ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കന്നിമൂല ദോഷം തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ: നിങ്ങളുടെ വീട്ടിൽ ഉണ്ടോ?


വീട്ടിലെ സമാധാനക്കുറവ്, സാമ്പത്തിക പ്രതിസന്ധികൾ, അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പല കാരണങ്ങളുണ്ടാകാം. എന്നാൽ വാസ്തുശാസ്ത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ് "കന്നിമൂല". വീടിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് വിളിക്കുന്നത്. ഈ ഭാഗത്തെ വാസ്തു ക്രമക്കേടുകൾ ചിലർ "കന്നിമൂല ദോഷം" എന്ന് വിശേഷിപ്പിക്കുന്നു.

നിങ്ങളുടെ വീട്ടിൽ കന്നിമൂല ദോഷമുണ്ടോ എന്ന് സംശയിക്കുന്നുണ്ടോ? താഴെ പറയുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാം.


1. കുടുംബനാഥന് സ്ഥിരമായ പ്രതിസന്ധികൾ

വീട്ടിലെ പ്രധാന ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തിക്ക് ജോലി, ബിസിനസ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ തുടർച്ചയായി തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ കന്നിമൂലയിലെ പ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്ന് വാസ്തു വിദഗ്ധർ അഭിപ്രായപ്പെടുന്നു.


2. സമ്പാദ്യം നിലനിൽക്കാത്ത അവസ്ഥ

വരുമാനം വർധിച്ചിട്ടും പണം കൈവശം നിൽക്കാതെ പോകുന്ന അവസ്ഥ പല കുടുംബങ്ങളിലും കാണാം. അനാവശ്യ ചെലവുകൾ, കടബാധ്യതകൾ, അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾ എന്നിവ തുടർച്ചയായി സംഭവിക്കുന്നുണ്ടെങ്കിൽ അത് വാസ്തു ദോഷം കൊണ്ടായേക്കാം.


3. വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾ വർധിക്കുന്നത്

ചെറിയ കാര്യങ്ങൾ പോലും വലിയ തർക്കങ്ങളിലേക്ക് മാറുന്ന സാഹചര്യമുണ്ടോ? കുടുംബാംഗങ്ങൾ തമ്മിലുള്ള അസ്വാരസ്യവും മാനസിക സമ്മർദ്ദവും ചിലപ്പോൾ വീടിന്റെ ഊർജസമതുലിതാവസ്ഥയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്.


4. ആരോഗ്യപ്രശ്നങ്ങൾ ആവർത്തിക്കുന്നത്

പ്രത്യേകിച്ച് കുടുംബത്തിലെ മുതിർന്നവർക്ക് അല്ലെങ്കിൽ കുടുംബനാഥന് നിരന്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ വാസ്തു വിദഗ്ധർ കന്നിമൂലയുടെ സ്ഥിതി വിലയിരുത്താൻ നിർദേശിക്കാറുണ്ട്.


5. കന്നിമൂല ഭാഗത്ത് കിണർ അല്ലെങ്കിൽ വലിയ കുഴി

വാസ്തു വിശ്വാസപ്രകാരം തെക്ക്-പടിഞ്ഞാറ് ഭാഗത്ത് കിണർ, കുഴി, താഴ്ന്ന സ്ഥലം എന്നിവ ഉണ്ടാകുന്നത് അനുകൂലമല്ലെന്ന് കരുതപ്പെടുന്നു. ഇത് വീട്ടിലെ സ്ഥിരതയെ ബാധിക്കുമെന്നാണ് വിശ്വാസം. കൂടാതെ സന്താനങ്ങളുടെ വിദ്യഭ്യാസവും തുടർന്നുള്ള തൊഴിൽ സംബന്ധവുമായ പ്രശ്നങ്ങൾക്ക് കാരണം ഇതാണെന്ന് പല വസ്തു വിദഗ്ധരും അഭിപ്രായപ്പെടുന്നു.


6. പ്രധാന കിടപ്പുമുറി തെറ്റായ സ്ഥാനത്ത്

കുടുംബനാഥ ൻ്റെ കിടപ്പുമുറി കന്നിമൂലയിൽ നിന്ന് മാറി മറ്റേതെങ്കിലും ഭാഗത്താണെങ്കിൽ ചില വാസ്തു വിദഗ്ധർ അത് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാമെന്ന് അഭിപ്രായപ്പെടുന്നു. പ്രധാന കിടപ്പുമുറി സമ്പത്ത് സൂക്ഷിക്കുന്ന പതിവുള്ളതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിക്കും ഇത് ഹേതു ആകാം.


7. പദ്ധതികൾ അവസാന നിമിഷം പരാജയപ്പെടുക

എല്ലാം ശരിയായി പോകുന്നുവെന്ന് തോന്നുമ്പോൾ അവസാന ഘട്ടത്തിൽ കാര്യങ്ങൾ മുടങ്ങുന്ന അവസ്ഥ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇത് വെറും യാദൃശ്ചികത മാത്രമാണോ, അല്ലെങ്കിൽ വീടിൻ്റെ വാസ്തു ഘടനയുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്.


നിങ്ങളുടെ വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ?

മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ രണ്ടോ മൂന്നോ കാര്യങ്ങൾ നിങ്ങളുടെ ജീവിതവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് കന്നിമൂല ദോഷമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ വീടിൻ്റെ വാസ്തു ക്രമീകരണങ്ങൾ വിശദമായി പരിശോധിക്കുന്നത് ഗുണകരമായേക്കാം.


വീട്ടിൻ്റെ പ്ലാൻ, നിർമ്മാണരീതി, താമസക്കാരുടെ ജാതക ഘടകങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള വിശകലനത്തിലൂടെയാണ് കൃത്യമായ വിലയിരുത്തൽ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ പൊതുവായ നിർദേശങ്ങളേക്കാൾ വ്യക്തിഗത ജാതക പ്രവചനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നു.


നിങ്ങളുടെ ജാതകത്തിലുള്ള യോഗഫലങ്ങളും ദാശ അപഹാര ഫലങ്ങളും നിങ്ങൾക്ക് ആ കാലങ്ങളിൽ അനുഭവ യോഗ്യമായി കാണുന്നില്ലെങ്കിൽ അതിനു ഒരു കാരണം ഒരുപക്ഷെ താമസിക്കുന്ന ഗൃഹത്തിൻ്റെ വാസ്തു ദോഷമായിരിക്കാം. നിങ്ങളുടെ ജാതകത്തിലെ യോഗഫലങ്ങളും ദശ അപഹാരങ്ങളും അറിയുവാൻ സമ്പൂണ്ണ ജാതകം ഇപ്പോൾ തന്നെ വായിച്ചു നോക്കൂ.


നിങ്ങളുടെ വീട്ടിലെ കന്നിമൂല യഥാർത്ഥത്തിൽ അനുകൂലമാണോ? അതോ ശ്രദ്ധിക്കപ്പെടാതെ പോയ ചില വാസ്തു സൂചനകൾ അവിടെയുണ്ടോ? പലപ്പോഴും ഉത്തരങ്ങൾ നമ്മുടെ വീട്ടിലെ ഒരു കോണിൽ തന്നെയായിരിക്കും മറഞ്ഞിരിക്കുന്നത്. കൂടാതെ നിങ്ങൾക്ക് മാറ്റുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നിങ്ങൾ തന്നെ യുക്തിപരമായ മാറ്റങ്ങളിലൂടെ പരിഹരിക്കുക. ഉദാഹരണത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് അനാവശ്യ ചിലവുകളും ധൂർത്തും ആണെങ്കിൽ അതിനു വാസ്തു ഒരു പരിഹാരമല്ല. കൃത്യമായ ഔഷധ സേവയും ചിട്ടയായ ജീവിതവും നയിക്കാതെ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് വാസ്തു പരിഹാരം ഒരു ഉപാധിയല്ല.


The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories