ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

രത്‌നങ്ങളും ജ്യോതിഷവും


രത്‌നങ്ങളും ജ്യോതിഷവും

ലോകത്തില്‍ എവിടെയും രത്‌നങ്ങളുണ്ട്. നമ്മുടെ ഭാരതവും രതനക്കല്ലുകള്‍ കോണ്ട് സമ്പന്നമാണ്. ഭാരതത്തില്‍ കേരളം, കര്‍ണാടക, ഒറീസ്സ, മദ്ധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം രത്‌നശേഖരങ്ങളുണ്ട്.

ഇവയെല്ലാം പണ്ടുകാലം മുതലേ മഹത്തരമായ പലതിനും ഉപയോഗിച്ചിരുന്നു. ഔഷധ രൂപത്തിലും (ഭസ്മം), ധാരണത്തിനും, ഐശ്വര്യത്തിനും, സമ്പത്ത് വര്‍ദ്ധനയ്ക്കുമെല്ലാം രത്‌നകല്ലുകള്‍ ധാരാളമായി പുരാണകാലം മുതലേ ഉപയോഗിച്ചിരുന്നു. രത്‌ന ശാസ്ത്രം രത്‌നങ്ങളെ കുറിച്ചുള്ള പഠനമാണ്. വരാഹമിഹിരാചാര്യര്‍ എന്ന ജ്യോതിശാസ്ത്ര പണ്ഡിതന്‍ രത്‌ന ദീപിക എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. എത്രയോ പഴക്കമുള്ള ഈ പുസ്തകം രത്‌നത്തെപ്പറ്റിയുള്ള അറിവും ഉപയോഗവും വളരെ പണ്ടേ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു.

രത്‌നങ്ങള്‍ പല പേരിലും നിറത്തിലും ലഭ്യമാണ്. നാച്യുറലും ആര്‍ട്ടിഫിഷലും ഇക്കൂട്ടത്തിലുണ്ട്. ഇവ തമ്മില്‍ വേര്‍തിരിച്ചറിയുക പ്രയാസമാണ്. രത്‌നങ്ങളെ പറ്റി പ്രത്യേക പഠനം നടത്തിയിട്ടുള്ള ജമോളജിസ്റ്റിനു പോലും രത്‌നങ്ങള്‍ നാച്യുറല്‍ എന്നുപറയുവാന്‍ ചിലപ്പോള്‍ പറ്റിയെന്നു വരില്ല. അവരുടെ ലബോറട്ടറിയില്‍ പരിശോധിച്ചല്ലാതെ.

വിലകൂടിയതും ഗുണമേറിയതുമായി ഒന്‍പതു രത്‌നങ്ങളാനുള്ളത്. ഇവ നവ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഇവയെ പ്രഷ്യസ് സ്‌റ്റോണ്‍സ് അഥവാ നവരത്‌നങ്ങള്‍ എന്ന് പറയുന്നു. ഇവയാണ് Ruby (മാണിക്ക്യം), Pearl (മുത്ത്), Red corel(ചുവന്ന പവിഴം), Emarald (മരതകം), Yellow sapphire(മഞ്ഞ പുഷ്യരാഗം), Diamond (വജ്രം), Blue sapphire(നീല പുഷ്യരാഗം ഇന്ദ്രനീലം) Gomeda (ഗോമേതകം), cat eye(വൈഡൂര്യം), എന്നിവ. ഇതില്‍ മുത്തും പവിഴവും സമുദ്രത്തില്‍ നിന്ന് ലഭിക്കുന്നു. ബാക്കിയുള്ളവ ഖനനം ചെയ്‌തെടുക്കുന്നു.

നവരത്‌നങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ധരിക്കുവാന്‍ പറ്റുന്നതല്ല. നാച്യുറലായ രത്‌നങ്ങള്‍ വളരെയധികം ഗുണവിശേഷങ്ങള്‍ പ്രധാനം ചെയ്യുന്നതും ഒപ്പം ദോഷങ്ങള്‍ ഉള്ളതുമാണ്. അതിനാല്‍ അവനവന്‍ യോജിച്ചതുമാത്രമേ ധരിക്കാവൂ എന്നര്‍ത്ഥം. ഗ്രഹങ്ങള്‍ വഴി മനുഷ്യനിലേല്‍ക്കുന്ന കോസ്മിക് രശ്മികളുടെ ദൂഷ്യത്തെ (ിലഴമശേ്‌ല ്ശയൃമശേീി)െ കുറച്ച് സന്തുലനാവസ്ഥ നില നിര്‍ത്തുവാന്‍ അതുവഴി ഗ്രഹദോഷം കുറയ്ക്കുവാന്‍ രത്‌നങ്ങള്‍ സഹായിക്കുന്നു. രത്‌നങ്ങളില്‍ നിന്ന് ലഭിക്കുന്ന പോസിറ്റീവ് വൈബ്രേഷന്‍സ് ഗ്രഹദോഷങ്ങളെ ഇല്ലാതാക്കി മനുഷ്യന് നന്മയുണ്ടാക്കുന്നു.

ഏറ്റവും ഫലപ്രദം രത്‌നങ്ങള്‍ മോതിരങ്ങളാക്കി ധരിക്കുന്നതാണ്. ഒരു നിശ്ചിത അളവിലെങ്കിലും രത്‌നം ധരിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഇവ ധരിക്കുക നിമിത്തം വിദ്യാഗുണം, കര്‍മ്മ ഗുണം, സാമ്പത്തിക ഉന്നതി, ദു:സ്വഭാവങ്ങളില്‍ നിന്ന് മോചനം, സന്താന ഭാഗ്യം, രോഗം ഭേദമാകല്‍ മന്ത്ര സിദ്ധി എന്നിവ സിദ്ധിക്കും. അഭീഷ്ടങ്ങള്‍ നടക്കുവാനും അനുകൂല ബന്ധങ്ങള്‍ക്കും വിവാഹ തടസ്സം നീങ്ങുവാനും രത്‌നം ധരിക്കാം. സര്‍വൈശ്വര്യത്തിനും ദശാകാല ദോക്ഷപരിഹാരമായും രത്‌നം ധരിച്ചാല്‍ തടസ്സങ്ങള്‍ മാറി ഉദ്ദിഷ്ടഫല പ്രാപ്തി ഉണ്ടാകും. കൃത്യമായ അളവിലും മന്ത്രസാധനയോടും കൂടി രത്‌നം ധരിച്ചാല്‍ അത് വഴി ലഭിക്കുന്ന ഗുണങ്ങള്‍ അത്ഭുതാവഹമായിരിക്കും. പക്ഷെ ഓരോരുത്തരും അവരുടെ കൃത്യമായ ജനന സമയവും ഗ്രഹനിലകളും പരിശോധിച്ച ശേഷം രത്‌നം ധരിക്കുക. ജനന സമയം അനുസരിച്ച് രത്‌നം ധരിച്ചാല്‍ പൂര്‍ണ്ണഫലം ലഭിക്കും. അതറിയില്ലാത്തവര്‍ ജനന തീയതിയോ, രാശിയോ, നക്ഷത്രമോ നോക്കി ധരിക്കുക. എന്നാല്‍ അങ്ങിനെ ധരിക്കുമ്പോള്‍ 4050/ ഗുണമേ ലഭിക്കൂ എന്നും ഓര്‍ക്കുക. ചിലപ്പോള്‍ അതും ദോക്ഷമായെന്നു വരാം. പ്രത്യേകിച്ചും ശുക്രന്റെയും ശനിയുടെയും രത്‌നങ്ങള്‍ ധരിക്കുമ്പോള്‍.

രത്‌നശാസ്ത്ര പ്രകാരം എണ്‍പത്തിതിലധികം കല്ലുകള്‍, നവരത്‌നങ്ങളും ഉപരത്‌നങ്ങളും മറ്റുമായി ഉണ്ട്. നവരത്‌നങ്ങളോടൊപ്പം തന്നെ ഗുണപ്രദവും എന്നാല്‍ അത്രത്തോളം വിലയില്ലാത്തതുമാണ് ഉപരത്‌നങ്ങള്‍ അഥവാ സബ്ടിട്യൂട്‌സ്. അവ സാധാരണകാര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവയെല്ലാം സ്വാഭാവിക രത്‌നങ്ങളാണെന്ന് ഉറപ്പു വരുത്തണം. സ്വാഭാവിക രത്‌നങ്ങള്‍ക്ക് പൊതുവേ തിളക്കം കുറവാണ് ഭംഗിയുള്ള ക്രിസ്റ്റലുകളും പ്ലാസ്റ്റിക് കല്ലുകളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. അവ കണ്ടാല്‍ രത്‌നങ്ങളാണന്നേ തോന്നൂ. എന്നാല്‍ അണിയുന്നവന് ഒരു ഗുണവും കിട്ടില്ലെന്ന് മാത്രം. രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ളവയെ കുറച്ചുകൊണ്ട് വരുവാനും രത്‌നങ്ങള്‍ സഹായിക്കുന്നു. അവനവനു യോജിക്കുന്ന രത്‌നങ്ങള്‍ ധരിക്കുന്നതിലൂടെ ലഭിക്കുന്ന മാജിക്കല്‍ പവ്വര്‍ അത്ഭുതാവഹമാണ്. ശാരീരികവും മാനസ്സികവുമായ നെഗറ്റീവുകളെ ഇല്ലാതാക്കി സ്വസ്ത ജീവിതത്തിന് രത്‌നങ്ങള്‍ എങ്ങിനെ ഉപകരിക്കുന്നു എന്ന് നോക്കാം. ഗ്രഹദോക്ഷങ്ങള്‍ തീര്‍ക്കുക മാത്രമല്ല അതുവഴിയുണ്ടാകുന്ന അസുഖങ്ങള്‍ക്കും രത്‌നങ്ങള്‍ ഔഷധമായി ഉപയോഗിക്കാം.

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 അ, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories