 1.5 മുതല്‍ 5 ക്യാരറ്റ് വരെ ധരിക്കാം. രത്‌ന ധാരണത്തോടൊപ്പം ശനീശ്വരമന്ത്രം ജപിക്കേണ്ടതാണ്.

ഇടതോ വലതോ കൈയില്‍ നടു വിരലിലാണ് ഇന്ദ്രനീലം ധരിക്കേണ്ടത്. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ നിര്‍മ്മിച്ച് മോതിരമായും, ലോക്കെറ്റ് ആയും ധരിക്കാം.

ഇന്ദ്രനീലത്തിനു പകരം ധരിക്കാവുന്ന പ്രധാന രത്‌നമാണ് അമിത്തിസ്റ്റ് താരതമ്യേന വിലയും കുറവാണ്.

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories